Print this page

യുഎസ് ഡോളറില്‍ ഓഫ്ഷോര്‍ ഫണ്ടുമായി ഫെഡറല്‍ ബാങ്ക്

Federal Bank with offshore fund in US dollars Federal Bank with offshore fund in US dollars
കൊച്ചി: പ്രവാസികളും അല്ലാത്തവരുമായ ഇടപാടുകാര്‍ക്കായി ഫെഡറല്‍ ബാങ്ക് പുതിയ ഓഫ്ഷോര്‍ ഫണ്ട് അവതരിപ്പിച്ചു. ഇക്വിറസ് വെല്‍ത്തും സിംഗപൂര്‍ ആസ്ഥാനമായ ആഗോള ഫണ്ട് മാനേജ്മെന്‍റ് കമ്പനിയായ സ്കൂബ് കാപിറ്റലുമായി സഹകരിച്ചാണ് യു എസ് ഡോളറിലുള്ള ഫിക്സ്ഡ് മെചൂരിറ്റി നിക്ഷേപ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. മൂന്നു വര്‍ഷം കാലാവധിയുള്ള ഫണ്ട് 6.50 ശതമാനം വരെ വാര്‍ഷിക വരുമാനം വാഗ്ദാനം ചെയ്യുന്നു. കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടാനുള്ള അവസരവും ലഭ്യമാണ്. നിക്ഷേപ രംഗത്ത് 70 വര്‍ഷത്തിലേറെ പ്രവര്‍ത്തനപാരമ്പര്യവും 50 ബില്യണ്‍ ഡോളറിലധികം കൈകാര്യം ചെയ്ത അനുഭവസമ്പത്തുമുള്ള വിദഗ്ധരുടെ സംഘമാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്.
ഇടപാടുകാര്‍ക്ക് മികച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനാണ് ഫെഡറല്‍ ബാങ്ക് എപ്പോഴും മുന്‍ഗണന നല്‍കുന്നത്. ഇക്വിറസ് വെല്‍ത്ത്, സ്കൂബ് കാപിറ്റല്‍ എന്നിവരുമായി ചേര്‍ന്ന് അവതരിപ്പിച്ച പുതിയ നിക്ഷേപ പദ്ധതിയും ഇതിലൊന്നാണ്. ഞങ്ങളുടെ ഇടപാടുകാര്‍ ഈ ഫണ്ട് ആകര്‍ഷകവും ഉപയോഗപ്രദവുമായി പരിഗണിക്കുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്- ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറും റീട്ടെയ്ല്‍ ബിസിനസ് ഹെഡുമായ ശാലിനി വാര്യര്‍ പറഞ്ഞു.
റിസ്ക് അഡ്ജസ്റ്റ് ചെയ്യുന്നതിലൂടെ ആകര്‍ഷകമായ വരുമാനം വാഗ്ദാനം ചെയ്യുന്ന ഉല്‍പ്പന്നമാണിത്. ഫെഡറല്‍ ബാങ്ക് ഇടപാടുകാര്‍ക്കായി കൂടുതല്‍ പദ്ധതികള്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ- ഇക്വിറസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജയ് ഗാര്‍ഗ് പറഞ്ഞു. പലിശ നിരക്ക് ഏറ്റവും കുറഞ്ഞിരിക്കുന്ന പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ക്ക് ഏറ്റവും മികച്ച റിസ്ക് അഡ്ജസ്റ്റ് ചെയ്ത വരുമാനം ലഭ്യമാക്കുന്നതാണ് ഈ നിക്ഷേപ പദ്ധതിയെന്ന് സ്കൂബ് കാപിറ്റല്‍ സിഇഒയും കോഫൗണ്ടറുമായ ഹേമന്ദ് മിശ്ര് പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam