Print this page

ഇസാഫ്-നബാര്‍ഡ് സുസ്ഥിര സാമ്പത്തിക വികസന പദ്ധതി ജില്ലയില്‍

ISAF-NABARD Sustainable Economic Development Project in the District ISAF-NABARD Sustainable Economic Development Project in the District
പാലക്കാട്: നബാര്‍ഡ് സഹകരണത്തോടെ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നടപ്പിലാക്കുന്ന സുസ്ഥിര സാമ്പത്തിക വികസന പരീശീലന പദ്ധതി പാലക്കാട് ജില്ലയിലും ആരംഭിച്ചു. നബാര്‍ഡ് ഡിഡിഎം കവിത റാം അധ്യക്ഷത വഹിച്ച ചടങ്ങ് ഇസാഫ് ബാങ്ക് എം ഡിയും സി ഇ ഒ യുമായ കെ പോൾ തോമസ് ഉദ്‌ഘാടനം ചെയ്തു. പ്രാദേശിക തലത്തില്‍ സാമ്പത്തിക ശാക്തീകരണവും സാമ്പത്തിക സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ മുഖേനയായിരിക്കും ഈ പദ്ധതി ജനങ്ങളിലേക്ക് എത്തുക. 14 ജില്ലകളിലായി തിരഞ്ഞെടുത്ത 300 പഞ്ചായത്തുകളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. നബാർഡിന്റെ പങ്കാളിത്തത്തോടെയും എസ്എൽബിസി-കിലയുടെ പിന്തുണയോടെയുമാണ് പദ്ധതി നടപ്പിലാക്കുന്നത്.
ചിറ്റൂർ ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ ജില്ലാ ലീഡ് ബാങ്ക് ഓഫീസർ സന്തോഷ്, കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സതീഷ്, നല്ലേപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിഷ എസ് എന്നിവർ സംസാരിച്ചു. ചിറ്റൂരിനടുത്തുള്ള 5 പഞ്ചായത്തുകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, ഇസാഫ് ബാങ്ക് മാർക്കറ്റിംഗ് ഹെഡ് ശ്രീകാന്ത് സി. കെ, പാലക്കാട് ക്ലസ്റ്റർ ഹെഡ് ജോമി ടി ഒ, ഹെഡ് ഓഫീസ് പ്രിതിനിധികളായ സന്ധ്യ സുരേഷ്, റോയ്സൺ ഫ്രാൻസിസ് എന്നിവർ പ്രസ്‌തുത ചടങ്ങിൽ പങ്കെടുത്തു.
Rate this item
(0 votes)
Last modified on Tuesday, 04 January 2022 08:00
Pothujanam

Pothujanam lead author

Latest from Pothujanam