Print this page

വാട്സാപ്പീലൂടെ ഐപിഒയ്ക്ക് അപേക്ഷിക്കാനും ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കാനും സൗകര്യമൊരുക്കി അപ്സ്റ്റോക്സ്

Upstox has made it possible to apply for an IPO and open a demat account through WhatsApp Upstox has made it possible to apply for an IPO and open a demat account through WhatsApp
കൊച്ചി: വിവിധ ഓഹരികളുടെ പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അപേക്ഷ നല്‍കാനും ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കാനും പ്രമുഖ നിക്ഷേപ സ്ഥാപനമായ അപ്സ്റ്റോക്സ് വാട്സാപ്പീലൂടെ അവസരം ഒരുക്കി. അപ്സ്റ്റോക്സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും വാട്സാപ് ചാറ്റ് വിന്‍ഡോയില്‍ നിന്നു പുറത്തു പോകാതെ തന്നെ ഐപിഒ അപേക്ഷ നല്‍കാനാവും.
അപ്സ്റ്റോക്സിന്‍റെ 9321261098 എന്ന നമ്പറിലേക്ക് വാട്സാപ് സന്ദേശമയച്ച് എല്ലാ ദിവസവും ഏതു സമയത്തും ഈ സേവനങ്ങള്‍ ഉപയോഗിക്കാനാവും. ഐപിഒ അപേക്ഷകള്‍ അഞ്ചു മടങ്ങു വര്‍ധിപ്പിക്കാന്‍ ഇതു സഹായിക്കുമെന്നാണ് അപ്സ്റ്റോക്സ് കണക്കു കൂട്ടുന്നത്.
തങ്ങളുടെ യാത്രകള്‍ക്കിടയില്‍ തന്നെ നിക്ഷേപകാര്യങ്ങള്‍ പരിശോധിക്കാനാവണം എന്നാണ് ഇന്നു നിക്ഷേപകര്‍ ആഗ്രഹിക്കുന്നതെന്നും ആധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ തങ്ങള്‍ അതാണു സാധ്യമാക്കുന്നതെന്നും അപ്സ്റ്റോക്സ് സഹസ്ഥാപകന്‍ ശ്രീനി വിശ്വനാഥന്‍ പറഞ്ഞു.
2021 ഒക്ടോബറില്‍ മാത്രം ഒരു ദശലക്ഷം പുതിയ ഉപഭോക്താക്കളെ നേടിയ അപ്സ്റ്റോക്സിന്‍റെ ആകെ നിക്ഷേപകര്‍ ഏഴു ദശലക്ഷമായി വളര്‍ന്നിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇത് പത്തു ദശലക്ഷത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam