Print this page

ഇന്ത്യയിലെ ആദ്യത്തെ മെറ്റല്‍ ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ച് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

IDFC First Bank Introduces India's First Metal Debit Card IDFC First Bank Introduces India's First Metal Debit Card
കൊച്ചി: ഡിജിറ്റല്‍ പേയ്മെന്റിലെ ആഗോള മുന്‍നിരയിലുള്ള വിസയുമായി സഹകരിച്ച് രാജ്യത്തെ ആദ്യത്തെ സ്റ്റാന്‍ഡ് എലോണ്‍ മെറ്റല്‍ ഡെബിറ്റ് കാര്‍ഡ് 'ഫസ്റ്റ് പ്രൈവറ്റ് ഇന്‍ഫിനിറ്റ് ' ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് അവതരിപ്പിച്ചു.
പ്രീമിയം സേവിംഗ്‌സും വെല്‍ത്തും വാഗ്ദാനം ചെയ്യുന്ന ബാങ്കിന്റെ ഫസ്റ്റ് പ്രൈവറ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഉപഭോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ആജീവനാന്ത സൗജന്യ കാര്‍ഡ് ഫസ്റ്റ് പ്രൈവറ്റ് ഇന്‍ഫിനിറ്റ് ലഭ്യമാക്കുന്നത്. ഫസ്റ്റ് പ്രൈവറ്റ് പ്രോഗ്രാം ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത ബാങ്കിംഗ് -നിക്ഷേപ അനുഭവം പ്രദാനം ചെയ്യുന്നതിന് പുറമെ, വിശിഷ്ടമായ നിക്ഷേപ- ബാങ്കിംഗ്- ജീവിതശൈലി- ആരോഗ്യ ആനുകൂല്യങ്ങള്‍ എന്നിവയും നല്‍കുന്നു.
ഫസ്റ്റ് പ്രൈവറ്റ് ഇന്‍ഫിനിറ്റ് ബ്ലാക്ക് കാര്‍ഡ് ഹൈബ്രിഡ് മെറ്റലില്‍ നിര്‍മിച്ച് വെള്ളിയില്‍ കൊത്തിവെച്ച വിശദാംശങ്ങളാല്‍ നിര്‍മ്മിച്ചതാണ്. ഫസ്റ്റ് പ്രൈവറ്റ് ഇന്‍ഫിനിറ്റ് ഡെബിറ്റ് കാര്‍ഡിന്റെ ആനുകൂല്യങ്ങള്‍ പ്രീമിയം കാര്‍ഡ് ഉടമകള്‍ക്കായി പ്രത്യേകം ക്യൂറേറ്റ് ചെയ്തതാണ്. കൂടാതെ കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്കും കൂട്ടാളികള്‍ക്കും കോംപ്ലിമെന്ററി ആഭ്യന്തര -അന്തര്‍ദേശീയ ലോഞ്ച് പ്രവേശനം, സമാനതകളില്ലാത്ത ഇന്‍ഷുറന്‍സ് കവറേജ്, റോഡ് അസിസ്റ്റന്‍സ് പ്രോഗ്രാം, ഗോള്‍ഫ് കോഴ്‌സ് പ്രവേശനം എന്നിവ ഉള്‍പ്പെടുന്നു.
രാജ്യത്തെ ആദ്യത്തെ മെറ്റല്‍ ഡെബിറ്റ് കാര്‍ഡ് ഞങ്ങളുടെ ഉപഭോക്താക്കളുടെ പേയ്മെന്റ് അനുഭവത്തില്‍ ആഡംബരവും ശൈലിയും കൂട്ടിചേര്‍ക്കുന്നുവെന്ന് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് റീട്ടെയില്‍ ലയബിലിറ്റീസ് മേധാവി അമിത് കുമാര്‍ പറഞ്ഞു.
ഒരു സമഗ്ര ഡിജിറ്റല്‍ സേവിംഗ്‌സ് അക്കൗണ്ട് സൊല്യൂഷന്‍ വാഗ്ദാനം ചെയ്യുന്ന ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഡിജിറ്റല്‍ സേവിങ്ങ്‌സ് അക്കൗണ്ടില്‍ തടസ്സങ്ങളില്ലാത്ത ഓണ്‍ലൈന്‍ അക്കൗണ്ട് തുറക്കല്‍ പ്രക്രിയയും വീഡിയോ കേവൈസി സൗകര്യവും മൊബൈല്‍-നെറ്റ്ബാങ്കിംഗിനായുള്ള ഒരു പുതിയ യുഗ ഡിജിറ്റല്‍ പ്ലാറ്റ്ഫോം, നാവിഗേറ്റ് ചെയ്യാന്‍ എളുപ്പമുള്ള ഉപയോക്തൃ ഇന്റര്‍ഫേസുമുണ്ട്. ബാങ്കിന്റെ ഡിജിറ്റല്‍ വെല്‍ത്ത് മാനേജ്മെന്റ് സൊല്യൂഷനുകള്‍ മൊബൈല്‍ ആപ്പിലും നെറ്റ്ബാങ്കിംഗ് പ്ലാറ്റ്ഫോമിലും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.
Rate this item
(0 votes)
Last modified on Wednesday, 01 December 2021 10:40
Pothujanam

Pothujanam lead author

Latest from Pothujanam