January 25, 2026

Login to your account

Username *
Password *
Remember Me
പുതുവർഷത്തിൽ വീണ്ടും കേന്ദ്ര പ്രഹരം. വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില സിലിണ്ടറിന് 25 രൂപ കൂട്ടിയാണ്‌ കേന്ദ്ര സർക്കാർ ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കിയത്‌. തിരുവനന്തപുരത്ത് ​19 കിലോ വാണിജ്യ സിലിണ്ടറിന് 1792 രൂപയായി.
ആന്ധ്രപ്രദേശിനെ അഞ്ച് ഗോളിന് തോൽപ്പിച്ചു ,അടുത്ത മത്സരം ജമ്മു കശ്മീരുമായി ആറിന് കോഴിക്കോട് :സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരത്തിൽ തുടർച്ചയായ മൂന്നാംജയവുമായി കേരളം. കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആന്ധ്രപ്രദേശിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകർത്താണ് നിലവിലെ ചാമ്പ്യന്മാരായ കേരളം കരുത്തറിയിച്ചത്. മൂന്നുകളിയിൽനിന്ന്‌ ഒമ്പത് പോയിന്റും 16 ഗോളുമായി കേരളം ഗ്രൂപ്പിൽ ഒന്നാമതാണ്.
സർക്കാർ ഓഫീസുകളിൽ വിവിധ സേവനങ്ങൾക്കുള്ള തുക ഒടുക്കുന്നതിന് ഏർപ്പെടുത്തിയ ഇ ടി ആർ 5 സംവിധാനത്തിലൂടെ ഇതുവരെ നടന്നത് 5,13,065 ഇടപാടുകൾ. കഴിഞ്ഞ ജൂലൈ ഒന്നു മുതലാണ് ടി. ആർ. 5 ബുക്കിൽ നിന്ന് ഇ ടി ആർ 5 ലേക്ക് മാറിയത്. നിലവിൽ 83 വകുപ്പുകൾ ഇ ടി ആർ 5 സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്.
തിരുവനന്തപുരം:രണ്ടാഴ്ചയായി തലസ്ഥാനത്തിന് ഉത്സവഭംഗി പകര്‍ന്ന നഗരവസന്തത്തിന് ഇന്നു സമാപനം. ഡിസംബര്‍ 21ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത നഗരവസന്തം കാഴ്ചയുടെയും സംഗീതത്തിന്റേയും രുചിയുടെയും എല്ലാം വസന്തമായി തലസ്ഥാന ജനത ഏറ്റെടുത്തിരുന്നു.
തിരുവനന്തപുരം:തലസ്ഥാനത്തെ പുതുവത്സരാഘോഷങ്ങളുടെ കേന്ദ്രമായി കനകക്കുന്ന്. കനകക്കുന്നിലെ നഗരവസന്ത വേദിയില്‍ പുതുവര്‍ഷമാഘോഷിക്കാന്‍ തലസ്ഥാന ജനതയൊന്നാകെ ഒഴുകിയെത്തി.
ലഹരിരഹിത പുതുവര്‍ഷം എന്ന ആശയം അടിസ്ഥാനമാക്കി കേരള പോലീസ് തയ്യാറാക്കിയ ലഹരിവിരുദ്ധ ബോധവത്ക്കരണ കലാവിരുന്ന് ശനിയാഴ്ച തിരുവനന്തപുരത്ത് കനകക്കുന്നിലെ നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടക്കും.
തിരുവനന്തപുരം:കനകക്കുന്നിലെ നഗരവസന്തം പുഷ്പങ്ങളുടെയും സസ്യങ്ങളുടെയു സ്വാദിന്റെയും സംഗീതത്തിന്റെയും നൃത്തത്തിന്റേയും വെളിച്ചത്തിന്റെയുമൊക്കെ വസന്തമേളയായാണ് സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം:നാല്‍പത് വയസായ പുളിമരം നിറയെ കായ്കളുമായി പൂത്തുലഞ്ഞു നില്‍ക്കുകയാണ്. പക്ഷേ ഈ കാഴ്ച കാണാന്‍തല ഉയര്‍ത്തി ആകാശത്തേക്ക് നോക്കേണ്ട. താഴെ മണ്ണിലേക്ക്, ഈ ചെടിച്ചട്ടിയിലേക്ക് നോക്കിയാല്‍ മതി.
തൊണ്ണൂറാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ചെമ്പഴന്തി ഗുരുകുലത്തില്‍ ഒരുക്കിയ വികസന ഫോട്ടോ പ്രദര്‍ശനത്തിന് തുടക്കമായി. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
2021 -ലെ എക്സൈസ് മെഡൽ വിതരണവും അവാർഡ് ദാനവും നടന്നു 66 ഉദ്യോഗസ്ഥർക്കും 3 ഓഫീസുകൾക്കും പുരസ്കാരം എക്സൈസ് സേനയെ കൂടുതൽ പ്രാതിനിധ്യ സ്വഭാവമുള്ളതാക്കി വകുപ്പിനെ ആധുനികവൽക്കരിക്കുമെന്ന് തദ്ദേശ സ്വയംഭരണ ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.