January 25, 2026

Login to your account

Username *
Password *
Remember Me
മലയാളി യുവത ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായി മാറുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 732 എഐ ട്രാഫിക ക്യാമറകള്‍ വഴി ജൂൺ മാസം അഞ്ചു മുതൽ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.
വൈപ്പിനിൽനിന്നു കൊച്ചി നഗരത്തിലേക്കുള്ള ബസ് യാത്രാ സൗകര്യത്തിനു സംസ്ഥാന ഗതാഗത വകുപ്പ് തയാറാക്കിയ പുതിയ സ്‌കീമിന്റെ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
സംസ്ഥാന നിയമസഭയിലെ പല നിയമനിർമാണങ്ങളും രാജ്യത്തിന് തന്നെ മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗദീപ്‌ ധൻകറിന് തിരുവനന്തപുരത്ത് ഹൃദ്യമായ വരവേൽപ്പ്.
മെയ് 23 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മെയ് 24ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
എന്റെ കേരളം പ്രദർശന വിപണന ഭക്ഷ്യ മേള, മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ, ആന്റണി രാജു എന്നിവർ ഉദ്ഘാടനം ചെയ്തു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ജില്ലാതല പരിപാടികൾക്ക് അനന്തപുരിയിൽ ആവേശത്തുടക്കം. എന്റെ കേരളം പ്രദർശന വിപണന ഭക്ഷ്യമേള മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
നെടുമങ്ങാട് മണ്ഡലത്തിൽ 'ഒപ്പം' പദ്ധതിയ്ക്ക് തുടക്കമായി. ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ പദ്ധതിയുടെ ഫ്‌ളാഗ് ഓഫ്, പുലിപ്പാറ ജംഗ്ഷനിൽ നിർവഹിച്ചു. ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ ഘട്ടം ഘട്ടമായി നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
മടവൂർ പാറയുടെ സമഗ്ര ടൂറിസം വികസനത്തിന് വേണ്ടി ഭൂമി വിട്ടു നൽകിയവരിൽ നിന്നും രേഖകൾ ഏറ്റുവാങ്ങി.
നിങ്ങളുടെ കുട്ടിക്ക് പുതുതായി ആധാർ കാർഡ് എടുക്കണോ? അല്ലെങ്കിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കാത്തിരിക്കുന്നവരാണോ നിങ്ങൾ? തിരക്കുകൾക്കിടയിൽ മാറ്റിവെച്ച ആവശ്യങ്ങളെല്ലാം ഒരിടത്ത് പരിഹരിക്കപ്പെട്ടെങ്കിൽ എത്ര നന്നായിരിക്കും, അതും സൗജന്യമായി. എങ്കിൽ നാളെ മുതൽ അത് സാധ്യമാണ്, കനകക്കുന്നിലെ 'എന്റെ കേരളം' മെഗാമേളയിൽ.