May 17, 2024

Login to your account

Username *
Password *
Remember Me
അന്താരാഷ്ട്രം

അന്താരാഷ്ട്രം (241)

നെതര്‍ലന്‍ഡ്: ഓയില്‍ പൈപ്പ് ലൈനുകളിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് സംഭവിച്ച മലിനീകരണത്തിന് നാല് നൈജീരിയന്‍ കര്‍ഷകര്‍ക്കും അവരുടെ കര്‍ഷക സമൂഹത്തിനും 16 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് എണ്ണക്കമ്പനിയായ ഷെല്‍. ഫ്രണ്ട്സ് ഓഫ് എര്ത്ത് എന്ന ഗ്രൂപ്പുമായുള്ള സന്ധി സംഭാഷണത്തിനൊടുവിലാണ് തീരുമാനം. നൈജീരിയയില്‍ വലിയ രീതിയിലുള്ള മലിനീകരണമാണ് ഷെല്‍ സൃഷ്ടിക്കുന്നത്. 2004 മുതല്‍ 2007 വരെയുള്ള എണ്ണ ചോര്‍ച്ചയ്ക്കാണ് നഷ്ടപരിഹാരം നല്‍കുന്നത്. അടുത്തിടെയാണ് നൈജീരിയയിലുണ്ടായ നഷ്ടത്തിന് ഷെല്‍ എണ്ണക്കമ്പനി കാരണമായതായി ഡച്ച് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ എണ്ണച്ചോര്ച്ച സംഭവിച്ചത് അട്ടിമറി മൂലമെന്നായിരുന്നു ഷെല്‍ കോടതിയില്‍ വാദിച്ചത്. ഈ വർഷം ആദ്യം വരെ ഷെല്ലിന്റെ ആസ്ഥാനം നെതർലൻഡ്‌സിലായിരുന്നു. സംഭവിച്ച മലിനീകരണത്തിന് ഇത്തരത്തില്‍ ഒരു ബഹുരാഷ്ട്ര കമ്പനിയ്ക്ക് നിയമപരമായ ഉത്തരവാദിത്തമുണ്ടെന്ന് കണക്കാക്കുന്നത് ഇത് ആദ്യമായാണെന്നായിരുന്നു ഷെല്ലിനെതിരെ കോടതിയിലെത്തിയവര്‍ നേരത്തെ പ്രതികരിച്ചത്. നഷ്ടപരിഹാരം ലഭിക്കുന്ന തുക കൊണ്ട് തങ്ങളുടെ കര്‍ഷക സമൂഹത്തെ വീണ്ടും പടുത്തുയര്‍ത്താമെന്നാണ് ഫ്രണ്ട്സ് ഓഫ് എര്‍ത്തിനൊപ്പം ചേര്‍ന്ന് ഷെല്ലിനെതിരെ നിയമ പോരാട്ടം നടത്തിയ കര്‍ഷക സമൂഹത്തിലെ ഒരാളായ എറിക് ദൂഹ് പ്രതികരിക്കുന്നത്. നൈജീരിയയിലെ ഒരുമ, ഗോയി, അദ ഉഡോ എന്നീ സമൂഹങ്ങള്‍ക്കാണ് ഈ നഷ്ടപരിഹാരത്തുക ലഭ്യമാകുക. മൂന്ന് സമുദായങ്ങളെ വീണ്ടും പടുത്തുയര്‍ത്താന്‍ പരിഗണിക്കുമ്പോള്‍ ഈ തുക വലിയൊരു സംഖ്യ അല്ലെങ്കില്‍ കൂടിയും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ആശ്വാസം പകരുന്നതും ബഹുരാഷ്ട്ര കമ്പനികള്‍ക്ക് പുനര്‍ ചിന്ത നടത്തുന്നതിനും അവസരമായാണ് തീരുമാനത്തെ അന്തര്‍ദേശീയ തലത്തില്‍ വിലയിരുത്തുന്നത്. തങ്ങളുടെ മണ്ണും, ജലവും നിത്യവൃത്തിക്കുളള വഴികളും എണ്ണ ചോര്‍ച്ച മൂലം മലിനീകരിക്കപ്പെട്ടുവെന്നായിരുന്നു കേസ് ആരംഭിച്ച കര്‍ഷകര്‍ കോടതിയില്‍ വിശദമാക്കിയത്.
ബെയ്ജിം​ഗ്: ചൈനയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. മൂന്ന് വർഷത്തോളമായി ചൈനയിൽ നിലവിലുണ്ടായിരുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ, ക്വാറന്റൈൻ, പരിശോധന എന്നിവയിൽ സര്‍ക്കാര്‍ ഇളവുകള്‍ വരുത്തിയിരുന്നു.
കൊച്ചി: ഒവൈസി ജപ്പാന്റെ സബ്‌സിഡിയറിയായ ഓറിയന്റല്‍ യീസ്റ്റ് ഇന്ത്യ തങ്ങളുടെ സാിധ്യ വിപുലമാക്കിക്കൊണ്ട് ഇന്ത്യയില്‍ ആഗോള നിലവാരത്തിലുള്ള യീസ്റ്റ് പ്ലാന്റ് സ്ഥാപിക്കാന്‍ 900 കോടി രൂപ നിക്ഷേപിക്കും.
ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചാൾസ് രാജാവിന്‍റെ ചിത്രം ആലേഖനം ചെയ്ത നോട്ടുകള്‍ പുറത്തിറക്കി. പുതിയ നോട്ടുകളുടെ മുൻവശത്ത് സെക്യൂരിറ്റി വിൻഡോയിലാണ് രാജാവിന്റെ ഛായാചിത്രം പ്രദർശിപ്പിക്കുക. 2024 പകുതിയോടെ ഈ നോട്ടുകള്‍ വിനിമയത്തില്‍ വരാൻ തുടങ്ങും.
മാധ്യമ പ്രവർത്തകരുടെ മരവിപ്പിച്ച അക്കൗണ്ടുകൾ പുനർസ്ഥാപിച്ച് ട്വിറ്റർ. ട്വിറ്റർ നടപടിയിൽ വിമർശനം ശക്തമായതോടെയാണ് അക്കൗണ്ടുകൾ പുനസ്ഥാപിച്ചത്. മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ മരവിപ്പിച്ച ട്വിറ്ററിൻ്റെ നടപടിയെ യൂറോപ്യൻ യൂണിയനും ഐക്യരാഷ്ട്ര സഭയും അപലപിച്ചിരുന്നു. ഇത്തരം നടപടികൾ തുടർന്നാൽ ട്വിറ്ററിന് വിലക്കേർപ്പെടുത്തുമെന്ന് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പും നൽകിയിരുന്നു. ഇതിന് പിറകെയാണ് മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾ പുനസ്ഥാപിക്കുമെന്ന് ഇലോൺ മസ്ക് തന്നെ വ്യക്തമാക്കിയത്. ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ, വാഷിങ്ടൺ പോസ്റ്റ് എന്നീ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. ലൊക്കേഷൻ ഡാറ്റ ലൈവായി ഷെയർ ചെയ്തതിനാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് ട്വിറ്റർ മാനേജ്‌മെൻ്റെ പറയുന്നത്.
ദില്ലി: വടക്ക് കിഴക്കൻ മേഖലയിലെ ഇന്ത്യയുടെ വ്യോമസേനാഭ്യാസം ഇന്നും തുടരും. കിഴക്കൻ എയർ കമാൻഡിന്റെ കീഴിലുള്ള പ്രദേശത്താണ് സൈനിക അഭ്യാസം നടക്കുന്നത്. യുദ്ധ വിമാനങ്ങൾ ഹെലികോപ്റ്ററുകൾ നിരീക്ഷണ വിമാനങ്ങൾ ഉൾപ്പെടെയുള്ളവ സേനാഭ്യാസത്തിൽ പങ്കെടുക്കും.
കനത്ത മഞ്ഞ് വീഴ്ചയില്‍ ഏറെ നേരം കാത്ത് നിന്ന് മുഷിഞ്ഞതോടെ യാത്രക്കാരില്‍ ആരോ ഒരാള്‍ തുടങ്ങിവച്ച തമാശ വലിയ പോരിലേക്കാണ് നീങ്ങിയത്. പ്ലാറ്റ്ഫോമിലെത്തിയെ ചെറുപ്പക്കാരുടെ സംഘമാണ് ആദ്യം മഞ്ഞ് വാരി പരസ്പരം എറിയാന്‍ തുടങ്ങിയത്.
യുണൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് മഹാത്മാ ​ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചു. 'സമാധാനപരമായ സഹവർത്തിത്വത്തിനായി പ്രവർത്തിച്ച വീട്ടുവീഴ്ചയില്ലാത്ത വക്താവ്' എന്നാണ് യുഎൻ സെക്രട്ടറി അന്റോണിയോ ​ഗുട്ടറസ് ​ഗാന്ധിജിയെ വിശേഷിപ്പിച്ചത്.
ഷാര്‍ജ: ഷാര്‍ജയില്‍ കള്ളനോട്ടുകള്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ എട്ട് പ്രവാസികള്‍ അറസ്റ്റില്‍. ആഫ്രിക്കന്‍ വംശജരാണ് അറസ്റ്റിലായത്. ഷാര്‍ജ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് പ്രതികളെ പിടികൂടിയത്.
കൊച്ചി: പരിസ്ഥിതിയുടെ രാഷ്ട്രീയം പറയുന്ന കലാസൃഷ്ടികളാണ് കൊച്ചി മുസിരിസ് ബിനാലെയിൽ തുർക്കിയിൽ നിന്നെത്തിയ ആൽപ്പർ ഐഡിൻ കാഴ്ചയ്ക്ക് ഒരുക്കുന്നത്. മനുഷ്യൻ ജൈവപ്രകൃതിയുടെ കേവലമായ ഒരംശം മാത്രമാണെന്ന ചിന്തയുടെ ബഹിർസ്ഫുരണമാണ് തന്റെ കലാസൃഷ്ടികളെന്ന് അദ്ദേഹം പറഞ്ഞു.