January 24, 2026

Login to your account

Username *
Password *
Remember Me
ആരോഗ്യം

ആരോഗ്യം (675)

മെഡിക്കല്‍ കോളേജില്‍ പോകാതെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ തിരുവനന്തപുരം: ഇ സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോം വഴി ത്രിതല ഹബ്ബ് ആന്റ് സ്‌പോക്ക് സംവിധാനത്തിന് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഉമിനീരില്‍ നിന്നും ജനിതക മാറ്റങ്ങള്‍ കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യ ഇനി കാസര്‍ഗോഡും. എപ്‌ലിമോ (EPLIMO) എന്ന ജെനിറ്റിക് വെല്‍നസ് സംവിധാനമാണ് കാസര്‍ഗോട്ടെ കിംസ് സണ്‍റൈസ് ആശുപത്രിയില്‍ സജ്ജീകരിച്ചിരിക്കുന്നത്.
തൃശ്ശൂർ: സുഷാമൃതം പദ്ധതിയുടെ രണ്ടാംഘട്ടമായി മണപ്പുറം ഫൗണ്ടേഷൻ ന്യൂട്രീഷൻ കിറ്റ് വിതരണ ചടങ്ങ് നടത്തിതുടങ്ങി.
ഏപ്രില്‍ 25 ലോക മലമ്പനിദിനം തിരുവനന്തപുരം: മലമ്പനി അഥവാ മലേറിയ ആരംഭത്തിലേ കണ്ടെത്തി സമ്പൂര്‍ണ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ആവശ്യമായ 16 സ്ഥിരം തസ്തികകള്‍ അനുവദിച്ചു തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഇടമലക്കുടി, ചട്ടമൂന്നാര്‍ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് ആശുപത്രികളിലും 8 വീതം സ്ഥിരം തസ്തികകള്‍ അനുവദിക്കുകയും ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിര്‍ദേശം നല്‍കുകയും ചെയ്തു. അസിസ്റ്റന്റ് സര്‍ജന്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, നഴ്‌സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റര്‍ അറ്റന്‍ഡര്‍ ഗ്രേഡ്-2, എല്‍.ഡി. ക്ലാര്‍ക്ക്, പ്യൂണ്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നീ 8 തസ്തികകള്‍ക്കാണ് ഓരോ ആശുപത്രിക്കും അനുമതി നല്‍കിയതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഏക ട്രൈബല്‍ പഞ്ചായത്തായ ഇടമലക്കുടിയില്‍ മികച്ച ചികിത്സാ സൗകര്യങ്ങളൊരുക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. വളരെയധികം യാത്രാക്ലേശമുള്ള ഇടമലക്കുടിയില്‍ ഈ ആശുപത്രികള്‍ പൂര്‍ണതോതില്‍ സജ്ജമാകുന്നതോടെ ഇവിടത്തെ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് വളരെയധികം ആശ്വാസമാണെന്നും മന്ത്രി വ്യക്തമാക്കി.
കൊല്ലം മെഡിക്കല്‍ കോളേജില്‍ മികച്ച സൗകര്യങ്ങളൊരുക്കും തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കവേ കൂട്ടിരിപ്പുകാരുടെ പരാതിയിന്‍മേല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തിരമായി ഇടപെട്ട് പരിഹാരമുണ്ടാക്കി.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ വേഗത്തില്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ കാലോചിതമായ പരിഷ്‌ക്കാരം സാധ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള നടപടികള്‍ വേഗത്തിലാക്കും.
ദേശീയ തലത്തില്‍ തെറ്റായ പ്രചരണം നടത്തുന്നത് പ്രതിഷേധാര്‍ഹം തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് കണക്കുകള്‍ കേന്ദ്രത്തിന് നല്‍കിയില്ലെന്ന വാദം തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത്തരത്തില്‍ ദേശീയ തലത്തില്‍ നടക്കുന്ന പ്രചാരണം പ്രതിഷേധാര്‍ഹമാണ്.
അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചുള്ള സൗജന്യ ചികിത്സ ലഭ്യമാക്കും