January 15, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി-റെയര്‍ ഡിസീസ് ദിനത്തിന്റെ ഭാഗമായി ഓര്‍ഗനൈസേഷന്‍ ഫോര്‍ റെയര്‍ ഡിസീസസ് ഇന്ത്യ (ഓആര്‍ഡിഐ)യുടെ റേസ്‌ഫോര്‍ 7 ന്റെ ഏഴാമത് എഡിഷന്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27 ഞായറാഴ്ച നടത്തുന്ന റേസ്‌ഫോര്‍7 നില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് അവര്‍ എവിടെയാണെങ്കിലും അവിടെവെച്ച് 7 കിലോമീറ്റര്‍ ഓടാനോ നടക്കാനോ സൈക്കിള്‍ ചവിട്ടാനോ കഴിയും. എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ മാസത്തിലെ അവസാനദിവസമായ റെയര്‍ ഡിസീസ് ദിനത്തിന്റെ സ്മരണാര്‍ത്ഥം റേസ്‌ഫോര്‍7 മത്സരം നടത്തപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും റജിസ്‌ട്രേഷനുമായി റേസ്‌ഫോര്‍7 ഡോട്ട് കോം (https://racefor7.com/) എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫെബ്രുവരി 20-ന് രജിസ്‌ട്രേഷന്‍ അവസാനിക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഫിനിഷര്‍ മെഡലുകള്‍, ഇ-സര്‍ട്ടിഫിക്കറ്റുകള്‍, ടി-ഷര്‍ട്ട് എന്നിവ ലഭിക്കും. '' 70 ദശലക്ഷം രോഗികളാണ് ഇന്ത്യയില്‍ അപൂര്‍വരോഗത്താല്‍ ബുദ്ധിമുട്ടുന്നത്. വൈകിയ രോഗനിര്‍ണയം, ചികിത്സയിലുള്ള കുറവോ അഭാവമോ, താങ്ങാനാകാത്ത ചെലവ്, സൗകര്യങ്ങളുടെയും സേവനങ്ങളുടെയും അഭാവം തുടങ്ങിയ കാര്യങ്ങള്‍ മിക്ക അപൂര്‍വരോഗബാധിതരുടെയും വെല്ലുവിളികളാണ്. കഴിഞ്ഞ ഏഴു വര്‍ഷമായി, അപൂര്‍വരോഗമുള്ളവര്‍ക്ക് അവബോധം വളര്‍ത്തുന്നതിലും അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിലും റേസ്‌ഫോര്‍ 7 ന്റെ നല്ല സ്വാധീനം ചെലുത്തുന്നുണ്ടെന്നു ഓആര്‍ഡിഐ യുടെ സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പ്രസന്നകുമാര്‍ ഷിറോള്‍ പറഞ്ഞു രോഗികളുടെ ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനും അവര്‍ക്ക് മികച്ച ഭാവിയെക്കുറിച്ച് പ്രതീക്ഷ നല്‍കുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നു റേസ്‌ഫോര്‍ 7 ന്റെ പ്രധാന സ്‌പോണ്‍സര്‍മാരായ ഐക്യുവിഐഎ സൗത്ത് ഏഷ്യയുടെ മാനേജിംഗ് ഡയറക്ടര്‍ അമിത്മുഖിം പറഞ്ഞു''. റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 7000 അപൂര്‍വ രോഗങ്ങളെയും ഇന്ത്യയിലെ കണക്കാക്കപ്പെടുന്ന 70 ദശലക്ഷം അപൂര്‍വരോഗബാധിതരെയും ഒരു അപൂര്‍വരോഗം നിര്‍ണ്ണയിക്കാനെടുക്കുന്ന ശരാശരി 7 വര്‍ഷത്തെയും പ്രതിനിധീകരിക്കുന്നതാണ് റേസ്‌ഫോര്‍ 7.
മഹാനടിയുടെ സംവിധായകന്‍ നാഗ് അശ്വിന്‍ ഒരുക്കുന്ന പ്രഭാസിന്റെ 21 -ാം ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ ഇതിഹാസ താരം അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഇരുവരും തമ്മിലുള്ള ആദ്യ ഷോട്ട് ഇന്നലെ പൂര്‍ത്തിയായി.
കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്‌കൂള്‍ ശൃംഖലയായ ഓര്‍ക്കിഡ്‌സ് - ദി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ രാജ്യവ്യാപകമായി ഓണ്‍ലൈന്‍ ഇന്റര്‍-സ്‌കൂള്‍ ഗാനാലാപന മത്സരം ഇന്ത്യന്‍ സിങ്ങിങ്ങ് ലീഗ് (ഐഎസ്എല്‍) സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 21ന് മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്നതിന് മുന്നോടിയായി സ്കൂളുകൾ ശുചിയാക്കുന്ന യജ്‌ഞം ആരംഭിച്ചു. ഇന്നും നാളേയുമായാണ് സ്കൂളുകൾ ശുചിയാക്കുന്നത്.
കർണാടക സർക്കാരിന്റെ ബംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് കുറുമ്പ ഭാഷയിലെ ആദ്യ സിനിമയായ "മ് " ( സൗണ്ട് ഓഫ് പെയിൻ ) തെരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരം: അങ്കണവാടി കെട്ടിടം കയ്യേറി കാവി പെയിന്റ് അടിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി.
ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന് എല്ലാ വിദ്യാലയങ്ങളിലും ഭാഷാപ്രതിജ്ഞയെടുക്കും. രാവിലെ 11 മണിക്കാണ് സ്കൂളുകളിൽ ഭാഷാപ്രതിജ്ഞയെടുക്കുക .
ദുബായ്: മെയ് 12-ന് അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ ദുബായില്‍ പ്രഖ്യാപിക്കപ്പെടുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ്‌സില്‍ വിജയികളെ കണ്ടെത്തുന്നതിനായി ഗ്രാന്‍ ജൂറിയെ പ്രഖ്യാപിച്ചു.
തിരുവനന്തപുരം : പുഷ്പ-ഫല-സസ്യങ്ങളുടെ വൈവിധ്യം നിറച്ച് ലുലു മാളില്‍ സംഘടിപ്പിച്ച 'ലുലു ഫ്‌ളവര്‍ ഫെസ്റ്റ് 2022' പുഷ്പമേള അനന്തപുരിക്ക് വേറിട്ട അനുഭവമായി.