October 22, 2024

Login to your account

Username *
Password *
Remember Me

ഐഫോൺ 16 ആപ്പിളിന്റെ സർപ്രൈസ് എൻട്രി, സാധ്യതകൾ എന്തെല്ലാം?

ഇന്ത്യൻ സ്‍മാർട്ട് ഫോൺ ആരാധകർക്ക് ഇനിയുള്ള നാളുകൾ ആപ്പിളിന്റെ ഫ്ലാഗ്ഷിപ്പ് വണ്ടറായ ഐഫോൺ 16 വരുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. നിലവിൽ വിപണിയിലുള്ള സകല പ്രീമിയം ഫോണുകളെയും പിന്നിലാക്കാൻ ലക്ഷ്യമിട്ടാണ് ഈ മോഡൽ അണിയറയിൽ ഒരുങ്ങുന്നത്. സാധാരണഗതിയിൽ ആപ്പിൾ തങ്ങളുടെ പുതിയ സ്‍മാർട്ട് ഫോണുകൾ സെപ്റ്റംബറിലാണ് അവതരിപ്പിക്കാറുള്ളത്. എന്നാൽ ഇക്കുറി അതിന് മാറ്റം വരുമെന്നായിരുന്നു ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. പക്ഷേ ഈ റിപ്പോർട്ടുകൾ ഒക്കെയും തള്ളുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആപ്പിളിന്റെ ഫ്ലാഗ്ഷിപ്പ് ഫോൺ സെപ്റ്റംബർ മാസത്തിൽ തന്നെയാവും റിലീസ് ചെയ്യുക. ലോഞ്ച് നേരത്തേയാക്കാൻ ആപ്പിളിന് പദ്ധതികൾ ഒന്നുമില്ലെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്. ഫോണുമായി ബന്ധപ്പെട്ട മറ്റ് പല അഭ്യൂഹങ്ങളും കഴിഞ്ഞ കുറേ നാളുകളായി പുറത്തുവരുന്നുണ്ട്.
ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിങ്ങനെ നാല് വ്യത്യസ്‌ത മോഡലുകൾ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ ഈ ഫോണിന്റെ കൂടുതൽ രൂപഭംഗി വെളിവാക്കി കൊണ്ട് ഡമ്മി മോഡലുകൾ പുറത്തുവന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇതിലൂടെ ആപ്പിളിന്റെ ഈ വരാനിരിക്കുന്ന ഫോണിന്റെ കൂടുതൽ പ്രത്യേകതകൾ വെളിപ്പെട്ടിരിക്കുകയാണ്.
കറുപ്പ്, നീല, പച്ച, പിങ്ക്, വെളുപ്പ് എന്നീ അഞ്ച് നിറങ്ങളിൽ ഐഫോൺ 16 വരുമെന്നാണ് ലീക്കായി ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. മുമ്പത്തെ ഐഫോൺ 15 സീരീസിന്റെ പാസ്‌റ്റൽ ടോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ നിറങ്ങൾ കൂടുതൽ പ്രത്യേകതകൾ ഉള്ളതാണ്. കഴിഞ്ഞ വർഷത്തെ ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവ കറുപ്പ്, നീല, പച്ച, പിങ്ക്, മഞ്ഞ എന്നീ നിറങ്ങളിൽ ലഭ്യമായിരുന്നു, ഇവയെല്ലാം മാറ്റ് ഫിനിഷുള്ളതാണ്. ഐഫോൺ 16 ലെ ഏറ്റവും ശ്രദ്ധേയമായ ഡിസൈൻ മാറ്റങ്ങളിലൊന്ന് പുനർനിർമ്മിച്ച ക്യാമറ ഐലൻഡാണ്. പുതിയ ക്രമീകരണം ലംബമായി വിന്യസിച്ച ലെൻസുകൾ ഉൾക്കൊള്ളുന്നു, നിലവിലെ മോഡലുകളിൽ കാണുന്ന ഡയഗണൽ ലേഔട്ടിൽ നിന്നുള്ള മാറ്റം ഇതിലൂടെ പ്രകടമാകും. വിഷൻ പ്രോ ഹെഡ്‌സെറ്റുമായി പൊരുത്തപ്പെടുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിവയ്‌ക്ക് മാത്രമുള്ള സവിശേഷതയായ സ്പേഷ്യൽ വീഡിയോ ക്യാപ്‌ചർ മെച്ചപ്പെടുത്താനാണ് പരിഷ്‌കാരം.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.