Print this page

പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവല്‍; എന്‍ട്രികള്‍ സ്വീകരിക്കാനുള്ള തീയതി നീട്ടി

Echoes Quiza Film Festival; The date for receipt of entries has been extended Echoes Quiza Film Festival; The date for receipt of entries has been extended
കൊച്ചി: ഐ.ടി ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്കികളുടെ ചലച്ചിത്രോത്സവം പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവലിലേക്ക് (പി.ക്യു.എഫ്.എഫ് 22) എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. ഫിലിംഫെസ്റ്റിലേക്ക് എന്‍ട്രികള്‍ 2023 ജനുവരി 15 വരെ സമര്‍പ്പിക്കാം. പി.ക്യു.എഫ്.എഫ് 2022ന്റെ പ്രദര്‍ശനവും പുരസ്‌കാരദാനവും 2023 ജനുവരി 21ന് തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കില്‍ നടക്കും.
ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 11,111 രൂപയുടെ ക്യാഷ് പ്രൈസും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്ക് 5555 രൂപയുടെ ക്യാഷ് പ്രൈസും നല്‍കും. കൂടാതെ മികച്ച നടന്‍, നടി, ഛായാഗ്രാഹകന്‍, എഡിറ്റര്‍ എന്നിവര്‍ക്കും പ്രത്യേക പുരസ്‌കാരങ്ങളുണ്ടാവും.
രജിസ്‌ട്രേഷന്: http://prathidhwani.org/Qisa22
കൂടുതല്‍ വിവരങ്ങള്‍ക്ക്: മുഹമ്മദ് അനീഷ് (97458 89192), ചൈതന്യന്‍ (99466 08868).
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam