Print this page

കുട്ടികളെ പ്രചോദിപ്പിക്കുന്ന ഡിജിറ്റല്‍ വീഡിയോയുമായി എസ്ബിഐ ലൈഫ്

SBI Life with digital video to inspire kids SBI Life with digital video to inspire kids
കൊച്ചി: വലിയ സ്വപ്നങ്ങള്‍ കാണാന്‍ കുട്ടികളെ വളര്‍ത്തിയെടുക്കുന്നതില്‍ വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന ഡിജിറ്റല്‍ വീഡിയോ പുറത്തിറക്കി എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്. ഒരു ബഹിരാകാശയാത്രികനാകാന്‍ ആഗ്രഹിക്കുന്ന മിഷ്തി എന്ന ഒരു നിരാലംബനായ കുട്ടിയുടെ ഹൃദയസ്പര്‍ശിയായ വീഡിയോയിലൂടെ അത്തരം അഭിലാഷങ്ങള്‍ക്ക് ഊര്‍ജം പകരുന്നതില്‍ വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യവും എടുത്തുകാണിക്കുന്നു.
രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരാന്‍ വിദ്യാഭ്യാസ അടിത്തറയിലൂടെ സ്വപ്നങ്ങള്‍ വളര്‍ത്തിയെടുക്കേണ്ട ദശലക്ഷക്കണക്കിന് കുട്ടികളെയാണ് മിഷ്തി പ്രതിനിധീകരിക്കുന്നത്. എസ്ബിഐ ലൈഫിന്‍റെ ദില്‍ബച്ചാ തോ സബ് അച്ചാ കാമ്പയിന്‍റെ ഭാഗമായാണ് ശിശുദിനത്തില്‍ പുതിയ വീഡിയോ പുറത്തിറക്കിയത്. കുഷ്ഠരോഗം ബാധിച്ച കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനും സമഗ്രമായ വികസനത്തിനും പിന്തുണ നല്‍കുന്നതിനായി എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് ഉദയാന്‍ എന്ന സംഘടനയുമായി സഹകരിക്കുന്നുണ്ട്.
ഉദയാനില്‍ താമസിക്കുന്ന മിഷ്തി എന്ന പെണ്‍കുട്ടി കുഷ്ഠ രോഗം ബാധിച്ച ഒരു കുടുംബത്തിലെ അംഗമാണ്. ബഹിരാകാശ സഞ്ചാരിയുടെ വേഷത്തില്‍ സ്കൂളിലെത്തുന്ന മിഷ്തിയുടെ ഒരു ദിവസത്തെ ജീവിതമാണ് ഡിജിറ്റല്‍ വീഡിയോയിലൂടെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്നത്. കുട്ടികളെ വലിയ സ്വപ്നം കാണാനും ചിറകുകള്‍ വിടര്‍ത്താനും തടസങ്ങളെ മറികടക്കാന്‍ വിദ്യാഭ്യാസത്തിന് എങ്ങനെ സഹായിക്കാനാകുമെന്ന് വീഡിയോ ഊന്നിപ്പറയുന്നു.
വൈദ്യശാസ്ത്രത്തിന്‍റെ എല്ലാ മേഖലകളിലും പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും കുഷ്ഠരോഗം രാജ്യത്തുടനീളം പൊതു ആരോഗ്യ വെല്ലുവിളിയായി തുടരുകയാണെന്ന് എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് സിഎസ്ആര്‍ ബ്രാന്‍ഡ് ചീഫ് രവീന്ദ്ര ശര്‍മ പറഞ്ഞു. മുഖ്യധാരാ സമൂഹത്തില്‍ സാധാരണ ജീവിതം നയിക്കാന്‍ കുട്ടികള്‍ക്ക് തുല്യ അവസരം നല്‍കാന്‍ വിദ്യാഭ്യാസത്തിന് കഴിയുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam