Print this page

സ്മാര്‍ട്ട് മീറ്ററിങ് പദ്ധതികള്‍ക്ക് സംയോജിത ഐഒടി സേവനങ്ങള്‍ ലഭ്യമാക്കാന്‍ വി ബിസിനസ്സ്-ട്രില്ലിയന്‍റ് സഹകരണം

By September 26, 2022 424 0
കൊച്ചി: ഇന്ത്യയിലെ ആധുനിക മീറ്ററിങ്, സ്മാര്‍ട്ട് ഗ്രിഡ് സംവിധാനങ്ങള്‍ക്കായി സംയോജിത ഐഒടി സേവനങ്ങള്‍ ലഭ്യമാക്കാന്‍ വി ബിസിനസ്സും ട്രില്ലിയന്‍റും സഹരിക്കും. ഇന്ത്യയിലെ അഡ്വാന്‍സ് മീറ്ററിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ക്കായി സംയോജിത ഐഒടി സൊല്യൂഷനുകള്‍ സൃഷ്ടിക്കുന്നതിനും നടപ്പിലാക്കുന്നതിനും വി ബിസിനസ്സിന്‍റെയും ട്രില്ലിയന്‍റിന്‍റെയും വൈദഗ്ധ്യം പ്രയോജനപ്പെടുത്താന്‍ ഈ പങ്കാളിത്തം സഹായിക്കും.

സര്‍ക്കാരിന്‍റെ ഡിജിറ്റല്‍ ഇന്ത്യ ദൗത്യത്തെ ശക്തിപ്പെടുത്താനും ഈ പങ്കാളിത്തം സഹായിക്കും. രാജ്യത്തെ വൈദ്യുതി വിതരണ ശൃംഖലയിലെ മാറ്റങ്ങള്‍ക്കൊപ്പം 25 കോടി വൈദ്യുത മീറ്ററുകള്‍ സ്മാര്‍ട്ട് മീറ്ററുകള്‍ ആക്കാനുള്ള ലക്ഷ്യം കൈവരിക്കുന്നതിനും ഇതു പിന്തുണ നല്‍കും.

സംയോജിത ഐഒടി രംഗത്തെ വിപണി മുന്‍നിരക്കാര്‍ എന്ന നിലയിലും സ്മാര്‍ട്ട് മീറ്ററിങ് രംഗത്തെ വിപുലമായ അനുഭവ സമ്പത്തുള്ളവര്‍ എന്ന നിലയിലും സ്ഥായിയായതും സ്മാര്‍ട്ട് ആയതുമായ വികസനത്തിനു വി ബിസിനസ്സ് പിന്തുണ നല്‍കുകയാണെന്ന് വോഡഫോണ്‍ ഐഡിയ ചീഫ് എന്‍റര്‍പ്രൈസസ് ബിസിനസ്സ് ഓഫിസര്‍ അരവിന്ദ് നേവതിയ പറഞ്ഞു.

ഇന്ത്യയിലെ വിവിധ മീറ്റര്‍ വെന്‍ഡര്‍മാര്‍ക്കിടയിലായി 1.5 ദശലക്ഷം സ്മാര്‍ട്ട് മീറ്ററുകള്‍ ട്രില്ലിയന്‍റ് സ്ഥാപിച്ചിട്ടുണ്ടെന്ന് ട്രില്ലിയന്‍റ് ചീഫ് സൊല്യൂഷന്‍സ് ഓഫിസര്‍ ഡാന്‍ ലാംബെര്‍ട്ട് പറഞ്ഞു.
Rate this item
(0 votes)
Author

Latest from Author