Print this page

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എത്തിക്കൽ ഹാക്കിംഗ് ലാബ് ആരംഭിച്ചു

By September 26, 2022 476 0
മുംബൈ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഇന്ന് ഹൈദരാബാദിലെ സൈബർ സെക്യൂരിറ്റി സെന്റർ ഓഫ് എക്‌സലൻസിൽ (സി‌സി‌ഒ‌ഇ) 'എത്തിക്കൽ ഹാക്കിംഗ് ലാബ്' ഉദ്ഘാടനം ചെയ്തു. സൈബർ ഭീഷണികൾ നേരിടാൻ ബാങ്കിന്റെ ഇൻഫർമേഷൻ സിസ്റ്റങ്ങൾ, ഡിജിറ്റൽ അസറ്റുകൾ, ചാനലുകൾ മുതലായവ സംരക്ഷിക്കുന്നതിനായി പ്രതിരോധ സംവിധാനം നിർമ്മിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ ശ്രീ നിതേഷ് രഞ്ജൻ, ശ്രീ രജനീഷ് കർണാടക്, ശ്രീ നിധു സക്‌സേന എന്നിവരുടെ സാന്നിധ്യത്തിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എംഡിയും സിഇഒയുമായ എ. മണിമേഖലൈ എത്തിക്കൽ ഹാക്കിംഗ് ലാബ്' ഉദ്ഘാടനം ചെയ്തു.
"ഡിജിറ്റൽ രംഗത്ത് യൂണിയൻ ബാങ്ക് വലിയ തോതിൽ ഉത്പന്നങ്ങൾ കൂട്ടിച്ചേർക്കുന്നുണ്ട്.ഐ ടി ആസ്തികളെല്ലാം ഇന്റര്നെറ്റുമായി കണക്റ്റഡ് ആയിരിക്കുന്ന പശ്ചാത്തലത്തിൽ ഡിജിറ്റൽ ബാങ്കിംഗ് അനുഭവം സുരക്ഷിതമാക്കാനുള്ള സുപ്രധാന ചുവടുവെപ്പാണ് എത്തിക്കൽ ഹാക്കിങ് ലാബ്." എ. മണിമേഖലൈ പറഞ്ഞു.

ഹൈദരാബാദിലെ യൂണിയൻ ബാങ്കിന്റെ സൈബർ സെക്യൂരിറ്റി സെന്റർ ഓഫ് എക്‌സലൻസ് (CCoE) ബാങ്കിന്റെ സുരക്ഷാ നില ശക്തിപ്പെടുത്തുന്നതിനും സൈബർ പ്രതിരോധ വ്യവസായങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയുമായി സഹകരിച്ച് പുതിയ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിനുമായി ഒന്നിലധികം സൈബർ സുരക്ഷാ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രക്രിയയിലാണ്.
Rate this item
(0 votes)
Author

Latest from Author