Print this page

ചെറുകിട ബിസിനസുകളുടെ വളര്‍ച്ച ലക്ഷ്യമിട്ട് ഗോഡാഡി

Godaddy aims to grow small businesses Godaddy aims to grow small businesses
കൊച്ചി: ഇന്ത്യയിലെ ചെറുകിട,ഇടത്തരം ബിസിനസുകള്‍ ഓണ്‍ലൈനായി വളര്‍ത്തേണ്ടതിന്റെ ആവശ്യകതയുമായി ഗോഡാഡി. വനിതാ സംരംഭകരെ ഓണ്‍ലൈനില്‍ കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഗോഡാഡി പുതിയ കാംപയിനു തുടക്കമിട്ടു. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ആശയങ്ങളും വ്യക്തിഗത സംരംഭങ്ങളും വിജയമാക്കി മാറ്റുന്നതിനുള്ള ഉപകരണങ്ങളും ഉള്‍ക്കാഴ്ചകളും നല്‍കാനുള്ള ഗോഡാഡിയുടെ ദൗത്യം ഈ കാംപയിന്‍ എടുത്തുകാണിക്കുന്നു. ഡൊമെയ്ന്‍ പേരുകള്‍, ഹോസ്റ്റിംഗ്, വെബ്സൈറ്റ് നിര്‍മ്മാണം, ഇമെയില്‍ മാര്‍ക്കറ്റിംഗ്, സുരക്ഷാ പരിരക്ഷകള്‍, ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിങ്ങനെയുള്ള ഓണ്‍ലൈന്‍ ഉല്‍പ്പന്നങ്ങള്‍ ഗോഡാഡി വാഗ്ദാനം ചെയ്യുന്നു.
ഹിന്ദി, ഗുജറാത്തി, കന്നഡ, മലയാളം, മറാഠി, തമിഴ്, തെലുങ്ക് എന്നീ ഏഴ് പ്രാദേശിക ഭാഷകളില്‍ കാംപയിന്‍ വികസിപ്പിച്ചിട്ടുണ്ട്. ടിവി, എഫ്ഒഎസ്, ഡിസ്‌പ്ലേ, ഒഎല്‍വി, സോഷ്യല്‍ മീഡിയ തുടങ്ങിയ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇത് പ്രദര്‍ശിപ്പിക്കും. ഇന്ത്യയിലുടനീളമുള്ള ചെറുകിട, സൂക്ഷ്മ, ഇടത്തരം ബിസിനസുകളെ ഓണ്‍ലൈനില്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു. . വനിതാ സംരംഭകരെ സംരംഭകത്വത്തോടൊപ്പം അവരുടെ പ്രാദേശിക മേഖലയിലും ലോകമെമ്പാടും സ്വാധീനം ചെലുത്താന്‍ പ്രോത്സാഹിപ്പിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ഗോഡാഡി ഇന്ത്യയുടെ വൈസ് പ്രസിഡന്റും എംഡിയുമായ നിഖില്‍ അറോറ പറഞ്ഞു
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam