Print this page

10 ലക്ഷം ഡൗണ്‍ലോഡുകള്‍ പിന്നിട്ട് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് മൊബൈല്‍ ആപ്പ്

ICICI Prudential Life mobile app with over 10 lakh downloads ICICI Prudential Life mobile app with over 10 lakh downloads
കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്‍റെ മൊബൈല്‍ ആപ്പ് 10 ലക്ഷം ഡൗണ്‍ലോഡുകള്‍ എന്ന നേട്ടം പിന്നിട്ടു നൂതനവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ നിരവധി ഫീച്ചറുകള്‍ ഉപഭോക്താക്കള്‍ക്കായി ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. മൊബൈല്‍ നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി ഇല്ലെങ്കിലും ഉപഭോക്താക്കള്‍ക്ക് അവരുടെ പോളിസികളെ കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കാനും സര്‍വീസ് അഭ്യര്‍ഥനകള്‍ നടത്താനും വിധത്തില്‍ മൊബൈല്‍ ആപ്പ് അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്.
നിലവില്‍ ഉപഭോക്താക്കളുടെ ഓരോ നാലിലൊന്ന് സര്‍വീസ് ഇടപാടുകളും മൊബൈല്‍ ആപ്പിലൂടെയാണ് നടക്കുന്നത്. ഒന്നിലധികം സുരക്ഷാ തലങ്ങളുമുള്ള ആപ്പില്‍ ഉപഭോക്താക്കള്‍ക്ക് ഫേസ് ഐഡി, പിന്‍, ഫിംഗര്‍പ്രിന്‍റ് എന്നിവയിലൂടെ ലോഗിന്‍ ചെയ്യാം. ഉപഭോക്താക്കളെ പ്രീമിയം പേയ്മെന്‍റുകള്‍ നടത്താനും, വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാനും, ക്ലെയിമുകളെക്കുറിച്ച് അറിയിക്കാനും, ഫണ്ട് കൈമാറ്റത്തിനുമെല്ലാം ആപ്പ് സഹായിക്കും. ഉപയോക്തൃ സൗഹൃദമായതിനാല്‍ പ്ലേസ്റ്റോറിലും ഐഒഎസ് ആപ്പ് സ്റ്റോറിലും ഇന്ത്യന്‍ ഇന്‍ഷുറന്‍സ് മേഖലയിലെ ഏറ്റവും മികച്ച റേറ്റിങുള്ള ആപ്പുകളിലൊന്നായും ഇത് മാറിയിട്ടുണ്ട്.
തങ്ങളുടെ നൂതനമായ മൊബൈല്‍ ആപ്പ് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഒരു സര്‍വീസ് ടച്ച് പോയിന്‍റാണെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ മനീഷ് ദുബെ പറഞ്ഞു. ഒരു ഉപഭോക്തൃ കേന്ദ്രീകൃത സ്ഥാപനമെന്ന നിലയില്‍ തങ്ങളുടെ ഉപഭോക്താക്കളുമായി ഇടപഴകുന്ന തലങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും അവരുടെ പെട്ടെന്നുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമാണ് തങ്ങള്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam