Print this page

ലോകത്തിലെ ആദ്യ നാവിഗേഷൻ സൊല്യൂഷനുമായി ജാഗ്വാർ ലാൻഡ് റോവറും വാട്ട്3വേർഡ്‌സും

With the world's first navigation solution  Jaguar Land Rover and Watt 3 Wordhouse With the world's first navigation solution Jaguar Land Rover and Watt 3 Wordhouse
കൊച്ചി: സോഫ്റ്റ്‌വെയർ-ഓവർ-ദി-എയർ (SOTA) അപ്‌ഡേറ്റിലൂടെ, വാട്ട്3വേർഡ്‌സ് ഗ്ലോബൽ ലൊക്കേഷൻ സാങ്കേതികവിദ്യയെ ഇതിനകം നിരത്തിലിറങ്ങിയ വാഹനങ്ങളിലേക്ക് സമന്വയിപ്പിക്കുന്ന ആദ്യത്തെ വാഹന നിർമ്മാതാവായി മാറികൊണ്ട്, ജാഗ്വാർ ലാൻഡ് റോവർ വിദൂര സ്ഥലങ്ങളിൽ പോലും ഉപഭോക്താക്കൾക്ക് കൃത്യമായ നാവിഗേഷൻ വാഗ്ദാനം ചെയ്യുന്നു.
മൊബൈൽ കണക്റ്റിവിറ്റിയുടെ ആവശ്യമില്ലാതെ പ്രവർത്തിക്കുന്ന 'ഓൾവേസ്-ഓൺ' സാങ്കേതികവിദ്യയിലൂടെ, പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്ക് ലോകത്തെ ഏത് സ്ഥലത്തേക്കും വെറും മൂന്ന് വാക്കുകൾ ഉപയോഗിച്ച് കൃത്യമായി നാവിഗേറ്റ് ചെയ്യാൻ കഴിയും. മുൻ അപ്‌ഡേറ്റിനെ തുടർന്ന് ഈ വർഷം ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ അപ്‌ഗ്രേഡിന്റെ ഭാഗമാണിത്. മൊത്തത്തിൽ, ജാഗ്വാർ ലാൻഡ് റോവർ 1.3 ദശലക്ഷത്തിലധികം വാഹന തലത്തിലുള്ള അപ്‌ഡേറ്റുകളും മൂന്ന് ദശലക്ഷത്തിലധികം എഞ്ചിൻ കൺട്രോൾ യൂണിറ്റ് അപ്‌ഡേറ്റുകളും അതിന്റെ എപ്പോഴും-ഓൺ, എപ്പോഴും കണക്റ്റഡ് ശേഷിയുടെ ഭാഗമായി പൂർത്തിയാക്കി, ആധുനിക ആഡംബരങ്ങളും ഉപഭോക്താക്കൾക്ക് വേണ്ടി വാഗ്ദാനം ചെയ്യുന്നു.
Rate this item
(0 votes)
Last modified on Monday, 13 June 2022 05:16
Pothujanam

Pothujanam lead author

Latest from Pothujanam