Print this page

ആഡ്-ടെക് സംവിധാനമായ വി ആഡ്സ് അവതരിപ്പിച്ച് വി

Introducing V-Ads, an ad-tech system Introducing V-Ads, an ad-tech system
കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാവായ വി തങ്ങളുടെ ലോകോത്തര ആഡ്-ടെക് സംവിധാനമായ വി ആഡ്സ് അവതരിപ്പിച്ചു. നിര്‍മ്മിത ബുദ്ധിയുടേയും മെഷീന്‍ ലേണിങിന്‍റേയും പിന്തുണയോടെയുള്ള ഈ സംവിധാനം പരസ്യദാതാക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഉപഭോക്താക്കളുമായി ബന്ധപ്പെടാന്‍ സൗകര്യമൊരുക്കും.
വിയുടെ ഉടമസ്ഥതയിലുള്ള വി ആപ്പ്, വി മൂവീസ്, ടിവി ആപ്പ് എന്നിവയ്ക്കു പുറമെ പരമ്പരാഗത ചാനലുകളായ എസ്എംഎസ്, ഐവിആര്‍ കോളുകള്‍ എന്നിവയിലൂടേയും 243 ദശലക്ഷത്തിലേറെ ഉപഭോക്താക്കളുമായി വിവിധ ചാനലുകളിലൂടെ ബന്ധപ്പെടാന്‍ വി ആഡ്സ് വിപണന രംഗത്തുള്ളവരെ സഹായിക്കും. വിയുടെ വിപുലമായ ഡാറ്റാ സയന്‍സ് സാങ്കേതികവിദ്യയും ഇതിനു പിന്‍ബലമേകും. ഇതിനു പുറമെ വി ആഡ്സ് ലഭ്യമാക്കുന്ന സെല്‍ഫ് സര്‍വീസ് ഇന്‍റര്‍ഫേസ് സംവിധാനം തങ്ങളുടെ കാമ്പെയിനുകളുടെ പൂര്‍ണ നിയന്ത്രണവും പരസ്യദാതാക്കള്‍ക്കു നല്‍കും.
കഴിഞ്ഞ പത്തു വര്‍ഷമായ ഡിജിറ്റല്‍ പരസ്യ മേഖല 27 ശതമാനം വളര്‍ച്ചയാണു കൈവരിച്ചത്. മഹാമാരിക്കാലത്തു മറ്റു മാധ്യമ മേഖലകള്‍ ഇടിവു കാണിച്ചപ്പോള്‍ ഈ രംഗം ഗണ്യമായ വളര്‍ച്ചയാണു പ്രകടിപ്പിച്ചത്.
ഇന്നു വിപണന മേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങളായ പരസ്യങ്ങളുടെ സ്വാധീനത്തെ കുറിച്ചുള്ള കൃത്യമായ ഉള്‍ക്കാഴ്ചകള്‍, വിപുലമായ എത്തിച്ചേരല്‍ എന്നിവ മറികടക്കാന്‍ വി ആഡ്സ് സഹായകമാകും എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ വി സിഎംഒ അവനീഷ് ഖോല്‍സ പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam