Print this page

ടെക്നോ പോപ് 5 സീരിസിലെ ആദ്യ ഫോണ്‍ 'പോപ് 5 എല്‍ടിഇ' അവതരിപ്പിച്ചു

In the Techno Pop 5 Series Introduced the first phone 'Pop5 LTE' In the Techno Pop 5 Series Introduced the first phone 'Pop5 LTE'
തിരുവനന്തപുരം: ആഗോള പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ടെക്നോ, പോപ് സീരീസ് പോര്‍ട്ട്‌ഫോളിയോയ്ക്ക് കീഴിലുള്ള ആദ്യഫോണ്‍ 'പോപ് 5 എല്‍ടിഇ' അവതരിപ്പിച്ചു. 6.52 എച്ച്ഡി+ ഡോട്ട്-നോച്ച് ഡിസ്‌പ്ലേ, 5000എംഎഎച്ച് ബാറ്ററി, 8 മെഗാപിക്സല്‍ എഐ ഡ്യുവല്‍ റിയര്‍ ക്യാമറ എന്നിവയാണ് പോപ് 5 എല്‍ടിഇ ഫോണിന്റെ പ്രധാന സവിശേഷതകള്‍. ആന്‍ഡ്രോയിഡ് 11 ഗോ അടിസ്ഥാനമാക്കിയുള്ള എച്ച്‌ഐഒഎസ് 7.6 ആണ് ഫോണിന് കരുത്ത് പകരുന്നത്.
ഐപിഎക്സ്2 സ്പ്ലാഷ് റെസിസ്റ്റന്റ്, മെച്ചപ്പെടുത്തിയ 14 പ്രാദേശിക ഭാഷാ പിന്തുണ, 120 ഹേര്‍ട്ട്സ് സാംപ്ലിങ് നിരക്ക്, ഫേസ് അണ്‍ലോക്ക് എന്നിങ്ങനെ വിവിധ സ്മാര്‍ട്ട് ഫീച്ചറുകളും ഫോണിലുണ്ട്. 2ജിബി റാം, 32ജിബി ഇന്റേണല്‍ മെമ്മറി, 256ജിബി മെമ്മറി കാര്‍ഡ് സപ്പോര്‍ട്ട്, വോള്‍ട്ട് 2.0, സ്മാര്‍ട്ട് പാനല്‍ 2.0, കിഡ്‌സ് മോഡ്, സോഷ്യല്‍, ടര്‍ബോ, ഡാര്‍ക്ക് തീമുകള്‍, പാരന്റല്‍ കണ്‍ട്രോള്‍, ഡിജിറ്റല്‍ വെല്‍ബിയിങ്, ജെസ്ചര്‍ കോള്‍ പിക്കര്‍ തുടങ്ങി അനേകം മറ്റു സവിശേഷതകളും പോപ് 5 എല്‍ടിഇയില്‍ ലഭ്യമാക്കിയിട്ടുണ്ട്. പ്രീമിയം ഡിസൈനില്‍ ഐസ് ബ്ലൂ, ഡീപ്സീ ലസ്റ്റര്‍, ടര്‍ക്കോയ്സ് സ്യാന്‍ എന്നീ മൂന്ന് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാവും. 2022 ജനുവരി 16 മുതല്‍ ആമസോണ്‍ സ്്പെഷ്യല്‍ ആയി ആമസോണില്‍ നിന്ന് വാങ്ങാം. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ജനുവരി 12 മുതല്‍ ആമസോണിലെ നോട്ടിഫൈ മി ടാബില്‍ ക്ലിക്ക് ചെയ്ത് ഫോണ്‍ ലഭ്യത ഉറപ്പുവരുത്താം.
ഇന്നത്തെ യുവതലമുറയ്ക്ക് എല്ലാം വേഗതയാണ്, ജീവിത്തിന്റെ എല്ലാ പ്രയാണങ്ങളിലും മുന്നില്‍ നില്‍ക്കാനും അവര്‍ ആഗ്രഹിക്കുന്നു. അതേ മനോഭാവം പങ്കുവച്ച്, രാജ്യത്തെ യുവാക്കളെ ജീവിതത്തില്‍ മുന്നില്‍ നില്‍ക്കാന്‍ സഹായിക്കുന്ന തരത്തിലാണ് പോപ് 5 രൂപകല്‍പന ചെയ്തിരിക്കുന്നത്. പ്രത്യേകിച്ച് ഡിസ്‌പ്ലേ, ക്യാമറ, ബാറ്ററി എന്നിവയില്‍ എതിരാളികളെ വെല്ലുന്ന സ്മാര്‍ട്ട്‌ഫോണുകളാണ് പോപ് സീരിസ് വാഗ്ദാനം ചെയ്യുന്നത്. പോപ് 5 എല്‍ടിഇ അവതരിപ്പിച്ചതോടെ 5000-10,000 രൂപ വിലയുള്ള ഫോണ്‍ സെഗ്മെന്റിലെ ഒന്നാം സ്ഥാനം കൂടുതല്‍ ഉറപ്പിക്കാനും ടെക്നോയ്ക്ക് കഴിഞ്ഞു.
ജനങ്ങളിലേക്ക് പ്രീമിയം സാങ്കേതികവിദ്യയെ ജനാധിപത്യവല്‍ക്കരിക്കാനും, നിലവിലുള്ള സാങ്കേതിക വിടവ് നികത്താനുമാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ട്രാന്‍സ്ഷന്‍ ഇന്ത്യ സിഇഒ അരിജീത് തലപത്ര പറഞ്ഞു. ഈ രംഗത്ത് നിലവിലുള്ളതിനേക്കാള്‍ കുറഞ്ഞ വിലയില്‍, മികച്ച ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന സ്മാര്‍ട്ട്ഫോണുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുകയെന്നതാണ് പോപ് സീരീസിനൊപ്പമുള്ള തങ്ങളുടെ കാഴ്ചപ്പാട്. ഏറ്റവും പുതിയ തലമുറയുടെ ഈ സമയത്തെ ആവശ്യകതകള്‍ ഉള്‍ക്കൊണ്ടാണ് പോപ് 5 സീരീസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പോപ് 5 എല്‍ടിഇ വിപണിയില്‍ എത്തുമ്പോള്‍, ഇന്ത്യന്‍ യുവതലമുറയുടെ സ്മാര്‍ട്ട്ഫോണ്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ തങ്ങള്‍ വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam