Print this page

33 വാട്ട് ചാർജറും 48 എം.പി ട്രിപ്പിൾ ക്യാമറയും ഉള്ള പുതിയ സ്പാർക്ക് 8 പ്രൊ (SPARK 8 Pro)അവതരിപ്പിച്ച് ടെക്‌നോ (TECNO)

TECNO launches new SPARK 8 Pro with 33 watt charger and 48 MP triple camera TECNO launches new SPARK 8 Pro with 33 watt charger and 48 MP triple camera
കൊച്ചി: ആഗോള പ്രീമിയം സ്‌മാർട്ട്‌ഫോൺ ബ്രാൻഡായ ടെക്‌നോ (TECNO) ഏറ്റവും ജനപ്രിയമായ 'സ്പാർക്ക് സീരീസ്' പോർട്ട്‌ഫോളിയോയ്ക്ക് കീഴിൽ സ്പാർക്ക് 8 പ്രോ ഓൾ റൗണ്ടർ സ്മാർട്ട്‌ഫോൺ പുറത്തിറക്കി. 33 വാട്ട് സൂപ്പർ ഫാസ്റ്റ് ചാർജർ,48 എം.പി ട്രിപ്പിൾ റിയർ ക്യാമറ,ഹീലിയോ ജി 85 പ്രൊസസർ, 6.8 എഫ് എച്ച് ഡി + ഡോട്ട് ഇൻ ഡിസ്‌പ്ലെ, 5000 എം എ എച്ച് ബാറ്ററി എന്നിവയാണ് ഇതിന്റെ സവിശേഷതകൾ. മികച്ച സ്മാർട്ട് ഫോൺ അനുഭവം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമാണ് സ്പാർക്ക് 8 പ്രൊ.
സ്പാർക്ക് സീരീസിലെ സ്മാർട്ട്‌ഫോണുകൾ മികച്ച ക്യാമറ, ഡിസ്‌പ്ലേ, ബഡ്‌ജറ്റിനിണങ്ങുന്ന വിഭാഗത്തിൽ മികച്ച സ്മാർട്ട്‌ഫോൺ അനുഭവം എന്നിവയ്ക്ക് പേരുകേട്ടതാണ്. സൂപ്പർ നൈറ്റ് മോഡ് ഉള്ള 48എം.പി ട്രിപ്പിൾ റിയർ ക്യാമറ, ഇന്റലിജന്റ് ഫോക്കസ്, കുറഞ്ഞ വെളിച്ചത്തിൽ പോലും പ്രൊഫഷണൽ ഗ്രേഡ് ഫോട്ടോഗ്രാഫിക്കായി മൾട്ടി-ഫ്രെയിം എക്‌സ്‌പോഷർ തുടങ്ങിയ സവിശേഷതകൾ സ്മാർട്ട്‌ഫോണിൽ അടങ്ങിയിരിക്കുന്നു. കൂടാതെ, തടസ്സമില്ലാത്ത കാഴ്ചാനുഭവത്തിനായി 6.8 എഫ് എച്ച് ഡി+ ഡിസ്‌പ്ലേ, നോൺ-സ്റ്റോപ്പ് വിനോദത്തിനായി 5000 എം എ എച്ച് ബാറ്ററി, 60 മിനിറ്റിനുള്ളിൽ 85% വരെ ബാറ്ററി ചാർജ് വർധിപ്പിക്കുന്ന 33 വാട്ട് സൂപ്പർ-ഫാസ്റ്റ് ചാർജർ എന്നിവയും സ്പാർക്ക് 8 പ്രൊ അവതരിപ്പിക്കുന്നു. ഒപ്പം കരുത്തുറ്റ ഹീലിയോ ജി 85 ബ്ലേസിംഗ് ഫാസ്റ്റ് പ്രോസസറും ശക്തമായ ഗ്രാഫിക്സും മികച്ച ക്ലാസ് ഉപയോഗ അനുഭവവും ഉറപ്പാക്കുന്നു.
ഉപഭോക്തൃ സംതൃപ്തിയാണ് ഓരോ നൂതന ഉത്പന്നങ്ങളുടെയും പിന്നിലെന്ന് ട്രാൻഷൻ ഇന്ത്യ സി.ഇ.ഒ അരിജിത് തലപത്ര പറഞ്ഞു. സ്പാർക്ക് സീരീസിലൂടെ , സമാനതകളില്ലാത്ത വിലയിൽ സ്പെസിഫിക്കേഷനുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഓൾ റൗണ്ടർ സ്മാർട്ട്ഫോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം . ഇന്ത്യയിലെ യുവാക്കളുടെ ഇഷ്ടങ്ങൾക്കനുസരിച്ചാണ് സ്പാർക്ക് 8 പ്രോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്പാർക്ക് ഗോ 2021-ന്റെ കൂടുതൽ സ്റ്റൈലിഷ് പതിപ്പ്, സ്പാർക്ക് ഗോ 2022, ആമസോണിൽ ൽ 2021 ഡിസംബർ 29 മുതൽ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പാർക്ക് 7 പ്രൊ വേരിയന്റിന്റെ പിൻഗാമിയായിട്ടാണ് ടെക്‌നോ സ്പാർക്ക് 8 പ്രൊ അവതരിപ്പിച്ചത്. കൂടാതെ കൂടുതൽ ഫീച്ചർ അപ്‌ഗ്രേഡുകളാൽ സജ്ജീകരിച്ചിരിക്കുന്നു. വിൻസർ വയലറ്റ്, കൊമോഡോ ഐലൻഡ്, ടർക്കോയിസ് സിയാൻ, ഇന്റർസ്റ്റെല്ലാർ ബ്ലാക്ക് എന്നീ നാല് നിറങ്ങളിൽ സ്പാർക്ക് 8 പ്രൊ ലഭ്യമാകും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam