Print this page

എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കായി മെഡ്എയ്‌സ്

MedAice for MBBS students MedAice for MBBS students
കൊച്ചി : ഉന്നതവിദ്യാഭ്യാസരംഗത്ത് ബിസിനസ്സ്, മാര്‍ക്കറ്റിംഗ് സൊല്യൂഷനുകള്‍ വാഗ്ദാനം ചെയ്യുന്ന മണിപ്പാല്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ സര്‍വീസസ്, ഇന്ത്യയിലെ ബിരുദ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കായി ആദ്യത്തെ ഡിജിറ്റല്‍ ലേണിംഗ് ആന്‍ഡ് അസസ്മെന്റ് റിസോഴ്സായ മണിപ്പാല്‍ മെഡ്എയ്സ് ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാന വിഷയങ്ങള്‍ക്കായുള്ള ഇന്ററാക്ടീവ്, മള്‍ട്ടിമീഡിയ ലേണിംഗ് മൊഡ്യൂളുകള്‍, മികച്ച ഇന്ത്യന്‍ മെഡിക്കല്‍ ഫാക്കല്‍റ്റികളില്‍ നിന്നുള്ള ഹ്രസ്വ ലക്ചര്‍ ക്യാപ്സ്യൂളുകള്‍, കേസ് അടിസ്ഥാനമാക്കിയുള്ള പഠന ഉപകരണങ്ങള്‍, സ്വയം പഠന വിശകലനം നടത്താനുള്ള സൗകര്യം , പരീക്ഷാ പരിശീലനത്തിനുള്ള ചോദ്യ ബാങ്കുകള്‍ എന്നിവ മെഡ്എയ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി മണിപ്പാല്‍ മെഡ്എയ്സ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
സ്വയം ഒരു മെഡിസിന്‍ വിദ്യാര്‍ത്ഥിയായതിനാല്‍, ഒരു എംബിബിഎസ് വിദ്യാര്‍ത്ഥി നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാന്‍ കഴിയുമെന്നും , കൂടാതെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പഠന ശക്തികേന്ദ്രം സൃഷ്ടിക്കാനുള്ള ശ്രമമാണ് മണിപ്പാല്‍ മെഡ്എയ്സ് എന്നും മണിപ്പാല്‍ എജ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.രഞ്ജന്‍ പൈ പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam