April 16, 2024

Login to your account

Username *
Password *
Remember Me

NBA-യും Viacom18-നും ഇന്ത്യയിൽ മൾട്ടി ഇയർ ബ്രോഡ്‌കാസ്റ്റ്, സ്ട്രീമിംഗ് പാർട്ണർഷിപ്പ് പ്രഖ്യാപിച്ചു

നാഷണൽ ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷനും (NBA) Viacom18-നും ചേർന്ന് ഇന്ത്യയിലെ ആരാധകർക്കായി ടെലിവിഷൻ, ഓവർ-ദി-ടോപ്പ് സ്ട്രീമിംഗ് എന്നിവയിലുടനീളം തത്സമയ NBA ഗെയിമുകളും പ്രോഗ്രാമിംഗും അവതരിപ്പിക്കുന്നതിന് മൾട്ടിഇയർ പാർട്ണർഷിപ് പ്രഖ്യാപിച്ചു.
2021-22-ലായി നടക്കുന്ന NBA-യുടെ സുപ്രധാന ചടങ്ങായ 75-ാം വാർഷിക സീസൺ മുതൽ VH1, MTV എന്നീ ടെലിവിഷൻ ചാനലുകൾ, Voot, JioTV എന്നീ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ ഇംഗ്ലീഷിലും ഹിന്ദിയിലുമായി NBA-യുടെ റെഗുലർ സീസണിന്റെയും മാർക്വീ ഇവന്റുകളുടെയും സമഗ്രമായ കവറേജ് Viacom18 നൽകും. NBA ഓൾ-സ്റ്റാർ, NBA പ്ലേ-ഇൻ ടൂർണമെന്റ്, NBA പ്ലേഓഫുകൾ, ഫൈനൽ തുടങ്ങിയ ആഴ്ചതോറുമുള്ള ലൈവ് ഗെയിമുകൾ കവറേജിൽ ഉൾപ്പെടുന്നു. Viacom18 പ്രതിദിന ഹൈലൈറ്റുകൾ കാണിക്കുകയും നെറ്റ്‌വർക്കിലുടനീളമുള്ള നിരവധി ചാനലുകളിൽ ഒറിജിനൽ NBA-തീമിൽ പ്രോഗ്രാമിംഗ് തയ്യാറാക്കുകയും ചെയ്യും.
“ഞങ്ങൾ ചുവട് വെയ്ക്കുന്ന ഏറ്റവും വലിയ വൈറ്റ്‌സ്‌പേസാണ് സ്‌പോർട്‌സ്, അതിനാൽ ശരിക്കും എല്ലാവരേയും ഉൾപ്പെടുത്തുന്നതും വ്യത്യസ്തവുമായ ഒരു സംരംഭത്തിന് രൂപം കൊടുക്കുമ്പോൾ ലോകമെമ്പാടുമുള്ള വൈവിധ്യമാർന്ന കായിക ഇനങ്ങളെകുറിച്ച് ഞങ്ങൾ പഠിക്കേണ്ടതുണ്ട്,” Viacom18-ന്റെ സ്‌പോർട്‌സ് സിഇഒ അനിൽ ജയരാജ് പറഞ്ഞു. “ഇന്ത്യയിൽ ശ്രദ്ധയും താൽപ്പര്യവും അതിവേഗം നേടിക്കൊണ്ടിരിക്കുന്ന ഒരു ഇനമാണ് ബാസ്കറ്റ്ബോൾ. എൻ‌ബി‌എയുമായുള്ള ഈ പാർട്ണർഷിപ്പിലൂടെ ബാസ്‌ക്കറ്റ്ബോളിനെ മുഖ്യധാരയിലെത്തിക്കുക മാത്രമല്ല ആരാധകൾക്കിടയിലുള്ള അതിന്റെ ലൈഫ്സ്റ്റൈൽ കൂടുതൽ ആകർഷകമാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.”
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.