Print this page

സ്വകാര്യതക്ക് കൂടുതല്‍ പ്രാധാന്യം, മികച്ച സവിശേഷതകളുമായി ഓപ്പോ കളര്‍ഒഎസ് 12

More important than privacy, Oppo ColorOS 12 with great features More important than privacy, Oppo ColorOS 12 with great features
കൊച്ചി: ഓപ്പോയുടെ ഏറ്റവും പുതിയ കളര്‍ഒഎസ് 12 ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് ഏറ്റവും മികച്ച സവിശേഷതകള്‍. സുരക്ഷയും സ്വകാര്യതാ സവിശേഷതകളും വര്‍ധിപ്പിക്കുന്നതിന് സ്റ്റോക്ക് ആന്‍ഡ്രോയ്ഡ് 12മായുള്ള സമ്പൂര്‍ണ സംയോജനമാണ് കളര്‍ഒഎസ് 12ന്റെ ഏറ്റവും പ്രധാന പ്രത്യേകത. ക്യാമറ, മൈക്രോഫോണ്‍, ലൊക്കേഷന്‍ ഡാറ്റ എന്നിവ ഉപയോഗിക്കുന്നതിന് ആപ്പുകള്‍ക്കുള്ള അനുമതികള്‍ പ്രൈവസി ഡാഷ്ബോര്‍ഡിലൂടെ ഉപയോക്താക്കള്‍ക്ക് വ്യക്തമായി പ്രദര്‍ശിപ്പിക്കും. ആപ്പുകള്‍ ക്യാമറയോ മൈക്രോഫോണോ ഉപയോഗിക്കുന്നതിനുള്ള അനുമതികള്‍ നേടുമ്പോള്‍ സ്റ്റാറ്റസ് ബാറിന്റെ വലതുവശത്ത് സൂചകങ്ങള്‍ വഴി അനുബന്ധ ഐക്കണും പ്രദര്‍ശിപ്പിക്കും. കളര്‍ഒഎസ് 12ല്‍ ആന്റിപീപ്പിങ് ഫീച്ചറും കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഫോണിന്റെ ഉടമയാണ് സ്‌ക്രീന്‍ കാണുന്നതെങ്കില്‍ ഓപ്പറേറ്റിങ് സിസ്റ്റം സ്വമേധയാ അത് തിരിച്ചറിയും, അല്ലാത്തപക്ഷം ഉള്ളടക്കങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടില്ല.
മെച്ചപ്പെട്ട പ്രകടനവും ബാറ്ററി ലൈഫുമാണ് മറ്റൊരു പ്രത്യേകത. ബാക്ക്ഗ്രൗണ്ട് പവര്‍ ഉപഭോഗം 20 ശതമാനവും, മെമ്മറി ഉപയോഗം 30 ശതമാനവും കുറച്ചതായി കമ്പനി അവകാശപ്പെടുന്നു. ഇത് ബാറ്ററി ലൈഫില്‍ 12 ശതമാനം വര്‍ധനവുണ്ടാക്കും. ആവര്‍ത്തനം കുറയ്ക്കുന്നതിനും പ്രധാന വിവരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനുമായി യുഐ ലേഔട്ട് ലളിതമാക്കിയിട്ടുണ്ട്. 13 ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടെ 67 ഭാഷകളെയും കളര്‍ഒഎസ് 12 പിന്തുണയ്ക്കുന്നുണ്ട്.
മുന്‍ കളര്‍ഒഎസ് പതിപ്പുകളിലേത് പോലെ വെടിപ്പുള്ളതും വ്യക്തവുമാണ് പുതിയ ത്രീഡി ഐക്കണുകള്‍. വാള്‍പേപ്പര്‍ അടിസ്ഥാനമാക്കിയുള്ള തീമിങ് എഞ്ചിന്‍ ഡിസ്പ്ലേയെ കൂടുതല്‍ മനോഹരമാക്കും. കളര്‍ഒഎസ് ഗൂഗിള്‍ ലെന്‍സുമായി ഏകീകരിച്ചതിനാല്‍ വെറും വാക്യങ്ങളും, ചിത്രങ്ങളിലെ വാക്യങ്ങളും 105 ഭാഷകളിലായി വിവര്‍ത്തനം ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കും. വീഡിയോ ആപ്പ് ബാക്ക്ഗ്രൗണ്ടില്‍ സ്ട്രീം ചെയ്യാമെന്നതാണ് മറ്റൊരു സവിശേഷത. സ്‌ക്രീന്‍ ലോക്ക് ആയാലും വീഡിയോയിലെ ശബ്ദം കേള്‍ക്കാനാവും. ക്യൂആര്‍ കോഡ് വഴി വൈഫൈ പാസ്വേഡുകള്‍ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുള്ള സംവിധാനമുള്ളതിനാല്‍ പാസ്വേര്‍ഡ് ചോര്‍ന്നുപോവുന്നതിന്റെ അപകടസാധ്യത ഒഴിവാക്കാം. ഫുള്‍ സ്‌ക്രീനില്‍ ആപ്പ് തുറക്കാതെ തന്നെ സന്ദേശങ്ങള്‍ക്ക് പെട്ടെന്ന് മറുപടി നല്‍കാനും സന്ദേശങ്ങള്‍ കൈമാറാനും ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ബബിള്‍ ആനിമേഷനുകളും കളര്‍ഒഎസ് 12ന്റെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്.
Rate this item
(0 votes)
Last modified on Tuesday, 30 November 2021 13:34
Pothujanam

Pothujanam lead author

Latest from Pothujanam