 (റവന്യു മന്ത്രി അടൂര്‍പ്രകാശ്,ജില്ലാകളക്ടര്‍.ഡി.എഫ്.ഓ.എന്നിവര്‍) കാനനഭംഗി നുകര്‍ന്ന് കല്ലാറിലൂടെ ഒരു കുട്ടവഞ്ചിയാത്ര ശാന്തമായിഒഴുകുന്നകല്ലാറില്കണ്ണാടിനോക്കിപാറിപറക്കുന്നശലഭങ്ങള്,മൂളിപ്പാട്ടുമായെ ത്തുന്ന ഇളം കാറ്റിന്റെ കുളിര്‍മ, പ്രഭാതത്തിന്റെ മടിയിലേക്ക് ചാഞ്ഞിറങ്ങുന്ന സൂര്യ കിരണങ്ങളുടെ പീതശോഭ, മഞ്ഞുകണങ്ങളെ പുല്കിഉറക്കുന്നകാട്ടുപൂക്കള്…..
പ്രകൃതി അതിന്റെ സൗന്ദര്യം ആവോളം വാരിവിതറിയ അടവി ഇക്കോ ടൂറിസം സെന്റര്‍ സഞ്ചാരികളുടെ പറുദീസയാകുന്നു.
കേരളത്തിലെ ആദ്യത്തെ കുട്ടവഞ്ചി സവാരി……. മരത്തിനുമുകളില്സ്ഥാപിക്കുന്ന മച്ചാന്………... കുളിക്കടവുകള്‍………. സഞ്ചാരികള്‍ക്ക് താമസിക്കുവാന്‍ ടെന്റുകള്‍…..….. മുളവഴി………. ചിത്രശലഭ പാര്‍ക്ക്….. ഔഷധസസ്യ പാര്‍ക്ക്…….. നക്ഷത്ര വനം….. ആനകളെ പാര്പ്പിക്കുതിനായി സ്വാഭാവിക കേന്ദ്രം…….
കോന്നി, തണ്ണിത്തോട്, എലിമുള്ളുംപ്ലാക്കല്‍, മുണ്ടോന്മൂഴിയില് വനംവകുപ്പ് 300 ഏക്കറില്‍ സ്ഥാപിക്കുന്നത് സഞ്ചാരികള്‍ക്കായുള്ള വിഭവങ്ങള്‍ തന്നെ.
അടവി ഇക്കോ ടൂറിസത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. 2014 സെപ്റ്റംബറില്‍ ആരംഭിച്ച കുട്ടവഞ്ചി സവാരി 10 മാസംകൊണ്ട് 21,000 വിദേശികള്‍ ഉള്പ്പടെയുള്ളസഞ്ചാരികളുടെ മനം കവര്‍ന്നുകഴിഞ്ഞു.സഞ്ചാരികള്‍ക്ക് താമസിക്കുന്ന തിനായി ബാംബു കോര്‍പ്പറേഷനുമായി സഹകരിച്ച് മരത്തിനു മുകളിലായി 6 മച്ചാന് സ്ഥാപിച്ചു വരുന്നു.കൂടാതെ വനത്തിനുള്ളിലായി 6 ടെന്റുകള്കൂടി പൂര്‍ത്തിയാകുന്നു. 3 കുളിക്കടവുകള്‍, 5 ഏക്കറില്‍ മുളകള്‍ വച്ച് പിടിപ്പിച്ച് മുളവഴി എന്നിവ ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കും. സംരക്ഷിക്കപ്പെടാത്തഅവസ്ഥയില് നില്ക്കുന്ന ആനകളെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ പാര്‍പ്പിക്കുന്നതിനായി ആനകളുടെ കേന്ദ്രം, 5 ഏക്കറില്‍ പൂന്തോട്ടം സ്ഥാപിച്ച് ചിത്രശലഭ പാര്‍ക്ക്, അപൂര്‍വ്വ ഇനം ഔഷധസസ്യ ങ്ങള് വച്ച് പിടിപ്പിച്ച് പരിപാലിക്കുന്ന ഔഷധസസ്യപാര്‍ക്ക്, നക്ഷത്രവനം,തുടങ്ങിയ പദ്ധതികള്‍ തുടര്‍ന്നുള്ള ഘട്ടങ്ങളിലായി പൂര്‍ത്തീകരിക്കും.
സ്ഥലം എം.എല്‍.എ യും സംസ്ഥാന റവന്യൂ-കയര്‍-ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി യുമായ അടൂര്‍ പ്രകാശിന്റെ ഭാവനയില്‍ ഉരുത്തിരിഞ്ഞ ഒരു ബ്രഹത് പദ്ധതിയാണ് ഏകദേശം 100 ലക്ഷംരൂപ മുതല്‍ മുടക്കില്‍ പൂര്‍ത്തിയായി വരുന്നത്. മലയോര നാടിന്റെ സൗന്ദര്യം പുറംലോകത്തിലേക്ക് എത്തിക്കുന്നതിനായി കോന്നിആനവളര്ത്തല് കേന്ദ്രം ഉള്‍പ്പെടുന്ന കോന്നി ഇക്കോടൂറിസംസെന്റര് മാത്രമായി ഒതുങ്ങി പോകുന്ന അവസ്ഥയിലാണ് മന്ത്രി അടൂര്‍ പ്രകാശ് അടവി ഇക്കോ ടൂറിസം എന്ന ആശയംവനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി പങ്കു വച്ച് നടപ്പിലാക്കിവരുന്നത്.സ്ഥലംഡി.എഫ്. ഒ.റ്റി.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് പദ്ധതി പൂര്‍ത്തിയായി വരുന്നത്. 10 മാസം കൊണ്ട് ഏകദേശം 26 ലക്ഷം രൂപ കുട്ട വഞ്ചി സവാരിയില്‍ നിന്നുമാത്രമായി വരുമാനം ഉണ്ടാക്കി എന്നതാണ് ഇതിന്റെ തുടര്‍ നടപടികള്‍ വേഗത്തിലാക്കുന്നത്.
പത്തനംതിട്ട ജില്ലയുടെ ടൂറിസം സാധ്യതകളെ മറുനാടുകള്‍ക്ക് ഒരു പുത്തന്‍ അനുഭവ മാക്കുന്നതിനായി ജില്ലകളക്ടര്‍ എസ്.ഹരികിഷോര്‍ ഐ.എ.എസിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന എക്സ്പ്ലോര്‍ പത്തനംതിട്ടയുടെ പ്രവര്‍ത്തനങ്ങളിലും അടവി ഇക്കോ-ടൂറിസം പദ്ധതിക്ക് വളരെ പ്രാധാന്യമാണ് നല്‍കുന്നത്. ഘട്ടംഘട്ടഘട്ടമായി പൂര്‍ത്തി യായി വരുന്ന അടവിയില്‍ സഞ്ചാരികളക്കായി മണ്ണീറവനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വനത്തില്‍ നിന്നും ശേഖരിച്ച തേന്‍, കുന്തിരിക്കം, കുടംപുളി, എന്നി വയും തേന്‍ നെല്ലിക്ക, തേന്‍ ഇഞ്ചി, തുടങ്ങിയ തേന്‍ ഉല്‍പ്പങ്ങളുടെ വിപണിയും സജീവമാണ്.മുന്‍കൂട്ടി അറിയിപ്പ് നല്കി വരുന്നവര്‍ക്കായി നാടന്‍ ഭക്ഷണംവിളമ്പുന്ന വനസംരക്ഷണ സമിതിയുടെ ഭക്ഷണശാലയും ഇവിടുത്തെ പ്രത്യേകതയാണ്. വേനലില്‍ ഒഴികെയുള്ളമാസങ്ങളില് കല്ലാറിന്റെ ഓളപ്പരപ്പിലൂടെ 7 കിലോമീറ്റര്‍ കുട്ടവഞ്ചിയാത്ര സാധ്യമാകും. വേനല്‍കാലത്ത് തടയിണ കെട്ടി 1 കിലോമീറ്റര്‍ യാത്ര മാത്രമേ സാധിക്കുകയുള്ളു.തുഴയുന്ന ആള്ഉള്പ്പെടെ 5 പേര്‍ക്ക് യാത്ര ചെയ്യാവുന്ന കുട്ടവഞ്ചികളാണ് ഉള്ളത്.4 പേര്‍ക്ക് 7 കിലോമീറ്റര്‍ സഞ്ചരിക്കുവാന്‍ 800 രൂപയാണ് നിരക്ക്. കര്‍ണ്ണാടകയിലെ ഹൊഗ്നാക്കലില് നിന്നുമാണ് ആദ്യംകുട്ടവഞ്ചികള് എത്തി യത്. ഇപ്പോള്‍ വിദഗ്ദരായുള്ള നിര്‍മാതാക്കളുടെ നേതൃത്വത്തില്‍ ഇവിടെത്തന്നെ കുട്ട വഞ്ചികള്‍ തയ്യാറാക്കി വരുന്നു.
പച്ചവിരിച്ച പുതപ്പിനിടയിലൂടെ ഒഴുകി നീങ്ങുമ്പോള്‍ കുട്ടികള്‍ സന്തോഷത്താല്‍ മതിമറന്ന് ആര്‍ത്തുചിരിക്കുന്നു…….
മുതിര്‍ന്നവര്‍ യാത്രയുടെ മറ്റൊരു അനുഭവത്തിലേക്ക് ഊളിയിടുന്നു.….
മയിലും, നീര്‍കാക്കകളും, അപൂര്‍വ്വയിനം ദേശാടനപക്ഷികളും, കൊക്കുകളും,പറവ കളും, കുരങ്ങന്മാരും യാത്രയില്‍ നമ്മുടെ കൂടെ വരും.പള്ളത്തിയും, കല്ലേനക്കി മീനുകളും, കല്ലാറിലെ ഉരുളന്‍കല്ലുകളും അഥിതികളെ സ്വീകരിക്കും…….
മരച്ചില്ലകളിലിരുന്ന് കുയിലുകള്‍ പാടികൊണ്ടേയിരിക്കും.ഇവിടെ യാത്രയുടെപുത്തന് അനുഭവമാണ് തുറന്നുകൊടുക്കപ്പെടുന്നത്. സന്തോഷത്തിന്റെ നിമിഷങ്ങള്പങ്കുവയ്ക്കു വാന്‍ ദേശങ്ങള്ക്കപ്പുറത്തു നിന്നും സഞ്ചാരികള്‍ എത്തികൊണ്ടേയിരിക്കുന്നു……
യാത്രികരെ മാടിവിളിക്കുവാന്പ്രകൃതി അണിഞ്ഞൊരുങ്ങി മഴപൊഴിച്ചുനില്ക്കുന്നു.….
(പ്രവീൺ പ്ലാവിളയില്‍)
|