 തിരുഃ നിയമസഭയില്‍ ബജറ്റ അവതരണ ദിവസം പ്രതിപക്ഷ വനിതാ അംഗങ്ങള്‍ക്കു നേരെ ആസൂത്രിത ആക്രമണം നടന്നുവെന്ന് ജമീല പ്രകാശം എം.എൽ.എ ആക്രമണ വീഡിയോ ദൃശ്യങ്ങളുടെ സ്റ്റില്‍ ഫോട്ടോ ഗ്രഫി തെളിവുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് വെളിപ്പെടുത്തി. ശിവദാസന്‍ നായര്‍, ബെന്നി ബഹനാന്, ഡൊമനിക് പ്രസന്റേഷന് എന്നിവരാണ് ആക്രമണത്തിന് മുന്‍കൈ യെടുത്തതെന്നവർ പറഞ്ഞു.മുഖ്യമന്ത്രി ഇതിനെല്ലാം ദൃക്സാക്ഷിയാണെന്നും ജമീല പ്രകാശം പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 8.46 മുതല്‍ 8.48 വരെ സഭയില്‍ നടന്നആക്രമണത്തിന്റെ ദൃശ്യങ്ങൾപുറത്തുവിട്ടു. സഭ ചേരുന്നതിനു മുന്‍പാണ് ഈ സംഭവങ്ങള്‍ നടന്നത്.
സഭയിലെത്തുന്ന കെ.എം മാണിയെ ഉപരോധിക്കാന്‍ താനടക്കമുള്ളവനിതാഅംഗങ്ങള് മന്ത്രിമാരുടെഇരിപ്പിട ത്തിന് സമീപം നിലയുറപ്പിച്ചിരുന്നു.ഈ സമയം തങ്ങളുടെപിന്നില്ആസൂത്രണം ചെയ്ത നാടകം അറിഞ്ഞി രുന്നില്ല. ബെന്നി ബഹനാനും ഡൊമനിക് പ്രസന്റേഷനും ശിവദാസന്‍ നായരുമാണ് സ്ത്രീകളെആക്രമിക്കാന് മുന്നില്‍ നിന്നത്. ഇവര്മനഃപൂര്വ്വം ആക്രമിക്കുകയായിരുന്നുവെന്നും തന്നെ അപമാനിക്കുന്നത് മുഖ്യമന്ത്രി നോക്കി നിന്നുവെന്നും അവർ ആരോപിച്ചു. തന്നെ അപമാനിച്ച ശിവദാസന്‍ നായരില്‍നിന്ന് രക്ഷപ്പെടുന്ന തിനാണ് താന്‍ കടിച്ചത്. കടിക്കുമെന്ന് പറഞ്ഞുകൊണ്ടുതന്നെ കടിച്ചതെന്നും ജമീല പ്രകാശം അറിയിച്ചു.
|