ശ്രീപത്മനാഭന്റെ തിരുനടയില്‍ വേല കളി തിരുഃ പതിറ്റാണ്ടുകള്‍ക്കുശേഷം തലസ്ഥാനനഗരിയില്‍ ഇതാദ്യമായി ശ്രീപത്മനാഭന്റെ തിരുനടയില്‍ വേല കളി നടന്നു.ശീ.ഉത്രാടം തിരുനാള്‍ രാജാവ് ഉള്‍പ്പെടെ രാജകുടുംബാംഗങ്ങള്‍ വേല കളി കാണാന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തിയിരുന്നു.പഞ്ചപാണ്ഡവ രൂപങ്ങള്‍ക്ക് മുന്നില്‍ മലവേട വേഷത്തില്‍ കൌരവപ്പട ചുവന്ന തലപ്പാവ് വെച്ച് പരിചയും,ചുരികത്തോലുമേന്തി മേളത്തിന്റെ അകംപടിയോടെ 101 പേര് ആടയാഭരണങ്ങളണിഞ്ഞ് അണിനിരക്കുന്ന കാഴ്ച ഒന്ന് വേറെ തന്നെയാണ്. ള്‍ ന് ല്‍ ര്‍ അംബലപ്പുഴ രാജീവ് പണിക്കരുടെ നേത്യത്വത്തില്‍ ശ്രീ.ചിത്തിരതിരുനാള്‍ മെമ്മോറിയല്‍ വേലകളി അവതരിപ്പിച്ചു. പാണ്ഡവര്‍ വനവാസ കാലത്ത് അന്നത്തെ അനന്തന്‍കാട്ടില്‍ (ഇന്നത്തെ തിരുവനന്തപുരം)താമസിച്ചിരുന്നുവെന്നും,ഇതറിഞ്ഞ് കൌരവര്‍ ആയുധധാരികളായി വന്ന് പാണ്ഡവരെ തുരത്താന്‍ ശ്രമിച്ചെന്നും ഭീമസേനന് അവരെ അടിച്ചോടി ച്ചെന്നുമാണ് ഐതിഹ്യം.
|