പരീക്ഷയെ പേടിക്കരുത്,വിവേചനബുദ്ധിയോടെ നേരിടണം ഏ.പി.എം.മുഹമ്മദ്ഹനീഷ് (സംസ്ഥാന പൊതുവിദൃാഭൃാസ ഡയറക്ടര്‍) ആത്മവിശ്വാസം,കൃതൃതയാര്‍ന്ന പഠനം,എല്ലാറ്റിനുമുപരി വിവിധവിഷയങ്ങളെക്കുറിച്ചുള്ള അടിസ്ഥാന ധാരണ. ഇവ മൂന്നും ഉണ്ടെങ്കില്‍ ഏത് പരീക്ഷയും ഒന്നാമതായി വിജയിക്കാമെന്ന് സംസ്ഥാന പൊതുവിദൃാഭൃാസ ഡയറക്ടര്‍ ഏ.പി.എം.മുഹമ്മദ്ഹനീഷ് അഭിപ്രായപ്പെട്ടു. വിദൃാര്‍ത്ഥികള്‍ പരീക്ഷക്ക് എങ്ങനെ തയാറെടുക്കണമെന്ന പൊതുജനം.കോം-ന്െറപംക്തിയില് അഭിപ്രായ പ്രകടനം നടത്തുകയായിരുന്നു അദ്ദേഹം. ഞാന്‍ പഠിക്കുന്ന കാലത്ത് പ്ലസ് ടൂ ഇല്ല.പത്താം ക്ലാസ് അന്ന് ജീവിതത്തിന്റെ ഒരു വഴിത്തിരിവായിരുന്നു. പത്ത് കഴിഞ്ഞ് കുറേപ്പേര് തുടര്‍ന്ന് പഠിക്കും.ചിലര്‍ തൊഴില്‍ തേടി വിദേശത്ത് പോകും.ചിലര്‍ കിട്ടുന്ന തൊഴിലുമായി ഇവിടെ ഒതുങ്ങും.ഇന്നിപ്പോള്‍ പ്ലസ് ടൂ വിന് പ്രാധാനൃമേറി.എന്‍ട്രന്‍സ് പരീക്ഷക്ക് വലിയ പ്രാധാനൃം.അതിന് വേണ്ടി പ്രതേൃക ടൃൂഷന് ക്ലാസുകളും കോച്ചിംഗ് സെന്ററുകളും പ്രവര്‍ത്തിക്കുന്നു. 8 മുതല്‍ 10വരെ ക്ലാസുകള്‍ പാലക്കാട്,കോഴിക്കോട്,തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഞാന്‍ പഠിച്ചത്. തിരുവനന്തപുരം സെന്റ്ജോസഫ്സ്കൂളില് 10-ാം ക്ലാസ് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പാസായി.പരീക്ഷ എനിക്കൊരു രസമായിരുന്നു.ഇപ്പോഴും അങ്ങനെ തന്നെ.പരീക്ഷക്ക് വേണ്ടി പഠിക്കുക എന്ന ഒരു രീതി എനിക്കില്ല.അതത് ദിവസത്തെ പാഠങ്ങള്‍ പഠിക്കുകയെന്നത് എനിക്ക് നിര്‍ബന്ധമായിരുന്നു.അന്ന് അതൊരു രസം.ഇന്ന് അന്നന്നുള്ള ഫയലുകള്‍ തീര്ക്കുകയെന്നതാണ്കടമ.ഒരു പക്ഷെ,അതത് ദിവസത്തെ പാഠങ്ങള്‍ പഠിക്കുകയെന്ന കൃതൃനിഷ്ഠയുടെ പ്രതിഫലനമാകാം.എഞ്ചിനിയറിംഗ് ഡിഗ്രി കരസ്ഥമാക്കിയ ഞാന്‍ ഐ.എ.എസ് ഡിഗ്രി കരസ്ഥമാക്കിയതിന് പിന്നില്‍ നിര്‍ബന്ധബുദ്ധിയോടെയുള്ള സമീപനമാണെന്ന് ഞാന്‍ കരുതുന്നു.കുട്ടികള്‍ പരീക്ഷയെ പേടിക്കരുത്. പരീക്ഷക്ക് പേടിയല്ല,കരുതലാണ് ആവശൃം.
|