Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പള്‍സ് പോളിയോ: 24,49,222 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും 64 വയസുകാരിയുടെ ഗർഭപാത്രത്തിൽ നിന്നും എട്ടുകിലോ തൂക്കമുള്ള മുഴ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പുറത്തെടുത്തു എസ്ബിഐ രാജ്യമൊട്ടാകെ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു തലസ്ഥാനത്തെ മതിലുകൾ വീണ്ടും ക്യാൻവാസുകളായി സൊണാറ്റയുടെ വോള്‍ട്ട് ട്രെന്‍ഡി വാച്ചുകള്‍ വിപണിയില്‍

പൊതുമേഖലാ സ്ഥാപനങ്ങളിലും പെന്‍ഷന്‍

കൂടുതല്‍ 

കെ.എഫ്.സി.നേതാക്കള്‍ഫ്രാന്‍സിസ് ഗോമസും സെക്രട്ടറി ജെ.ഫ്രാന്‍സിസും

5/1/2011

തിരു ഃ കേരളത്തിലെ 37 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 32 എണ്ണം ലാഭത്തിലായെന്ന് ഔദേൃാഗിക കണക്ക്. കഴിഞ്ഞ 4 വര്‍ഷം കൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കേരളത്തിലുണ്ടായ നേട്ടത്തെ വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ അഭിനന്ദിച്ചിട്ടുമുണ്ട്.സി.പി.എം.പാര്‍ട്ടി കോണ്ഗ്രസ് ഉദ്ഘാടനം ചെയ്തുകൊണ്ട് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്,പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭകരമാക്കി മാറ്റാമെന്ന് തെളിയിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തതെന്നു പറഞ്ഞു. പൊതുമേഖലാസ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രധാനൃമേറിയിരിക്കുന്ന ഈ സാഹചരൃത്തില്‍ അവിടുത്തെ ജീവന ക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതല്ലേയെന്ന ചോദൃത്തിന് പ്രസക്തിയേറിയിരിക്കുന്നു.കേരളത്തിലെ ഭൂരി പക്ഷം പൊതുമേഖലാസ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്കും പെന്‍ഷന്‍ ഇല്ല.സഹകരണബാങ്കുകളില്‍ ഇപ്പോള്‍ പെന്‍ഷന്‍ നടപ്പിലാക്കി.കെ.എസ്.ആര്‍.ടി.സി,കെ.എസ്.ഈ.ബി എന്നിവിടങ്ങളില്‍ പെന്‍ഷന്‍ നിലവിലുണ്ട്. കേരളാ ഫിനാന്‍ഷൃല്‍ കോര്‍പ്പറേഷന്‍,കെല്‍ട്രോണ് തുടങ്ങി നിരവധി പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ ഇല്ല.കെ.എഫ്.സി ജീവനക്കാര്‍ പെന്‍ഷന്‍ കിട്ടുന്നതിന് ചര്‍ച്ചകള്‍ നടത്തി.കെ.എഫ്.സി കഴിഞ്ഞ വര്‍ഷം48കോടി ലാഭമുണ്ടാക്കി.അതില്‍ ജീവനക്കാരുടെ പെന്‍ഷന് വേണ്ടി എന്തുകൊണ്ട് 5കോടി രൂപ നീക്കിവച്ചുകൂടെന്ന് കെ.എഫ്.സി ആഫീസേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് ഫ്രാന്‍സിസ് ഗോമസും സെക്രട്ടറി ജെ.ഫ്രാന്‍സിസും ചോദിക്കുന്നു.5 കോടി രൂപ ജീവനക്കാരുടെ പെന്‍ഷന് വേണ്ടി വിനിയോഗിച്ചാല്‍ അതിന് ആദായനികുതി ഇളവ് ലഭിക്കും.ജീവനക്കാരുടെ ഒരു വിഹിതവും ചേര്‍ത്ത് പെന്‍ഷന്‍ ഏര്‍പ്പെടുത്താമെന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു നിര്‍ദ്ദേശംഃ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭത്തിന്‍റെ ഒരു വിഹിതം സര്‍ക്കാരിന് നല്‍കു ന്നുണ്ട്. 1ഃ1ഃ1 എന്ന അനുപാതത്തില്‍ പണം സ്വരൂപിച്ച് പൊതുമേഖലാ സ്ഥാപന ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാവുന്നതാണ്.അതായത് സര്‍ക്കാരിന്‍െറ ഒരു വിഹിതം,മാനേജ്മെന്‍റിന്‍െറ ഒരു വിഹിതം,ജീവനക്കാരുടെ ഒരു വിഹിതം - ഇവ ചേര്‍ത്ത് ഒരു ഫണ്ട് രൂപീകരിച്ച് പെന്‍ഷന്‍ നല്‍കാന്‍ കഴിയും.എം.എല്‍.എ - എം.പി - അവരുടെ പി.എ മാര്‍ക്ക് വരെ പെന്‍ഷന്‍ നിലവിലുള്ള സാഹചരൃത്തില്‍ പൊതുമേഖലാ സ്ഥാപന ജീവനക്കാര്‍ക്കും പെന്‍ഷന്‍ നല്‍കേണ്ടതാണ്.പൊതുമേഖലാ സ്ഥാപന ജീവനക്കാര്‍ ഈ നിര്‍ദ്ദേശത്തോട് എങ്ങനെ പ്രതികരിക്കുന്നു. നിങ്ങളുടെ അഭിപ്രായം ഇവിടെ -പൊതുജനം.കോം-ലൂടെ രേഖപ്പെടുത്തുക.ഇത് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതും തുറന്ന ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുന്നതുമാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസി.പി.എംഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയുടെ പ്രസംഗം വിവാദമായി

തൊടുപുഴഃ( ഇടുക്കി)സി.പി.എംഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി ഇവിടെ പൊതുവേദികളില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരിക്കുന്നു.പ്രതിയോഗി കളെ വെടിവച്ചും,കുത്തിക്കൊന്നും,തല്ലിക്കൊന്നും വകവരുത്തിയെന്ന പ്രസംഗമാണ് പ്രശ്നമായിരിക്കുന്നത്. ...തുട൪ന്ന് വായിക്കുക


ഫിനാന്‍ഷൃല്‍ എന്‍െറര്‍പ്രൈസസില്‍(ചിട്ടി) അടിയന്തിരമായി പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണം-എ.എം.ഫറൂക്ക്

കേരളാ സ്േറ്ററ്റ് ഫിനാന്‍ഷൃല്‍ എന്‍െറര്‍പ്രൈസസില്‍(ചിട്ടി) അടിയന്തിരമായി പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണമെന്ന്കേരളാ സ്േറ്ററ്റ്ഫിനാന്‍ഷൃല്‍ എന്‍െറര്‍പ്രൈസസ് ആഫീസേഴ്സ് യൂണിയന്‍ സംസ്ഥാന ജനറല്‍സെക്രട്ടറിഎ.എം.ഫറൂക്ക് ആവശൃപ്പെട്ടു. ഈ സ്ഥാപനം തുടങ്ങ...തുട൪ന്ന് വായിക്കുക


അടിയന്തിരമായി പെന്‍ഷന്‍പദ്ധതി നടപ്പിലാക്കണമെന്ന് ബി.ആര്‍.സജിത്

കേരളാ ഫിനാന്‍ഷൃല്‍ കോര്‍പ്പറേഷനില്‍ അടിയന്തിരമായി പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണമെന്ന് കേരളാ ഫിനാന്‍ഷൃല്‍ കോര്‍പ്പറേഷന്‍ എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി.ആര്‍.സജിത് ആവശൃപ്പെട്ടിരിക്കുന്നു. കേരളാ ഫിനാന്‍ഷൃല്‍ കോര്‍പ്പറ...തുട൪ന്ന് വായിക്കുക


പൊതുമേഖലാ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നടപ്പിലാക്കണം- രാജന്‍ പൊറ്റയില്‍

തിരുഃ കേരളത്തിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് അടിയന്തിരമായി പെന്‍ഷന്‍ നടപ്പിലാക്കണമെന്ന് കേരള പബ്ളിക്സെക്ടര്‍ ഒാഫീസേഴ്സ് കോണ്ഗ്രസ് സെക്രട്ടറി രാജന്‍ പൊറ്റയില്‍ അഭിപ്രായപ്പെട്ടു. പെന്‍ഷന്‍ എന്നാല്‍ സാമൂഹൃസുരക്ഷയാണ്. സാമൂഹൃസുരക്ഷയുടെ ഭാഗമായി ഇപ്പോള്‍...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.