 തിരുഃ നൂറ് വാര്‍ഡുകളുള്ള തിരുവനന്തപുരം കോര്പ്പറേഷനുള്പ്പെടുന്ന വിഴിഞ്ഞം ഹാര്‍ബര്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.എച്ച്.സുധീര്ഖാൻ വിഴിഞ്ഞത്തെ ലോകോത്തരമാക്കാന്‍ യത്നിച്ചുകൊണ്ടിരിക്കുന്ന ഒരു യുവതുര്ക്കിയാണെ ന്നതിന് സംശയമില്ലെന്ന് അവിടം സന്ദര്‍ശിക്കുന്ന ഏവര്‍ക്കും മനസിലാകും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ വികസനോന്മുഖ പദ്ധതികളെക്കുറിച്ച് പൊതു ജനം.കോമിന് പ്രത്യേകമായി അനുവദിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം. ഒരു വശത്ത്.ലോകടൂറിസ്റ്റ് സ്പോര്ട്ടുകളിലൊന്നായ കോവളം,മറുവശത്ത് മത്സ്യത്തൊഴിലാളി ഗ്രാമ ങ്ങള്.ലോകോത്തര സൗകര്യങ്ങള്‍ക്കൊപ്പം ദാരിദ്രനിര്‍മ്മാര്‍ജനവും അടിസ്ഥാന സൗകര്യവും ഒരുക്കുകയെന്നതാണ് ഇവിടുത്തെ പ്രധാന ആവശ്യം .അതിനുവേണ്ടി അരയും തലയുംമുറുക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വാര്‍ഡ് കൗണ്‍സിലര്‍ കെ.എച്ച്.സുധീര്ഖാൻ പൊതുജനം.കോമിനോട് മനസ് തുറക്കുന്നു.
നടപ്പാക്കിയ മൂന്ന് പ്രധാനപദ്ധതികള്ഃ
1.ചേരി സമാനമായ മതിപ്പുറത്തെ കേന്ദ്രാവി്ഷ്കൃത പദ്ധതിയായ രാജീവ്ഗ്ന്ധി ആവാസ് യോജന.72.5കോടി രൂപ ചെലവാക്കി 1020 വീടുകള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യ രംഗത്ത് വന്‍കുതിച്ചു ചാട്ടം നടത്താന്‍ സാധിച്ചു. 2. കോവളം കടല്പുറം 5കോടി രൂപ ചെലവഴിച്ച് വൈദ്യുതീകരിച്ചു,റോഡുകള്‍ പുതുക്കി പണിതു.
3. കടല്‍ത്തീരം മോടിപിടിപ്പിക്കാന്‍ എം.പി.ഫണ്ടില്‍ നിന്നും 10 കോടി രൂപ ലഭിച്ചു. അതി ന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
സ്വപ്ന പദ്ധതികള്ഃ
1. കോവളം, വിഴിഞ്ഞം പ്രദേശങ്ങളെ ബന്ധിപ്പിച്ച് ടൂറിസം രംഗത്തിനായി റോപ്പ് വേ പദ്ധതി.
2.കടല്മ്യൂസിയം പദ്ധതി.
3. 1200 വീടുകളില്‍ മിനി ബയോഗ്യാസ് പ്ളാന്റ് സ്ഥാപിക്കുക. ഇവ നടപ്പിലാക്കാനുള്ള കഠിന പരിശ്രമത്തിലാ ണദ്ദേഹം.
|