Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബി ദ വാരിയര്‍ ക്യാമ്പയിന് പത്തനംതിട്ട ജില്ലയില്‍ തുടക്കo യുഎഇയില്‍ രണ്ട് പുതിയ തരം വിസാ സേവനങ്ങള്‍ പ്രഖ്യാപിച്ചു ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പിതാവിനെതിരെ എഫ്ഐആര്‍ നവജാതശിശുപരിപാലന ദേശീയ സമ്മേളനം മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ വീണ്ടും ലൈംഗികാതിക്രമം

നിയമകാരൃം

കൂടുതല്‍ 

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ ഉത്തരവിടില്ലെന്ന് സുപ്രീം കോടതി

27/7/2021

ന്യൂഡൽഹി : രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ ഉത്തരവിടില്ലെന്ന് സുപ്രീം കോടതി.ഭിക്ഷാടനം സംബന്ധിച്ച വരേണ്യവര്‍ഗ്ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി മറ്റുവഴികള്‍ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാന്‍ പോകുന്നതെന്നും നിരീക്ഷിച്ചു. ദാരിദ്ര്യം ഇല്ലായി രുന്നുവെങ്കില്‍ ആരും ഭിക്ഷ യാചിക്കാന്‍ പോകില്ലായിരുന്നുവെന്ന് ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്ര ചൂഡ്, എം.ആര്‍.ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭിക്ഷക്കാരുടെ പുനരധിവാസ മാണ് ആവശ്യമെന്നും ഭിക്ഷയെടുക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസവും, തൊഴിലും ഉറപ്പാക്കി കൊണ്ടുള്ള പുനരധിവാസം ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ വനിതാ പ്രാതിനിധ്യം കൂട്ടാനുള്ള നടപടികള്‍ തുടരുo: ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി : ജഡ്ജിമാരില്‍ വനിതാ പ്രാതിനിധ്യം കൂട്ടാനാണ് ശ്രമിക്കുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പിന്നിടുമ്പോള്‍ എല്ലാ മേഖലയിലും 50 ശതമാനം വനിത പ്രാതിനിധ്യത്തിനായി ആവശ്യങ്ങള്‍ ഉയരുന്നു...തുട൪ന്ന് വായിക്കുക


മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ അന്ത്യശാസനം

ന്യൂഡൽഹി : കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. സെപ്റ്റംബര്‍ 11നകം മാര്‍ഗ്ഗരേഖ ഇറക്ക ണമെന്ന് കോടതി ഉത്തരവിട്ടു. മാര്‍ഗരേഖ തയ്യാറാക്കുന്ന നടപടികള്‍ വേഗത്തിലാക്ക...തുട൪ന്ന് വായിക്കുക


എടാ, എടീ വിളിവേണ്ടെന്ന് പോലീസിനോട് ഹൈക്കോടതി

കൊച്ചി: എടാ, എടീ വിളിവേണ്ടെന്ന് പോലീസിനോട് ഹൈക്കോടതിയുടെ നിർദേശം. ഇക്കാര്യം നിർദേശിച്ച് സർക്കുലർ പുറപ്പെടുവിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി. ചേർപ്പ് എസ്.ഐ. തന്നോടും മകളോടും മോശമായി പെരുമാറിയെന്നാരോ പിച്ച് തൃശ്ശൂർ ചേർപ്പ് സ്വദേശിയും വ്...തുട൪ന്ന് വായിക്കുക


നോക്കുകൂലി കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്ന് ഹൈക്കോടതി

കൊച്ചി : ചുമട്ടു തൊഴിലാളികള്‍ നോക്കുകൂലി വാങ്ങുന്ന സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്ന് ഹൈക്കോടതി. കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതാണ് നോക്കുകൂലി വാങ്ങുന്ന സമ്പ്രദായമെന്നും കേരളത്തിനെ പറ്റി തെറ്റായ ധാരണകള്‍ പരത്തുന്നുവെന്നും ജസ്റ്റ...തുട൪ന്ന് വായിക്കുക


സമൂഹമാധ്യമങ്ങളിലെ വാര്‍ത്താ ഉള്ളടക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി : സമൂഹമാധ്യമങ്ങളിലെ വാര്‍ത്താ ഉള്ളടക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ്. വെബ് പോര്‍ട്ടലുകളും യൂട്യൂബ് ചാനലുകളും വ്യാജവാര്‍ത്തകളാല്‍ നിറഞ്ഞിരിക്കുകയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ ആശങ്ക പ്രകടിപ്പിച്ചു. നിസാമുദ്ദീന്‍ ...തുട൪ന്ന് വായിക്കുക


അനധികൃത മരംമുറിയ്ക്കെതിരെ കര്‍ശനനിലപാടുമായി ഹൈക്കോടതി

കൊച്ചി : അനധികൃത മരംമുറിയ്ക്കെതിരെ കര്‍ശനനിലപാടുമായി ഹൈക്കോടതി.പട്ടയഭൂമിയിലെ മരംമുറിയില്‍ മാത്രം അന്വേഷണം ഒതുക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ഭൂമി യിലെയും വനഭൂമിയിലെയും മരങ്ങള്‍ മുറിച്ച് കടത്തിയതും ക്രൈംബ്രാഞ്ച് സംഘംഅന്വേഷിക്കണ മെന്...തുട൪ന്ന് വായിക്കുക


പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് അലഹബാദ് ഹൈക്കോടതി

ലക്നൗ : പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് അലഹബാദ് ഹൈക്കോടതി.പശുക്കളെ സംരക്ഷിക്കുകയെന്നത് ഹിന്ദുക്കളുടെ മൗലിക അവകാശമാണെന്നും കോടതി നിരീക്ഷിച്ചു. പശു മാംസം വിതരണം ചെയ്തെന്ന് ആരോപിച്ച് അറസ്റ്റിലായ ജാവേദ് എന്നയാള്‍ക്ക് ജാമ്യം നിഷേധിച്ച് കൊണ്ടായി...തുട൪ന്ന് വായിക്കുക


കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും മടക്കി

ന്യൂഡൽഹി : കേരള ഹൈക്കോടതി ജഡ്ജി ആയി അഭിഭാഷകന്‍ കെ.കെ പോളിനെ നിയമിക്കാ നുള്ള സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും മടക്കി. ...തുട൪ന്ന് വായിക്കുക


ഹരിത ട്രൈബ്യൂണല്‍ ദൂരപരിധി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി : കേരളത്തിലെ ക്വാറി ഉടമകള്‍ക്ക് തിരിച്ചടി. ഹരിത ട്രൈബ്യൂണല്‍ ദൂരപരിധി ഉത്ത രവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് 200 മീറ്റര്‍ അകലെ മാത്രമേ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കാവൂ എന്നായിരുന്നു ഹരിത ...തുട൪ന്ന് വായിക്കുക


സുപ്രീംകോടതിയിലേക്കുള്ള പുതിയ ഒമ്പത് ജഡ്ജിമാരുടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു

സുപ്രീംകോടതിയിലേക്കുള്ള പുതിയ ഒമ്പത് ജഡ്ജിമാരുടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. പേരുകള്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. മൂന്ന് വനിതകള്‍ ഉള്‍പ്പെടെയാണ് ഒമ്പത് പേരെ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നത്. ശുപാര്‍ശ അംഗീകരിച്ചതോടെ സുപ്രീംകോടത...തുട൪ന്ന് വായിക്കുക


എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ പിന്‍വലിച്ച ക്രിമിനല്‍ കേസുകള്‍ പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു

ന്യൂഡൽഹി : എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിച്ചതു മായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി പുറത്തിറങ്ങി. സെപ്റ്റംബര്‍ 2020 ന് ശേഷം പിന്‍വലിച്ച കേസുകള്‍ പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. എംപിമാര്‍ക്കും എംഎല്‍എമ...തുട൪ന്ന് വായിക്കുക


കൊവിഡ് കാലത്ത് അനാഥരായ കുട്ടികള്‍ക്ക് സ്വകാര്യസ്‌കൂളുകളിലും സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : കൊവിഡ് കാലത്ത് അനാഥരായ കുട്ടികള്‍ക്ക് സ്വകാര്യസ്‌കൂളുകളിലും സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ആവശ്യമെങ്കില്‍ കുട്ടികളുടെ പകുതി ഫീസ് സര്‍ ക്കാരുകള്‍ നല്‍കണം. അനാഥരായ കുട്ടികളുടെ വിവരങ്ങള്‍ ബാല്‍ സ്വരാജ് പോര്‍ട്ടലില്‍സംസ്ഥ...തുട൪ന്ന് വായിക്കുക


കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസ് സി.ബി.ഐ അന്വേഷിക്കേണ്ടതല്ലേ എന്ന ചോദ്യമുന്നയിച്ച് ഹൈക്കോടതി

കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസ് സി.ബി.ഐ അന്വേഷിക്കേണ്ടതല്ലേ എന്ന ചോദ്യമുന്ന യിച്ച് ഹൈക്കോടതി. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുരേഷ് എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സി.ബി.ഐക്കും ഇ.ഡിക്കുംനോട്ടീസ് അയക്കാനും ...തുട൪ന്ന് വായിക്കുക


എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ എന്തിനാണ് നീട്ടുകൊണ്ടുപോകുന്നതെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ എന്തിനാണ് നീട്ടുകൊണ്ടുപോകുന്നതെന്ന് സുപ്രീംകോടതി. ഇത്തരം നടപടികള്‍ അംഗീകരിക്കില്ലെന്നും വേഗ ത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കുറ്റക്കാരാണെന്ന് കണ്ടെത്ത...തുട൪ന്ന് വായിക്കുക


സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂര്‍ കുറ്റവിമുക്തന്‍

ന്യൂഡൽഹി : സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂര്‍ കുറ്റവിമുക്തന്‍. തരൂരിന് മേല്‍ ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്ന് ദില്ലി റോസ് അവന്യു കോടതി വിധിച്ചു. ജഡ്ജി ഗീതാഞ്ജലി ഗോയല്‍ ആണ് വിധി പറഞ്ഞത്. കേസന്വേഷിച്ച ദില്ലി പൊലീസിന്റെ പ്രത്യേക സംഘം നല്‍കി...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.