Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓണക്കിറ്റുകളിൽ വിളർച്ചയ്ക്കെതിരെ സന്ദേശം മുദ്രണം ചെയ്ത് വനിതാ ശിശു വികസന വകുപ്പ് തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒപി സമയം ദീര്‍ഘിപ്പിച്ചു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യു.ജി.സി കണ്ടെത്തി സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നു ഹൈക്കോടതി ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി: ഞായറാഴ്ച ലോക്ഡൗണ്‍

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

നിയമസഭാ സമ്മേളനം 22 മുതൽ ആരംഭിക്കുമെന്ന് സ്പീക്കർ എം.ബി രാജേഷ്

20/7/2021

തിരു: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ജൂലൈ 22ന് ആരംഭിക്കുമെന്ന് സ്പീക്കർ എം.ബി രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

21 മുതൽ ആരംഭിക്കാൻ നേരത്തെ നിശ്ചയിച്ചിരുന്ന സമ്മേളനം ബലി പെരുന്നാൾ ആഘോഷം 21 ാം തീയതിയിലേക്ക് മാറിയ സാഹചര്യത്തിലാണ് 22 മുതൽ ചേരാൻ തീരുമാനിച്ചത്.2021-22 വർഷത്തെ ബഡ്ജറ്റിലെ ധനാഭ്യർത്ഥനകളിൽ വിവിധ സബ്ജക്ട് കമ്മിറ്റികൾ നടത്തിയ സൂക്ഷ്മ പരി ശോധനയെത്തുടർന്ന് സഭയിൽ സമർപ്പിക്കുന്ന റിപ്പോർട്ടുകളിലുള്ള ചർച്ചയും വോട്ടെടുപ്പുമാണ് പ്രധാനമായും ഈ സമ്മേളനത്തിൽ നടക്കുക. ആകെ 20 ദിവസം സമ്മേളിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അതിൽ നാലു ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായി നീക്കിവച്ചിട്ടുണ്ട്. ആ ദിനങ്ങളിൽ അംഗങ്ങൾ നോട്ടീസ് നൽകിയിട്ടുള്ള സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും സഭ പരിഗണിക്കും.

2021-22 വർഷത്തേക്കുള്ള ഉപധനാഭ്യർത്ഥകളുടെ ചർച്ചയ്ക്കും ബജറ്റിലെ ധനാഭ്യർത്ഥനകളിൻമേ ലുള്ള ധനവിനിയോഗ ബില്ലിന്റെ പരിഗണനയ്ക്കും വേണ്ടിയും ഓരോ ദിവസങ്ങൾ മാറ്റിവെച്ചിട്ടു ണ്ട്. 2021-ലെ കേരള ധനകാര്യബില്ലുകളുടെ (രണ്ടെണ്ണം) പരിഗണനയ്ക്കായുള്ള സമയം കൂടി ഈ സമ്മേളന കാലത്ത് കണ്ടെത്തേണ്ടതുണ്ട്. സർക്കാരിന് അവശ്യം നിർവ്വഹിക്കേണ്ട നിയമനിർ മ്മാണം ഏതെങ്കിലും ഉണ്ടെങ്കിൽ അതിനു വേണ്ടിയും അധിക സമയം ആവശ്യമായി വരും. ഇക്കാര്യങ്ങൾ കാര്യോപദേശക സമിതി യോഗം ചേർന്ന് യുക്തമായ തീരുമാനങ്ങൾ കൈക്കൊ ള്ളുമെന്ന് സ്പീക്കർ അറിയിച്ചു. എല്ലാ നടപടികളും പൂർത്തീകരിച്ച് ആഗസ്റ്റ് 18ന് പിരിയത്തക്ക വിധമാണ് സമ്മേളന കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്.

പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം മേയ് 24ന് ആരംഭിച്ച് ജൂൺ 10ന് അവസാ നിച്ചശേഷം ജൂൺ 24, 25, 26 തീയതികളിലായി പുതിയ നിയമസഭാംഗങ്ങൾക്ക് വിശദമായ പരി ശീലന പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഭൂരിപക്ഷം അംഗങ്ങളും പരിശീലന പരിപാടികളു മായി സഹകരിച്ചു. അതോടൊപ്പം ജൂലൈ 13, 14 തീയതികളിലായി മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനും അംഗങ്ങളുടെ പി.എമാർക്കും പരിശീലനം നൽകി. ഈ സമ്മേളനകാലത്തുള്ള ഇട വേളയിലെ സൗകര്യപ്രദമായ ദിവസം, നിയമസഭാ നടപടികൾ റിപ്പോർട്ടു ചെയ്യുന്ന മാധ്യമപ്രവർ ത്തകർക്കായി പരിശീലന പരിപാടി സംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നു.

മുൻ സമ്മേളനങ്ങളിൽ സ്വീകരിച്ചിരുന്നതുപോലെ സമ്പൂർണ്ണ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാ യിരിക്കും ഇത്തവണയും സമ്മേളന നടപടികൾ നടക്കുന്നത്. കോവിഡ് വാക്സിനേഷന്റെ രണ്ട് ഡോസുകളും പൂർത്തീകരിക്കാൻ കഴിയാത്ത അംഗങ്ങൾക്ക് അതിനായുള്ള സൗകര്യം ഒരുക്കും. അതുപോലെ ആൻറിജൻ/ആർ.ടി.പി.സി.ആർ ടെസ്റ്റുകൾക്കുള്ള സൗകര്യവും സമ്മേളനത്തോ ടനുബന്ധിച്ച് ഒരുക്കുമെന്ന് സ്പീക്കർ അറിയിച്ചു.നിയമസഭാ സെക്രട്ടറി എസ്.വി.ഉണ്ണികൃഷ്ണൻ നായരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംതിരു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒപി സമയം ദീര്‍ഘിപ്പിച്ചു

തിരു: ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ഒപിയിലെ തിരക്ക് ഒഴിവാക്കുന്നതിനായി ഒപി സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചു. ഇതിന്‍റെ ഭാഗ മായി ഒപിടിക്കറ്റുകള്‍ ഏഴുമണിമുതല്‍ 12.30വരെ വിതരണം ചെയ്യും. ഡോക്ടര്‍മാര്‍ ഒപി...തുട൪ന്ന് വായിക്കുക


മാനേജ്‌മെന്റ് ടീം, ഹോം ഷോപ്പര്‍: അപേക്ഷ ക്ഷണിച്ചു

തിരു:കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് പദ്ധതിയിലെ ഹോംഷോപ്പുകളിലേക്ക് മാനേജ്‌മെന്റ് ടീം, ഹോം ഷോപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബ്ലോക്ക് പഞ്ചായത്തിലെ താമസ...തുട൪ന്ന് വായിക്കുക


കടലില്‍ ശക്തമായ കാറ്റിനു സാധ്യത മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

തിരു:കേരള - ലക്ഷദ്വീപ് - കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസമില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലില്‍ ചില ഭാഗങ്ങളില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ഇന്നു(03 ഓഗസ്റ്റ്) മുതല്‍ ഏഴു വരെ തെക്കു പടിഞ്ഞാറന്‍...തുട൪ന്ന് വായിക്കുക


നരേന്ദ്രനാഥ് വെളുരി ഐ എഫ് എസ് അനെർട്ട് സി ഇ ഒ ആയി ചുമതലയേറ്റു

തിരു: നരേന്ദ്രനാഥ് വെളുരി ഐ എഫ് എസ് അനെർട്ട് സി ഇ ഒ ആയി ചുമതലയേറ്റു. 2011 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. സൈലന്റ് വാലി നാഷണൽ പാർക്ക് വൈൽഡ്‌ലൈഫ് വാർ ഡനായി സേവനമനുഷ്ഠിച്ച് വരികയായിരുന്ന അദ്ദേഹം നോർത്ത് വയനാട്,പാലക്കാട്ഡി എഫ് ഒ യുടെ ചുമതലയും വഹിച്ചിട...തുട൪ന്ന് വായിക്കുക


തിരു.പ്രസ് ക്ലബ്ബ് ജേർണലിസം കോഴ്സ് : അപേക്ഷ ക്ഷണിച്ചു

തിരു: പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമാ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 25, 2021. ഒരു വർഷത്തെ ബിരുദാനന്തര കോഴ്സിനുള്ള അടിസ്ഥാന യോഗ്യത സർവകലാശാലാബിരു ദമ...തുട൪ന്ന് വായിക്കുക


ലാബ് ടെക്നീഷ്യൻ ഒഴിവ്

തിരു: സർക്കാർ മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിൽ സംസ്ഥാന പീഡ് സെല്ലിനുകീഴിൽലാബ് ടെക്നീഷ്യൻ തസ്തികയിലേയ്ക്ക് കരാർഅടിസ്ഥാനത്തിൽ നിയമനം നടത്തുo. ഒഴിവുകളുടെ എണ്ണം: ഒന്ന്. വിദ്യാഭ്യാസ യോഗ്യത: ഡിഎം എൽ ടി യും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ല...തുട൪ന്ന് വായിക്കുക


സർക്കാർ ഡയറി: വിവരങ്ങൾ ആഗസ്റ്റ് 10 വരെ ഉൾപ്പെടുത്താം

തിരു: 2022 ലെ സർക്കാർ ഡയറിയിലേക്കുള്ള വിവരങ്ങൾ ആഗസ്റ്റ് 10 വരെഉൾപ്പെടുത്താം.https: //gaddiary.kerala.gov.in എന്ന ലിങ്ക് വഴി നേരിട്ടോ www.gad.kerala.gov.in എന്ന വെബ്‌സൈറ്റിലൂ ടെയോ വിശദാംശങ്ങൾനൽകാം. സംശയങ്ങൾഉണ്ടെങ്കിൽ 0471-251820 എന്ന നമ്പറിൽബന്ധപ്പെട...തുട൪ന്ന് വായിക്കുക


ഇലക്ട്രിക് കാറുകളുടെ ഫ്ലാഗ് ഓഫ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു

തിരു : അനെർട്ട് ജി എസ് ടി വകുപ്പിന് കൈമാറുന്ന ഇലക്ട്രിക് കാറുകളുടെ ഫ്ലാഗ് ഓഫ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. തിരുവനന്തപുരം, കവടിയാർ ജംഗ്ഷനിൽ നടന്ന ചട ങ്ങിൽ വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, വി.കെ പ്രശാന്ത് എംഎൽ എയുടെ സാന്നിധ്യ ത്ത...തുട൪ന്ന് വായിക്കുക


9500 രൂപ വിലയുള്ള മരുന്ന് സൗജന്യമായി നൽകാൻ തയ്യാർ: ആവശ്യക്കാരുണ്ടെങ്കിൽ വിളിക്കു

9500 രൂപ വിലയുള്ള മരുന്ന് സൗജന്യമായി നൽകാൻ തയ്യാർ: ആവശ്യക്കാരുണ്ടെങ്കിൽ വിളിക്കു. ക്യാൻസർ രോഗികളുൾപ്പെടെയുള്ളവർ ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കുവാനായി ഉപയോഗിക്കുന്ന Ibrunat 140 Mg എന്ന 9500 രൂപ MRP ഉള്ള മരുന്നാണിത്, 2021 നവംബർ മാസത്തിൽ എക്സ്പയറി ആകു...തുട൪ന്ന് വായിക്കുക


സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് ഓഗസ്റ്റ് 2 ന് 12 വയസ്സ്

തിരു: സ്‌കൂൾ വിദ്യാർത്ഥികളുടെ ജീവിതത്തിലും കാഴ്ച്ചപ്പാടിലുംസമൂലമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് ഓഗസ്റ്റ് 2 ന് 12 വയസ്സ് പൂർത്തിയാകുന്നതിന്റെവാർഷി കദിനാചരണം വൈകിട്ട് ഏഴുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ...തുട൪ന്ന് വായിക്കുക


ഇലക്ട്രിക് കാറുകളുടെ ഫ്‌ളാഗ് ഓഫ് ധന കാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഓഗസ്റ്റ് 2 നു നിർവഹിക്കും

തിരു: ജി എസ് ടി വകുപ്പിന് അനെർട്ട് കൈമാറുന്ന 12 ഇലക്ട്രിക് കാറുകളുടെ ഫ്‌ളാഗ് ഓഫ് ധന കാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഓഗസ്റ്റ് 2 നു നിർവഹിക്കും. രാവിലെ 8.30 നു കവടിയാർ ജംഗ്ഷ നിൽ നടക്കുന്ന ചടങ്ങിൽ വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, വി.കെ പ്രശാന്ത് എ...തുട൪ന്ന് വായിക്കുക


ജെറി വർഗീസിന്റെ കുടുംബത്തിന്റെ തീരുമാനം രാജ്യത്തിനാകെ മാതൃക :മന്ത്രി വി ശിവൻകുട്ടി

തിരു : വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന തിരുവനന്തപുരം മണ്ണന്തല സ്വദേശി ജെറി വർഗീസിന്റെ മസ്തിഷ്കമരണം കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിക്കുന്നത്. വേദനനിറഞ്ഞ നിമി ഷങ്ങളിലും മസ്തിഷ്ക മരണാനന്തര അവയവദാനത്തിനുള്ള സമ്മതം നൽകുകയായിരുന്നുജെറിയുടെ കുടുംബം ചെയ്...തുട൪ന്ന് വായിക്കുക


എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

തിരു: കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ വിവിധ സെന്ററുകളിൽ ആഗസ്റ്റ്/സെപ്റ്റംബർ മാസങ്ങളിലായി ആരംഭിക്കുന്ന ഡി.സി.എ, ഡി.സി.എ(എസ്) കോഴ്‌സുകളുടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. എസ്. എസ്.എൽ.സി വിദ്യാഭ്യാസ യോഗ...തുട൪ന്ന് വായിക്കുക


ശക്തമായ തിരമാലയ്ക്കു സാധ്യത; ജാഗ്രതാ നിര്‍ദേശം

തിരു : വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് ജൂലൈ 31 രാത്രി 11.30 വരെ 2.5 മുതല്‍ 2.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളു...തുട൪ന്ന് വായിക്കുക


ഐസിഫോസിൽ കരാർ നിയമനം

തിരു: സംസ്ഥാന ഐ. ടി വകുപ്പിന് കീഴിലുള്ള ഐസിഫോസിലെ പ്രോജക്ടുകളിൽ കരാർ അടി സ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രവൃത്തി പരിചയമുള്ള ബിടെക്, എംടെക്, ബി. ഇ, എം.എ, ബി എസ്‌സി, എം എസ്‌സി, എം.സി.എ, എം.ബി.എ,എം.എ ബിരുദധാരികൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: icfo...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.