Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓണക്കിറ്റുകളിൽ വിളർച്ചയ്ക്കെതിരെ സന്ദേശം മുദ്രണം ചെയ്ത് വനിതാ ശിശു വികസന വകുപ്പ് തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒപി സമയം ദീര്‍ഘിപ്പിച്ചു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യു.ജി.സി കണ്ടെത്തി സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നു ഹൈക്കോടതി ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി: ഞായറാഴ്ച ലോക്ഡൗണ്‍

അറിയിപ്പുകള്‍

കൂടുതല്‍ 

ആറന്മുള ഉതൃട്ടാതി ജലോത്സവം ആചാരപരമായ ചടങ്ങുകള്‍ പാലിച്ച് നടത്തും: മന്ത്രി വീണാ ജോര്‍ജ്

20/7/2021

പത്തനംതിട്ട : കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആറന്മുള തിരുവോണത്തോണി വരവേല്‍പ്പ്, ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ എന്നിവ ആചാരഅനുഷ്ഠാനങ്ങള്‍ക്ക് അനു സരിച്ച് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മന്ത്രി വീണാജോര്‍ജിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യരുടെ സാന്നിധ്യത്തില്‍ പള്ളിയോടസേവാ സംഘം പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇതുസംബ ന്ധിച്ച് തീരുമാനമായത്. ആചാര അനുഷ്ഠാനങ്ങളില്‍ പങ്കു ചേരുന്നവര്‍ കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിരിക്കണം. ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനു മുന്‍പായി കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

നിലവിലെ പള്ളിയോട സേവാസംഘം ഭരണ സമിതിയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ പുതിയ ഭരണസമിതിക്കായുള്ള തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ഒന്നിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കി. തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്ന മൂന്ന് മേഖലകളില്‍ നിന്നുള്ള ഓരോ പള്ളിയോടങ്ങളിലെയും 40 പേരെ മാത്രം ഉള്‍പ്പെടുത്തി ആറന്മുള ക്ഷേത്രത്തില്‍ എത്തിച്ചേരുന്നതിന് തീരുമാനിച്ചു. തുഴക്കാര്‍ കരയില്‍ ഇറങ്ങാതെ തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നതിനായി മൂന്ന് പള്ളിയോടങ്ങള്‍ക്കും അനുമതി നല്‍കി.

ഉതൃട്ടാതി ജലോത്സവം പ്രതീതാത്മകമായ രീതിയില്‍ മൂന്ന് പള്ളിയോടങ്ങളെ ഉള്‍ക്കൊള്ളിച്ച് ജല ഘോഷയാത്രയായി നടത്തും. ചടങ്ങുകള്‍ നടത്തുമ്പോള്‍ പൊതുജനങ്ങളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തണം. വള്ളസദ്യ പരിമിതമായ ചടങ്ങുകളോടുകൂടി നടത്തുന്നത് സംബന്ധിച്ച് ആ ദിവസങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കാനും യോഗം തീരുമാനിച്ചു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാപോലീസ് മേധാവിആര്‍.നിശാന്തിനി, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, തിരുവല്ല ആര്‍ഡിഒ ബി.രാധാകൃഷ്ണന്‍, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍പിള്ള, ഡിഎം ഡെപ്യൂട്ടി കള ക്ടര്‍ ടി.ജി. ഗോപകുമാര്‍, ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ, ജില്ലാ ഫയര്‍ ഓഫീസര്‍ കെ. ഹരികുമാര്‍, ഡിഡിപി കെ.ആര്‍. സുമേഷ്, കോഴഞ്ചേരി തഹസീല്‍ദാര്‍കെ.ഓമനക്കുട്ടന്‍, ആറന്മുള, മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, ആറ ന്മുള പള്ളിയോട സേവാസംഘം സെക്രട്ടറി പി.ആര്‍. രാധാകൃഷ്ണന്‍, പള്ളിയോട സേവാസംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംയുഎഇ ഭാഗികമായി അനുമതി നല്‍കി്

അബുദാബി : പ്രവാസികള്‍ക്ക് വലിയ ആശ്വാസം നല്‍കികൊണ്ട് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രയ്ക്ക് യുഎഇ ഭാഗികമായി അനുമതി നല്‍കി്. രണ്ട് ഡോസ വാക്‌സിനെടുത്ത താമസവിസ യുള്ളവര്‍ക്കാണ് യുഎഇലേക്കെത്താന്‍ അനുമതിയുള്ളത്. ഓഗസ്റ്റ് അഞ്ചുമുതലാണ് ഇത് പ്രാബല്യ ത്തില്‍...തുട൪ന്ന് വായിക്കുക


ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി: ഞായറാഴ്ച ലോക്ഡൗണ്‍

തിരു : സംസ്ഥാനത്ത് ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കാന്‍ തീരുമാനമായി. ഞായറാഴ്ച വാരാന്ത്യ ലോക്ഡൗണ്‍ തുടരും. അടുത്ത ആഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നേക്കും. പുതിയ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച തീരുമാനങ്ങള്‍ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയില്‍...തുട൪ന്ന് വായിക്കുക


രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യു.ജി.സി കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി : രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യു.ജി.സി കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇതിന് പുറമേ രണ്ട് സര്‍വകലാ ശാലകള്‍ പ്രവര്‍ത്തിക്കുന്നത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും കണ്ടെത്തി. എട്ട...തുട൪ന്ന് വായിക്കുക


ഓണക്കിറ്റുകളിൽ വിളർച്ചയ്ക്കെതിരെ സന്ദേശം മുദ്രണം ചെയ്ത് വനിതാ ശിശു വികസന വകുപ്പ്

കാസർഗോഡ് : അനീമിയ നിർമ്മാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്യാമ്പയിൻ 12 പ്രചരണ പരിപാടിയുടെ സന്ദേശം ആഗസ്റ്റിൽ സിവിൽ സപ്ലൈസ് വകുപ്പ് വഴി വിതരണം ചെയ്യുന്ന ഓണക്കി റ്റുകളിൽ പതിപ്പിക്കും. കിറ്റുകളിലൂടെ സംസ്ഥാനത്തെ 85 ലക്ഷത്തോളം കുടുംബങ്ങ ളിൽഅനീമിയ ...തുട൪ന്ന് വായിക്കുക


ജൂലൈയില്‍ 446 ശതമാനം വളര്‍ച്ചയില്‍ വാര്‍ഡ് വിസാര്‍ഡ്

കൊച്ചി: പ്രമുഖ ഇലക്ട്രിക്ക് ടൂ-വീലര്‍ ബ്രാന്‍ഡ് ജോയ് ഇ-ബൈക്ക്ന്റെ ഉല്‍പ്പാദകരായ വാര്‍ഡ് വിസാര്‍ഡ് ഇന്നവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ വില്‍പ്പനയില്‍ ജൂലൈയില്‍ വന്‍ കുതിപ്പ്.വേഗം കുറഞ്ഞ മോഡലുകള്‍ക്കുള്ള ഡിമാന്‍ഡ് ഏറിയതോടെ കമ്പനി ജൂലൈയില്‍ മാത...തുട൪ന്ന് വായിക്കുക


സാമൂഹ്യ ഉത്തരവാദിത്ത ബോധം പ്രകടിപ്പിക്കാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരു: സാമൂഹ്യ ഉത്തരവാദിത്ത ബോധം പ്രകടിപ്പിക്കാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് കഴി യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രളയം ഉൾപ്പെടെയുള്ള ദുരന്ത വേളക ളിൽ നാടിന് ആവശ്യമായ സമയത്ത് ഓടിയെത്താൻ കേഡറ്റുകൾക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡിന്...തുട൪ന്ന് വായിക്കുക


കേരളത്തിന്റെ വ്യവസായ വളർച്ചയ്ക്ക് തൊഴിൽ സംസ്കാരവും തൊഴിൽ മനോഭാവവും മാറണം: ഡോ. സോഹൻ റോയ്

തൊഴിലിനോടുള്ള ജനങ്ങളുടെ കാഴ്ചപ്പാടും മനോഭാവവും മാറിയാലേ കേരളത്തിന് വ്യാവസാ യിക പുരോഗതി കൈവരിക്കാൻ സാധിക്കൂ എന്ന് കവിയും ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ മേധാവിയുമായ ഡോ.സോഹൻ റോയ്. പ്രമുഖ ആരോഗ്യവിദഗ്ധൻ ഡോ.എസ് എസ് ലാൽ സംഘടിപ്പിച്ചു വരാറുള്ള ഫ്രൈഡേ ഓപ്...തുട൪ന്ന് വായിക്കുക


തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക: ഏകാംഗ കമ്മിറ്റി സിറ്റിംഗ് ആഗസ്റ്റ് നാലിന്

കുമളി : ഡബ്ല്യുപി(സി) 365/2016 നമ്പര്‍ കേസിലെ കോടതി അലക്ഷ്യഹര്‍ജിയില്‍ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക നല്‍ കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി നിമയമിക്കപ്പെട്ട ഏകാംഗ...തുട൪ന്ന് വായിക്കുക


കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി അയല്‍ സംസ്ഥാനങ്ങള്‍

കൊച്ചി : കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തില്‍ നിന്നുള്ള യാത്ര ക്കാര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി അയല്‍ സംസ്ഥാനങ്ങള്‍. തമിഴ്നാട്ടി ലേക്കും കര്‍ണാടകത്തിലേക്കും പോ കാന്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാണ്. രണ്ട് ഡോസ് വാക്സിനുമെട...തുട൪ന്ന് വായിക്കുക


സ്‌ക്വാഡ് പരിശോധന: 23 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു

കൊല്ലം : കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 23 സ്ഥാപനങ്ങള്‍ ക്ക് പിഴ ചുമത്തി.കുന്നത്തൂര്‍, പോരുവഴി, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ നടത്തിയ പ...തുട൪ന്ന് വായിക്കുക


ചരക്ക് സേവന നികുതി സെസ് അവസാനിച്ചു

തിരു : 2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം ചരക്ക് സേവന നികുതിക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഒരു ശതമാനം സെസ് ഇന്നലെ അര്‍ദ്ധരാത്രിയോടെ അവസാനിച്ചു. 2021 ജൂലൈ മാസത്തില്‍ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന ബജറ്റില്‍ പറഞ്ഞിരുന്നു. ഇതിന്റെ തുട...തുട൪ന്ന് വായിക്കുക


തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ വഴിപാടുകളുടെ നിരക്ക് കൂട്ടാന്‍ നീക്കം

തിരു : തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ വഴിപാടുകളുടെ നിരക്ക് കൂട്ടാന്‍ നീക്കം. നിരക്ക് വര്‍ധന ശുപാര്‍ശ ഉടന്‍ ഹൈക്കോടതിക്ക് സമര്‍പ്പിക്കും. കൊവിഡിന് പിന്നാലെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള തീരുമാനമെന്നാണ് വിശദീകരണം. ...തുട൪ന്ന് വായിക്കുക


ഗ്രാമവണ്ടിയെന്ന പേരില്‍ കെ.എസ്.ആര്‍.ടി.സി. ഉള്‍പ്രദേശങ്ങളിലേക്ക് ബസുകള്‍ ഓടിക്കും

തിരു : ഗ്രാമവണ്ടിയെന്ന പേരില്‍ കെ.എസ്.ആര്‍.ടി.സി. ഉള്‍പ്രദേശങ്ങളിലേക്ക് ബസുകള്‍ ഓടി ക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഡീസല്‍ ചെലവ് വഹിക്കും. ജീവനക്കാരുടെ ശമ്പളം, അറ്റ കുറ്റപ്പണിചെലവ് തുടങ്ങിയവ കെ.എസ്.ആര്‍.ടി.സി. വഹിക്കും. ഉള്‍പ്രദേശങ്ങളിലേക്കുള്ളസര്...തുട൪ന്ന് വായിക്കുക


വളയിട്ട കൈകളിലൂടെ ഉപ്പേരിയെത്തുക ഒന്നേകാല്‍ ലക്ഷം കുടുംബങ്ങളിലേക്ക്

ഇടുക്കിയിലെ ഒന്നേകാല്‍ ലക്ഷം കുടുംബങ്ങളില്‍ ഇക്കുറി ഓണ സദ്യക്കൊപ്പം ജില്ലയിലെ വനിതാ രുചിക്കൂട്ടിലൊരുക്കിയ ഉപ്പേരിയും ശര്‍ക്കര വരട്ടിയും. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 16 ഇന ഓണക്കിറ്റില്‍ ഈ വര്‍ഷം കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ കൂടി ഉണ്ടാകും.ഉപ്പേരിയു...തുട൪ന്ന് വായിക്കുക


മന്ത്രിമാര്‍ വാസ്തുവിദ്യാഗുരുകുലം സന്ദര്‍ശിച്ചു

ആറന്മുള : സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും വാസ്തുവിദ്യാഗുരുകുലം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വാസ്തുവിദ്യാഗുരുകുല ത്തിന്റെ പുതിയ പദ്ധതിയായ വാസ്തുവിദ്യചുമര്‍ച്ചിത്രമ്യൂസിയം സ്ഥാപിക്കുന്നതിനാ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.