Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓണക്കിറ്റുകളിൽ വിളർച്ചയ്ക്കെതിരെ സന്ദേശം മുദ്രണം ചെയ്ത് വനിതാ ശിശു വികസന വകുപ്പ് തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒപി സമയം ദീര്‍ഘിപ്പിച്ചു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യു.ജി.സി കണ്ടെത്തി സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നു ഹൈക്കോടതി ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി: ഞായറാഴ്ച ലോക്ഡൗണ്‍

ആരോഗ്യം

കൂടുതല്‍ 

അത്യാഹിത വിഭാഗത്തിൽ രോഗികൾക്ക് കൂടുതൽ സൗകര്യങ്ങളൊരുങ്ങുന്നു

20/7/2021

തിരു: മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ കൂടുതല്‍ രോഗീസൗഹൃദമാകണമെന്ന ആരോഗ്യ വകുപ്പുമന്ത്രി വീണാജോര്‍ജിന്‍റെ നിര്‍ദേശപ്രകാരം ആദ്യപടിയായി മെഡിക്കല്‍കോളേജ് അത്യാ ഹിത വിഭാഗത്തില്‍ രോഗികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാന്‍ നടപടിയായി. ലോക്ക്ഡൗണ്‍ കഴി യുമ്പോള്‍ കൂടുതല്‍ രോഗികള്‍ ആശുപത്രിയിലെത്താനുള്ള സാധ്യത മുന്നില്‍കണ്ടാണ് ആശുപത്രി അധികൃതര്‍ അത്യാഹിതവിഭാഗത്തിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കുന്നത്. അത്യാഹിതവിഭാഗത്തില്‍ എത്തുന്ന രോഗികള്‍ കൂടുതലും അഡ്മിറ്റ് ചെയ്യപ്പെടേണ്ടതരത്തില്‍ ഗുരു തരാവസ്ഥയിലെത്തുന്നവരാണ്. അവര്‍ക്ക് രക്തപരിശോധനകളും സ്കാനിംഗും ഉള്‍പ്പെടെ വിവിധ രോഗനിര്‍ണയ പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടി വരും. തിരക്കുള്ള സമയങ്ങള്‍ രോഗികളെ ഈ പരിശോധനകള്‍ക്ക് കൊണ്ടുപോകാന്‍ വീല്‍ചെയറുകള്‍ക്കും ട്രോളികള്‍ക്കും ക്ഷാമമുണ്ടാകാറു മുണ്ട്. അതിനു പരിഹാരമെന്നോണം അത്യാഹിതവിഭാഗത്തിലെ വീല്‍ചെയറുകള്‍ക്കും ട്രോളികള്‍ ക്കുമായി ഒരു രജിസ്റ്റര്‍ സൂക്ഷിക്കുവാനാണ് ഒരു തീരുമാനം.

വാര്‍ഡുകളിലും ഐസിയുകളിലുമൊക്കെ കൊണ്ടുപോകുന്ന ട്രോളികളുടെ കണക്കുകള്‍രജിസ്റ്ററില്‍ രേഖപ്പെടുത്തി യഥാസമയം തിരികെയെത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. അതിനുമാത്രമായി ഒരു ജീവനക്കാരനെ നിയോഗിക്കും. രോഗികളെ വാര്‍ഡിലെത്തിക്കുന്നതിനും പരിശോധനകള്‍ക്ക് കൊണ്ടുപോകുന്നതിനുമായി എട്ടുപുരുഷന്മാരും രണ്ട് സ്ത്രീകളുമുള്‍പ്പെടെ 10 ജീവനക്കാരെ പേഷ്യന്‍റ് ഹെല്‍പ്പേഴ്സ് എന്ന നിലയില്‍ അത്യാഹിതവിഭാഗത്തില്‍ കൂടുതലായി നിയോഗിച്ചു. 10 ട്രോളികളും 10 വീല്‍ചെയറുകളും കൂടി അത്യാഹിതവിഭാഗത്തിലേയ്ക്ക് മാത്രമായി വാങ്ങാനുള്ള നിര്‍ദേശവും നല്‍കിയതായി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ ജോബിജോണ്‍ അറിയിച്ചു.

ആരോഗ്യവകുപ്പുമന്ത്രി വീണാജോര്‍ജും അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ആശാതോമസും സര്‍ ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരും സൂപ്രണ്ടുമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ആശുപത്രികള്‍ കൂടുതല്‍ രോഗീസൗഹൃദമാക്കണമെന്ന നിര്‍ദേശം മുന്നോട്ടു വച്ചിരുന്നു. അതിന്‍റെ ഭാഗമെന്നോണമാണ് ആദ്യം അത്യാഹിതവിഭാഗത്തില്‍ രോഗികള്‍ക്ക്കൂടുതല്‍ സൗകര്യമൊരുക്കാന്‍ നടപടി സ്വീകരിച്ചത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ പകുതി യും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ പകുതി യും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തില്‍ ഇന്ന് മാത്രം 23,676 കോ വിഡ് രോഗികള്‍. രാജ്യത്ത് ഇന്ന് സ്ഥിരീകരിച്ച കോവിഡ് രോഗികളില്‍ 55.69 ശതമാന...തുട൪ന്ന് വായിക്കുക


ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍ 300 തസ്തികകള്‍

തിരു: ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍ 300 തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍ കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ മേഖലയിലെ സേവനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനറല്‍, ജില്ലാ, താലൂക്കുതല ആശുപത്രികള്‍, സ്ത്രീകളുടേ...തുട൪ന്ന് വായിക്കുക


കോവിഡ് ചികിത്സയ്ക്കായി എറണാകുളം ജില്ലയിൽ ഒഴിവുള്ളത് 2199 കിടക്കകൾ

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2199 കിടക്ക കൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങ ളിലായി തയ്യാറാക്കിയ 4684 കിടക്കകളിൽ 2485 പേർനിലവിൽചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 1133 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരു:തിരുവനന്തപുരം ജില്ലയിൽ ഇന്ന് (03 ഓഗസ്റ്റ് 2021) 1133 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 797 പേർ രോഗമുക്തരായി. 7.5 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10709 പേർ ചികിത്സയിലുണ്ട്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 1051 പേർക്കു ...തുട൪ന്ന് വായിക്കുക


18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്സിനേഷൻ നൽകാൻ എറണാകുളം ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു

എറണാകുളം: ജില്ലയിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും സെപ്റ്റംബർ മാസത്തിനുളളിൽ കോവിഡ് വാക്സീൻ നൽകാൻ ജില്ലാ ഭരണ കൂടം തയ്യാറെടുക്കുന്നു. സ്വകാര്യ ആശുപത്രികൾ, കോർപറേറ്റ് സ്ഥാപന ങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവ രുടെ സഹകരണത...തുട൪ന്ന് വായിക്കുക


കേരളത്തില്‍ ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 15,626 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,73,221

തിരു: കേരളത്തില്‍ ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം 1133, കാസര്‍ഗോഡ് 789, വയനാട് 787, പത്...തുട൪ന്ന് വായിക്കുക


കോഴിക്കോട് 19,509 പേര്‍ കോവിഡ് പരിശോധന നടത്തി

കോഴിക്കോട് : സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനത്തിന് തടയിടാന്‍ പരിശോധന വര്‍ധി പ്പിച്ച് ജില്ലാ ഭരണകൂടം. മെഗാ പരിശോധനയുടെ ഭാഗമായി ഇന്ന് (ഓഗസ്റ്റ് 2) 19,509 പേരാണ് പരി ശോധനയ്ക്ക് വിധേയരായത്. സര്‍ക്കാര്‍ സംവിധാനത്തിലൂടെ 15092 പേരാണ് രോഗനിര്‍ണയം നട ത്...തുട൪ന്ന് വായിക്കുക


എറണാകുളം ജില്ലയിലെ 10000 അതിഥി തൊഴിലാളികൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകി

എറണാകുളം: കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ജില്ലയിലെ പതിനായിരത്തിലധികം അതിഥി തൊഴിലാളികൾക്ക് കോ വിഡ് വാക്സിൻ നൽകി. ജില്ലയിലാകെ 10126 അതിഥി തൊഴിലാളികൾക്കാണ് ഗസ്റ്റ് വാക്സ് എന്ന് പേരിട്ടിട്ടുള്ള വാക്സിനേഷൻ ഡ്രൈവി ലൂടെ വാക്സിൻ ...തുട൪ന്ന് വായിക്കുക


കോവിഡ് ചികിത്സയ്ക്കായി എറണാകുളം ജില്ലയിൽ ഒഴിവുള്ളത് 2219 കിടക്കകൾ

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2219 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 4679 കിടക്ക കളിൽ 2460 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധി...തുട൪ന്ന് വായിക്കുക


എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാനുകള്‍ പുതുക്കി

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രീമിയര്‍ കമ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) പ്രീപെയ്ഡ് പ്ലാനുകള്‍ പുതുക്കുന്നു.എന്‍ട്രി ലെവല്‍ റീച്ചാര്‍ജായ 49രൂപയുടെപ്ലാന്‍എയര്‍ ടെല്‍ നിര്‍ത്തലാക്കി. 79 രൂപയുടെ സ്മാര്‍ട്ട് റീച്ചാര്‍ജിലായിരിക്കു...തുട൪ന്ന് വായിക്കുക


മൂന്നാംതരംഗം മുന്നൊരുക്കം: പ്രധാന ആശുപത്രികളുടെ യോഗം ചേര്‍ന്നു

തിരു: മൂന്നാം തരംഗം ഫലപ്രദമായി പ്രതിരോധിക്കുന്നതിന് ആശുപത്രികളുടെ മുന്നൊരുക്കം വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജുകളുടേയും പ്രധാന ആശുപത്രികളുടേയും അവലോകന യോഗം ചേര്‍ന്നു. മെഡിക്കല്‍ കോളേജുകളുടെ ഭ...തുട൪ന്ന് വായിക്കുക


നിപ്മറിൽ നടു - സന്ധിവേദന ക്ലിനിക്ക്

ഇരിങ്ങാലക്കുട: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷ നിൽ (നിപ്മർ ) നടുവേദനയ്ക്കും സന്ധിവേദനക്കു ള്ള വിദഗ്ദചികിൽസയ്ക്ക് പ്രത്യേക ക്ലിനിക്ക് ആരംഭിച്ചു. എല്ലാ വെള്ളിയാഴ്ച യും രാവിലെ 10.00 മുതൽ 12.30 വരെ ക്ലിനിക്ക് പ്രവർത്തിക്ക...തുട൪ന്ന് വായിക്കുക


കേരളത്തില്‍ ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 15,923 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,65,322

തിരു: കേരളത്തില്‍ ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ ഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട 301, വയ...തുട൪ന്ന് വായിക്കുക


പരിശോധനകള്‍ വ്യാപകമാക്കി തദ്ദേശസ്ഥാപനങ്ങള്‍

കൊല്ലം : പിറവന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വ്യാപാരികള്‍ക്കായി ആന്റിജന്‍ പരിശോധനവ്യാപിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ അംഗങ്ങളായവര്‍ക്കായി പി.എച്ച്. സി. കേന്ദ്രീകരി ച്ചാണ് പരിശോധന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിമൂന്നിന് മുകളില്‍ എത്തിയത...തുട൪ന്ന് വായിക്കുക


കോട്ടയം ജില്ലയില്‍ 60 വയസിനു മുകളിലുള്ളവരുടെ വാക്സിനേഷന് പ്രത്യേക ക്രമീകരണം

കോട്ടയം : അറുപതു വയസിനു മുകളിലുള്ള എല്ലാവരുടെയും കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തീ കരിക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ക്ക് കോട്ടയം ജില്ലയില്‍ ഓഗസ്റ്റ് 2 നു തുടക്കം കുറിക്കും. ഇന്ന് ഈ പ്രായവിഭാഗത്തിലെ ഒന്നാം ഡോസുകാര്‍ക്കാണ് പ്രധാനമായും വാക്സിന്‍ നല്‍...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.