Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബി ദ വാരിയര്‍ ക്യാമ്പയിന് പത്തനംതിട്ട ജില്ലയില്‍ തുടക്കo യുഎഇയില്‍ രണ്ട് പുതിയ തരം വിസാ സേവനങ്ങള്‍ പ്രഖ്യാപിച്ചു ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പിതാവിനെതിരെ എഫ്ഐആര്‍ നവജാതശിശുപരിപാലന ദേശീയ സമ്മേളനം മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ വീണ്ടും ലൈംഗികാതിക്രമം

വിദ്യാഭ്യാസം

കൂടുതല്‍ 

എച്ച്പി സ്‌കൂള്‍ കോച്ച് ഡിജിറ്റല്‍ ലേണിങ്ങ് സൊലൂഷന്‍ അവതരിപ്പിച്ചു

15/7/2021

കൊച്ചി: അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി എച്ച് പി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അധിഷ്ടിതമായ ഡിജിറ്റല്‍ പാഠ്യ പദ്ധതി അവതരിപ്പിച്ചു. പഠന-വികസനഗ്രൂപ്പായമിറായ് പാര്‍ട്ണേഴ്സുമായി സഹകരിച്ചാണ് എച്ച്പി സ്‌കൂള്‍ കോച്ച് എന്ന ഡിജിറ്റല്‍ ലേണിങ്ങ് സൊലൂഷന്‍ നിര്‍മിച്ചത്. പ്രോഗ്രാമിന്റെ ടീച്ചിങ്ങ് ടെക്നോളജികള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ സംയോജിപ്പിക്കും. അതിന്റെ ഫലമായി മികച്ച അധ്യാപനം, പഠന അനുഭവം എന്നിവ ലഭിക്കും. മൂന്ന് പതിറ്റാണ്ടു കളായി ലോകമെമ്പാടുമുള്ള സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, മുതിര്‍ന്ന നേതൃത്വ ടീമു കള്‍ എന്നിവരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണ് എച്ച്പി സ്‌കൂള്‍ കോച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പ്രീ സ്‌കൂള്‍ മുതല്‍ പ്‌ളസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ പരിശീലന വിഭാഗത്തി ലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കും എച്ച്പി സ്‌കൂള്‍ കോച്ച് ഡിജിറ്റല്‍ പഠനത്തിനായി ഉപയോഗി ക്കാം. സംസ്ഥാന വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ക്കും സ്‌കൂളുകള്‍ക്കുമായി സ്‌കൂള്‍ ഗുണനിലവാരം ഉറപ്പാക്കാനും മെച്ചപ്പെടുത്താനും എച്ച്പി സ്‌കൂള്‍ കോച്ച് സഹായിക്കും. ഡിജിറ്റല്‍ അധ്യാപന ത്തിനും പഠനത്തിനും ഡിജിറ്റല്‍ പെഡഗോഗിയുടെ പ്രൊഫഷണല്‍ വികസനവുമുണ്ട്.

നിലവിലുണ്ടായിരുന്ന ഭൗതിക ക്ലാസ് മുറികളില്‍ നിന്ന് വ്യാപകമായി ഓണ്‍ലൈന്‍ പഠനത്തി ലേക്ക് മാറുന്നതിനൊപ്പം, എച്ച്പിയുടെ പുതിയ ഡിജിറ്റല്‍ പഠന പരിഹാരങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു ഡിജിറ്റല്‍ പഠനാന്തരീക്ഷത്തിലേക്ക് മാറുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് 24/7 അറിവ്, കോഴ്സുകള്‍, സഹകരണ വിഭവങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനം വാഗ്ദാനം ചെയ്യുന്ന തിനും സഹായിക്കുന്നു. വിദൂര, ക്ലാസ് റൂം പഠനത്തിനായി ഉപയോഗിക്കാനും ഇത് സ്‌കൂളുകളെ പ്രാപ്തമാക്കും. എച്ച്പിയുടെ സാക്ഷരതാ അറ്റെയ്ന്‍മെന്റ് കോച്ച് എഐ ഗവേഷണം ഉപയോഗിച്ച് ഒരു പഠിതാവിന്റെ പ്രായത്തിനനുസരിച്ച് വായിക്കാനും മനസിലാക്കാനുമുള്ള കഴിവ് കൃത്യമായി വിലയിരുത്തുന്നു. എച്ച്പിസ്‌കൂള്‍ കോച്ച് എന്‍ഡ് ടു എന്‍ഡ് ട്രാക്കിംഗ് പ്രാപ്തമാക്കുന്നു.അതിനാല്‍ അദ്ധ്യപകര്‍ക്കും മാതാപിതാക്കള്‍ക്കും എപ്പോള്‍ വേണമെങ്കിലും കുട്ടികളുടെ പഠന പുരോഗതി ട്രാക്ക് ചെയ്യാന്‍ കഴിയും. എച്ച്പി സ്‌കൂള്‍ കോച്ചിന്റെ സൗജന്യ ഡെമോ ലഭ്യമാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് കാര്യക്ഷമവും ആകര്‍ഷകവും ക്രിയാത്മകവുമായ ഹൈബ്രിഡ് പഠനാനുഭവം നല്‍കുന്നതിന് ശരിയായ ഉപകരണങ്ങളിലേക്കും പരിഹാരങ്ങളിലേക്കുമുള്ള പ്രവേശനംഅത്യന്താ പേക്ഷിതമാണ്. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അവരുടെ പഠന ലക്ഷ്യങ്ങള്‍ നേടന്നു തിനും ഇന്ത്യയിലെ പഠനത്തിന്റെ ഭാവി മാറ്റുന്നതിനും സഹായിക്കുന്ന സാങ്കേതിക പരിഹാരങ്ങള്‍ നവീകരിക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്നത് എച്ച്പിയ്ക്ക് അഭിമാനകരമായ നേട്ടമാണ്:എച്ച്പി ഇന്ത്യ മാര്‍ക്കറ്റ് എംഡി കേതന്‍ പേട്ടല്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകോവിഡ് കാലത്തും പഠനം മുടങ്ങാതിരുന്നത് അധ്യാപകരുടെ ആത്മാർത്ഥതയും കഠിനാധ്വാനവും മൂലം: മുഖ്യമന്ത്രി

തിരു: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടേണ്ട നില വന്നിട്ടും അദ്ധ്യയനം മുടങ്ങാതെ മുന്നോട്ട് പോകാൻ സാധിച്ചത് അദ്ധ്യാപകരുടെ ആത്മാർത്ഥതയും കഠിനാദ്ധ്വാനവും കാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അധ്യാപക ദിന സന്ദേശത്തിൽ അറിയ...തുട൪ന്ന് വായിക്കുക


അധ്യാപകരുടെ പ്രമോഷൻ,സ്ഥലംമാറ്റം എന്നിവയിൽ നിയമാനുസരണം പെട്ടെന്ന് നടപടി ഉണ്ടാകും: മന്ത്രി വി ശിവൻകുട്ടി

തിരു : അധ്യാപകരുടെ പ്രമോഷൻ,സ്ഥലംമാറ്റം എന്നിവയിൽ നിയമാനുസരണം എത്രയും പെട്ടെന്ന് നടപടി ഉണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഇതിന് ആവശ്യമായ നിർദ്ദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി. എൽപി,യുപി ഹെഡ്മാസ്റ്റർമാ...തുട൪ന്ന് വായിക്കുക


വിദ്യാകിരണം പദ്ധതി:ഊർജിതമാക്കാൻ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി

തിരു: വിദ്യാകിരണം പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂൾതല,തദ്ദേശസ്വയംഭരണതല, ജില്ലാതല കമ്മി റ്റികളുടെ പ്രവർത്തനം ഊർജിതമാക്കണമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി...തുട൪ന്ന് വായിക്കുക


സവിശേഷ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും സ്മാർട്ട് ക്ലാസ് റും ലഭ്യമാക്കും: മന്ത്രി വി ശിവൻകുട്ടി

തിരു: സവിശേഷ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും സ്മാർട്ട് ക്ലാസ് റും ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന വിദ്യാഭ്യാസ ഗവേ ഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി കേരളം) കേരളത്തിലെ കാഴ്ച കേൾവി ബുദ്ധി പരിമിതരായ വി...തുട൪ന്ന് വായിക്കുക


അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ഒന്നാമതായ മലയാളി ശരത് എസിന് മന്ത്രി വി ശിവൻകുട്ടി ഉപഹാരം നൽകി

തിരു: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ഒന്നാമതായി മലയാളി. രാജ്യത്താകമാനം ഉള്ള സർക്കാർ, പ്രൈവറ്റ് ഐ ടി ഐ കളിലെ ലക്ഷക്കണക്കിന് ട്രെയിനികൾ പങ്കെടുത്ത പരീക്ഷയിൽ ആണ് ശരത് എസ് അഭിമാന നേട്ടം കൈവരിച്ചത്. വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ പ്രവർ ത്തിക്കുന്ന ആറ്റ...തുട൪ന്ന് വായിക്കുക


അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം

തിരു: സംസ്ഥാനത്തെ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ വിദ്യാഭ്യാസ വകു പ്പിന്റെ നിർദ്ദേശം. പ്ലസ് വൺ മോഡൽ പരീക്ഷ നടക്കുന്നതിനാലും ഓൺലൈൻ ക്ലാസ്സുകൾക്ക് അധ്യാപകരുടെ സാന്നിധ്യം വിദ്യാലയ പ്രവർത്തനങ്ങളിൽ അനിവാര്യമായി തീർന്നിരിക്കുന്നതി നാലും അധ്യ...തുട൪ന്ന് വായിക്കുക


രണ്ടാം വർഷ പ്ലസ് ടു വിദ്യാർഥികളിൽനിന്ന് ഫീസ് ഈടാക്കേണ്ടെന്ന് തീരുമാനം

തിരു: 2020 - 21 അധ്യയനവർഷത്തിലെ രണ്ടാം വർഷ പ്ലസ് ടു വിദ്യാർഥികളിൽനിന്ന് ഫീസ് ഈടാക്കേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കോവിഡ് സാഹചര്യം പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. 2020 - 21 അധ്യയനവർഷത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാന...തുട൪ന്ന് വായിക്കുക


ഒന്നാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

തിരു: ഒന്നാം വർഷ ഹയർ സെക്കൻഡറി / വൊക്കേഷൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ദീർഘിപ്പിച്ചു. സെപ്റ്റംബർ 8ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. പുതുക്കിയ പ്രവേശന ഷെഡ്യൂൾ അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചി ട്ടുണ്ട്. പുതുക്കിയ ...തുട൪ന്ന് വായിക്കുക


ജെയിന്‍ ഓണ്‍ലൈനില്‍ എ സി സിഎ അംഗീകൃത കോഴ്‌സുകള്‍

യുജിസി അംഗീകാരമുള്ള ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനൊപ്പം അന്താ രാഷ്ട്ര നിലവാരത്തിലുള്ള പ്രൊഫഷണല്‍ യോഗ്യതയായ എ സി സിഎ കൂടി നേടിയെടുക്കുന്ന തിന് വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കിക്കൊണ്ട് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി കോമേഴ്‌സിലു...തുട൪ന്ന് വായിക്കുക


പ്ലസ് വൺ പരീക്ഷാ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനം സെപ്തം. 02 മുതൽ

തിരു: പ്ലസ് വൺ പരീക്ഷക്ക് മുന്നോടിയായി പരീക്ഷാ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനം സെപ്തം. 02 മുതൽ. മൂന്ന് ദിവസമാണ് പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനം. ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും. പ്രധാനമായും അണുനശീകരണ പ്രവർത്തനങ്ങളാണ് നടത്തുക. ഓൺലൈ...തുട൪ന്ന് വായിക്കുക


ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈംടേബിളുകൾ പുതുക്കി

തിരു: ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈം ടേബിളുകൾ പുതുക്കി. വിദ്യാർഥികൾക്ക് പരീക്ഷകൾക്കുള്ള ഇടവേള വർധിപ്പിച്ചുകൊണ്ട് തയ്യാറെ ടുപ്പിന് കൂടുതൽ സമയം ലഭിക്കുന്ന തരത്തിൽ പരീക്ഷകൾ ക്രമീകരിക്കണം എന്ന പൊതു വിദ്യാ ഭ്യാസ മന്ത്രി വി ശി...തുട൪ന്ന് വായിക്കുക


ജി-സ്യൂട്ട് പരിശീലന മൊഡ്യൂള്‍ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു

തിരു: സംസ്ഥാനത്തെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ജി-സ്യൂട്ട് പ്ലാറ്റ്ഫോമിന്റെ പരിശീലന മൊഡ്യൂളും വിഡിയോകളും പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി പ്രിന്‍സിപ്പല്‍സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷിന് നല്‍കിപ്ര...തുട൪ന്ന് വായിക്കുക


ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസും ടാറ്റ ക്ലാസ്എഡ്ജും അദ്ധ്യാപക പരിശീലനത്തി നായി സഹകരിക്കുന്നു

കൊച്ചി: ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസും (ടിഐഎസ്എസ്) ടാറ്റ ക്ലാസ്എഡ്ജും അദ്ധ്യാപക പരിശീലനത്തിനായി പങ്കാളികളാകുന്നു. കണക്ക്, ഇന്‍ററാക്ടീവ് സയന്‍സ്,ക്രിയേറ്റീവ് റൈറ്റിംഗ് എന്നിവയ്ക്കായി മൂന്ന് ശില്‍പ്പശാലകളാണ് ഒരുക്കിയത്. റിഫ്ളക്ടീവ്...തുട൪ന്ന് വായിക്കുക


പി.എസ്.സി.അറബിക് അസി.പ്രൊഫസർ പരീക്ഷയിൽ ഒരു കോളേജിലെ സിലബസ് മാത്രം ഉൾക്കൊള്ളിച്ചത് പിൻവലിക്കണം: സേവ് എഡ്യൂക്കേഷൻ ഫോറം

തിരു: പി.എസ്.സി. അറബിക് അസി.പ്രൊഫസർ പരീക്ഷയിൽ കേരളത്തിലെ ഒരു കോളേജിലെ സിലബസ് മാത്രം ഉൾക്കൊള്ളിച്ചത് പിൻവലിക്കണമെന്ന് സേവ് എഡ്യൂക്കേഷൻ ഫോറം. ഈ ആവ ശ്യം ഉന്നയിച്ച് സേവ് എഡ്യൂക്കേഷൻ ഫോറം ഗവർണർക്ക് കത്ത് അയച്ചു. പി.എസ്.സി. അറബിക് അസി.പ്രൊഫസർ പരീക്ഷയുടെ സി...തുട൪ന്ന് വായിക്കുക


നോര്‍ക്ക സ്‌കോളര്‍ഷിപ്പോടെ നൂതന കോഴ്സുകള്‍ പഠിക്കാന്‍ അപേക്ഷ ക്ഷണിച്ചു

തിരു: നോര്‍ക്ക റൂട്ട്സ് സ്‌കോളര്‍ഷിപ്പോടെ ഐസിറ്റി അക്കാദമി ഓഫ് കേരള നടത്തുന്ന നൂതന കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. രാജ്യത്തിനകത്തും പുറത്തും ഏറെ തൊഴില്‍ സാധ്യത യുള്ള പുതുതലമുറ കോഴ്സുകളായ റോബോട്ടിക് പ്രോസസ് ഓട്ടമേഷന്‍, ഡാറ്റാ സയന്‍സ് ആന്‍ഡ് അന...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.