Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓണക്കിറ്റുകളിൽ വിളർച്ചയ്ക്കെതിരെ സന്ദേശം മുദ്രണം ചെയ്ത് വനിതാ ശിശു വികസന വകുപ്പ് തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒപി സമയം ദീര്‍ഘിപ്പിച്ചു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യു.ജി.സി കണ്ടെത്തി സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നു ഹൈക്കോടതി ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി: ഞായറാഴ്ച ലോക്ഡൗണ്‍

കാര്ഷികം

കൂടുതല്‍ 

കര്‍ഷകര്‍ക്ക് വിളവെടുപ്പിന് ശേഷമുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇസാഫ് കോ-ഓപ്പറേറ്റിവുമായി കൈകോര്‍ത്ത് അഗ്രി ടെക് കമ്പനി ആര്യ

15/6/2021

കൊച്ചി: കേരളത്തിലെ കര്‍ഷകര്‍, കര്‍ഷകരുടെ സഹകരണ സംഘങ്ങള്‍, ചെറുകിട, ഇടത്തര കാര്‍ഷികോല്‍പന്ന സംസ്‌കരണ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് വിളവെടുപ്പാനന്തരസേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റ് ഹാര്‍വെസ്റ്റ് അഗ്രിടെക് കമ്പനിയായ ആര്യ കൊളാറ്ററല്‍, ഇസാഫ് സ്വാശ്രയ മള്‍ട്ടിസ്റ്റേറ്റ് ആഗ്രോ കോഓപ്പറേറ്റിവ് സൊസൈറ്റിയുമായി പങ്കാ ളിത്തത്തില്‍ ഏര്‍പ്പെട്ടു. കഞ്ചിക്കോട്ടെ കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്കിലാണ് പദ്ധതിക്ക് ആരംഭം കുറിച്ചത്. മൂന്ന് വെയര്‍ഹൗസുകള്‍ ഉള്‍പ്പെടെ പാര്‍ക്കിലെ 80,000 ച.അടി സ്ഥലമാണ് ഇതിനായി എടുത്തിരിക്കുന്നത്. 15,000 മെട്രിക് ടണ്ണാണ് മൂന്ന് വെയര്‍ഹൗസുകളുടെയും മൊത്തം സംഭരണ ശേഷി.

സംസ്ഥാനത്തെ കാര്‍ഷിക സമ്പദ്ഘടനയ്ക്ക് ഇസാഫ് നല്‍കിവരുന്ന സംഭാവന ശക്തിപ്പെടുത്തു ന്നതാകും ഈ പങ്കാളിത്തം. ഇത് നെല്ല് സംഭരണത്തിലും സംസ്‌കരണത്തിലും സ്വകാര്യ പങ്കാളി ത്തം വര്‍ധിപ്പിക്കാന്‍ സഹായകമാകും. പ്രാദേശികമായി ചോളം വാങ്ങിക്കാനും സംഭരിക്കാനും സഹായിക്കുന്നതിന് പുറമേ സംസ്ഥാനത്തെ കോഴി, കന്നുകാലി ഫാമുകളിലേക്ക് ആവശ്യമായ തീറ്റ ഉല്‍പാദനത്തിന്റെ ചിലവ് കുറയ്ക്കാനും ഇത് സഹായിക്കും. അവശ്യ ഭക്ഷ്യോല്‍പന്നങ്ങളു ടെ കുറഞ്ഞച്ചെലവിലുള്ള സമാഹരണവും ശാസ്ത്രീയമായ സംഭരണ പ്രക്രിയയും മഹാമാരി മൂലം ഭക്ഷ്യ ശൃംഖലയില്‍ ഉണ്ടായിട്ടുള്ള തടസ്സങ്ങള്‍ മറികടക്കാനും ന്യായമായ വില ഉറപ്പാക്കാനും സഹായകമാകും.

സംസ്ഥാനത്തെ കാര്‍ഷിക വ്യവസായ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കൃഷിയുമായി ബന്ധപ്പെട്ട എല്ലാ പ്രക്രിയയും ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യല്‍ എന്റര്‍പ്രൈസസ് സ്ഥാപകന്‍ കെ. പോള്‍ തോമസ് പറഞ്ഞു. ഉപജീവനമാര്‍ഗങ്ങള്‍ അടഞ്ഞിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇതിന് ഏറെ പ്രസക്തിയുണ്ട്. പ്രമുഖ പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്‌നോളജി കമ്പനിയായ ആര്യയുമായുള്ള പങ്കാളിത്തത്തിലൂടെ കര്‍ഷകരുടെ വിളവെടുപ്പാനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനോടൊപ്പം സംസ്ഥാനത്തെ ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരാനുമാണ് ഇസാഫ് ലക്ഷ്യമിടുന്നതെന്നും പോള്‍ തോമസ് വ്യക്തമാക്കി.

ഇസാഫുമായുള്ള പങ്കാളിത്തത്തില്‍ ഏറെ സന്തോഷം പ്രകടിപ്പിച്ച ആര്യ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ആനന്ദ് ചന്ദ്ര, കേരളത്തിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരുന്നതില്‍ ഇസാഫിന് വഹിക്കാന്‍ കഴിയുന്ന പങ്കില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്ന് പറഞ്ഞു


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകേരളത്തിൽ വെള്ളിയാഴ്ച 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 14,651 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,60,824

തിരു: കേരളത്തില്‍ ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴി ക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082, കോട്ടയം 1030, കാസര്‍ഗോഡ് 681, വയനാട്564,പത്ത...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയില്‍ ഒന്നാംവിള നെല്‍കൃഷി സജീവം

പാലക്കാട് : ജില്ലയില്‍ ഒന്നാംവിള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരുന്നതായി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (വാട്ടര്‍ മാനേജ്മെന്റ്) അറിയിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ ആകെ 32,203 ഹെക്ടറിലാണ് ഒന്നാംവിള നെല്‍കൃഷിയിറക്കിയിട്ടുള്ളത്. ക...തുട൪ന്ന് വായിക്കുക


നല്ല നാളെക്കായി ആയിരകണക്കിനു തൈകള്‍ നട്ടു ലയന്‍സ് ക്ലബ്

(പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടു ലയൺസ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കു) തൃശ്ശൂര്‍ : നല്ല നാളെക്കായി നാടിനു തണലേകാന്‍ ലയണ്‍സ് ക്ലബ് മൂന്ന് ജില്ലകളിലായി ആയിരക്ക ണക്കിനു വൃക്ഷത്തൈകള്‍ നട്ടു. തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്...തുട൪ന്ന് വായിക്കുക


നാടക കലാകാരന്മാർ കർഷകർക്കൊപ്പം; കപ്പവണ്ടി വരവായി

കാസർകോട് : കോവിഡ് കാലത്ത് ഏറ്റവും ദുരിതമനുഭവിക്കുന്ന കർഷകർക്കൊപ്പം നാടക കലാ കാരന്മാരും കൈകോർത്തപ്പോൾ കപ്പവണ്ടി തയ്യാർ. ബേഡഡുക്ക പഞ്ചായത്ത് പരിധിയിലെ നാടക കലാകാരന്മാരാണ് കപ്പ കർഷകരെ സഹായിക്കാൻ കൃഷി വകുപ്പിനൊപ്പം മുന്നിട്ടിറങ്ങിയത്. ആദ്യ ദിനം കാസർകോട് ...തുട൪ന്ന് വായിക്കുക


നടീല്‍ ഉത്സവം - കാവുന്തറയില്‍ മഞ്ഞള്‍ കൃഷിക്ക് തുടക്കം

നടുവണ്ണൂര്‍ : സംസ്ഥാന കാര്‍ഷിക വികസനവകുപ്പ്, കാവുന്തറ സഹകരണ ബാങ്ക്, ഭാരതീയ സുഗ ന്ധവിള ഗവേഷണ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ നടുവണ്ണൂര്‍പഞ്ചായത്തിലെകാവുന്തറ യില്‍ മഞ്ഞള്‍ കൃഷിക്ക് തുടക്കമായി. നടീല്‍ ഉത്സവം അഡ്വ.കെ.എം.സച്ചിന്‍ ദേവ് എം.എല്‍.എ ഉദ്ഘാടനം ...തുട൪ന്ന് വായിക്കുക


ഓണത്തിന് ഒരു മുറം പച്ചക്കറി: കഞ്ഞിക്കുഴിയിൽ മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്‌തല ഉദ്ഘാ ടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. പഞ്ചായത്ത്‌ നാലാം വാർഡ് സ്വദേശി ജ്യോതി കുമാറിന്റെ കൃഷിയിടത്തിൽ തൈ നട്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.വീടുകളിലെഅടുക്കളത്തോട...തുട൪ന്ന് വായിക്കുക


സെക്രട്ടേറിയറ്റ് വളപ്പിൽ അഞ്ചുവർഷം മുമ്പ് നട്ട തെങ്ങ് കുലച്ചത് കാണാൻ മുഖ്യമന്ത്രിയെത്തി

തിരു: ആദ്യതവണ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ സെക്രട്ടേറിയറ്റ് വളപ്പിൽ നട്ട തെങ്ങ് നിറഞ്ഞ കായ്ഫലമോടെ നിൽക്കുന്നത് കാണാനെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് പീലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ച കേരശ്രീ ഇനത്തിൽപ്പെട്ട തെങ്ങാണ് ഇപ്പോ...തുട൪ന്ന് വായിക്കുക


എല്ലാ വീട്ടിലും ഒരു ഔഷധത്തോട്ടം: നീലേശ്വരം നഗരസഭയിൽ കിറ്റുകൾ നൽകി

നീലേശ്വരം : സംസ്ഥാന സർക്കാരിൻറെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വീട്ടിൽ ഒരു ഔഷധത്തോട്ടം പദ്ധതിയിൽ ഉൾപ്പെട്ട നീലേശ്വരം നഗരസഭയിലെ ഗുണഭോക്താക്കൾ ക്കുള്ള കിറ്റുകളുടെ വിതരണം നഗരസഭാ വൈസ് ചെയർമാൻ പി.പി. മുഹമ്മദ്‌റാഫി ഉദ്ഘാടനം ചെയ്തു. വികസന ...തുട൪ന്ന് വായിക്കുക


ഇവിടെ ഇനി എല്ലാ വീടുകളിലും നെല്ല് വിളയും

മുണ്ടേരി : പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും നെല്ല് വിളയിക്കാനുള്ള തയ്യാറെടുപ്പിലാണ് മുണ്ടേരി പഞ്ചായത്ത്. വരുന്ന ഓണക്കാലമാവുന്നതോടെ വിളഞ്ഞു നില്‍ക്കുന്ന നെല്‍പാടമായിരി ക്കും ഇവിടത്തെ കാഴ്ച. പഞ്ചായത്തിലെ മുഴുവന്‍ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി ഒരു കാ...തുട൪ന്ന് വായിക്കുക


പ്രതിസന്ധിയിൽ കർഷകർക്ക് കൈത്താങ്ങായി കൃഷിവകുപ്പ്

ആലപ്പുഴ: ലോക്ക്ഡൗണും കാലം തെറ്റി പെയ്ത മഴയും കാറ്റും കാരണം ദുരിതത്തിലായ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ കപ്പ കർഷകർക്ക് കൈത്താങ്ങേകി കൃഷിവകുപ്പ്. ക്ഷീര സംഘങ്ങളുടെ സഹായത്തോടെ ബ്ലോക്കിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി 20,289 കിലോ കപ്പയാണ് കൃഷി വകുപ്പ് സംഭരി...തുട൪ന്ന് വായിക്കുക


പ്രകൃതിയെ സംരക്ഷിച്ചാലേ മനുഷ്യന്റെ പ്രശ്‌നങ്ങൾക്കും പരിഹാരമാകൂ: മന്ത്രി പി. പ്രസാദ്

ആലപ്പുഴ: പ്രകൃതിയെ സംരക്ഷിച്ചാലേ മനുഷ്യൻ നേരിടുന്ന പ്രശ്‌നങ്ങൾക്കും പരിഹാരം കാണാ നാകൂവെന്ന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ്. ആലപ്പുഴ ജില്ലയിലെ കാർബൺ ന്യൂട്രൽ ജില്ലയായി മാറ്റുന്നതിന്റെ ഭാഗമായി വൃക്ഷത്തൈകൾ നട്ടുപരിപാലിക്കുന്നതി നായി ജ...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ രണ്ട് ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും 15 ലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്യും

വയനാട് :ജില്ലയില്‍ രണ്ട് ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും 15 ലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്യും.പച്ചക്കറി വികസന പദ്ധതി 2021 -22 പ്രകാരം ജില്ലയില്‍ രണ്ട് ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും 15 ലക്ഷം പച്ചക്കറി തൈകളും ലോക്ക്ഡൗണ്‍ പൂര്‍ത്തിയാവുന്...തുട൪ന്ന് വായിക്കുക


കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും: മന്ത്രി പി.പ്രസാദ്

പത്തനംതിട്ട : കൃഷിക്കാരും കൃഷിയും അടങ്ങുന്ന കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി പി.പ്രസാദ് പറഞ്ഞു. കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കയറിയ പത്തനംതിട്ട ജില്ല യിലെ പന്...തുട൪ന്ന് വായിക്കുക


അപകടകരമായ മരങ്ങളുടെ ശിഖരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റണം

തിരു: കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമായ രീതിയില്‍ നില്‍ ക്കുന്ന വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റാന്‍ ജില്ലയിലെ എല്ലാ വകുപ്പ് തല വന...തുട൪ന്ന് വായിക്കുക


ഓണത്തിന് ഒരു മുറം പച്ചക്കറി വിത്ത് പാക്കറ്റുകളും തൈകളും ഉടന്‍ വിതരണം ചെയ്യുമെന്ന് മന്ത്രി പി.പ്രസാദ്

കോഴിക്കോട് : കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തിലും ഇറക്കു മതിയിലും ഉണ്ടായേക്കാവുന്ന ക്ഷാമം മുന്നില്‍കണ്ടുകൊണ്ട് സംസ്ഥാനത്തെ 70 ലക്ഷം കുടുംബ ങ്ങള്‍ക്ക് കൃഷിവകുപ്പ് 50 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും ഒന്നരക്കോടി പച്ചക്കറി ത...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.