Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓണക്കിറ്റുകളിൽ വിളർച്ചയ്ക്കെതിരെ സന്ദേശം മുദ്രണം ചെയ്ത് വനിതാ ശിശു വികസന വകുപ്പ് തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒപി സമയം ദീര്‍ഘിപ്പിച്ചു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യു.ജി.സി കണ്ടെത്തി സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നു ഹൈക്കോടതി ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി: ഞായറാഴ്ച ലോക്ഡൗണ്‍

വിദ്യാഭ്യാസം

കൂടുതല്‍ 

വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ ടി സി നിഷേധിക്കാൻ പാടില്ല : മന്ത്രി വി ശിവൻകുട്ടി

12/6/2021

തിരു: വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ ടിസി നിഷേധിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ സ്ഥാപന ങ്ങളോട് പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.: വിദ്യാർത്ഥികളുടെഅവ കാശങ്ങൾ വിദ്യാഭ്യാസ അവകാശനിയമം 2009 ൽ കൃത്യമായി വിവരിക്കുന്നുണ്ട്. അത് ഒരു കാര ണവശാലും ലംഘിക്കാൻ പാടില്ല.

ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസ്സുകളിലേക്ക് പ്രവേശനത്തിന് ടി സി ഇല്ല എന്നുള്ളത് ഒരു തടസ്സമല്ല.സ്കൂൾ പ്രായത്തിലുള്ള കുട്ടികളുടെ പഠനത്തുടർച്ച ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസ്സുകൾക്കായി വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായും ഒമ്പത്,പത്ത് ക്ലാസുകാർക്ക് പൊതുവിദ്യാലയങ്ങളിൽ തുടർപഠനം ഉറപ്പാക്കുന്നതിനും ഉത്തരവിറ ക്കിയിട്ടുണ്ട്.ടി സി ലഭിക്കാത്ത കുട്ടികളുടെ യു ഐ ഡി പഠിക്കാൻ ആഗ്രഹിക്കുന്ന സ്‌കൂളിലേ ക്ക് മാറ്റാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട്.

ചില അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ടി സി നൽകുന്നില്ല എന്ന് പരാതി ഉയർന്നിട്ടുണ്ട്. വിദ്യാർത്ഥികൾ ആവശ്യപ്പെട്ടാൽ ടിസി നിർബന്ധമായും നൽകണം.

സംസ്ഥാനത്തെ ചില അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോവിഡ്-19 കാലത്തുംയാതൊ രു ന്യായീകരണവും ഇല്ലാതെ വർധിച്ച നിരക്കിൽ വിദ്യാർഥികളിൽ നിന്ന് വിവിധതരം ഫീസ് ഇടാക്കുന്നുണ്ട് എന്ന് പരാതിയുണ്ട്. അൺ എയ്ഡഡ് വിദ്യാഭ്യാസ മേഖല വിദ്യാഭ്യാസരംഗത്ത് ചെയ്തു കൊണ്ടിരിക്കുന്ന സംഭാവന വിസ്മരിക്കുന്നില്ല. സംസ്ഥാനത്ത് മികച്ച നിലയിൽ പ്രവർത്തനം നട ത്തുന്ന നിരവധി അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്. എന്നാൽ അത്തരം പ്രവർത്തന ങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളുമായി ചില അൺഎയ്ഡഡ് മാനേജ്മെന്റു കൾ മുന്നോട്ട് പോകുന്നു . ഇത്തരം നിലപാടുകൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

കമ്പ്യൂട്ടർ ലാബ് ഫീസ്,ലൈബ്രറി ഫീസ്, സ്മാർട്ട് ക്ലാസ്റൂം ഫീസ് തുടങ്ങിയ ഫീസുകൾ രക്ഷിതാ ക്കളോട് മുൻകാലങ്ങളിലെ പോലെ ചില മാനേജ്‌മെന്റുകൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ 2020 - 21 അധ്യയന വർഷം മുതൽ ഇവയൊന്നും പ്രവർത്തിക്കുന്നില്ല എന്ന വസ്തുത ഈ മാനേജ്മെന്റുകൾ പരിഗണിക്കുന്നില്ല.

സ്പോർട്സ് ആൻഡ് ഗെയിംസ്, സാംസ്‌കാരിക പരിപാടികൾ, മെഡിക്കൽ എക്സാമിനേഷൻ ഫീസ്, ബാഡ്ജ്- ഡയറി ചെലവ് , പ്രോഗ്രസ് റിപ്പോർട്ട് ചാർജുകൾ, പിടിഎ ഫണ്ട്, ഇൻഷുറൻസ് തുടങ്ങി യ ഇനങ്ങളിൽ ഒന്നും ചിലവാക്കുന്നില്ലെങ്കിലും പണം ആവശ്യപ്പെടുന്നുണ്ട് എന്ന് പരാതിയുണ്ട്.

കോവിഡ് കാലഘട്ടത്തിൽ നല്ലൊരു ശതമാനം വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് സ്ഥിരം വരു മാനം, സുരക്ഷിത ജോലി തുടങ്ങിയവ ഇല്ല. കൂടുതൽ ഫീസ് ഈടാക്കുന്ന അൺഎയ്ഡഡ് മാനേജ്മെ ന്റുകൾ ഈ സാഹചര്യം മനസ്സിലാക്കണം എന്ന് അഭ്യർത്ഥിക്കുന്നു. നിരവധി രക്ഷാകർത്താക്കളി ൽ നിന്നും വിദ്യാർഥികളിൽ നിന്നും പരാതികൾ നേരിട്ട് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ അഭ്യർത്ഥന എന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംലോകോത്തര നിലവാരമുള്ള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിംഗ്, ഡാറ്റാ എഞ്ചിനീയറിംഗ് ലാബ് സജ്ജീകരിച്ചു

കർണാടകയിലെ ഹുബ്ബള്ളി : സാംസങ് കെഎൽഇ ടെക് യൂണിവേഴ്സിറ്റിയുമായി ചേർന്ന് ലോകോ ത്തര നിലവാരമുള്ള ആർട്ടിഫി ഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിംഗ്, ഡാറ്റാ എഞ്ചിനീയറിംഗ് ലാബ് സജ്ജീകരിച്ചു. സാംസങ് കർണാടകയിലെ ഹുബ്ബള്ളിയിലുള്ള കെഎൽഇ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ...തുട൪ന്ന് വായിക്കുക


സി എ പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായകമായ ഓണ്‍ലൈന്‍ ബികോം പ്രോഗ്രാമു മായി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി

കൊച്ചി: ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ജെയിന്‍ ഓണ്‍ലൈന്‍ വഴി ബികോം- കോര്‍പ്പറേറ്റ് അക്കൗണ്ടിങ് എന്ന നൂതനവും സവിശേഷവു മായ പ്രോഗ്രാം ആരംഭിച്ചു. ബിരുദത്തിന് ശേഷം സിഎ പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവ...തുട൪ന്ന് വായിക്കുക


ഓൺലൈൻ പഠനത്തിനായി റോട്ടറി ക്ലബ് സ്മാർട്ട്‌ഫോണുകൾ നൽകി

കൊച്ചി: നിർധനരായ വിദ്യാർത്ഥികൾക്ക് റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ലാൻഡ്സ് എൻഡിന്റെ നേതൃ ത്വത്തിൽ സ്മാർട്ഫോണുകൾ നൽകി.അരൂർ സെന്റ് ആഗസ്റ്റിൻ ഹൈസ്‌കൂളിലെ അർഹരായ വിദ്യാർ ത്ഥികൾക്കാണ് മൊബൈൽ ഫോണുകൾ വിതരണം ചെയ്‌തത്‌. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ലാൻഡ്സ് എൻഡ് പ്രസിഡ...തുട൪ന്ന് വായിക്കുക


സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.37 ശതമാനo വിജയം

ന്യൂഡൽഹി : സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.37 ശതമാനo വിജയം. 12,96,318 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തല ത്തില്‍ ഇത്തവണത്തെ പ്ലസ്ടു പരീക്ഷ റദ്ദാക്കിയിരുന്നു. അതിനാല്‍ വിദ്യാര്‍ഥികളുടെ 10, 11 ക്ലാ...തുട൪ന്ന് വായിക്കുക


ഇസാഫില്‍ സൗജന്യ നഴ്‌സിങ് പഠനം; അപേക്ഷ ക്ഷണിച്ചു

പാലക്കാട്: ഇസാഫ് സൊസൈറ്റിയുടെ കീഴില്‍ പാലക്കാട് ജില്ലയിലെ തച്ചമ്പാറയില്‍ പ്രവര്‍ത്തി ക്കുന്ന ദീനബന്ധു സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ മൂന്നു വര്‍ഷ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈ ഫറി (ജിഎന്‍എം) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റേയും...തുട൪ന്ന് വായിക്കുക


ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം 87.94 ശതമാനം വിജയo

തിരു: ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. പിആര്‍ഡി ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിഭ്യാഭ്യാസ മന്ത്രിവി.ശിവന്‍ കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 87.94 ശതമാനം വിദ്യാ...തുട൪ന്ന് വായിക്കുക


ദീപ്തിയുടെ മെഡിക്കല്‍ കോളേജ് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ സഹായ ഹസ്തം

രത്നഗിരിയിലെ സയാരെ ഗ്രാമത്തില്‍ നിന്ന് ഓണ്‍ലൈന്‍ പഠനത്തിനായുള്ള നെറ്റ് വര്‍ക്ക് കണക്ടി വിറ്റിക്കു വേണ്ടി മാത്രം ദിവസവും ഒരു കിലോമീറ്റര്‍ യാത്ര ചെയ്തിരുന്ന പത്തൊന്‍പതുകാരി ദീപ്തിക്ക് മെഡിക്കല്‍ കോളേജ് വിദ്യാഭ്യാസം എന്നത് സ്വപ്നങ്ങളില്‍ പോലും അസാധ്യമായ...തുട൪ന്ന് വായിക്കുക


വായനയിലൂടെ പുതിയ ലോകം സൃഷ്ടിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കും: ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍

പത്തനംതിട്ട : വായനയിലൂടെ പുതിയ ലോകം സൃഷ്ടിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പുസ്തകങ്ങളിലൂടെ പുതിയ ലോകങ്ങള്‍ കാണാനും അറിയാനും കുട്ടികള്‍ക്ക് സാധിക്കട്ടെയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വായന പക്ഷാചരണത്തി...തുട൪ന്ന് വായിക്കുക


ഓണ്‍ലൈന്‍ ജാപ്പാനീസ് കോഴ്സ്

തിരു: കേരള സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ജാപ്പാനീസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ആറുമാസം ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ ജാപ്പാനീസ് ഭാഷാ പഠന കോഴ്സ് നടത്തുന്നു. ₹ 12,000 രൂപയാണ് ഫീസ്. പാഠപുസ്...തുട൪ന്ന് വായിക്കുക


കേട്ട് കേട്ട് പഠിക്കാം റേഡിയോ കേരളയിലൂടെ

തിരു: സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് റേഡിയോ ആയ റേഡിയോ കേരള, എൽപി - യുപി ക്ലാസുകളിലെ പാഠഭാഗങ്ങൾ ആസ്പദമാക്കിയുള്ള പ്രത്യേക പരിപാടി തുടങ്ങുന്നു. കോവിഡിന്റെ സവിശേഷ സാഹചര്യത്തിൽ പഠനം ഓൺലൈനിലേക്ക് മാറിയതിനാൽ അഞ്ച് മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്...തുട൪ന്ന് വായിക്കുക


ടാറ്റ ക്രൂസിബിള്‍ കോര്‍പ്പറേറ്റ് ക്വിസ് 2021 ഓണ്‍ലൈന്‍ എഡിഷന്‍ രജിസ്ട്രേഷന്‍ തുടങ്ങി

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിപുലമായ ക്വിസ് മത്സരമായ ടാറ്റ ക്രൂസിബിള്‍ കോര്‍പ്പറേറ്റ് ക്വിസിന്‍റെ പതിനെട്ടാമത് എഡിഷന്‍ മത്സരങ്ങള്‍ക്കായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ആരംഭിച്ചു. മാറിവരുന്ന ക്വിസിംഗ് രീതികള്‍ക്ക് അനുസരിച്ച് രൂപപ്പെടുത്തിയതാണ് ടാറ്റ ക്രൂ...തുട൪ന്ന് വായിക്കുക


നീറ്റിനും കീമിനും എങ്ങനെ ഒരുങ്ങണം? സൗജന്യ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ 18-ന്

കൊച്ചി: ഈ വര്‍ഷം നീറ്റ്, കെ.ഇ.എ.എം പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ സംഘടിപ്പിക്കുന്നു. കോട്ടയം കോതനല്ലൂര്‍ ആസ്ഥാനമായുള്ള ലീഡേഴ്‌സ് ആന്‍ഡ് ലാഡേഴ്‌സ് ഗ്രൂപ്പിന് കീഴിലുള്ള ലിസ ഫിനിഷിംഗ് സ്‌കൂളാണ് ഇതിനുള്ള അവ ...തുട൪ന്ന് വായിക്കുക


ജിടെക്ക് മ്യൂ ലേണ്‍ പദ്ധതിക്ക് തുടക്കമായി

തിരു: ഐടി വ്യവസായ രംഗത്ത് ആവശ്യമായ പ്രാഗല്‍ഭ്യമുള്ളവരെ കോളെജ് പഠനകാലംതൊട്ട് വളര്‍ത്തിയെടുക്കാനും അക്കാഡമിക് മേഖലയും ഐടി രംഗവും തമ്മിലുള്ള വിടവ് നികത്തുന്ന തിനും ലക്ഷ്യമിട്ടുള്ള മ്യൂ ലേണ്‍ നൈപുണ്യ വികസന പദ്ധതിക്ക് തുടക്കമായി. കേരളത്തിലെ ടെക്‌നോളജി കമ...തുട൪ന്ന് വായിക്കുക


എച്ച്പി സ്‌കൂള്‍ കോച്ച് ഡിജിറ്റല്‍ ലേണിങ്ങ് സൊലൂഷന്‍ അവതരിപ്പിച്ചു

കൊച്ചി: അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി എച്ച് പി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അധിഷ്ടിതമായ ഡിജിറ്റല്‍ പാഠ്യ പദ്ധതി അവതരിപ്പിച്ചു. പഠന-വികസനഗ്രൂപ്പായമിറായ് പാര്‍ട്ണേഴ്സുമായി സഹകരിച്ചാണ് എച്ച്പി സ്‌കൂള്‍ കോച്ച് എന്ന ഡിജിറ്റല്‍ ലേണിങ്ങ...തുട൪ന്ന് വായിക്കുക


വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകി

തൃപ്രയാർ : നാട്ടിക നിയോജക മണ്ഡലത്തിലെ അൻപത് കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മണപ്പുറം ഫൗണ്ടേഷൻ മൊബൈൽ ഫോണുകൾ നൽകി. കേരളമൊട്ടാകെ ഓൺലൈൻപഠനത്തി നായി ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികൾക്കു മൊബൈൽ ഫോണുകൾ എത്തിക്കുന്ന പദ്ധതി യുടെ ഭാഗമായാണിത്. പദ്ധതിയുടെ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.