Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് വിതരണം ചെയ്തത് 1,12,12,353 ഡോസ് വാക്‌സിൻ ലോക്ക്ഡൗൺ സ്ട്രാറ്റജിയിൽ 16ന് ശേഷം മാറ്റം വരുത്തും: മുഖ്യമന്ത്രി ലോകരക്തദാതദിനത്തില്‍ സംസ്ഥാന പോലീസ് മേധാവി രക്തംദാനം ചെയ്തു മൂന്നാം തരംഗം നേരിടാന്‍ ആരോഗ്യവകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍ ആറ് മാസത്തിനിടെ 10 ലക്ഷം യൂസര്‍മാര്‍; ഡിജിബോക്‌സിന് വന്‍ കുതിപ്പ്

ആരോഗ്യം

കൂടുതല്‍ 

ബുധനാഴ്ച കേരളത്തില്‍ 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 20,237 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,39,064

9/6/2021

തിരു: കേരളത്തില്‍ ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂര്‍ 1447, ആലപ്പുഴ 1280, കോഴിക്കോട് 1240, കോട്ടയം 645, കണ്ണൂര്‍ 619, പത്തനംതിട്ട 545, കാസര്‍ഗോഡ് 533, ഇടുക്കി 451, വയനാട് 310 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,022 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്,പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,08,03,168 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (117), സൗത്ത് ആഫ്രിക്ക (10), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 128 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 126 പേരുടെ പരിശോ ധനാഫലം നെഗറ്റീവായി. ആകെ 11 പേരില്‍ ജനിതകവകഭേദം വന്ന വൈറസിനെ കണ്ടെത്തി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരി ച്ചത്. ഇതോടെ ആകെ മരണം 10,437 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 154 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,048 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 928 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1972, കൊല്ലം 1841, തിരുവനന്തപുരം 1670, മലപ്പുറം 1685, പാലക്കാട് 1024,തൃശൂര്‍ 1433, ആലപ്പുഴ 1276, കോഴിക്കോട് 1215, കോട്ടയം 619, കണ്ണൂര്‍ 563, പത്തനംതിട്ട 529, കാസര്‍ ഗോഡ് 519, ഇടുക്കി 425, വയനാട് 277 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

74 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, എറണാകുളം, കാസര്‍ഗോഡ് 9 വീതം, കൊല്ലം, പാലക്കാട് 7 വീതം, തൃശൂര്‍, വയനാട് 6 വീതം, തിരുവനന്തപുരം 5, പത്തനം തിട്ട 4, ഇടുക്കി 2, കോട്ടയം, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,237 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1503, കൊല്ലം 2505, പത്തനംതിട്ട 634, ആലപ്പുഴ 1305, കോട്ടയം 830, ഇടുക്കി 497, എറണാകുളം 2538, തൃശൂര്‍ 1212, പാലക്കാട് 1766, മലപ്പുറം 4590, കോഴിക്കോട് 1318, വയനാട് 246, കണ്ണൂര്‍ 829, കാസര്‍ഗോഡ് 464 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,39,064 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,24,248 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,92,079 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവ രില്‍ 5,59,683 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 32,396 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2527 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയി ട്ടില്ല. നിലവില്‍ ആകെ 889 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ടെക്‌നോപാര്‍ക്കിലെ കരാര്‍ ജീവനക്കാര്‍ക്ക് സൗജന്യ വാക്‌സിന്‍

തിരു: ടെക്‌നോപാര്‍ക്ക് ഫേസ് ത്രീയിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ക്ലീനിങ്, ഹൗസ്‌ കീപ്പിങ്, സെക്യൂരിറ്റി ജീവനക്കാര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കി. ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ ത്തിക്കുന്ന ഐടി കമ്പനിയായ ക്യൂബസ്റ്റ് തങ്ങളുടെ സാമൂഹിക പ്രതിബദ്ധത...തുട൪ന്ന് വായിക്കുക


കേരളത്തില്‍ ചൊവ്വാഴ്ച 2,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 13,536 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,12,361

തിരു: കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം1702,കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴി ക്കോട് 819, കണ്ണൂര്‍ 547, ഇടുക്കി 487, പത്തനംതിട്ട 480, കോട്ടയം 442, കാസര്‍...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് വിതരണം ചെയ്തത് 1,12,12,353 ഡോസ് വാക്‌സിൻ

തിരു: കേരളത്തിൽ ജൂൺ 13 വരെ വിതരണം ചെയ്തത് 1,12,12,353 ഡോസ് വാക്‌സിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യപ്രവർത്തകർക്കിടയിൽ 5,24,128 പേർക്ക് ആദ്യ ഡോസും 4,06,035 പേർക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. മറ്റു മുൻനിര പ്രവർത്തകരിൽ 5,39,624 പേർക...തുട൪ന്ന് വായിക്കുക


ലോക രക്തദാതാ ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

തിരു: ലോക രക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ് നിര്‍വഹിച്ചു. രക്തദാനത്തിന്റെ ആവശ്യകത,അതിന്റെ മഹത്വം,അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന ഗുണപരമായ മാറ്റങ്ങള്‍ എന്നിവ സംബന്ധിച്ച് ബോധവത്ക്കരണം നടത്തുന്നതിനും കൂടുതല്‍ പ...തുട൪ന്ന് വായിക്കുക


കോവിഡിന്‍റെ മൂന്നാംതരംഗം നേരിടുന്നതിന് എസ് എ ടി ആശുപത്രിയെ സജ്ജമാക്കുന്നതി നുള്ള നടപടികള്‍ ആരംഭിച്ചു

തിരു: കോവിഡിന്‍റെ മൂന്നാംതരംഗം നേരിടുന്നതിന് എസ് എ ടി ആശുപത്രിയെ സജ്ജമാക്കുന്നതി നുള്ള നടപടികള്‍ ആരംഭിച്ചു. കോവിഡിന്‍റെ മൂന്നാം തരംഗം ഫലപ്രദമായി നേരിടുന്നതിന്‍റെ ഭാഗ മായാണ് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യമൊരുക്കുന്നത്. നിലവിലെ ചികിത്സാസൗകര്യങ്ങള്‍ വര്‍...തുട൪ന്ന് വായിക്കുക


മൂന്നാം തരംഗം നേരിടാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു: പ്രതിദിന വാക്‌സിനേഷന്‍ രണ്ട് മുതല്‍ രണ്ടര ലക്ഷമായി ഉയര്‍ത്തുo

തിരു: കോവിഡിന്റെ മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മൂന്നാം തരംഗം ഉണ്ടായാല്‍ നട പ്പിലാക്കേണ്ട ആക്ഷന്‍ പ്ലാന്‍ ആവിഷ്‌ക്കരിച്ചു. ആശുപത്രികളിലെ ചികിത്സാസൗകര്യങ്ങള്‍വര്...തുട൪ന്ന് വായിക്കുക


കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാതല വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനം

തിരു: സംസ്ഥാനത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാതല വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനത്തിന് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചു. ഡബ്ല്യു.എച്ച്.ഒ.യുടേയും ഐ.സി.എം.ആറിന്റേയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സംസ്ഥാ...തുട൪ന്ന് വായിക്കുക


കേരളത്തില്‍ തിങ്കളാഴ്ച 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 16,743 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,13,817

തിരു: കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറ ണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767,മലപ്പുറം 581, ആലപ്പുഴ524,കോഴിക്കോട് 472, കോട്ടയം 400, കണ്ണൂര്‍ 339, പത്തനംതിട്ട 327, കാസര്‍ഗോഡ് 326, ഇടുക്കി 171...തുട൪ന്ന് വായിക്കുക


പ്രവാസികള്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ്

പൊന്നാനി: നഗരസഭയുടെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 16 ന് തൃക്കാവ് മാസ് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. രാവിലെ പത്ത് മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് ക്യാമ്പ്. ഫസ്റ്റ് ഡോസ് വാക്‌സിനേഷന്‍ എടുത്തവര്‍ക...തുട൪ന്ന് വായിക്കുക


ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കൂടിയ ഇടങ്ങളില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കണം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കണ്ണൂർ : ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് പ്രത്യേക നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ- എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ബന്ധപ്പെട്ടവര്‍...തുട൪ന്ന് വായിക്കുക


ലോക രക്തദാതാ ദിനാചരണം തിങ്കളാഴ്ച : സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

തിരു: ലോക രക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 14ന് വൈകുന്നേരം 3 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിക്കും. സന്നദ്ധരക്തദാന ത്തിന്റെ ആവശ്യകത, മഹത്വം എന്നിവയെക്കുറിച്ച് എല്ലാവിഭാഗം ജനങ്ങളിലും അവബോധംസൃഷ്ടി ക്കുക, ...തുട൪ന്ന് വായിക്കുക


തിരു: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ചികിത്സകള്‍ കൃത്യമായി നടക്കുന്നു: സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ്

തിരു: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ നേരത്തേ നിശ്ചയി ച്ചതും അടിയന്തരമായി ചികിത്സ വേണ്ടാത്തതുമായ ശസ്ത്രക്രിയകള്‍ ഒഴികെ മറ്റെല്ലാ തരം ചികിത്സ കളും കൃത്യമായി നടക്കുന്നുണ്ട്. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി തുടങ്ങിഹൃദയസംബന...തുട൪ന്ന് വായിക്കുക


ഒരു വയസുകാരിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും: മന്ത്രി വീണാ ജോര്‍ജ്

തിരു: കണ്ണൂര്‍ കേളകത്ത് രണ്ടാനച്ഛന്റെ ആക്രമണത്തെ തുടര്‍ന്ന് കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഒരു വയസുകാരിയുടെ ചികിത്സയും അനുബന്ധ ചെലവുംസര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് അറിയിച്ചു. ആവശ്യമെങ്കില്‍ ക...തുട൪ന്ന് വായിക്കുക


കേരളത്തില്‍ ഞായറാഴ്ച 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 17,856 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,23,003

തിരു: കേരളത്തില്‍ ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ 660, കണ്ണൂര്‍ 633, കോട്ടയം 622, കാസര്‍ഗോഡ് 419, ഇടുക്കി 407, പത്തനം...തുട൪ന്ന് വായിക്കുക


ലിവിങ്ഗാര്‍ഡ് മാസ്‌ക്കുകള്‍ ബ്ലാക്ക് ഫംഗസിനെ പ്രതിരോധിക്കുന്നതിനു ഫലപ്രദo: മുംബൈ ബിടിഎസ് ലാബോറട്ടറി

കൊച്ചി: ലിവിങ്ഗാര്‍ഡ് മാസ്‌ക്കുകള്‍ ബ്ലാക്ക് ഫംഗസിനെ പ്രതിരോധിക്കുന്നതിനും ഫലപ്രദമാണെ ന്ന് മുംബൈയിലെ ബയോടെക്ക് ടെസ്റ്റിങ് സര്‍വീസസ് (ബിടിഎസ്) ലാബോറട്ടറി. സ്വിറ്റ്‌സര്‍ലണ്ട് കേന്ദ്രീകരിച്ചുള്ള ശുചിത്വ സാങ്കേതിക സമ്പനിയായ ലിവിങ്ഗാര്‍ഡ് എജി 2020ലാണ് ഇന്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.