Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് വിതരണം ചെയ്തത് 1,12,12,353 ഡോസ് വാക്‌സിൻ ലോക്ക്ഡൗൺ സ്ട്രാറ്റജിയിൽ 16ന് ശേഷം മാറ്റം വരുത്തും: മുഖ്യമന്ത്രി ലോകരക്തദാതദിനത്തില്‍ സംസ്ഥാന പോലീസ് മേധാവി രക്തംദാനം ചെയ്തു മൂന്നാം തരംഗം നേരിടാന്‍ ആരോഗ്യവകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍ ആറ് മാസത്തിനിടെ 10 ലക്ഷം യൂസര്‍മാര്‍; ഡിജിബോക്‌സിന് വന്‍ കുതിപ്പ്

വിദ്യാഭ്യാസം

കൂടുതല്‍ 

ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം ലളിതമാക്കി എഡുമ്പസിന്റെ ആപ്

1/6/2021

കൊച്ചി: ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്കെല്ലാം ഒരിടത്തു തന്നെ പരിഹാരം ലഭ്യമാക്കുന്ന മൊബൈല്‍ ആപ് പുറത്തിറക്കി പ്രീമിയര്‍വിദ്യാഭ്യാസ സാമൂഹ്യ സംവിധാനമായ എഡുംപസ്. വിദ്യാഭ്യാസ പ്രവേശന നടപടികള്‍ ലളിതമാക്കുന്നതും സര്‍വകലാശാലകള്‍, വിദ്യാര്‍ത്ഥികള്‍, കണ്‍സള്‍ട്ടന്റുമാര്‍ എന്നിവര്‍ക്കിടയിലെ വിവര കൈമാറ്റ ത്തിന്റെ പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കുന്നതുമാണ് ഈ ആപ്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് സംവിധാന ങ്ങളില്‍ ഇതു ലഭ്യമാണ്.

കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസ ആസൂത്രണത്തെ ബാധിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. കാലതാമസം,അനിശ്ചിതത്വ ങ്ങള്‍, കൃത്യമായ സ്രോതസുകളുടെ അഭാവം എന്നിവയെല്ലാം അതില്‍ പെടുന്നു. UK, CANADA തുട ങ്ങി 15 രാജ്യങ്ങളിലെ 500 സ്ഥാപനങ്ങളിലായുള്ള 50000ത്തിലേറെ കോഴ്‌സുകളുടെവിവരങ്ങളാണ് ഈ ആപിലൂടെ വിദ്യാര്‍ത്ഥികളുടെ വിരല്‍ത്തുമ്പിലെത്തുന്നത്. വിദ്യാര്‍ത്ഥികളുടെഅക്കാദമിക് സവിശേഷതകള്‍, സര്‍വകലാശാലകളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ തുടങ്ങിയവയെല്ലാം കണ ക്കിലെടുത്ത് വിവിധ രീതികളില്‍ ഏറ്റവും അനുയോജ്യമായ സാധ്യതകള്‍ ഇത് നിര്‍ദ്ദേശിക്കും. വിവിധ രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന ആഗോള വിദ്യാഭ്യാസ ശൃഖലയുടെ ഭാഗമാകാനും ഇത് വിദ്യാര്‍ത്ഥികളെ സഹായിക്കും. അവര്‍ക്കു താല്‍പര്യമുളള സര്‍വകലാശാലകളിലെ പൂര്‍വ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെടാനും അനുഭവസ്ഥരില്‍ നിന്ന് നേരിട്ടുള്ള അറിവുകള്‍ തേടാനും ഇതു വഴിയൊരുക്കും. വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് പരിഹാരം തേടാനുള്ള യോഗ്യരായ കൗണ്‍സിലര്‍മാരുടെ തല്‍സമയ സഹായവും ആപിലൂടെ ലഭിക്കും.

കോവിഡ്-19 നമ്മുടെ സാധാരണ ജീവിതത്തെ ബാധിച്ചതോടെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഗവേഷണവും വിദേശത്തെ ഉന്നത വിദ്യാഭ്യാസവുമെല്ലാം ആസൂത്രണം ചെയ്യുന്നത് ഏറെ ബുദ്ധി മുട്ടായിരിക്കുകയാണെന്ന് ആപ് പുറത്തിറക്കുന്നതിനെ കുറിച്ചു സംസാരിച്ച സഹ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ അജേഷ് രാജ് ചൂണ്ടിക്കാട്ടി. ഇന്റര്‍നെറ്റില്‍ എപ്പോഴും വിവരങ്ങളുടെ വന്‍ ഒഴുക്കുണ്ടാകും. പക്ഷേ, ഇത് തരംതിരിക്കുന്നതും ഉപയോഗിക്കുന്നതും വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബുദ്ധിമുട്ടു സൃഷ്ടിക്കുകയാണ്. ഈ പോരായ്മ പരിഹരിക്കുകയും തീരുമാനം എടുക്കും മുന്‍പ്് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവര്‍ക്കും ആധികാരി കവും സമഗ്രവുമായ വിവരങ്ങള്‍ ലഭ്യമാക്കി പിന്തുണയ്ക്കുകയുമാണ് ആപിലൂടെ ലക്ഷ്യമിടുന്ന തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങളുടെ ഭാവി പൂര്‍ണമായും ഡിജിറ്റല്‍ ആയിരിക്കുമെന്നു തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്ന് സഹ സ്ഥാപകനും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറുമായ ബാസില്‍ അലി പറഞ്ഞു. കോളേജ് തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ കാഴ്ചപ്പാടിലുള്ള മുന്നേറ്റങ്ങള്‍ നടത്താനാണ് ശ്രമിക്കുന്നത്. ഓരോ വര്‍ഷവും വിദേശത്ത് ഉന്നത പഠനം നടത്താന്‍ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കുടക്കീഴില്‍ സേവനങ്ങള്‍ ലഭ്യമാക്കാനും അവര്‍ ആഗ്രഹിക്കുന്ന കേളേജിലേക്കുള്ള യാത്ര സുഗമമാക്കാനു മാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ 2019-ല്‍ തുടക്കം കുറിച്ച, ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം കൂടുതല്‍ വികസിപ്പിച്ച് ഇന്ത്യയൊട്ടാകെപ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ളനീക്കത്തിലാണ്.ആഗോള തലത്തില്‍ സ്ഥാപനങ്ങളുമായും വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റുമാരുമായും ദീര്‍ഘകാല പങ്കാളിത്തം സ്ഥാപിക്കുന്ന നടപടിയും തുടരുകയാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംടാറ്റ ക്ലാസ്എഡ്ജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം പഠനത്തിനായി സ്റ്റഡി ആപ് പുറത്തിറക്കി

കൊച്ചി: ടാറ്റ ഇന്‍ഡസ്ട്രീസിനു കീഴിലുള്ള ടാറ്റ ക്ലാസ്എഡ്ജ് സ്റ്റഡിഎന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലേണിംഗ് ആപ് അവതരിപ്പിച്ചു. ആസൂത്രണം, പ്രയോ ഗം, ആശയം എന്നിവയില്‍ നൈ പുണ്യം വളര്‍ത്തുന്നതിന് ലക്ഷ്യമിട്ടുള്ളതാ ണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ഉപയോഗ...തുട൪ന്ന് വായിക്കുക


പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകൾ കേന്ദ്രീകരിച്ച് സഹായ സമിതികൾ രൂപവത്ക്കരിക്കണം : മന്ത്രി വി ശിവൻകുട്ടി

തിരു: പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ അട ക്കമുള്ള പഠനസഹായികൾ ലഭ്യമാക്കാൻ സ്കൂളുകൾ കേന്ദ്രീകരിച്ച് സഹായ സമിതികൾ രൂപവത്കരി ക്കണമെന്ന് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മേട്ടുക്കട എൽപിഎസ്, ഗവൺമെന്റ് എ...തുട൪ന്ന് വായിക്കുക


സെന്റ് തെരേസാസ് കോളേജില്‍ ഗാന്ധിയന്‍ പീസ് ആന്‍ഡ് നോണ്‍വയലന്‍സ് സ്റ്റഡീസ് സെന്റര്‍ ആരംഭിച്ചു

കൊച്ചി: സെന്റ് തെരേസാസ് കോളേജില്‍ ഗാന്ധിയന്‍ പീസ് ആന്‍ഡ് നോണ്‍വയലന്‍സ് സ്റ്റഡീസ് സെന്റര്‍ ആരംഭിച്ചു. ന്യൂഡല്‍ഹിയിലെ ഗാന്ധി സ്മൃതി ആന്‍ഡ് ദര്‍ശന്‍ സമിതിയുടെ സഹകരണ ത്തോടെ കോളേജിലെ ഇംഗ്ലിഷ് വിഭാഗത്തിന്റെയും സെന്റര്‍ ഫോര്‍ റിസേര്‍ച്ചിന്റെയും ആഭിമുഖ്യത്തി...തുട൪ന്ന് വായിക്കുക


വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ ടി സി നിഷേധിക്കാൻ പാടില്ല : മന്ത്രി വി ശിവൻകുട്ടി

തിരു: വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ ടിസി നിഷേധിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ സ്ഥാപന ങ്ങളോട് പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.: വിദ്യാർത്ഥികളുടെഅവ കാശങ്ങൾ വിദ്യാഭ്യാസ അവകാശനിയമം 2009 ൽ കൃത്യമായി വിവരിക്കുന്നുണ്ട്. അത് ഒരു കാര ണവശാലും ല...തുട൪ന്ന് വായിക്കുക


കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങാതിരിക്കാന്‍ ഡിജിറ്റല്‍ എജുക്കേഷന്‍ ചലഞ്ചുമായി ഐടി ജീവനക്കാര്‍

തിരു: പുതിയ അധ്യയന വര്‍ഷവും ഓണ്‍ലൈന്‍ ആയതോടെ പഠനത്തിന് പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടന യായ പ്രതിധ്വനി രംഗത്ത്. നിര്‍ധനരും ആവശ്യക്കാരുമായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട ഡിവൈസു കളെത്തിക്കാന്‍...തുട൪ന്ന് വായിക്കുക


സർവകലാശാലകളിൽ ജൂൺ 15 മുതൽ തുടങ്ങാനിരുന്ന പരീക്ഷകൾ നീട്ടിവെക്കും

തിരു: ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സർവകലാശാലകളിൽ ജൂൺ 15 മുതൽ തുടങ്ങാ നിരുന്ന പരീക്ഷകൾ നീട്ടിവെക്കാൻ ഉന്നതവിദ്യാഭ്യാസവും സാമൂഹികനീതിയും വകുപ്പ് മന്ത്രി സർവകലാശാലകൾക്ക് നിർദേശം നൽകി. കോവിഡ് നിയന്ത്രണവുമായിബന്ധപ്പെട്ട് ലോക്ഡൗൺ ജൂൺ 16 വരെ നീട്...തുട൪ന്ന് വായിക്കുക


കൈറ്റ് വിക്ടേഴ്‌സ് പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ തിങ്കൾ മുതൽ സംപ്രേഷണം ചെയ്യും

തിരു : കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ് ടു വിദ്യാർത്ഥി കൾക്കുള്ള ക്ലാസുകൾ തിങ്കൾ മുതൽ സംപ്രേഷണം ചെയ്യും. തിങ്കൾ മുതൽ വെള്ളിവരെ സംപ്രേ ഷണം ചെയ്യുന്ന ക്ലാസുകളുടെ പുനഃസംപ്രേഷണമായിരിക്കും ഇതേക്രമത്തിൽ അടുത്ത ആഴ്ചയും....തുട൪ന്ന് വായിക്കുക


സി.ബി.എസ്.ഇ,, ഐ.എസ്.സി 12 ക്ലാസ് പരീക്ഷകൾ റദ്ദാക്കി

ന്യൂഡൽഹി : സി.ബി.എസ്.ഇ, ഐ.എസ്.സി 12 ക്ലാസ് പരീക്ഷകൾ റദ്ദാ ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി അദ്യക്ഷനായി കേന്ദ്ര മന്ത്രിമാരായ അമിത്ഷാ, പ്രകാശ് ജാവദേക്കർ, പീയുഷ് ഗോയൽ, നിർമല സീതാരാമൻ ഉൾപ്പെട്ട ഉന്നതതല സമിതിയുടെ ചർച്ചയെത്തുടർന്നാണ് തീരു...തുട൪ന്ന് വായിക്കുക


പ്രവേശന ദിനത്തിൽ കുരുന്നുകൾക്ക് വിജയാശംസകളുമായി മുഖ്യമന്ത്രി

ആലപ്പുഴ : സ്കൂൾ പ്രവേശന ദിനത്തിൽ കുരുന്നുകൾക്ക് വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണ റായി വിജയൻ. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഓൺലൈൻ വഴി നടന്ന സ്കൂൾ പ്രവേശനോ ത്സവത്തിലാണ് മുഖ്യമന്ത്രിയുടെ വീഡിയോ സന്ദേശം. മഹാമാരിക്കെതിരെ പ്രതിരോധംതീർക്കേണ്ട സമയമാണ് ഇത...തുട൪ന്ന് വായിക്കുക


കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

തിരു : കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഡി.സി.എ, അക്കൗണ്ടിംഗ് & റ്റാലി, പ്രീസ്‌കൂൾ & മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർജംഗ്ഷനിലെ കെൽട്രോൺ നോള ഡ്ജ് സെന്ററ...തുട൪ന്ന് വായിക്കുക


കെൽട്രോണിൽ ഹ്രസ്വകാല കോഴ്‌സുകൾ

തിരു ; കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തൊഴിലധിഷ്ഠിത ഡി.സി.എ സോഫ്റ്റ്‌വെയർ ടെസ്റ്റിംങ്, മെഡിക്കൽ കോഡിംഗ്, വേഡ് പ്രോസസിംഗ് ആൻഡ് ഡേറ്റാഎൻട്രി,എംബഡഡ് സിസ്റ്റം, വെബ് ആപ്ലിക്കേഷൻ ഡെവലപ്പ്‌മെന്റ് എന്നി ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണി ച്ചു. കോഴ്‌...തുട൪ന്ന് വായിക്കുക


ഫസ്റ്റ്‌ബെൽ 2.0: മുദ്രാഗാനം വിദ്യഭ്യാസ മന്ത്രി പ്രകാശനം ചെയ്തു

തിരു: ജുൺ ഒന്ന് മുതൽ കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ 2.0 എന്ന് പേരിട്ട ഡിജിറ്റൽ ക്ലാസുകളുടെ മുദ്രാഗാനം കൈറ്റ് സ്റ്റുഡിയോയിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത്, സീനിയർ കണ്ടന്റ് എ...തുട൪ന്ന് വായിക്കുക


ജൂൺ ഒന്നിനകം പുസ്തക വിതരണം പൂർത്തിയാക്കും: പത്തുലക്ഷത്തോളം പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു

ആലപ്പുഴ : ജില്ലയിലെ ഒന്നു മുതൽ പത്തുവരെ ക്ലാസ്സുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും ജൂൺ ഒന്നിനകം മുഴുവൻ പുസ്തകങ്ങളും എത്തിക്കാനൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്. നിലവിൽ 9,92,108 പുസ്തകങ്ങൾ ജില്ലയിൽ വിതരണം ചെയ്തു കഴിഞ്ഞു. ആകെ 13,20,666 പുസ്തകങ്ങളാണ് ജില്ലയിൽ...തുട൪ന്ന് വായിക്കുക


വെര്‍ച്വല്‍ പ്രവേശനോത്സവം ആറാം ക്ലാസ് വരെയുള്ള പാഠപുസ്തക വിതരണം പൂര്‍ത്തിയായി

കൊല്ലം : ജൂണ്‍ ഒന്നിന് വെര്‍ച്വല്‍ പ്രവേശനോത്സവം നടക്കാനിരിക്കെ ഒന്നാം ക്ലാസ് മുതല്‍ ആറാം ക്ലാസ് വരെയുള്ള മുഴുവന്‍ പാഠപുസ്തകങ്ങളുടെയും വിതരണം ജില്ലയില്‍ പൂര്‍ത്തിയായി. 10,35000 പുസ്തകങ്ങള്‍ വിതരണം ചെയ്തു. പുസ്തകങ്ങളുടെ പാക്കിങ്, തരം തിരിക്കല്‍,...തുട൪ന്ന് വായിക്കുക


കോളേജുകളിൽ ഓൺലൈൻ ക്‌ളാസുകൾ ജൂൺ ഒന്നു മുതൽ; ദിവസം ചുരുങ്ങിയത് രണ്ടു മണിക്കൂർ ക്‌ളാസ്

തിരു: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രൊഫ.ആർ.ബിന്ദുവിന്റെ അധ്യ ക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചു. വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠന സഹായികളും നോട്ടുകളും പ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.