Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് വിതരണം ചെയ്തത് 1,12,12,353 ഡോസ് വാക്‌സിൻ ലോക്ക്ഡൗൺ സ്ട്രാറ്റജിയിൽ 16ന് ശേഷം മാറ്റം വരുത്തും: മുഖ്യമന്ത്രി ലോകരക്തദാതദിനത്തില്‍ സംസ്ഥാന പോലീസ് മേധാവി രക്തംദാനം ചെയ്തു മൂന്നാം തരംഗം നേരിടാന്‍ ആരോഗ്യവകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍ ആറ് മാസത്തിനിടെ 10 ലക്ഷം യൂസര്‍മാര്‍; ഡിജിബോക്‌സിന് വന്‍ കുതിപ്പ്

വാണിജ്യം

കൂടുതല്‍ 

കല്യാണ്‍ ജൂവലേഴ്സ് അറ്റാദായം നാലാം പാദത്തില്‍ 54.1% ശതമാനം വര്‍ദ്ധിച്ചു

27/5/2021

കൊച്ചി: കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവില്‍ മികച്ച വര്‍ദ്ധന കൈവരിക്കു കയും ഗള്‍ഫ് വിപണിയിലെ ബിസിനസില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തതോടെ 2020-21 സാമ്പത്തികവര്‍ഷത്തിന്‍റെ നാലാംപാദത്തില്‍ മികച്ച പ്രകടനംകാഴ്ചവച്ചു.നാലാംപാദത്തില്‍ ആകെ വിറ്റുവരവ് 3056.6 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തില്‍, ഇതേ പാദത്തില്‍ ആകെ വിറ്റുവരവ് 2140.7 കോടി രൂപ ആയിരുന്നു. ഇന്ത്യയിലെവിറ്റുവരവ് 60.6 ശതമാനംവളര്‍ച്ചനേടിയ പ്പോള്‍ മിഡില്‍ ഈസ്റ്റ് ഉള്‍പ്പെടെയുള്ള ആകമാന വിറ്റുവരവിലെ വളര്‍ച്ച 42.8ശതമാനമായിരുന്നു.

2020-21 നാലാം പാദത്തില്‍ മൊത്തം അറ്റാദായം 73.9 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 54.1 ശതമാനം വളര്‍ച്ച കമ്പനി നേടി. സാമ്പത്തികവര്‍ഷത്തിന്‍റെ രണ്ടാം പകുതിയില്‍ മൊത്തം അറ്റാദായം 206.7 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 72.3 ശതമാനം വര്‍ദ്ധന.

അസംഘടിത മേഖലയില്‍ നിന്ന് സംഘടിത മേഖലയിലേക്ക് ജൂവലറി ബിസിനസ് ത്വരിതഗതി യില്‍ മാറുന്നതും വിവാഹ പര്‍ചേസുകളിലും അനുബന്ധ മേഖലകളിലും വീണ്ടും ഉണര്‍വ് ദൃശ്യ മായതുമാണ് ഇന്ത്യയിലെ ബിസിനസ് വളരാന്‍ സഹായിച്ച ഘടകങ്ങള്‍. നാലാം പാദവിറ്റുവരവില്‍ സ്വര്‍ണാഭരണവിഭാഗത്തില്‍ 69.6 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ സ്റ്റഡഡ് (കല്ല് പതിച്ച ആഭരണ ങ്ങള്‍) വിഭാഗത്തില്‍ 36.6 ശതമാനം വര്‍ദ്ധനയുണ്ടായി.

2020-21 വര്‍ഷത്തെ കമ്പനിയുടെ ആകെ വിറ്റുവരവ് 8,573.3 കോടി രൂപയായിരുന്നു. മുന്‍വര്‍ഷ ത്തെ 10,100.9 കോടിയില്‍നിന്ന് 15.1 ശതമാനം ഇടിവുണ്ടായി. അതേസമയം ഇന്ത്യന്‍ പ്രവര്‍ത്ത നങ്ങളില്‍ നിന്നുള്ള വിറ്റുവരവിലെ ഇടിവ് 6.6 ശതമാനം മാത്രമാണ്. നാലാം പാദത്തില്‍ വിറ്റു വരവിലുണ്ടായ ശക്തമായ വളര്‍ച്ചയുടെ പിന്‍ബലത്തില്‍ കമ്പനിയുടെ ആദായം 67 കോടിയില്‍ നിന്ന് 46.9 ശതമാനം വര്‍ദ്ധനവോടെ 98.5 കോടി രൂപയിലെത്തിക്കാനായി. ഇബിഐടിഡിഎ (EBITDA) 179.6 കോടിയില്‍ നിന്ന് 227.7 കോടി രൂപയിലെത്തി.

2021 മാര്‍ച്ച് 31-ലെ കണക്ക് പ്രകാരം കല്യാണ്‍ ജൂവലേഴ്സിന് 137 ഷോറൂമുകളാണ് ഉള്ളത്. ഇതില്‍ 107 എണ്ണം ഇന്ത്യയിലും 30 എണ്ണം ഗള്‍ഫ് രാജ്യങ്ങളിലുമാണ്. കമ്പനിക്ക് ഇന്ത്യയില്‍ 4,60,000ചതു രശ്രയടിയും ഗള്‍ഫില്‍ 38,000 ചതുരശ്രയടിയും ഉള്‍പ്പെടെ മൊത്തം ഏതാണ്ട് അഞ്ചു ലക്ഷം ചതുരശ്രയടിയുടെ റീട്ടെയ്ല്‍ സ്പേസ് ഉണ്ട്.

പല കാരണങ്ങള്‍ മൂലം ഇതുവരെ കാണാത്ത രീതിയിലുള്ളതായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം. ആഗോള മഹാമാരി കാരണം ഞങ്ങളുടെ ഷോറൂമുകൾ പലപ്പോഴായി അടച്ചിടേണ്ടി വന്നിട്ടുണ്ട് എന്നാല്‍, ജീവനക്കാരുടെ മികച്ച സംഘടിത പ്രവര്‍ത്തനവും സജീവമായി ഉപയോ ക്താക്കളുമായി ഇടപെടുന്നതിനുള്ള ഉദ്യമങ്ങളും മൂലം കമ്പനിക്ക് അടുത്ത മാസങ്ങളില്‍ മികച്ച രീതിയില്‍ തിരിച്ചുവരവ് നടത്താന്‍ കഴിഞ്ഞു. FY20-21 രണ്ടാം പകുതിയില്‍, പ്രത്യേകിച്ച് നാലാം പാദത്തില്‍, മികച്ച വിറ്റുവരവ് നേടാനായതിനാലാണ് രണ്ടാം പകുതിയില്‍ അറ്റാദായത്തില്‍ 72.3 ശതമാനം വളര്‍ച്ച നേടാന്‍ സാധിച്ചത്. 2019-20-ലെ മുഴുവന്‍ വര്‍ഷത്തേക്കാള്‍ 45.3 ശതമാനംകൂടു തലാണ് ഇത്.

ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ മൂലം ഇന്ത്യയിലെ സ്റ്റോര്‍ ശൃംഖലയില്‍ 80% ശതമാനവും അടഞ്ഞുകിടക്കുകയാണ്. ഏതാനും ആഴ്ചകള്‍ കൂടിസ്ഥിതി ഗതികള്‍ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് കരുതുന്നു. എങ്കിലും നിലവിലുള്ള വ്യാപാരത്തി ന്‍റെ വ്യാപ്തിയും ചെലവുചുരുക്കല്‍ നടപടികളും കഴിഞ്ഞ വര്‍ഷത്തെ പരിചയസമ്പത്തും ഈ സാഹചര്യത്തെ നേരിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈയിടെ ഐപിഒ നടത്തിബാലന്‍സ് ഷീറ്റ് ശക്തിപ്പെടുത്തിയതും നേട്ടമാകും. കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഎനര്‍ജി & മൊബിലിറ്റി സ്ട്രാറ്റജി പ്രഖ്യാപിച്ച് അമര രാജ ബാറ്ററീസ്

കൊച്ചി: വളര്‍ന്നു വരുന്ന പുതിയ അവസരങ്ങളില്‍ നിന്നും നേട്ടമുണ്ടാക്കി വളര്‍ച്ച ത്വരിതപ്പെടു ത്താനും ഓഹരി ഉടമകളുടെ മൂല്യം വര്‍ധിപ്പിക്കാനുമായി അമര രാജ ബാറ്ററീസ് ലിമിറ്റഡ് തന്ത്ര പ്രധാനമായ നിരവധി ദൗത്യങ്ങളിലൂടെ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിടുന്നു.എനര്‍ജ...തുട൪ന്ന് വായിക്കുക


കോവിഡ് വൈറസ് നിര്‍വീര്യമാക്കുന്ന വാഷിങ് മെഷീന്‍ ശ്രേണിയുമായി ഗോദ്റെജ്

തിരു: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, കോവിഡ് 19 വൈറസിനെ 99.99% നിര്‍ വീര്യമാക്കുന്ന വാഷിങ് മെഷീന്‍ അവതരിപ്പിച്ച് ഗോദ്റെജ് അപ്ലയന്‍സസ്.15-20 മിനുറ്റുകള്‍ക്കു ള്ളില്‍ 99.99% കോവിഡ് 19 വൈറസിനെ നിര്‍വീര്യമാക്കാന്‍ ഈ ഗോദ്റെജ് വാഷിങ് മെഷീനുകള്‍ ക്ക് ക...തുട൪ന്ന് വായിക്കുക


കോവിഡ് വൈറസ് നിര്‍വീര്യമാക്കുന്ന വാഷിങ് മെഷീന്‍ ശ്രേണിയുമായി ഗോദ്റെജ്

കൊച്ചി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, കോവിഡ് 19 വൈറസിനെ 99.99% നിര്‍വീര്യമാക്കുന്ന വാഷിങ് മെഷീന്‍ അവതരിപ്പിച്ച് ഗോദ്റെജ് അപ്ലയന്‍സസ്.15-20 മിനുറ്റുകള്‍ ക്കുള്ളില്‍ 99.99% കോവിഡ് 19 വൈറസിനെ നിര്‍വീര്യമാക്കാന്‍ ഈ ഗോദ്റെജ് വാഷിങ് മെഷീനു കള്‍ക്ക് ...തുട൪ന്ന് വായിക്കുക


മൂന്നില്‍ രണ്ട് പുതിയ മൊബൈല്‍ ഉപഭോക്താക്കളുംഎയര്‍ടെല്‍ തെരഞ്ഞെടുക്കുന്നുവെന്ന് ട്രായ്

ന്യൂഡല്‍ഹി: 2020 സെപ്റ്റംബര്‍ മുതല്‍ 2021 ഫെബ്രുവരിവരെയുള്ള കാലയളവില്‍ മൂന്നില്‍ രണ്ട് ഉപഭോക്താക്കളും തെരഞ്ഞെടുത്തത് എയര്‍ടെല്‍ നെറ്റ്‌വര്‍ക്കാണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഡാറ്റ. ഈ കാലയളവില്‍ 25 ദശലക്ഷം വരിക്കാര്‍ പുതി...തുട൪ന്ന് വായിക്കുക


സുരക്ഷയില്‍ ആഗോള എന്‍സിഎപി അംഗീകാരവുമായി റെനോ ഇന്ത്യ

ന്യൂഡല്‍ഹി: ആഗോള കാര്‍ സുരക്ഷാ പരിശോധന ഏജന്‍സിയായ എന്‍സിഎപി റെനോ ഇന്ത്യ യുടെ വിശാലമായ, അള്‍ട്രാ മോഡുലാര്‍ കാര്‍ ട്രൈബറിന് മുതിര്‍ന്നവരുടെ സുരക്ഷയ്ക്ക് ഫോര്‍ സ്റ്റാര്‍ റേറ്റിങും കുട്ടികളുടെ കാര്യത്തില്‍ ത്രീ സ്റ്റാര്‍ റേറ്റിങും നല്‍കി. 2019 ഓഗസ്റ്റില്...തുട൪ന്ന് വായിക്കുക


മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 23 ശതമാനം വര്‍ധിച്ച് 3,722 കോടി രൂപയിലെത്തി

കൊച്ചി: വായ്പകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ പണയ സ്ഥാപന മായ മുത്തൂറ്റ് ഫിനാന്‍സ് 2021 സാമ്പത്തിക വര്‍ഷത്തില്‍ 3,722 കോടി രൂപ അറ്റാദായം കൈ വരിച്ചു. മുന്‍വര്‍ഷത്തെ 3,018 കോടി രൂപയെ അപേക്ഷിച്ച് 23 ശതമാനംവര്‍ധനവാണിത്.കമ്പനി യുടെ വായ...തുട൪ന്ന് വായിക്കുക


ടാറ്റ ഹൗസിംഗ് ദക്ഷിണമേഖലയ്ക്കായി പ്രത്യേക പ്രചാരണമൊരുക്കുന്നു

കൊച്ചി: പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡവലപ്മെന്‍റ് കമ്പനിയായ ടാറ്റ ഹൗസിംഗ് ഡവലപ്മെന്‍റ് കമ്പനി ഈ സാമ്പത്തികവര്‍ഷത്തില്‍ ദക്ഷിണ മേഖലയ്ക്കായി ആദ്യ പ്രചാരണത്തിന് തുടക്കം കുറിച്ചു. മഹാമാരിയുടെ രണ്ടാം തരംഗത്തിനിടെ വീട് വാങ്ങുന്നവര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമ...തുട൪ന്ന് വായിക്കുക


കേരളത്തിലെ എയര്‍ടെല്‍ ജീവനക്കാര്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ സൗകര്യം ഒരുക്കുന്നു

കൊച്ചി: രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം ഓപറേറ്ററായ ഭാരതി എയര്‍ടെല്‍ജീവനക്കാര്‍ ക്ക് സൗജന്യകോവിഡ് വാക്‌സിനേഷന്‍ ലഭ്യമാക്കുന്നു. നിത്യവും ജനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എയര്‍ടെല്‍സ്റ്റോര്‍, ഫീല്‍ഡ് ജീവനക്കാര്‍ ഉള്‍പ്പടെയുള്ള മുന്‍നിര ജീവന...തുട൪ന്ന് വായിക്കുക


ഹര്‍മോഹന്‍ സാഹ്നി റെയ്മണ്ട്‌ റിയാല്‍റ്റി ബിസിനസ് സിഇഒ

കൊച്ചി: റിയാല്‍റ്റി ബിസിനസ് വിഭാഗത്തിന്റെ സിഇഒ ആയി ഹര്‍മോഹന്‍ സാഹ്നിയെ നിയമിച്ചു കൊണ്ട് റെയ്മണ്ട്‌ തങ്ങളുടെ എക്‌സിക്യൂട്ടീവ് നേതൃനിരയെ കൂടുതല്‍ ശക്തമാക്കി. ഇസിഎല്‍ ഫി നാന്‍ സിന്‍റെ റിയല്‍എസ്റ്റേറ്റ് ബിസിനസ് സിഒഒ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നുഹര...തുട൪ന്ന് വായിക്കുക


പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന നോസ്മോക് പുറത്തിറക്കി ജെ ബി കെമിക്കല്‍സ്

കൊച്ചി: രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലൊന്നായ ജെ ബി കെമിക്കല്‍സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന നോസ്മോക് പുറത്തിറക്കി. പുകയില ഉപയോഗിക്കാനുള്ള ത്വര കുറക്കുകയും അതിന്റെ തുടര്‍ച്ചയായുള...തുട൪ന്ന് വായിക്കുക


ഉല്‍പ്പാദനം പുനരാരംഭിച്ച് ഹോണ്ട ടൂ വീലേഴ്സ്

കൊച്ചി:താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്ന പ്ലാന്റുകളിലെ ടൂവീലര്‍ ഉല്‍പ്പാദനം ഘട്ടം ഘട്ട മായി ആരംഭിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. സമ്പൂര്‍ണ ലോക്ക്ഡൗണി ലുള്ള അംഗീകൃത ഡീലര്‍മാര്‍ക്ക് പിന്തുണയായി ഹോണ്ട ടൂ വീലേഴ്സ് സഹായവും പ്...തുട൪ന്ന് വായിക്കുക


ഹഫെലെ ഉപഭോക്താക്കള്‍ക്കായി ത്രിമാന ഓണ്‍ലൈന്‍ ഡിസ്‌പ്ലേ സൗകര്യമൊരുക്കി

കൊച്ചി: ഉപഭോക്താക്കളുമായി മികച്ച ബന്ധം നിലനിര്‍ത്താനായി മുന്‍നിര ഫര്‍ണിച്ചര്‍നിര്‍മാണ കമ്പനിയായ ഹഫെല്‍ സംവേദനാത്മക ത്രിമാനഡിസ്‌പ്ലേ ക്രമീകരണങ്ങളിലൂടെ ഒരുഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സൃഷ്ടിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ശാരീരിക അകലം പാലിച്ച് പരമാവധി ...തുട൪ന്ന് വായിക്കുക


ഗോദ്‌റെജ് വിശേഷ് ലാഭ് ക്ലബ്ബ് അവതരിപ്പിച്ച് ഗോദ്‌റെജ് ലോക്ക്‌സ്

കൊച്ചി: രാജ്യത്തുടനീളമുള്ള കാര്‍പന്റര്‍, കോണ്ട്രാക്ടേഴ്‌സ് സമൂഹത്തെപിന്തുണയ്ക്കുന്നതിനായി, ഗോദ്‌റെജ് ലോക്ക്‌സ് ആന്‍ഡ് ആര്‍ക്കിടെക്ച്വറല്‍ഫിറ്റിങ്‌സ് ആന്‍ഡ് സിസ്റ്റംസ്, ഗോദ്‌റെജ് വിശേ ഷ് ലാഭ് ക്ലബ്ബ് എന്ന പേരില് പുതിയ സംരംഭം അവതരിപ്പിച്ചതായി ഗോദ്‌റെജ്...തുട൪ന്ന് വായിക്കുക


എം.ബി.ബി.എസ്. പരീക്ഷയില്‍ ആള്‍മാറാട്ടം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്

തിരു: എം.ബി.ബി.എസ്.പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതായുള്ള വാര്‍ത്തയില്‍ അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടും മന്ത്രി ആവശ്യപ...തുട൪ന്ന് വായിക്കുക


മൈക്രോസോഫ്റ്റ് സര്‍ഫേസ് ലാപ്ടോപ് 4 പുറത്തിറക്കി

കൊച്ചി : വാണിജ്യ, വിദ്യാഭ്യാസ ഉപഭോക്താക്കള്‍ക്കായി മൈക്രോസോഫ്റ്റ് ഇന്ത്യ സര്‍ഫേസ് ലാപ്ടോപ് 4 വിപണിയിലിറക്കി. 13.5 ഇഞ്ച്, 15 ഇഞ്ച മോഡലുകളില്‍ 3:2 പിക്‌സല്‍ സെന്‍സ് ഹൈ-കോണ്‍ട്രാസ്റ്റ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, ഡോള്‍ബി അറ്റ്‌മോസ് ഓമ്‌നിസോണിക് സ്പീക്ക...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.