Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് വിതരണം ചെയ്തത് 1,12,12,353 ഡോസ് വാക്‌സിൻ ലോക്ക്ഡൗൺ സ്ട്രാറ്റജിയിൽ 16ന് ശേഷം മാറ്റം വരുത്തും: മുഖ്യമന്ത്രി ലോകരക്തദാതദിനത്തില്‍ സംസ്ഥാന പോലീസ് മേധാവി രക്തംദാനം ചെയ്തു മൂന്നാം തരംഗം നേരിടാന്‍ ആരോഗ്യവകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍ ആറ് മാസത്തിനിടെ 10 ലക്ഷം യൂസര്‍മാര്‍; ഡിജിബോക്‌സിന് വന്‍ കുതിപ്പ്

സിനിമ

കൂടുതല്‍ 

ജനപ്രിയ ഗാനം പുതിയ ഭാവത്തില്‍ അവതരിപ്പിച്ച് സീ കേരളം താരങ്ങള്‍

24/5/2021

കൊച്ചി: മലയാളികളുടെ നാവിന്‍തുമ്പില്‍ എക്കാലത്തും തങ്ങി നില്‍ക്കുന്ന ലോകം മുഴുവന്‍ സുഖം പകരാനായി എന്ന് തുടങ്ങുന്ന അനശ്വരഗാനം, ജനപ്രിയ വിനോദ ചാനൽ സീ കേരളം ടീം അതിമനോഹരമായി പുനഃസൃഷ്ടിച്ചിരിക്കുന്നു. ലോക്ഡൗണ്‍ കാരണം വീട്ടില്‍ അടച്ചിരിക്കുന്ന എല്ലാ വര്‍ക്കും പ്രതീക്ഷകള്‍ പകരാനായി പുതിയ ഭാവത്തിലും രൂപത്തിലുമാണ് ഈ ഗാനം ഒരു വിഡി യോയിലൂടെ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. സീ കേരളത്തിലെ നീയും ഞാനും എന്ന ജനപ്രിയ പരമ്പരയിലെ താരങ്ങളെ അണിനിരത്തിയാണ് ഈ വിഡിയോ ഗാനം തയാറാക്കിയിരിക്കുന്നത്.

താരങ്ങള്‍ അവരുടെ വീടുകളില്‍ നിന്ന് സെല്‍ഫി വിഡിയോയില്‍ പാടിയ ഗാനശകലങ്ങള്‍ കോര്‍ ത്തിണക്കി അതോടൊപ്പം പ്രതീക്ഷയുടേയും കരുതലിന്റേയും ജാഗ്രതയുടേതും വരികള്‍ കൂടി ചേര്‍ ത്താണ് വിഡിയോ അവതരിപ്പിച്ചത്. 1972ല്‍ പുറത്തിറങ്ങിയ സ്‌നേഹദീപമെ മിഴിതുറക്കൂ എന്ന ചിത്രത്തിലെ ഭാസ്‌ക്കരന്‍ മാസ്റ്ററുടെ അനശ്വര വരികള്‍ ജനപ്രിയ താരങ്ങളിലൂടെ പ്രേക്ഷകരില്‍ എത്തിക്കുന്നതോടൊപ്പം പ്രതീക്ഷയോടെ ഈ മഹാമാരികാലത്തെ അതിജീവിക്കാനുള്ള പ്രചോദ നവും ഇതു നല്‍കുന്നു. ഷിജു അബ്ദുള്‍ റഷീദ്, സുസ്മിത പ്രഭാകരന്‍, മങ്ക മഹേഷ്, ലക്ഷ്മി നന്ദന്‍, രമ്യ സുധ എന്നിവരുള്‍പ്പെടെ പരമ്പരയിലെ എല്ലാ അഭിനേതാക്കളും ഈ വിഡിയോയില്‍ അണി നിരക്കുന്നു.

കേരളത്തിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരി ക്കുകയാണെങ്കിലും പ്രേക്ഷകരുമായുള്ള ഊഷ്മള ബന്ധം നിലനിര്‍ത്താന്‍ സീ കേരളം ചാനല്‍ വൈ വിധ്യമാര്‍ന്ന ഇനങ്ങളാണ് അവതരിപ്പിച്ചു വരുന്നത്. സ്വന്തം വീടുകളിലിരുന്നുകൊണ്ട് തന്നെ പ്രേക്ഷകരോട് സംവദിക്കാനും വിശേഷങ്ങള്‍ പങ്കുവെക്കുവാനും സീ കേരളം താരങ്ങളും സമയം കണ്ടെത്തുന്നു. പ്രത്യാശയുടെ വെളിച്ചം പകരാന്‍ ശ്രമിക്കുകയും നല്ല സന്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന നിരവധി പരിപാടികള്‍ക്ക് ചാനല്‍ തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.

വീഡിയോ കാണാം: https://fb.watch/5HibQx20lR/


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഡിക്കോഡിങ് ശങ്കര്‍ എന്ന ചിത്രത്തിന് പുരസ്‌കാരം

ടൊറന്റോ വനിതാ ചലച്ചിത്ര മേളയില്‍ ദീപ്തി പിള്ള ശിവന്‍ സംവിധാനം ചെയ്ത ഡിക്കോഡിങ് ശങ്കര്‍ എന്ന ചിത്രത്തിന് പുരസ്‌കാരം. മികച്ച ബയോഗ്രാഫികല്‍ സിനിമയ്ക്കുള്ള പുരസ്‌കാരമാണ് ചിത്രം നേടിയത്. സംവിധായകനും തിരകഥാകൃത്തുമായ സഞ്ജീവ് ശിവന്റെ ഭാര്യയാണ് ദീപ്തി. ഗായകനു...തുട൪ന്ന് വായിക്കുക


ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നും മാറി വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് നടി തമന്ന ഭാട്ടിയ

ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നും മാറി വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് നടി തമന്ന ഭാട്ടിയ. തെന്നിന്ത്യന്‍ സിനിമകള്‍ക്ക് പിന്നാലെ ബോളിവുഡിലും എത്തിയ താരം പുതിയ സിനിമകളുടെ തിരക്കിലാണ്. നവാസുദ്ദീന്‍ സിദ്ദിഖി നായകനാകുന്ന ബോലി ചൂഡിയ എന്ന സിനി...തുട൪ന്ന് വായിക്കുക


മതിലുകള്‍- ലവ് ഇന്‍ ദി ടൈം ഓഫ് കൊറോണ.

സിനിമാ ചിത്രീകരണം സ്തംഭനാവസ്ഥയിലായ കൊവിഡ് കാലത്ത് അതിനെ സാധ്യതയാക്കിയ ചില ചിത്രങ്ങളും വന്നു. അക്കൂട്ടത്തിലേക്ക് എത്തുന്ന പുതിയ ചിത്രമാണ് മതിലുകള്‍- ലവ് ഇന്‍ ദി ടൈം ഓഫ് കൊറോണ. ചലച്ചിത്രനിരൂപകനും എഴുത്തുകാരനുമായ അന്‍വര്‍അബ്ദുള്ളയാണ് ചിത്രത്തിന്റെ രചയിത...തുട൪ന്ന് വായിക്കുക


രൂപേഷ് പീതാംബരന്‍ നായകനാകുന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു.

നടനായും സംവിധായകനായും തിളങ്ങിയ രൂപേഷ് പീതാംബരന്റെ പുതിയ സിനിമയാണ്എസ് 376.ഡി. രൂപേഷ് പീതാംബരന്‍ നായകനാകുന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. താരങ്ങള്‍ തന്നെ ടീസര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വിനോദ് കൃഷ്ണന്റെ തിരക്കഥയില്‍ അനുഷ് മോഹന്‍ ആണ് ചിത്രം സംവിധാനം ചെ...തുട൪ന്ന് വായിക്കുക


പുകയില വിരുദ്ധ സന്ദേശവുമായി ദി വണ്‍ റിലീസ് ചെയ്തു

തിരു: പുകയില വിരുദ്ധ ദിനത്തില്‍ സമൂഹത്തിന് സന്ദേശവുമായി ജില്ലാ മെഡിക്കല്‍ ഓഫീസ് നിര്‍മ്മിച്ച ദി വണ്‍ എന്ന ഹ്രസ്വ ചിത്രം യൂറ്റ്യൂബില്‍ റിലീസ് ചെയ്തു. ഗജേന്ദ്രന്‍ വാവ സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസിങ് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് നിർവഹിച്ചു. വഴിതെറ്...തുട൪ന്ന് വായിക്കുക


മിഷന്‍ സി ചിത്ര ത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു

അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന മിഷന്‍ സി ചിത്ര ത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. ചേസിംഗ് ബിയോണ്ട് ലിമിറ്റ്‌സ് എന്നാ ണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ആക്ഷന്‍ രംഗങ്ങളാണ് ട്രെയ്‌ലറിലെ ഹൈലൈറ്റ്. ടെറ...തുട൪ന്ന് വായിക്കുക


ആശ ശരത്ത് വീണ്ടും സൂപ്പര്‍ സ്റ്റാറുകള്‍ ക്കൊപ്പം എത്തുന്നു

മലയാളികളുടെ പ്രിയതാരവും പ്രശസ്ത നര്‍ത്തകിയുമായ ആശ ശരത്ത് വീണ്ടും സൂപ്പര്‍ സ്റ്റാറുകള്‍ ക്കൊപ്പം എത്തുന്നു. മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് പരമ്പരകളായ സി ബി ഐ സീരീസിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയാവുന്നു. കെ മധു സംവിധാനം ചെയ്യു...തുട൪ന്ന് വായിക്കുക


റൂട്സ് വീഡിയോയിലൂടെ 25 രൂപക്ക് തൊളവ സിനിമ ആസ്വദിക്കൂ

റൂട്സ് വീഡിയോയിലൂടെ എത്തിയ, വിലമതിക്കാനാകാത്ത കാഴ്ചകളുള്ള, ഈ കൊച്ചു സിനിമക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നിന്ന് ലഭിക്കുന്നത്. കടലിനെ ഉപജീവനമാർഗ്ഗ മാക്കിയ ഒരു കുടുംബം നേരിടേണ്ടി വന്ന തികച്ചും ആകസ്മികമായ ഒരു സംഭവമാണ് നയന മനോ ഹര കാഴ്ചകൾ കൊണ്...തുട൪ന്ന് വായിക്കുക


മോഹൻലാൽ ജന്മദിനം മെയ്‌ 21,1960

മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ (പൂർണ്ണനാമം: മോഹൻലാൽ വിശ്വനാഥൻ നായർ, ജനനം:മേയ് 21,1960). രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ നേടിയമോഹൻലാൽ സ്വാഭാവികമായ നടന ശൈല...തുട൪ന്ന് വായിക്കുക


പ്രശസ്തരായ 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സെൻട്രൽ സ്റ്റേഡിയത്തിലെ സ്‌ക്രീനിൽ

പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞയുടെ ഭാഗമായി പ്രശസ്തരായ 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സെൻട്രൽ സ്റ്റേഡിയത്തിലെ സ്‌ക്രീനിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.50 മുതൽ പ്രദർശിപ്പിച്ചു. ഡോ.കെ.ജെ.യേശുദാസ്, എ.ആർ.റഹ്‌മാൻ, ഹരിഹരൻ,പി.ജയചന്ദ്...തുട൪ന്ന് വായിക്കുക


ആർക്കറിയാം, റൂട്സ് വീഡിയോ എന്ന ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരുടെ സ്വീകരണമുറി യിലേക്ക് വെറും 99 രൂപക്ക്. മെയ് 19 മുതൽ റൂട്സ് വീഡിയോയിൽ

ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് സംവിധാനം ചെയ്ത ആർക്കറിയാം കോവിഡ് കാല പ്രതിസന്ധികൾ നേരിടുന്ന കുടുംബത്തിൻ്റെ കഥയാണ്. പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ, ബിജു മേനോൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായെത്തുന്ന ചിത്രം മെയ് 19 ന് റൂട്സ് വീഡിയോ യിലൂടെ റിലീസ് ചെയ്യുo. തീയേറ്...തുട൪ന്ന് വായിക്കുക


പത്തനംതിട്ട ലേബര്‍ ഓഫീസ് പുറത്തിറക്കിയ ഹം സാഥ് ഹെ ടെലിഫിലിം ശ്രദ്ധേയമാകുന്നു

പത്തനംതിട്ട : ലോക്ഡൗണില്‍ അതിഥിതൊഴിലാളികള്‍ക്ക് കേരളത്തില്‍ തുടരാന്‍ ആത്മവിശ്വാസം നല്‍കുന്ന ഹം സാഥ് ഹെ എന്ന ഹിന്ദി ടെലിഫിലിം പുറത്തിറക്കി ശ്രദ്ധനേടുകയാണ് പത്തനംതിട്ട ലേബര്‍ ഓഫീസ്. കലഞ്ഞൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ സജയന്‍ ഓമല്ലൂ രാണ് ട...തുട൪ന്ന് വായിക്കുക


ഫാമിലി മാനിന്റെ രണ്ടാം സീസൺ വരുന്നു

2019ൽ ആമസോൺ പ്രൈമിൽ റിലീസായ ഹിറ്റ് ഹിന്ദി സീരീസ് ഫാമിലി മാനിന്റെ രണ്ടാംസീസൺ വരുന്നു, സീരീസ് ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ പ്രൈമിൽ റിലീസാകും. ആദ്യ സീസൺ വൻ വിജയമായതോടെ രണ്ടാം സീസണിനായുള്ള നീണ്ട കാത്തിരിപ്പിലായിരുന്നു ആരാധകർ. മനോജ് ബാജ്പേയ്, ഷരി...തുട൪ന്ന് വായിക്കുക


സംവിധായകന്‍ ടി ദീപേഷ് സംവിധാനം ചെയ്യുന്ന അക്വേറിയം എന്ന സിനിമയുടെ ട്രെയ്ലര്‍ റിലീസായി

ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ ടി ദീപേഷ് സംവിധാനം ചെയ്യുന്ന അക്വേറിയം എന്ന സിനിമയുടെ ട്രെയ്ലര്‍ റിലീസായി. സണ്ണി വെയ്ന്‍, ഹണി റോസ്, ശാരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ പ്രശസ്ത കലാസംവിധായകന്‍ സാബു സിറിള്‍, സംവിധായക...തുട൪ന്ന് വായിക്കുക


ഹോളിവുഡ് ചിത്രം ജോക്കറിന്റെ രണ്ടാം ഭാഗം വരുന്നു

ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ജോക്കറിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ജൊവാക്വിന്‍ ഫീനിക്‌സ് ജോക്കറായി വേഷമിട്ട ചിത്രം ഒക്ടോബര്‍ 2019-നാണ് പുറ ത്തിറങ്ങിയത്. അമാനുഷികനായ ജോക്കറിന്റെ കഥയായിരുന്നില്ല ചിത്രത്തില്‍ അവതരിപ്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.