Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് വിതരണം ചെയ്തത് 1,12,12,353 ഡോസ് വാക്‌സിൻ ലോക്ക്ഡൗൺ സ്ട്രാറ്റജിയിൽ 16ന് ശേഷം മാറ്റം വരുത്തും: മുഖ്യമന്ത്രി ലോകരക്തദാതദിനത്തില്‍ സംസ്ഥാന പോലീസ് മേധാവി രക്തംദാനം ചെയ്തു മൂന്നാം തരംഗം നേരിടാന്‍ ആരോഗ്യവകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍ ആറ് മാസത്തിനിടെ 10 ലക്ഷം യൂസര്‍മാര്‍; ഡിജിബോക്‌സിന് വന്‍ കുതിപ്പ്

അറിയിപ്പുകള്‍

കൂടുതല്‍ 

നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കും: മുഖ്യമന്ത്രി

15/5/2021

തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺകർശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതു സംബ ന്ധിച്ച വിശദമായ ഉത്തരവ് അതത് ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ പുറപ്പെടുവിക്കും. ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കുന്ന പ്രദേശങ്ങളെ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയർ ന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കും. ആൾക്കൂട്ടമുണ്ടാകുന്നത് കണ്ടെത്താൻ ഡ്രോൺ പരി ശോധനയും ക്വാറന്റീൻ ലംഘിക്കുന്നത് കണ്ടെത്താൻ ജിയോ ഫെൻസിങ്ങ് സാങ്കേതികവിദ്യയും ഉപയോഗിക്കും. ക്വാറന്റീൻ ലംഘിക്കുന്നവർക്ക് മാത്രമല്ല, അതിനുസഹായം നൽകുന്നവർക്കെതി രേയും കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരംകർശനമായനടപടികൾഎടുക്കും.

ഭക്ഷണമെത്തിക്കുന്നതിനാവശ്യമായ നടപടികൾക്ക് വാർഡ് സമിതികൾ നേതൃത്വം നൽകണം. കമ്മ്യൂണിറ്റി കിച്ചനുകൾ, ജനകീയ ഹോട്ടലുകൾ എന്നിവ ഇതിനായിഉപയോഗപ്പെടുത്തണം. അതിൽ ക്കവിഞ്ഞുള്ള സാമൂഹിക പ്രവർത്തനങ്ങളെല്ലാം ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച ഇട ങ്ങളിൽ പരിപൂർണമായി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ട്രിപ്പിൾ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കാൻ പതിനായിരം പൊലീസുകാരെയാണ് നിയോഗിച്ചി രി ക്കുന്നത്. മരുന്നുകട, പെട്രോൾ പമ്പുകൾ എന്നിവ തുറക്കും. പത്രം, പാൽ എന്നിവ രാവിലെ ആറുമണിക്കു മുൻപ് വീടുകളിൽ എത്തിക്കണം. വീട്ടുജോലിക്കാർ, ഹോം നഴ്‌സ് എന്നിവർക്ക് ഓൺലൈൻ പാസ് വാങ്ങി യാത്ര ചെയ്യാം. പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ മുതലായവർക്കുംഓൺ ലൈൻ പാസ് വാങ്ങി അടിയന്തരഘട്ടങ്ങളിൽ യാത്രചെയ്യാം. വിമാനയാത്രക്കാർക്കും ട്രെയിൻ യാത്രക്കാർക്കും യാത്രാനുമതി ഉണ്ട്. ബേക്കറി, പലവ്യഞ്ജനക്കടകൾ എന്നിവ ഒന്നിടവിട്ട ദിവസ ങ്ങളിൽ തുറക്കുന്നതാണ് അഭികാമ്യം.

ട്രിപ്പിൾ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരുന്ന ജില്ലകളിൽ ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങ ളിലും സഹകരണബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിലും രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം ഏറ്റവും കുറച്ച് ജീവനക്കാരുമായി പ്രവർത്തിക്കണം. ഈ നാലു ജില്ലകളുടെ അതിർത്തികൾ അടച്ചിടും. തിരിച്ചറിയൽ കാർഡുമായി വരുന്ന അവശ്യവിഭാഗങ്ങളിലുള്ളവർ ക്കു മാത്രമേ യാത്രാനുമതി ഉണ്ടാകൂ. അകത്തേക്കും പുറത്തേക്കും യാത്രയ്ക്കായുള്ള ഒരു റോഡൊഴികെ കണ്ടെയ്ൻമെൻറ് സോൺ മുഴുവനായും അടയ്ക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



റോട്ടറി ഇന്റർനാഷനലിന്റെ പരമോന്നത ബഹുമതി സർവീസ് എബൗ സെൽഫ് പുരസ്കാരം കാഞ്ഞ ങ്ങാട് റോട്ടറി ക്ലബ് അംഗം എം.അരുണിന് ലഭിച്ചു.

റോട്ടറി ഇന്റർനാഷനലിന്റെ പരമോന്നത ബഹുമതി സർവീസ് എബൗ സെൽഫ് പുരസ്കാരം കാഞ്ഞ ങ്ങാട് റോട്ടറി ക്ലബ് അംഗം എം.അരുണിന് ലഭിച്ചു. ഇത്തവണ പുരസ്‌കാരം നേടിയ കേരളത്തിലെ ഏക വ്യക്തിയുമാണ്. ലോകത്തെ 12 ലക്ഷം റോട്ടറി അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 134 പേർക്കാണ് പുരസ്ക...തുട൪ന്ന് വായിക്കുക


ലോക്ക്ഡൗൺ സ്ട്രാറ്റജിയിൽ 16ന് ശേഷം മാറ്റം വരുത്തും: മുഖ്യമന്ത്രി

തിരു: ഇപ്പോഴത്തെ ലോക്ക്ഡൗൺ 16 വരെ തുടരുമെന്നും അതിനു ശേഷം ലോക്ക്ഡൗൺ സ്ട്രാറ്റജി യിൽ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനാ രീതിയും നടപ്പാക്കുന്ന തിന് പകരം രോ...തുട൪ന്ന് വായിക്കുക


റേഷൻ വിതരണം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ കേന്ദ്രത്തിന് കത്തയച്ചു

തിരു: മുൻഗണനാ കാർഡുകളുടെ പരിധിയിൽ കൂടുതൽപേരെ ഉൾപ്പെടുത്തി സംസ്ഥാനത്തിന് അർഹമായ പ്രാതിനിധ്യം നൽകുക, അരി വിതരണവുമായി ബന്ധപ്പെട്ട് കേരളത്തിനു ലഭിക്കേണ്ട സബ്‌സിഡിയുടെ 10 ശതമാനം തടഞ്ഞുവച്ചത് പുനസ്ഥാപിക്കുക, കേന്ദ്രം കേരളത്തിന് അനുവദി ക്കുന്ന നോൺ-സബ്‌സിഡി ...തുട൪ന്ന് വായിക്കുക


തേയില തോട്ടം തൊഴിലാളികളുടെ വേതന കുടിശ്ശിക: ഏകാംഗ കമ്മിറ്റിക്ക് മുൻപാകെ ക്ലെയിം ഫയൽ ചെയ്യാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി

തിരു: ഡബ്ല്യുപി(സി) 365/2016 നമ്പർ കേസിലെ കോടതി അലക്ഷ്യ ഹർജിയിൽ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ഏകാംഗ കമ്മിറ്റിയിൽ തേയില തോട്ടം തൊഴിലാ ളികളുടെ വേതന കുടിശ്ശികയുമായി ബന്ധപ്പെട്ട ക്ലെയിമുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയപരി ധി ഈ മാസം 3...തുട൪ന്ന് വായിക്കുക


പാല കെഎസ്ആർടിസി ബസ് ടെർമിനലിൽ യാർഡ് ഡെവലപ്മെന്റിന് വേണ്ടി 40.86 ലക്ഷം രൂപ അനുവദിച്ചു; മന്ത്രി ആന്റണി രാജു

തിരു; പാല കെഎസ്ആർടിസി ബസ് ടെർമിനലിൽ യാർഡ് ഉൾപ്പെടെയുള്ളവയുടെ നിർമ്മാണ ത്തിന് വേണ്ടി കെഎസ്ആർടിസിയുടെ തനത് ഫണ്ടിൽ നിന്നും 40.86 ലക്ഷം രൂപഅനുവദിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കെ.എം മാണി എംഎൽഎയായിരുന്ന സമയത്ത് കെ എസ്ആർടിസിയിൽ മന്ദിരം നിർമ്മി...തുട൪ന്ന് വായിക്കുക


ആറ് മാസത്തിനിടെ 10 ലക്ഷം യൂസര്‍മാര്‍; ഡിജിബോക്‌സിന് വന്‍ കുതിപ്പ്

കൊച്ചി: ഇന്ത്യയിലെ ആദ്യ തദ്ദേശീയ ക്ലൗഡ് സ്റ്റോറെജ് അധിഷ്ടിത ഡിജിറ്റല്‍ അസറ്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോം ആയ ഡിജിബോക്സ് ആറു മാസം കൊണ്ട് 10 ലക്ഷത്തിലേറെഉപയോക്താളെസ്വന്തമാക്കി. നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് 2020 ഡിസംബറിലാണ് ഡിജിബോക്സ് അവതരിപ്പിച്ചത്. കേന...തുട൪ന്ന് വായിക്കുക


കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി യില്‍ നിന്നുള്ള അധിക പണം ആവശ്യമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡൽഹി : മഹാമാരിക്കെതിരേ പേരാടാനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവുകള്‍ കണ്ടെത്താനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി യില്‍ നിന്നുള്ള അധിക പണം ആവശ്യമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്...തുട൪ന്ന് വായിക്കുക


ചൈനയെയും പാക്കിസ്ഥാനെയും പരോക്ഷമായി വിമര്‍ശിച്ച് ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി

ചൈനയെയും പാക്കിസ്ഥാനെയും പരോക്ഷമായി വിമര്‍ശിച്ച് ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. ഭീകരവാദത്തിനും ഏകാധിപത്യത്തിനും എതിരെയാണ് പ്രധാനമന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. തുറന്ന സമൂഹങ്ങള്‍ എന്ന പേരിലുള്ള പ്രഖ്യാപനം ...തുട൪ന്ന് വായിക്കുക


മുട്ടില്‍മരം കൊള്ളക്കേസ് : ഐജി സ്പര്‍ജന്‍ കുമാറിന് മേല്‍നോട്ടച്ചുമതല

തിരു : മുട്ടില്‍മരം കൊള്ളക്കേസ് അന്വേഷണത്തിനായി രൂപവത്കരിച്ച ഉന്നതതലഅന്വേഷണസംഘ ത്തിലേക്കുള്ള ക്രൈംബ്രാഞ്ച് അംഗങ്ങളെ തീരുമാനിച്ചു. ഐജി സ്പര്‍ജന്‍ കുമാറിനാണ് മേല്‍നോട്ട ച്ചുമതല. തൃശൂര്‍, മലപ്പുറം, കോട്ടയം എസ്പിമാര്‍ക്കും ചുമതലയുണ്ട്. മരം കൊള്ളകേസിലെ ഗൂ...തുട൪ന്ന് വായിക്കുക


ബി എസ്‌ എൻ എൽ, കെ വൈ സി വെരിഫിക്കേഷൻ എന്ന വ്യാജേന ഫോൺ മുഖേന ബന്ധപ്പെട്ട് പണം തട്ടുന്ന സംഘങ്ങൾക്കെതിരേ ജാഗ്രത

തിരു : ബി എസ്‌ എൻ എൽ, കെ വൈ സി (BSNL, KYC) വെരിഫിക്കേഷൻ എന്ന വ്യാജേന ഫോൺ മുഖേന ബന്ധപ്പെട്ട് പണം തട്ടുന്ന സംഘങ്ങൾക്കെതിരേ ജാഗ്രത പുലർത്തുക. നിങ്ങളുടെ ബി.എസ്.എൻ.എൽ സിം കാർഡ് ബ്ലോക്കാകുമെന്നും കെ വൈ സി വെരിഫിക്കേഷ നായി എത്രയും പെട്ടെന്ന് ബന്ധപ്പെടുക ...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം എലവേറ്റഡ് ഹൈവേ 2022 ഏപ്രിലിനകം: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

(കഴക്കൂട്ടം എലെവറ്റഡ് ഹൈവേ നിർമാണനപ്രവർത്തനങ്ങൾ മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ് വിലയിരുത്തുന്നു. കടകംപള്ളി സുരേന്ദ്രൻ എം എൽ എ സമീപം) തിരു; കഴക്കൂട്ടം എലവേറ്റഡ് ഹൈവേ നിർമാണം 2022 ഏപ്രിലിനകംപൂർത്തി യാക്കുമെന്നു കരാറു കാർ ഉറപ്പു നൽകിയതായി പൊതുമരാമത്ത...തുട൪ന്ന് വായിക്കുക


വരുന്നൂ, കെ എസ് ആർ ടി സി പമ്പുകൾ ആദ്യഘട്ടത്തിൽ 8 എണ്ണം

തിരു; പൊതുജനങ്ങൾക്ക് ഗുണനിലവാരം കൂടിയതും കലർപ്പില്ലാത്തതുമായ പെട്രോളിയം ഉല്പന ങ്ങൾ നൽകുന്നതിനും അതുവഴി വരുമാനം വർധിപ്പിക്കുന്നതിനുമായി കെ.എസ്.ആർ.ടി.സി സംസ്ഥാനത്തുടനീളം പെട്രോൾ- ഡീസൽ പമ്പുകൾ തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഇന്ത്...തുട൪ന്ന് വായിക്കുക


കോട്ടയം ബസ് ടെർമിനിലിലെ പുതിയ ബിൽഡിംഗിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും: മന്ത്രി ആന്റണി രാജു

തിരു; കോട്ടയം കെഎസ്ആർടിസി ഡിപ്പോകളിൽ യാർഡ് ഡെവലപ്മെന്റ്, ക്യാന്റീൻ മന്ദിരം എന്നി വയുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ഫണ്ടിൽ നിന്നുള്ള 1.80 കോടി രൂപ ഉപയോഗിച്ചാണ് നിർമ്മാണ...തുട൪ന്ന് വായിക്കുക


കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ 719 ഡോക്ടര്‍മാര്‍ മരിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ന്യൂഡൽഹി : കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ 719 ഡോക്ടര്‍മാര്‍ മരിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ബിഹാറിലാണ് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് മരിച്ചത്- 111 പേര്‍. കേരളത്തില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ 24 ഡോക്ടര്‍മാര്‍ ...തുട൪ന്ന് വായിക്കുക


കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകള്‍ ഉള്‍പ്പടെയുള്ളവയുടെ നികുതി കുറയ്ക്കാന്‍ കേന്ദ്ര തീരുമാനo

ന്യൂഡൽഹി : കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകള്‍ ഉള്‍പ്പടെ യുള്ള വയുടെ നികുതി കുറയ്ക്കാന്‍ 44-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗ ത്തില്‍ തീരുമാനമായി. അതേസമയം വാക്‌സിന്റെ ജിഎസ്ടിയില്‍ മാറ്റംവരു ത്തിയില്ല. വെന്റി ലേറ്റര്‍, മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍,...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.