Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് വിതരണം ചെയ്തത് 1,12,12,353 ഡോസ് വാക്‌സിൻ ലോക്ക്ഡൗൺ സ്ട്രാറ്റജിയിൽ 16ന് ശേഷം മാറ്റം വരുത്തും: മുഖ്യമന്ത്രി ലോകരക്തദാതദിനത്തില്‍ സംസ്ഥാന പോലീസ് മേധാവി രക്തംദാനം ചെയ്തു മൂന്നാം തരംഗം നേരിടാന്‍ ആരോഗ്യവകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍ ആറ് മാസത്തിനിടെ 10 ലക്ഷം യൂസര്‍മാര്‍; ഡിജിബോക്‌സിന് വന്‍ കുതിപ്പ്

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന് കെഎസ്ആർടിസി ഡ്രൈവർമാർ പരിശീലനം പൂർത്തിയാക്കി

14/5/2021

( സംസ്ഥാനത്ത് ഓക്സിജൻ എത്തിക്കുന്നതിനുള്ള ടാങ്കറിലെ സാങ്കേതികമായ പരിശീലനം കെഎസ്ആർടിസി ഡ്രൈവർമാർക്ക് പാലക്കാട് നൽകിയപ്പോൾ)

തിരു; സംസ്ഥാന സർക്കാരിന്റെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങ ളുടെ ഭാഗമായി ജീവൻ രക്ഷാ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകൾ അടക്ക മുള്ള ക്യാപ്സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി തിരഞ്ഞെ ടുത്ത കെഎസ്ആർടിസി ഡ്രൈവർമാരുടെ പരിശീലനം പൂർത്തിയായി.

ആദ്യ ബാച്ചിൽ തിരഞ്ഞെടുത്ത പാലക്കാട് ജില്ലയിലെ 37 ഡ്രൈവർമാരും, എറണാകുളംജില്ലയിൽ നിന്നുള്ള 25 ഡ്രൈവർമാർ അടക്കം 62 പേരാണ് പരി ശീലനം പൂർത്തിയായത്. ഇതിൽ എറണാകു ളത്ത് നിന്നുള്ള 8 ഡ്രൈവർമാർ ബംഗാളിൽ നിന്നും ഓക്സിൻ എത്തിക്കുന്നതിനുള്ള ടാങ്കറുമായി ബംഗാളിലേ ക്ക് തിരിക്കും .

എറണാകുളം കളക്ട്രേറ്റിൽ നടന്ന മേയ് 14 ന് നടന്ന പരിശീലന പരിപാടി യിൽ എറണാകുളത്തെ ഐ ഫാസ്റ്റ് ഫയർ ആന്റ് സേഫ്റ്റിയിലെ ഡയറക്ടർ ശരത് ചന്ദ്രൻ, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിലെ ഫയർ ആന്റ് സേഫ്റ്റി ഓഫീസർ ഉലഹന്നാൻ , കൊച്ചി റിഫൈനറിയിലെ റിട്ടഉദ്യോഗസ്ഥൻഡോ. രമേശ് ( നാഷണൽ സേഫ്റ്റി കൗൺസിൽ) എൻഫോഴ്സ്മെന്റ് ആർടിഒ ഷാജി മാധവൻ, കൊച്ചി ആർടിഒ പി.എം ഷബീർ, കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർടിഒ അനന്തകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. കെഎസ്ആർടിസി സെൻട്രൽ സോൺ ഓഫീസർവി.എംതാജുദ്ദീൻസാഹിബ്, ഇൻസ്പെക്ടർമാരായ ആന്റണി ജോസഫ്, കെ.പി ജോസ് എന്നിവർ നേതൃത്വം നൽകി.

13 ന് പാലക്കാട് നടന്ന പരിശീലന പരിപാടിയിൽ ഐ ഫാസ്റ്റ് ഫയർ ആന്റ് സേഫ്റ്റിയിലെ ഡയ റക്ടർ ശരത് ചന്ദ്രൻ, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിലെ ഫയർ ആന്റ് സേഫ്റ്റി ഓഫീസർ ഉലഹന്നാൻ, തൃശ്ശൂർ ഡെപ്യൂട്ടി ട്രാൻസ് പോർട്ട് കമ്മീഷണർ ശശികുമാർ, പാലക്കാട് ആർടിഒ ശിവകുമാർ എന്നിവരാണ് ഇവർക്കുള്ള പരിശീനം നൽകിയത്. പരിശീലനത്തിന് ശേഷം ഓക്സിൻ വിതരണം ചെയ്യുന്ന ഇനോക്സ് എയർ പ്രോഡക്ട് കമ്പനിയും ഡ്രൈവർമാർക്ക് പരിശീലനംനൽകി.പരിശീലനം പൂർത്തിയാക്കിയവർക്ക് ആർടിഒ നൽകുന്ന ലൈൻസൻസും, ഇനോക്സ് നൽകുന്ന സേഫ്റ്റി സർട്ടി ഫിക്കറ്റും ലഭിക്കുന്ന മുറയ്ക്ക് ഇനോക്സിൽ കമ്പനിയിൽ തന്നെ സർവ്വീസ് നടത്തുമെന്ന് കെ എസ്ആർടിസി പാലക്കാട് ഡിറ്റിഒ ടി .എ ഉബൈദ് അറിയിച്ചു.കെഎസ്ആർടിസി പാലക്കാട് ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ വി.സഞ്ജീവ് കുമാർ, ഇൻസ്പെക്ടർ വാസുദേവൻ പി.എം. ഡി എന്നിവരാണ് പരിശീലന പരിപാടി ഏകോപിപ്പിച്ചത് .

സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം ഉണ്ടാകാതിരിക്കാൻ കൂടുതൽ ഓക്സിജൻ സിലണ്ടറുകൾ എത്തി ക്കുന്നതിന് വേണ്ടിയുള്ള ഡ്രൈവർമാരുടെ കുറവ് ഉണ്ടായതിനെ തുടർന്ന് വാർ റൂമിൽ നിന്നും കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസിനോട് സഹായം അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിഎംഡി ടാങ്കർ ലോറികൾ സന്നദ്ധ സേവനത്തിന്റെ ഭാഗമായി സർ വ്വീസ് നടത്താൻ താൽപര്യമുള്ള ഡ്രൈവർമാർ അറിയിക്കണമെന്നുള്ള സർക്കുലർഇറക്കിയതിന് പിന്നാലെ 450 തിൽ അധികം പേരാണ് വിവിധ വിഭാഗങ്ങളിൽ നിന്നും സന്നദ്ധസേവനത്തിലായി താൽപര്യം അറിയിച്ചത്. അതിൽ നിന്നുള്ള ആദ്യബാച്ചിലെ 62 ഡ്രൈവർമാർക്കാണ് പരിശീലനം പൂർത്തിയാക്കിയത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

തിരു: ഇന്നു (ജൂണ്‍ 14) മുതല്‍ 17 വരെ കേരള-കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യത്തൊഴില...തുട൪ന്ന് വായിക്കുക


ശക്തമായ മഴയ്ക്കു സാധ്യത; ജില്ലയില്‍ ഇന്നും നാളെയും (ജൂണ്‍ 14, 15) യെല്ലോ അലേര്‍ട്ട്

തിരു: ഇന്നും നാളെയും (ജൂണ്‍ 14, 15) ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാ വസ്ഥാ വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 64.5 മുതല്‍ 115 മില്ലി മീറ്റര്‍ മഴ പെയ്യാനാണു സാധ്യത. ഇതു മുന്‍നിര്‍ത്തി എല്ലാവരും ജാഗ്രത പാല...തുട൪ന്ന് വായിക്കുക


പഞ്ചായത്ത് തലത്തില്‍ കോവിഡ് പരിശോധന വ്യാപകമാക്കാന്‍ നിര്‍ദേശം

തിരു: ജില്ലയില്‍ പഞ്ചായത്ത് തലത്തില്‍ കോവിഡ് പരിശോധന വ്യാപകമാക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്യാന്‍ നിര്‍ദേശം. മന്ത്രിമാരായ വി.ശിവന്‍കുട്ടി,ജി.ആര്‍. അനില്‍, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാ...തുട൪ന്ന് വായിക്കുക


അപേക്ഷ ക്ഷണിച്ചു

തിരു: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ നെയ്യാറ്റിന്‍കര നഗരസഭാ പരിധിയില്‍ പ്രവര്‍ത്തി ക്കുന്ന പ്രീമെട്രിക് ഹോസ്റ്റലില്‍ 2021-22 വര്‍ഷത്തില്‍ ഏതാനും ഒഴിവുകളുണ്ടെന്ന് പട്ടികജാതിവിക സന ഓഫിസര്‍ അറിയിച്ചു. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കാനുദ്ദേശിക്ക...തുട൪ന്ന് വായിക്കുക


രക്തദാന ദിനാചരണവും മാർച്ച് രണ്ടാം വ്യാഴം സിനിമ റിലീസും

(ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് തിരു.പ്രസ് ക്ലബ്ബ് സംഘടി പ്പിച്ച ചടങ്ങിൽ രക്തദാനവും അവയവദാനവും പ്രമേയമാക്കിയ മാർച്ച് രണ്ടാം വ്യാഴം എന്ന ചലച്ചിത്രത്തിന്റെ ഒ.ടി.ടി. റിലീസ് മജീഷ്യൻ ഗോപിനാഥ് മുതു കാടും പ്രസ് ക്ലബ്ബ് സെക്രട്ടറി എം. രാധാകൃഷ്ണനും ചേർന്...തുട൪ന്ന് വായിക്കുക


കോവിഡ് തീവ്രവ്യാപന മേഖലകളിൽ പരിശോധനയും പ്രതിരോധവും ശക്തമാക്കും: കളക്ടർ

തിരു : ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ 28 പഞ്ചായത്തുകളിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും പ്രതിരോധ നടപടികൾ ഊർജിതമാക്കാനും ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ നിർദേശം നൽകി. ഈ പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഒരു ദിവസം കുറഞ്ഞത് 100 പേരെയെങ്കി...തുട൪ന്ന് വായിക്കുക


കനത്ത മഴയ്ക്കു സാധ്യത; ജില്ലയിൽ ഇന്നും (ജൂൺ 13) 15നും യെല്ലോ അലേർട്ട്

തിരുവനന്തപുരത്ത് ഇന്നും (ജൂൺ 13) മറ്റന്നാളും(ജൂൺ 15) കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 64.5 മുതൽ 115 മില്ലി മീറ്റർ മഴ പെയ്യാനാണു സാധ്യത. ഇതു മുൻനിർത്തി എല്ലാവരും ജാഗ്രത പാലിക്കണമെന്നു ജി...തുട൪ന്ന് വായിക്കുക


ഫസ്റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ട്രയൽ ഒരാഴ്ച നീട്ടി

തിരു : കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ട്രയൽ സംപ്രേഷണം ജൂൺ 18 വരെ നീട്ടി. ഇതോടെ പ്രീ പ്രൈമറി മുതൽ പത്തുവരെ ക്ലാസുകൾ ജൂൺ ആദ്യവാരം സംപ്രേഷണം ചെയ്തതിന്റെ പുനഃസംപ്രേഷണമായിരിക്കും 14 മുതൽ 18 വരെ (തിങ്കൾ മുതൽ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 1,775 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരു: ജില്ലയിൽ ഇന്ന് (13 ജൂൺ 2021) 1,775 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,315 പേർ രോഗമുക്തരായി. 14.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 13,576 പേർ ചികിത്സയിലുണ്ട്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 1,640 പേർക്കു സമ്പർക്കത്...തുട൪ന്ന് വായിക്കുക


ലോക രക്തദാന ദിനാചരണം - ജൂൺ 14

തിരു: ലോക രക്തദാന ദിനമായ ജൂൺ 14 ന് രക്തദാനം മഹാദാനം... അവയവദാനം അതിലേറെ പുണ്യം എന്ന സന്ദേശവുമായി തിരുവനന്തപുരം പ്രസ് ക്ളബ് വിവിധ സംഘടനകളുമായിസഹകരിച്ച് സർക്കാർ ആശുപത്രികളിൽ രക്തം ദാനം ചെയ്യുന്നു. 14 ന് രാവിലെ 11 മണിക്ക് പ്രസ് ക്ലബിൽ നട ക്കുന്ന ഉദ്ഘാടന...തുട൪ന്ന് വായിക്കുക


പ്രസ് ക്ലബ് ജൂൺ 14 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഹോമിയോ ഔഷധ വിതരണം ചെയ്യുo

തിരു: കോവിഡ് മൂന്നാം തരംഗത്തിനു മുന്നോടിയായി പ്രതിരോധം സജ്ജമാ ക്കാൻ പ്രസ് ക്ലബ് ജൂൺ 14 തിങ്കളാഴ്ച രാവിലെ 10 മുതൽ ഔഷധവിതരണം ചെയ്യുo. ആദ്യഘട്ടമായി പ്രസ് ക്ലബ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഹോമിയോ ബൂസ്റ്റർ മെഡിസിൻ ആഴ്സനിക്കം ആൽബം.30 വിതരണം ചെയ്യുo....തുട൪ന്ന് വായിക്കുക


വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ അഖണ്ഡനാമജപ യജ്ഞം

തിരു: മനുഷ്യ ജീവന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റുവാൻ മഹാഗുരു ആദ്യമായി ദേവീ പ്രതിഷ്ഠ നടത്തിയ മണ്ണന്തല ആനന്ദ വല്ലീശ്വരം ദേവീ ക്ഷേത്ര സന്നിധിയിൽ ചതയ ദിനമായ ജൂൺ 29-ന് രാവിലെ 9 മണിമുതൽ വൈ കുന്നേരം ...തുട൪ന്ന് വായിക്കുക


ആയിഷ സുൽത്താനക്കെതിരായ കേസ് പിൻവലിക്കണം, ആയിഷയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ച് മന്ത്രി വി ശിവൻകുട്ടി

തിരു: ലക്ഷദീപ് ഭരണകൂടത്തിന്റെ ഏകാധിപത്യ - ഫാസിസ്റ്റ് നയങ്ങൾക്കെതിരെയുള്ള പോരാട്ട ത്തിന്റെ ജനകീയ മുഖമായ ആയിഷ സുൽത്താനക്കെതിരായ കേസ് പിൻവലിക്കണമെന്ന് പൊതു വിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. ആയിഷ സുൽത്താനയു മായി മന്ത്രി ഇന്...തുട൪ന്ന് വായിക്കുക


സഹകരണ രംഗത്ത് കേരളത്തില്‍ ആദ്യ വാക്‌സിന്‍ നേട്ടവുമായി ടെക്ക് ഹോസ്പിറ്റല്‍

(വാക്‌സിനേഷന്‍ ക്യാമ്പ് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്തു) തിരു: വാക്‌സിന്‍ ഉല്‍പ്പാദകരില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങി വലിയ വാക്‌സിനേഷന്‍ പദ്ധതി ക്ക് തുടക്കമിട്ട സംസ്ഥാനത്തെ ആദ്യ സഹകരണ സ്ഥാപനമായി തിരുവനന്തപുരത്തെ ടെക്‌നോ പാര...തുട൪ന്ന് വായിക്കുക


സെക്രട്ടേറിയറ്റ് അങ്കണത്തിൽ ഇക്കൊല്ലവും ഓണത്തിന് മുറം നിറയെ പച്ചക്കറി വിളയും, തൈ നട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരു: ഈ വർഷവും സെക്രട്ടേറിയറ്റ് അങ്കണത്തിൽ ഓണത്തിന് മുറം നിറയെ പച്ചക്കറി വിളയും. കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റ് അങ്കണത്തിൽ പച്ചക്കറി തൈ നട്ട് നിർ വ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.