Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് 84 ദിവസങ്ങള്‍ക്ക് ശേഷം പതിനെട്ടിനും 44നുമിടയിൽ പ്രായമുള്ളവർക്ക് വാക്‌സിൻ: രജിസ്‌ട്രേഷൻ ആരംഭിച്ചു 24 മണിക്കൂറിനുള്ളിൽ 157.2 മില്ലീമീറ്റർ; എറ്റവുമധികം മഴ ലഭിച്ചത് ആലപ്പുഴ മേഖലയിൽ എയര്‍ടെല്‍ കോവിഡ് സേവനങ്ങള്‍ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ തിരു.പ്രസ് ക്ലബിലെ കമ്യൂണിറ്റി കിച്ചണിൽ നിന്ന് 3500 പേർക്ക് ഭക്ഷണം നൽകി

ധനകാര്യം

കൂടുതല്‍ 

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് 70 കോടി രൂപയുടെ സഹായവുമായി എസ്ബിഐ

3/5/2021

കൊച്ചി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ 71 കോടി രൂപ നീക്കിവച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. കോവിഡ് 19ന്റെ രണ്ടാം തരംഗത്തെ നേരി ടാന്‍ രാജ്യത്തെ സഹായിക്കുന്നതിന് ഈ തുക വിനിയോഗിക്കും. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളില്‍ 1000 ബെഡുള്ള താല്‍ക്കാലിക ആശുപത്രികള്‍, 250 ഐസിയുബെഡ് സൗകര്യങ്ങള്‍, 1000 ഐസൊലേഷന്‍ ബെഡ് സൗകര്യങ്ങള്‍ എന്നിവ സജ്ജമാക്കാന്‍ 30 കോടി രൂപ നീക്കിവയ്ക്കും.

അതത് നഗരങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുമായി സഹ കരിച്ചായിരിക്കും ഈ സൗകര്യങ്ങള്‍ ഒരുക്കുക. താല്‍ക്കാലിക ആസ്പത്രികള്‍ സ്ഥാപിക്കുന്നതി നുള്ള പങ്കാളിത്തത്തിനായി വിവിധ കേന്ദ്രങ്ങളുമായി എസ്ബിഐ ചര്‍ച്ച നടത്തുന്നുണ്ട്. ജീനോം സീക്വന്‍സിങ് ഉപകരണങ്ങള്‍, ലാബ്, വാക്സിന്‍ ഗവേഷണ ഉപകരണങ്ങള്‍ എന്നിവയ്ക്കായി സര്‍ ക്കാരുകള്‍ക്ക് 10 കോടി രൂപയും എസ്ബിഐ നല്‍കും.

ഇതിന് പുറമെ, പൗരന്മാരുടെ അടിയന്തിര വൈദ്യ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി ജീവന്‍ രക്ഷോപകരണങ്ങള്‍ വാങ്ങാനും, ആശുപത്രികളിലേക്കുള്ള ഓക്സിജന്‍വിതരണംവര്‍ധിപ്പിക്കാനും, 17 പ്രാദേശിക ഹെഡ് ഓഫീസുകള്‍ക്ക് 21 കോടി രൂപ എസ്ബിഐ അനുവദിച്ചിട്ടുണ്ട്. പരിശോധ നകളും വാക്സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തല്‍, കോവിഡ് ഹെല്‍പ്പ്ലൈന്‍ സജ്ജമാക്കല്‍,ഓക്സി ജന്‍ വിതരണവും മറ്റ് നിര്‍ണായക പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കല്‍ എന്നിവയ്ക്കായി എന്‍ജിഒ കളുമായി സഹകരിച്ച് 10 കോടി രൂപയും എസ്ബിഐ നല്‍കും. പിപിഇ കിറ്റുകള്‍,മാസ്‌കുകള്‍, റേഷന്‍, പാചകം ചെയ്ത ഭക്ഷണം എന്നിവയുടെ വിതരണവും ബാങ്ക് തുടരും.

കഴിഞ്ഞ വര്‍ഷം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വാര്‍ഷിക ലാഭത്തിന്റെ 0.25 ശത മാനം നീക്കിവച്ച എസ്ബിഐ, പി.എം കെയര്‍സ് ഫണ്ടിലേക്ക് 108 കോടി രൂപ സംഭാവനനല്‍കി യിരുന്നു. ഇതിന് പുറമെ, സര്‍ക്കാരിന്റെ വാക്സിനേഷന്‍ യജ്ഞത്തെ പിന്തുണയ്ക്കുന്നതിനായി 11 കോടി രൂപയും നല്‍കി.

കോവിഡ് രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തില്‍ സമൂഹത്തിന് പിന്തുണ നല്‍കാന്‍ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖര പറഞ്ഞു. കോവിഡിനെതി രായ പോരാട്ടത്തില്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കൊപ്പം കൈകോര്‍ക്കാനും, ഫണ്ടുകളക്കൊപ്പം സഹായ ങ്ങള്‍ ചെയ്യാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ബാങ്ക് ജീവനക്കാരുടെയും അവരുടെകുടുംബാം ഗങ്ങളുടെയും വാക്സിനേഷന്‍ ചെലവ് വഹിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമുള്ളആളു കള്‍ക്ക് ഏത് രൂപത്തിലും പിന്തുണ നല്‍കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നതായും ദിനേശ് ഖര പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഫെഡറല്‍ ബാങ്കിന് 477.81 കോടി രൂപ അറ്റാദായം; ഏറ്റവും ഉയര്‍ന്ന പാദവാര്‍ഷിക ലാഭം

കൊച്ചി: മാര്‍ച്ച് 31ന് അവസാനിച്ച 2020-21 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 477.81 കോടി രൂപയുടെ അറ്റാദായം നേടി. ബാങ്കിന്‍റെ എക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ ഷിക ലാഭമാണിത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 301.23 കോടി രൂപയായിരുന്ന അറ്റാദായം 5...തുട൪ന്ന് വായിക്കുക


ആലുവ ജില്ലാ ആശുപത്രിയില്‍ ഫെഡറല്‍ ബാങ്ക് 100 ബെഡുള്ള കോവിഡ് ഐ.സി.യു ഒരുക്കുന്നു

ആലുവ: ആലുവ ജില്ലാ ആശുപത്രിയില്‍ കോവിഡ് രോഗികള്‍ക്കായി 100 കിടക്കകളുള്ള പ്രത്യേക ഐസിയു ഒരുക്കാന്‍ ഫെഡറല്‍ ബാങ്കിന്റെ 3.55 കോടി രൂപയുടെ സഹായം.ആശുപത്രികാമ്പസില്‍ ഒരുക്കുന്ന ഈ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ വെന്റിലേറ്ററും മറ്റ് ആധുനിക ചികിത്സാ സംവിധാ ...തുട൪ന്ന് വായിക്കുക


യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ഉടനടി പണമയക്കാം; ഫെഡറല്‍ ബാങ്ക്-മശ്രിഖ് ബാങ്ക് ധാരണ

കൊച്ചി: ഫെഡറല്‍ ബാങ്കും യുഎഇയിലെ മുന്‍നിര ധനകാര്യ സ്ഥാപനമായ മശ്രിഖ് ബാങ്കും തമ്മില്‍ തന്ത്രപ്രധാന സഹകരണത്തിന് ധാരണയായി. ഇരു ബാങ്കുകളും കൈകോര്‍ത്തതോടെ യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേക്ക് അതിവേഗം പണമയക്കാനുള്ള വഴി തുറന്നു. മശ്രിഖ് ബാങ്കിന്‍റെ അതിവേഗ പണയ...തുട൪ന്ന് വായിക്കുക


വീഡിയോ കെവൈസി അപ്‌ഡേറ്റ് സൗകര്യവുമായി ഐഡിബിഐ ബാങ്ക്

കൊച്ചി: വീഡിയോ കെവൈസിഎന്നറിയപ്പെടുന്ന, വീഡിയോഅധിഷ്ഠിത ഉപഭോക്തൃതിരിച്ചറിയല്‍ പ്രക്രിയക്ക് (വി-സിഐപി)സൗകര്യമൊരുക്കി ഐഡിബിഐ ബാങ്ക്. കോവിഡ് നടപടികളുടെ ഭാഗ മായി റിസര്‍വ് ബാങ്ക് നടത്തിയ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് വീഡിയോ കെവൈസിയുടെ സാധ്യത വര്‍ധിപ്പിക്കുക...തുട൪ന്ന് വായിക്കുക


ഒരു ലക്ഷത്തിനു മേലുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ ആറു ശതമാനമായി വര്‍ധിപ്പിച്ച് എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക്

ന്യൂഡല്‍ഹി: എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് ഒരു ലക്ഷത്തിനു മേലുള്ള സേവിങ്‌സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ക്കുള്ള വാര്‍ഷിക പലിശ നിരക്ക് ആറുശതമാനമായി വര്‍ധിപ്പിച്ചു. റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് സേവിങ്‌സ് ബാങ്ക് ബാലന്‍സ് രണ്ടു ലക്ഷം രൂപവ...തുട൪ന്ന് വായിക്കുക


ഏപ്രിലില്‍ 2,83,045 ഇരുചക്ര വാഹനങ്ങള്‍ വിറ്റ് ഹോണ്ട

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 2021 ഏപ്രില്‍ മാസത്തില്‍ വിറ്റഴിച്ചത് 2,83,045 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍. കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തോടെ രാജ്യമൊട്ടാകെ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനാല്...തുട൪ന്ന് വായിക്കുക


കഴിഞ്ഞ സാമ്പത്തിക വര്‍ഷം എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന് 20,624 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം

കൊച്ചി: രാജ്യത്തെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഒന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍ സ് 2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 20,624 കോടി രൂപയുടെ പുതിയ ബിസി നസ് പ്രീമിയം നേടി. 2020 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ഇത് 16,592 കോടിരൂപ യ...തുട൪ന്ന് വായിക്കുക


വണ്‍വെബിലേക്ക് 550 മില്ല്യന്‍ ഡോളറിന്റെ യൂട്ടെല്‍സാറ്റ് നിക്ഷേപം

ലണ്ടന്‍: ഭാരതിയുടെ ബഹിരാകാശ പിന്തുണയുള്ള ആഗോള കമ്യൂണിക്കേഷന്‍സ് നെറ്റ്‌വര്‍ക്ക് സ്ഥാപനമായ വണ്‍വെബിന് ഫ്രാന്‍സിന്റെ യൂട്ടെല്‍സാറ്റ് കമ്യൂണിക്കേഷനില്‍ നിന്നും 550 മില്ല്യന്‍ ഡോളറിന്റെ നിക്ഷേപം ലഭിച്ചു. ഇതോടെ പുതിയ ഇക്ക്വിറ്റിയിലെ വണ്‍വെബിന്റെ ആകെഫണ്ടിങ...തുട൪ന്ന് വായിക്കുക


വ്യാപാരികള്‍ക്കായി മര്‍ച്ചന്റ് സ്റ്റാക്ക് അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

കൊച്ചി: റീട്ടെയില്‍ വ്യാപാരികള്‍ക്കായി മര്‍ച്ചന്റ് സ്റ്റാക്ക് എന്ന പേരില്‍ രാജ്യത്തെ ഏറ്റവും സമഗ്ര മായ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്. രാജ്യത്തെ രണ്ടു കോടിയിലധികം ചില്ലറവ്യാപാരികളെ ബാങ്കിങ് സേവനങ്ങള്‍ ഉപയോഗിച്ച് ശാക്തീകരി...തുട൪ന്ന് വായിക്കുക


ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിക്കാതെ പുതിയ എസ്ബിഐ സേവിങ്‌സ് അക്കൗണ്ട് തുറക്കാo

ന്യൂഡൽഹി : ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ എസ്ബിഐ യോനോയിലൂടെ, ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് പുതിയ എസ്ബിഐ സേവിങ്‌സ് അക്കൗണ്ട് തുറക്കാനുള്ള സംവിധാനമൊരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐയുടെ വീഡിയോ കെ വൈസി അടിസ്ഥാനമാക്...തുട൪ന്ന് വായിക്കുക


ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഡിജിറ്റല്‍ കണ്‍സള്‍ട്ടന്‍റിനെ നിയമിച്ചു

കൊച്ചി: ഡിജിറ്റല്‍ ബാങ്കിങ് രംഗത്ത് സാന്നിധ്യം ശക്തിപ്പെടുത്തി കൂടുതല്‍ ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഏണസ്റ്റ് ആന്‍റ് യംഗിനെ ഡിജിറ്റല്‍ കണ്‍സല്‍ട്ട ന്‍റായി നിയമിച്ചു. പുതിയ സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തി സേവന...തുട൪ന്ന് വായിക്കുക


ഫെഡറല്‍ ബാങ്കുമായി ചേര്‍ന്ന് ഫൈ നിയോബാങ്ക് സേവനം അവതരിപ്പിച്ചു

കൊച്ചി: ഫെഡറല്‍ ബാങ്കുമായി ചേര്‍ന്ന് ഫൈ ഇന്‍സ്റ്റന്‍റ്സേവിങ്സ് അക്കൗണ്ട് ഉള്‍പ്പടെയുള്ള നിയോ ബാങ്ക് സേവനം സേവനം അവതരിപ്പിച്ചു. മൂന്ന് മിനിറ്റ കം ഡെബിറ്റ് കാര്‍ഡ് ഉള്‍പ്പെടുന്ന സേവിങ്സ് അക്കൗണ്ട് തുറക്കാനുള്ള സംവി ധാനമാണ് മാസവരുമാനക്കാരായ യുവാക്കള്‍ക...തുട൪ന്ന് വായിക്കുക


ഇസാഫ് ബാങ്ക് മുന്‍ഗണനാ ഓഹരി വില്‍പ്പനയിലൂടെ 162 കോടി സമാഹരിച്ചു

കൊച്ചി: മുന്‍ഗണനാ ഓഹരി വില്‍പ്പനയിലൂടെ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 162 കോടി രൂപ സമാഹരിച്ചു. നിലവിലുള്ള നിക്ഷേപകരുള്‍പ്പെടെ യോഗ്യരായ (എച്.എന്‍.ഐ) നിക്ഷേപകര്‍ക്കു വേണ്ടി ആകെ 2.18 കോടി രൂപയുടെ ഓഹരികളാണ് മുന്‍ഗണനാ വിഭാഗത്തില്‍ നീക്കിവച്ചിരുന്നത്. 75 ...തുട൪ന്ന് വായിക്കുക


പോപ്പുലര്‍ ഫിനാന്‍സ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ സാധനങ്ങള്‍ ലേലം ചെയ്യും

കോന്നി : പോപ്പുലര്‍ ഫിനാന്‍സിന്റെ കോന്നി പോപ്പുലര്‍ ട്രേഡേഴ്സ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന നിത്യോപയോഗ സാധനങ്ങള്‍ (മൊത്ത വിപണി മൂല്യം 4,76,516 രൂപ, റീറ്റെയില്‍ വിപണി മൂല്യം 6,79,307 രൂപ) ഏപ്രില്‍ 26 ന് രാവിലെ 11 ന് ക...തുട൪ന്ന് വായിക്കുക


കുറഞ്ഞ പലിശ നിരക്കില്‍ വായ്പ അനുവദിക്കുന്നു

മലപ്പുറം : സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ ഏറനാട്, പെരിന്തല്‍ മണ്ണ, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളിലെ സ്ഥിരതാമസക്കാരായ മറ്റുപിന്നാക്കവിഭാഗത്തില്‍ പ്പെട്ടവര്‍ക്കും (ഒ.ബി.സി) എല്ലാവിഭാഗത്തിലുപെട്ട ക്രിസ്ത്യന്‍, മുസ്ലീം വിഭാഗക...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.