Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് 84 ദിവസങ്ങള്‍ക്ക് ശേഷം പതിനെട്ടിനും 44നുമിടയിൽ പ്രായമുള്ളവർക്ക് വാക്‌സിൻ: രജിസ്‌ട്രേഷൻ ആരംഭിച്ചു 24 മണിക്കൂറിനുള്ളിൽ 157.2 മില്ലീമീറ്റർ; എറ്റവുമധികം മഴ ലഭിച്ചത് ആലപ്പുഴ മേഖലയിൽ എയര്‍ടെല്‍ കോവിഡ് സേവനങ്ങള്‍ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ തിരു.പ്രസ് ക്ലബിലെ കമ്യൂണിറ്റി കിച്ചണിൽ നിന്ന് 3500 പേർക്ക് ഭക്ഷണം നൽകി

അറിയിപ്പുകള്‍

കൂടുതല്‍ 

ആരോഗ്യം ഇനി സ്വന്തം പോക്കറ്റിൽ. എയർ ടിവിയുമായി കൈകോർത്ത് മെഡിബിസ് ടിവി

3/5/2021

ലോകത്തെ ആദ്യത്തെ ആരോഗ്യസാറ്റലൈറ്റ് ചാനലായ മെഡിബിസ് ടിവിയും ഏറ്റവും ആധുനി കമായ സ്ട്രീമിംഗ് സാങ്കേതികവിദ്യയിലൂടെ എളുപ്പത്തിൽ ടിവി ചാനലുകൾ മൊബൈലിലൂടെ ലഭ്യമാക്കുന്ന എയർ ടിവി യും തമ്മിൽ കൈകോർത്തു. ഇതനുസരിച്ച് മൊബൈൽ ആപ്ലിക്കേ ഷനായ എയർ ടിവി ലൈറ്റി ലൂടെ ഇനിമുതൽ മെഡിബിസ് ടിവി ലൈവ് ആയി കാണാനാവും. മെയ് മൂന്നിന് തിരുവനന്തപുരം ഏരീസ് പ്ലക്സിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് മെഡിബിസ് ടിവി സ്ഥാപക ചെയർമാനും ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സി ഇ ഒ യുമായഡോ.സോഹൻ റോയ് ഓൺലൈനിലൂടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ശ്രീനാരായണ വേൾഡ് റിസർച്ച് ആൻഡ് പീസ് സെന്ററിന്റേയും നാരായണ ടിവി എയർ ടിവി എന്നിവയുടെയും ചെയർമാനായ ബ്രഹ്മശ്രീ സ്വാമി വിദ്യാനന്ദയാണ് ഉദ്ഘാടനകർമ്മം നിർവഹിച്ചത് . തിരുവനന്തപുരം അനന്ത പുരി ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടറും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുൻ ദേശീയ പ്രസിഡണ്ടുമായ പത്മശ്രീ മാർത്താണ്ഡപിള്ള, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറി ഡോ.പി. ഗോപികുമാർ, പ്രശസ്ത സംഗീതജ്ഞൻ പണ്ഡിറ്റ് രമേശ് നാരായണൻ, കൊല്ലം മെഹന്ദിസ് ഫാഷൻസിന്റെ മാനേജിംഗ് ഡയറക്ടർ അഞ്ജലി ദേവി എന്നിവർ മുഖ്യാതിഥി കളായിരുന്നു.

രണ്ടായിരത്തിപ്പതിമൂന്നു മുതൽ മികച്ച വാർത്താധിഷ്ഠിത പരിപാടികളിലൂടെ ആരോഗ്യ മേഖല യിൽ അന്തർദ്ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ചാനലാണ് മെഡിബിസ് ടിവി. അന്താരാഷ്ട്ര പ്രശസ്തി നേടിയവരുൾപ്പെടെയുള്ള അഞ്ഞൂറിലധികം ഡോക്ടർമാരുമായുളളഅഭിമുഖങ്ങളുംജീവിതശൈലി രോഗങ്ങൾ സംബന്ധിച്ച നിരവധി പരിപാടികളും ചാനൽ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.അമേരിക്ക യിലെ ഇന്ത്യൻ ഡോക്ടേഴ്സിന്റെ സംഘടനയായ അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ ഒറിജിൻ എന്ന സംഘടനയുടെ ഇന്ത്യയിലെ ഈവന്റ് പാർട്ണർ കൂടിയായിരുന്നു മെഡിബിസ് ടിവി. ലോകത്താകമാനം കൊറോണവൈറസ് വ്യാപനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തി ൽ ശക്തമായ ആരോഗ്യ ബോധവൽക്കരണം ലക്ഷ്യമിട്ടാണ് ഇപ്പോൾ എയർ ടിവിയുമായി കൈ കോർക്കാൻ തീരുമാനിച്ചതെന്ന് മെഡിബിസ് ടിവി ചെയർമാൻ ഡോ.സോഹൻ റോയ് പറഞ്ഞു.

ശ്രീനാരായണ വേൾഡ് റിസർച്ച് ആൻഡ് പീസ് സെന്ററിന്റെ നേതൃത്വത്തിൽ വർഷങ്ങൾ നീണ്ട ഗവേഷണത്തിലൂടെയാണ് ഒറ്റിറ്റി പ്ലാറ്റ്ഫോമായ എയർ ടിവി ലൈറ്റിന് രൂപം നൽകിയതെന്ന് സ്ഥാപനത്തിന്റെ വൈസ് ചെയർമാൻ ബിജു ദേവരാജ് പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ഠിതമായ യൂസർ ഇന്റർഫേസ് ആണ് ഈ പ്ലാറ്റ്ഫോമിന് ഉള്ളത്. നിലവിൽ അൻപത്തിയാറ് രാജ്യങ്ങളിലാണ് സാന്നിധ്യം അറിയിച്ചിട്ടുള്ളത്, അത് അടുത്ത രണ്ടുമാസത്തിനുള്ളിൽ നൂറ്റിയി രുപതിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. ചാനലുകളുടെ എണ്ണവും അടുത്ത അറുപത് ദിവസ ങ്ങൾക്കുള്ളിൽ മുന്നൂറ് കടത്താനാണ് ലക്ഷ്യമിടുന്നത്. ബിജു ദേവരാജ് പറഞ്ഞു.

നിലവിൽ ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ്‌, ന്യൂസ്‌ 18, മീഡിയവൺ, ടൈസ് നൗ, എൻ ഡി ടി വി, ഇന്ത്യ ടുഡേ, സി.എൻ എൻ, തുടങ്ങിയചാനലുകൾ തികച്ചുംസൗജന്യമായി എയർ ടിവിയിലൂടെ കാണാൻ കഴിയും. കുറഞ്ഞ ഇന്റർനെറ്റ് ലഭ്യതയിലും സർഫിങ് ഇല്ലാതെ വളരെ വ്യക്തതയോടെ ചാനലുകൾ കാണാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. വളരെ എളുപ്പത്തിൽ ചാനലുക ളിൽ നിന്ന് ചാനലുകളിലേക്ക് പോകാനും സാധിക്കും. ഉപയോക്താവിന് പ്രത്യേക രജിസ്ട്രേഷനും ആവശ്യമില്ല. എയർടിവി ലൈറ്റ് , നിലവിൽ ആൻഡ്രോയിഡ് മൊബൈലുകളിലേയ്ക്ക് പ്ലെ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഐ ഒ എസ് പ്ലാറ്റ്ഫോമുകളിലും ഉടൻതന്നെ ലഭ്യമാവും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകോഴി കര്‍ഷകരെ സംരക്ഷിക്കാന്‍ നടപടി വേണം

മലപ്പുറം : ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കോഴി കര്‍ഷകരെ ദുരിതത്തിലാക്കിയെന്ന്് കേരളാ പോള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓണ്‍ലൈന്‍ യോഗത്തില്‍ വിലയിരുത്തി. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നുള്ള ഗതാഗത നിയന്ത്രണങ്ങള്‍ മൂലം കോഴിത്തീറ്റ ...തുട൪ന്ന് വായിക്കുക


കോവിഡ് ആശുപത്രിയിലേക്ക് സാധന സാമഗ്രികള്‍ നല്‍കി

മലപ്പുറം : ജില്ലാ സഹകരണ ആശുപത്രി മലപ്പുറം ടൗണ്‍ഹാളില്‍ മുനിസിപ്പാലിറ്റിയുടെ സഹകര ണത്തോട് കൂടി ആരംഭിക്കുന്ന താല്‍ക്കാലിക കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് താമരക്കുഴി റസിഡന്റ്‌സ് അസോസിയേഷന്‍ എല്ലാ കിടക്കകളിലേക്കും ആവശ്യമായ ബെഡ്ഷീറ്റ്, ബക്കറ്റ്, യൂറിന്‍...തുട൪ന്ന് വായിക്കുക


കോവിഡ്: വരുമാനം കുറഞ്ഞ ഉപഭോക്താക്കള്‍ക്ക് 270 കോടിയുടെ ആനുകൂല്യങ്ങളുമായി എയര്‍ടെല്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രീമിയം കമ്യൂണിക്കേഷന്‍സ് ദാതാക്കളായ ഭാരതി എയര്‍ടെല്‍ കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കള്‍ക്ക് നെറ്റ്‌വര്‍ക്കില്‍ കണക്റ്റഡായിരിക്കാന്‍ പ്രത്യേകആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. 55 ദശലക്ഷത്തിലധികം വരുന്ന താഴ്ന്ന വരുമാനുമുള്ള ഉപഭോക്താക...തുട൪ന്ന് വായിക്കുക


ഗ്രാമീണ മേഖലയില്‍ കോവിഡ് പരിശോധനയും ഓക്‌സിജന്‍ വിതരണവും കാര്യക്ഷമമാക്കണമെന്നു പ്രധാനമന്ത്രി

ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വെന്റിലേറ്ററുകള്‍ സംബന്ധിച്ച് ഉടന്‍ കണക്കെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശം. രാജ്യത്തെ കോവിഡ് വ്യാപനം സംബ ന്ധിച്ച് വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിര...തുട൪ന്ന് വായിക്കുക


ലോക്ക്ഡൗണിൽ വാഹനങ്ങൾ വഴിയിൽ കുടുങ്ങില്ല: സഹായവുമായി മോട്ടോർ വാഹന വകുപ്പ്

ആലപ്പുഴ: ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ വാഹന വർക്ഷോപ്പുകൾ അടഞ്ഞുകിടക്കുന്നതി നാൽ ദേശീയ പാതയിലും സംസ്ഥാന പാതകളിലും ബ്രേക്ക്ഡൗൺ ആകുന്ന വാഹനങ്ങൾക്ക് സഹായ ഹസ്തമേകി ജില്ലയിലെ മോട്ടോർ വാഹന വകുപ്പിൻറെ സേഫ് കേരളാ വിഭാഗം. ഓച്ചിറ മുതൽ അരൂർ വരെയുള്ള ദേശീയ പാതയി...തുട൪ന്ന് വായിക്കുക


ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കൾ, ബുധൻ, വെള്ളി

തിരു: ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും.നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം. മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള...തുട൪ന്ന് വായിക്കുക


വടക്കന്‍ ജില്ലകളില്‍ ദുരിത പെയ്ത്ത് തുടരുന്നു

കോഴിക്കോട്:: ടൗട്ടെ ചുഴലിക്കാറ്റിന്റെ മുന്നോടിയായി എത്തിയ ന്യൂനമര്‍ദം വടക്കന്‍മലബാര്‍ തീരത്തിന് സമീപത്തേക്ക് മാറിയതോടെ വടക്കന്‍ ജില്ലകളില്‍ ദുരിത പെയ്ത്ത് തുടരുന്നു. മലപ്പുറം മുതല്‍ കാസര്‍കോട് വരേയുള്ള ജില്ലക ളില്‍ മഴ ഇപ്പോഴും തുടരുകയാണ്. തീരദേശ മേഖല...തുട൪ന്ന് വായിക്കുക


കേന്ദ്ര ജലകമ്മീഷൻറെ പ്രളയ മുന്നറിയിപ്പ്

കൊച്ചി : മണിമല, അച്ചൻകോവിലാർ നദികളിൽ പ്രളയ സാധ്യതമുന്നറിയിപ്പ്- മണിമലയാറിൽ കേന്ദ്ര ജലകമ്മീഷന്റെ പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ സ്റ്റേഷ നിൽ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാൽ മണിമലയാറിൽ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നു. അച്ചൻകോവി...തുട൪ന്ന് വായിക്കുക


മൃഗസംരക്ഷണ വകുപ്പിന് കീഴിൽ കൺട്രോൾ റൂം ആരംഭിച്ചു

കാക്കനാട് : ജില്ലയിൽ അതിതീവ്ര ന്യൂനമർദ്ദത്തിന്റെ ഭാഗമായി ശക്തമായ കാറ്റും മഴയും തുടരുന്ന തിനാൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരം ഭിച്ചു. കർഷകർക്കും വളർത്തുമൃഗങ്ങളുടെ ഉടമകൾക്കും അടിയന്തര സഹായം ലഭിക്കുന്നതിനായി 0484...തുട൪ന്ന് വായിക്കുക


24 മണിക്കൂറിനുള്ളിൽ 157.2 മില്ലീമീറ്റർ; എറ്റവുമധികം മഴ ലഭിച്ചത് ആലപ്പുഴ മേഖലയിൽ

ആലപ്പുഴ: ജില്ലയിൽ ശനിയാഴ്ച രാവിലെ 8.30 വരെ, 24 മണിക്കൂറിനുള്ളിൽ ഏറ്റവുമധികം മഴ ലഭി ച്ചത് ആലപ്പുഴ മേഖലയിൽ. 157.2 മില്ലീമീറ്റർ മഴയാണ് ഈ ഭാഗത്ത് ലഭിച്ചത്. ചേർത്തല-133 എം. എം., ഹരിപ്പാട്-108.4 എം.എം., കായംകുളം-118.6 എം.എം., മങ്കൊമ്പ്-126 എം.എം., മാവേലി ക...തുട൪ന്ന് വായിക്കുക


തോട്ടപ്പള്ളി സ്പിൽവേയുടെ 15 ഷട്ടറുകൾ തുറന്നു; പൊഴിയിലൂടെ വെള്ളം കടലിലേക്ക്

അമ്പലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയുടെ 15 ഷട്ടറുകൾ തുറന്നു. പൊഴിമുറി ക്കൽ പൂർത്തീകരിച്ച തോടെ വേലിയിറക്ക സമയത്ത് കടലിലേക്ക് വെള്ള മൊഴുകുന്നുണ്ട്. ന്യൂനമർദ്ദത്തിന്റെ ഫലമായി കനത്ത മഴ പെയ്തതോടെ നദി കളിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഇതോടെ വെള്ളപ്പൊക്കം ഒഴിവാക്ക...തുട൪ന്ന് വായിക്കുക


നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺകർശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതു സംബ ന്ധിച്ച വിശദമായ ഉത്തരവ് അതത് ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ പുറപ്പെടുവിക്കും. ട്രിപ്പിൾ ല...തുട൪ന്ന് വായിക്കുക


വമ്പൻ പമ്പുമായി കളക്ടർ; നഗരത്തിൽ വെള്ളക്കെട്ട് ഒഴിവായി

എറണാകുളം: ആലപ്പുഴ ജില്ലാ കളക്ടറായിരിക്കേ വാങ്ങിയ വമ്പൻ പമ്പ് സെറ്റുമായി ജില്ലാ കളക്ടർ തുനിഞ്ഞിറങ്ങിയതോടെ നഗരത്തിലെ വെള്ളക്കെട്ട് ഭീഷണി ഒഴിവായി. കനത്തമഴയിൽ വെള്ള ക്കെട്ട് ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് ജില്ലാ കളക്ടർ എസ്.സുഹാസും നഗരസഭാ മേയർഎം. അനിൽ ...തുട൪ന്ന് വായിക്കുക


എയര്‍ടെല്‍ കോവിഡ് സേവനങ്ങള്‍ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ കമ്യൂണിക്കേഷന്‍സ് ദാതാക്കളായ ഭാരതി എയര്‍ടെല്‍ ഉപഭോ ക്താക്കള്‍ക്കായി കോവിഡ് സേവന സംരംഭങ്ങളുടെ ഒരു ശ്രേണി തന്നെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കുന്നു. കോവിഡ് സേവനങ്ങളും ബന്ധപ്പെട്ട വിവരങ്ങളും എല്ലാംഅനായാസംലഭ്യമാ...തുട൪ന്ന് വായിക്കുക


മെയ് 14 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യത

തിരു: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് തീവ്രന്യൂന മര്‍ദം ആയി മാറിയതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട,...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.