Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് 84 ദിവസങ്ങള്‍ക്ക് ശേഷം പതിനെട്ടിനും 44നുമിടയിൽ പ്രായമുള്ളവർക്ക് വാക്‌സിൻ: രജിസ്‌ട്രേഷൻ ആരംഭിച്ചു 24 മണിക്കൂറിനുള്ളിൽ 157.2 മില്ലീമീറ്റർ; എറ്റവുമധികം മഴ ലഭിച്ചത് ആലപ്പുഴ മേഖലയിൽ എയര്‍ടെല്‍ കോവിഡ് സേവനങ്ങള്‍ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ തിരു.പ്രസ് ക്ലബിലെ കമ്യൂണിറ്റി കിച്ചണിൽ നിന്ന് 3500 പേർക്ക് ഭക്ഷണം നൽകി

അറിയിപ്പുകള്‍

കൂടുതല്‍ 

കൊളംബിയ ഏഷ്യ ഹോസ്പിറ്റലിന്റെ 100 ശതമാനം ഓഹരികളും മണിപ്പാല്‍ ഹോസ്പിറ്റല്‍സ് ഏറ്റെടുത്തു

3/5/2021

ബംഗളുരു: കൊളംബിയ ഏഷ്യ ഹോസ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ (കൊളംബിയ ഏഷ്യ) 100 ശതമാനം ഓഹരികളും മണിപ്പാല്‍ ഹോസ്പിറ്റല്‍സ് ഏറ്റെടുത്തു. എല്ലാ നിയമപരമായ അനുമതി കളും ലഭിച്ചതിനെ തുടര്‍ന്നാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയായത്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാ മത്തെ മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിശൃംഖലയായി മണിപ്പാല്‍ഹോസ്പിറ്റല്‍ഈഏറ്റെടുക്കലോടു കൂടി മാറി. മണിപ്പാല്‍ ഹോസ്പിറ്റല്‍സിന്റെ ശക്തമായ ക്ലിനിക്കല്‍ അനുഭവപരിജ്ഞാനവും സേവ നങ്ങളുടെ വ്യാപ്തിയും കൊളംബിയ ഏഷ്യയുടെ ക്ലിനിക്കലും മറ്റു സേവനങ്ങളുടെഗുണനിലവാര വും ലയിച്ചുചേര്‍ന്ന സ്ഥാപനം രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ഗുണനിലവാരമുള്ള മൂന്നാംഘട്ട,നാലാം ഘട്ട ആരോഗ്യപരിരക്ഷാ ആവശ്യങ്ങളെ അഭിസംബോധന ചെയ്യാന്‍ പ്രാപ്തമാണ്.

പ്രമുഖ ആരോഗ്യപരിരക്ഷാ ദാതാക്കളായ രണ്ട് സ്ഥാപനങ്ങള്‍ ഒന്നായി പ്രവര്‍ത്തിക്കുന്നതിനുള്ള എല്ലാ നിയമപരമായ പ്രക്രിയകളും പൂര്‍ത്തിയായതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് മണിപ്പാല്‍ എഡ്യൂക്കേഷന്‍ ആന്റ് മെഡിക്കല്‍ ഗ്രൂപ്പ് (എംഇഎംജി) ചെയര്‍മാന്‍ ഡോ രഞ്ജന്‍ പൈ പറഞ്ഞു. ഞങ്ങളുടെ എല്ലാ രോഗികള്‍ക്കും ലോകോത്തര ചികിത്സാനുഭവം നല്‍കുന്നതിനായി രണ്ട് സംവി ധാനങ്ങളിലുമുള്ള മികച്ചതിനെ സ്വാംശീകരിച്ചുകൊണ്ടുള്ള കൂടിച്ചേരലിലാണ് ഇപ്പോഴത്തെശ്രദ്ധ. മണിപ്പാല്‍ കുടുംബത്തിലേക്ക് കൊളംബിയ ഏഷ്യ ഹോസ്പിറ്റലിന്റെ മുഴുവന്‍ ടീമിനേയും ഞാന്‍ ഒരിക്കല്‍ കൂടി സ്വാഗതം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു.

കൊളംബിയ ഏഷ്യയെ ഏറ്റെടുക്കുന്നതിലൂടെ മണിപ്പാല്‍ ഹോസ്പിറ്റല്‍സിന്റെ ദേശീയ തലത്തിലെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ലയനത്തോടെ മണിപ്പാല്‍ ഹോസ്പിറ്റല്‍സിന് കീഴില്‍ 14 നഗരങ്ങളിലായി 26 ആശുപത്രികള്‍ വരും. 7000-ല്‍ അധികം കിടക്കകളും 4000-ത്തില്‍ അധികം ഡോക്ടര്‍മാരും 10,000-ല്‍ അധികംജീവനക്കാരും അടങ്ങിയ പ്രതിഭാസമ്പത്തുള്ളആശുപത്രിശൃംഖ ലയായി മണിപ്പാല്‍. വര്‍ഷം നാല് മില്ല്യണ്‍ രോഗികളെ ചികിത്സിക്കുന്ന ഈ ആശുപത്രി ശൃംഖ ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യപരിരക്ഷാ സേവനദാതാക്കളുടെ കൂട്ടത്തിലാണുള്ളത്.

രണ്ട് സ്ഥാപനങ്ങളിലും അധിഷ്ഠിതമായിട്ടുള്ള ക്ലിനിക്കല്‍, സേവന മികവുകള്‍ കൂടുതല്‍ രോഗി കള്‍ക്ക് സേവനം നല്‍കുന്നതിലേക്ക് നയിക്കുമെന്നതിനാല്‍ മണിപ്പാല്‍, കൊളംബിയ ഏഷ്യകൂട്ടു ക്കെട്ടിനെ താന്‍ വളരെയധികംആവേശത്തോടെയാണ് കാണുന്നതെന്ന് കൊളംബിയ പെസിഫിക് മാനേജ്‌മെന്റ് ചെയര്‍മാനായ ഡാന്‍ ബാട്ടി പറഞ്ഞു.

ബംഗളുരുവിലെ ഹെബ്ബാളില്‍ 2005-ല്‍ കൊളംബിയ ഏഷ്യഹോസ്പിറ്റല്‍സിന് ബംഗളുരു,മൈസൂര്‍, കൊല്‍ക്കത്ത, ഗുരുഗ്രാം, ഗാസിയാബാദ്, പട്യാല, പൂനെ എന്നീ നഗരങ്ങളിലെ 11 ആശുപത്രിക ളിലായി 1300 കിടക്കകളും 1200 ഡോക്ടര്‍മാരും 4000 ജീവനക്കാരും ഉണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകോഴി കര്‍ഷകരെ സംരക്ഷിക്കാന്‍ നടപടി വേണം

മലപ്പുറം : ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കോഴി കര്‍ഷകരെ ദുരിതത്തിലാക്കിയെന്ന്് കേരളാ പോള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓണ്‍ലൈന്‍ യോഗത്തില്‍ വിലയിരുത്തി. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നുള്ള ഗതാഗത നിയന്ത്രണങ്ങള്‍ മൂലം കോഴിത്തീറ്റ ...തുട൪ന്ന് വായിക്കുക


കോവിഡ് ആശുപത്രിയിലേക്ക് സാധന സാമഗ്രികള്‍ നല്‍കി

മലപ്പുറം : ജില്ലാ സഹകരണ ആശുപത്രി മലപ്പുറം ടൗണ്‍ഹാളില്‍ മുനിസിപ്പാലിറ്റിയുടെ സഹകര ണത്തോട് കൂടി ആരംഭിക്കുന്ന താല്‍ക്കാലിക കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് താമരക്കുഴി റസിഡന്റ്‌സ് അസോസിയേഷന്‍ എല്ലാ കിടക്കകളിലേക്കും ആവശ്യമായ ബെഡ്ഷീറ്റ്, ബക്കറ്റ്, യൂറിന്‍...തുട൪ന്ന് വായിക്കുക


കോവിഡ്: വരുമാനം കുറഞ്ഞ ഉപഭോക്താക്കള്‍ക്ക് 270 കോടിയുടെ ആനുകൂല്യങ്ങളുമായി എയര്‍ടെല്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രീമിയം കമ്യൂണിക്കേഷന്‍സ് ദാതാക്കളായ ഭാരതി എയര്‍ടെല്‍ കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കള്‍ക്ക് നെറ്റ്‌വര്‍ക്കില്‍ കണക്റ്റഡായിരിക്കാന്‍ പ്രത്യേകആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. 55 ദശലക്ഷത്തിലധികം വരുന്ന താഴ്ന്ന വരുമാനുമുള്ള ഉപഭോക്താക...തുട൪ന്ന് വായിക്കുക


ഗ്രാമീണ മേഖലയില്‍ കോവിഡ് പരിശോധനയും ഓക്‌സിജന്‍ വിതരണവും കാര്യക്ഷമമാക്കണമെന്നു പ്രധാനമന്ത്രി

ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വെന്റിലേറ്ററുകള്‍ സംബന്ധിച്ച് ഉടന്‍ കണക്കെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശം. രാജ്യത്തെ കോവിഡ് വ്യാപനം സംബ ന്ധിച്ച് വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിര...തുട൪ന്ന് വായിക്കുക


ലോക്ക്ഡൗണിൽ വാഹനങ്ങൾ വഴിയിൽ കുടുങ്ങില്ല: സഹായവുമായി മോട്ടോർ വാഹന വകുപ്പ്

ആലപ്പുഴ: ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ വാഹന വർക്ഷോപ്പുകൾ അടഞ്ഞുകിടക്കുന്നതി നാൽ ദേശീയ പാതയിലും സംസ്ഥാന പാതകളിലും ബ്രേക്ക്ഡൗൺ ആകുന്ന വാഹനങ്ങൾക്ക് സഹായ ഹസ്തമേകി ജില്ലയിലെ മോട്ടോർ വാഹന വകുപ്പിൻറെ സേഫ് കേരളാ വിഭാഗം. ഓച്ചിറ മുതൽ അരൂർ വരെയുള്ള ദേശീയ പാതയി...തുട൪ന്ന് വായിക്കുക


ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കൾ, ബുധൻ, വെള്ളി

തിരു: ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും.നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം. മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള...തുട൪ന്ന് വായിക്കുക


വടക്കന്‍ ജില്ലകളില്‍ ദുരിത പെയ്ത്ത് തുടരുന്നു

കോഴിക്കോട്:: ടൗട്ടെ ചുഴലിക്കാറ്റിന്റെ മുന്നോടിയായി എത്തിയ ന്യൂനമര്‍ദം വടക്കന്‍മലബാര്‍ തീരത്തിന് സമീപത്തേക്ക് മാറിയതോടെ വടക്കന്‍ ജില്ലകളില്‍ ദുരിത പെയ്ത്ത് തുടരുന്നു. മലപ്പുറം മുതല്‍ കാസര്‍കോട് വരേയുള്ള ജില്ലക ളില്‍ മഴ ഇപ്പോഴും തുടരുകയാണ്. തീരദേശ മേഖല...തുട൪ന്ന് വായിക്കുക


കേന്ദ്ര ജലകമ്മീഷൻറെ പ്രളയ മുന്നറിയിപ്പ്

കൊച്ചി : മണിമല, അച്ചൻകോവിലാർ നദികളിൽ പ്രളയ സാധ്യതമുന്നറിയിപ്പ്- മണിമലയാറിൽ കേന്ദ്ര ജലകമ്മീഷന്റെ പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ സ്റ്റേഷ നിൽ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാൽ മണിമലയാറിൽ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നു. അച്ചൻകോവി...തുട൪ന്ന് വായിക്കുക


മൃഗസംരക്ഷണ വകുപ്പിന് കീഴിൽ കൺട്രോൾ റൂം ആരംഭിച്ചു

കാക്കനാട് : ജില്ലയിൽ അതിതീവ്ര ന്യൂനമർദ്ദത്തിന്റെ ഭാഗമായി ശക്തമായ കാറ്റും മഴയും തുടരുന്ന തിനാൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരം ഭിച്ചു. കർഷകർക്കും വളർത്തുമൃഗങ്ങളുടെ ഉടമകൾക്കും അടിയന്തര സഹായം ലഭിക്കുന്നതിനായി 0484...തുട൪ന്ന് വായിക്കുക


24 മണിക്കൂറിനുള്ളിൽ 157.2 മില്ലീമീറ്റർ; എറ്റവുമധികം മഴ ലഭിച്ചത് ആലപ്പുഴ മേഖലയിൽ

ആലപ്പുഴ: ജില്ലയിൽ ശനിയാഴ്ച രാവിലെ 8.30 വരെ, 24 മണിക്കൂറിനുള്ളിൽ ഏറ്റവുമധികം മഴ ലഭി ച്ചത് ആലപ്പുഴ മേഖലയിൽ. 157.2 മില്ലീമീറ്റർ മഴയാണ് ഈ ഭാഗത്ത് ലഭിച്ചത്. ചേർത്തല-133 എം. എം., ഹരിപ്പാട്-108.4 എം.എം., കായംകുളം-118.6 എം.എം., മങ്കൊമ്പ്-126 എം.എം., മാവേലി ക...തുട൪ന്ന് വായിക്കുക


തോട്ടപ്പള്ളി സ്പിൽവേയുടെ 15 ഷട്ടറുകൾ തുറന്നു; പൊഴിയിലൂടെ വെള്ളം കടലിലേക്ക്

അമ്പലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയുടെ 15 ഷട്ടറുകൾ തുറന്നു. പൊഴിമുറി ക്കൽ പൂർത്തീകരിച്ച തോടെ വേലിയിറക്ക സമയത്ത് കടലിലേക്ക് വെള്ള മൊഴുകുന്നുണ്ട്. ന്യൂനമർദ്ദത്തിന്റെ ഫലമായി കനത്ത മഴ പെയ്തതോടെ നദി കളിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഇതോടെ വെള്ളപ്പൊക്കം ഒഴിവാക്ക...തുട൪ന്ന് വായിക്കുക


നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺകർശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതു സംബ ന്ധിച്ച വിശദമായ ഉത്തരവ് അതത് ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ പുറപ്പെടുവിക്കും. ട്രിപ്പിൾ ല...തുട൪ന്ന് വായിക്കുക


വമ്പൻ പമ്പുമായി കളക്ടർ; നഗരത്തിൽ വെള്ളക്കെട്ട് ഒഴിവായി

എറണാകുളം: ആലപ്പുഴ ജില്ലാ കളക്ടറായിരിക്കേ വാങ്ങിയ വമ്പൻ പമ്പ് സെറ്റുമായി ജില്ലാ കളക്ടർ തുനിഞ്ഞിറങ്ങിയതോടെ നഗരത്തിലെ വെള്ളക്കെട്ട് ഭീഷണി ഒഴിവായി. കനത്തമഴയിൽ വെള്ള ക്കെട്ട് ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് ജില്ലാ കളക്ടർ എസ്.സുഹാസും നഗരസഭാ മേയർഎം. അനിൽ ...തുട൪ന്ന് വായിക്കുക


എയര്‍ടെല്‍ കോവിഡ് സേവനങ്ങള്‍ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ കമ്യൂണിക്കേഷന്‍സ് ദാതാക്കളായ ഭാരതി എയര്‍ടെല്‍ ഉപഭോ ക്താക്കള്‍ക്കായി കോവിഡ് സേവന സംരംഭങ്ങളുടെ ഒരു ശ്രേണി തന്നെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കുന്നു. കോവിഡ് സേവനങ്ങളും ബന്ധപ്പെട്ട വിവരങ്ങളും എല്ലാംഅനായാസംലഭ്യമാ...തുട൪ന്ന് വായിക്കുക


മെയ് 14 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യത

തിരു: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് തീവ്രന്യൂന മര്‍ദം ആയി മാറിയതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട,...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.