Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് വിതരണം ചെയ്തത് 1,12,12,353 ഡോസ് വാക്‌സിൻ ലോക്ക്ഡൗൺ സ്ട്രാറ്റജിയിൽ 16ന് ശേഷം മാറ്റം വരുത്തും: മുഖ്യമന്ത്രി ലോകരക്തദാതദിനത്തില്‍ സംസ്ഥാന പോലീസ് മേധാവി രക്തംദാനം ചെയ്തു മൂന്നാം തരംഗം നേരിടാന്‍ ആരോഗ്യവകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍ ആറ് മാസത്തിനിടെ 10 ലക്ഷം യൂസര്‍മാര്‍; ഡിജിബോക്‌സിന് വന്‍ കുതിപ്പ്

നിയമകാരൃം

കൂടുതല്‍ 

കോവിഡ് വാക്സിന്റെ വില വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും ചോദ്യ ങ്ങള്‍ഉന്നയിച്ചും സുപ്രീം കോടതി

30/4/2021

ന്യൂഡൽഹി : കോവിഡ് വാക്സിന്റെ വില വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും ചോദ്യ ങ്ങള്‍ഉന്നയിച്ചും സുപ്രീം കോടതി. കോവിഡ് പ്രതിരോധ വാക്‌സിന്റെ വിലനിര്‍ണയവും വിതര ണവും കേന്ദ്രസര്‍ക്കാര്‍ വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് വിട്ടുനല്‍കരുതെന്ന് കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. വാക്‌സിന്‍ വികസിപ്പിക്കുന്നതിന് 4,500 കോടിരൂപ നിര്‍മാതാക്കള്‍ക്ക് നല്‍കിയ സ്ഥിതിക്ക് സര്‍ ക്കാരിന് വാക്‌സിനു മേല്‍ അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

കോവിഡ് രണ്ടാം തരംഗം നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോടതി. കോവിഡുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ വിമര്‍ശനം. ഇതുമായി ബന്ധപ്പെട്ട് 10 ചേദ്യങ്ങളാണ് കോടതി സര്‍ക്കാരിനോട് ചോദിച്ചത്. വാക്‌സിന്‍ വിലയും ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയും ഓക്‌സിജന്‍ ലഭ്യതയും ഉള്‍പ്പെടെയുള്ള വിഷയങ്ങളിലൂന്നിയായിരുന്നു കോടതിയുടെ ചോദ്യങ്ങള്‍.

രാഷ്ട്രീയംകളിക്കാനുള്ളസമയല്ല ഇതെന്ന് ഡല്‍ഹിസര്‍ക്കാരിനോട് സുപ്രീംകോടതി. കോവിഡ് കാലത്ത് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിക്കൊണ്ട് രാഷ്ട്രീയം കളിക്കരുത്. സഹകരണത്തി ന്റെ പാതയാണ് പിന്തുടരേണ്ടതെന്നും സുപ്രീം കോടതി ഓര്‍മിപ്പിച്ചു. നിലവിലെ പ്രതി സന്ധിഘട്ട ത്തെ അതിജീവിക്കാന്‍ ഭരണസംവിധാനം പൂര്‍ണമായും ഫലവത്തായി പ്രവര്‍ത്തിക്കുമെന്ന് ഡല്‍ ഹി സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പുനല്‍കി. ഡല്‍ഹിയുടെ കാര്യത്തില്‍ കേന്ദ്രത്തിന് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

മെയ് ഒന്ന് മുതല്‍ നാല് ദിവസം കൂടിച്ചേരലുകള്‍ പാടില്ലെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനങ്ങളോ ഒത്തുചേരലുകളോ പാടില്ല. കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കുന്നു ണ്ടെന്ന് പോലീസ് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെ തിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കാനും കോടതി നിര്‍ദേശിച്ചു. കോവി ഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മേയ് 4 മുതല്‍ 9 വരെ ലോക്ഡൗണിനു സമാന മായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംതമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്ക് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോ ടതി

ചെന്നൈ : തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്ക് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോ ടതി. ജൂണ്‍ 28-നകം സംസ്ഥാനത്തെ കോവിഡ് മരണവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് തമിഴ്നാട് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. സംസ്ഥാനത്...തുട൪ന്ന് വായിക്കുക


ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷണത്തിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈ ക്കോടതിയെ സമീപിക്കുന്നു

കൊച്ചി : ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷണത്തിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈ ക്കോടതിയെ സമീപിക്കുന്നു. കളളപ്പണക്കേസ് പ്രതികളായ സ്വപ്നയുടെ ശബ്ദരേഖയിലും സന്ദീപിന്റെ കത്തിലുമുളള അന്വേഷണം ചോദ്യം ചെയ്താണ് കോടതിയെ സമീപിക്കുന്നത്. സമാന്തരമായിഅന്വേ ഷണം ...തുട൪ന്ന് വായിക്കുക


മുട്ടിൽ വനംകൊള്ള കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി: സ്റ്റേ ആവശ്യം കോടതി നിരസിച്ചു

കൊച്ചി : മുട്ടിൽ വനംകൊള്ള കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസന്വേ ഷണം സ്റ്റേ ആവശ്യം കോടതി നിരസിച്ചു. കേസ് റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട് പ്രതികളിലൊരാ ളായ ആന്റോ അഗസ്റ്റിൻ സമർപ്പിച്ച ഹർജി ഹൈക്കോടതി കൂടുതൽ വാദത്തിന്‌ മാറ്റി. ജസ്റ്റിസ് നാരായണ പിഷാര...തുട൪ന്ന് വായിക്കുക


മുട്ടില്‍ മരങ്ങള്‍ മുറിച്ചു കടത്തിയ കേസന്വേഷണം: സ്റ്റേ തള്ളി:പുറത്തു വന്നിരിക്കുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി : വയനാട് മുട്ടില്‍ ഈട്ടി അടക്കം കോടിക്കണക്കിന് രൂപ വിലമതി ക്കുന്ന മരങ്ങള്‍ മുറിച്ചു കടത്തിയ കേസുമായി ബന്ധപ്പെട്ട അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈ ക്കോടതി തള്ളി.അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍പ...തുട൪ന്ന് വായിക്കുക


കെ.സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി അനുമതി

കാസര്‍കോട് : നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്ന കെ.സുന്ദരയുടെ മൊഴി യുടെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി അനുമതി നല്‍കി. മഞ്ചേശ്വരത്ത് ഇടത് സ്ഥാനാര്‍ഥിയായിരുന്ന വി.വി.രമേശന്‍ നല്‍കിയ ഹര്...തുട൪ന്ന് വായിക്കുക


വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയത്തിനെതിരേ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി : വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയത്തിനെതിരേ കേന്ദ്ര സര്‍ക്കാര്‍. വാട്‌സ്ആപ്പ് ഉപഭോക്താക്കളെ സമ്മര്‍ദത്തിലാക്കി പുതിയ നയം അംഗീകരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ കുറ്റപ്പെടുത്തി. സ്വമേധയായുള്ള അനുമതിയില്ലാതെ ഡാറ്റ പങ്കുവെയ്...തുട൪ന്ന് വായിക്കുക


മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ വിനോദ് ദുവ യ്ക്കെതിരേയുളള രാജ്യദ്രോഹക്കേസ് സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി : ഹിമാചല്‍ പ്രദേശ് സ്വദേശിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ വിനോദ് ദുവ യ്ക്കെതിരേയുളള രാജ്യദ്രോഹക്കേസ് സുപ്രീംകോടതി റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് നേടുന്നതിനായി മരണങ്ങളും ഭീകരാക്രമണങ്ങളും ഉപയോഗിച്ചെന്ന് ദുവ യുട്യൂബ് ചാനല്...തുട൪ന്ന് വായിക്കുക


കോവിഡ്: മാതാപിതാക്കള്‍ നഷ്ടപെട്ട 49 കുട്ടികള്‍ കേരളത്തിലുണ്ടെന്ന് ദേശിയ ബാലാവകാശ കമ്മീഷന്‍ സുപ്രീം കോടതിയിൽ

ന്യൂഡൽഹി : കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാതാപിതാക്കള്‍ നഷ്ടപെട്ട 49 കുട്ടികള്‍ കേരളത്തി ലുണ്ടെന്ന് ദേശിയ ബാലാവകാശ കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. എട്ട് കുട്ടികള്‍ ഉപേ ക്ഷിക്കപ്പെട്ടു. മാതാപിതാക്കളില്‍ ഒരാള്‍ മരിച്ച 895 കുട്ടികളാണ് കേരളത്തിലുള്ളത്...തുട൪ന്ന് വായിക്കുക


കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി : കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി.വാക്‌സിന് രണ്ടുവില ഈടാക്കുക, വാക്‌സിന്‍ ക്ഷാമം തുടങ്ങി വാക്‌സിന്‍ നയത്തിലെ അപാകതകള്‍ ചൂണ്ടി ക്കാട്ടിയ കോടതി കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. വാക്‌സിന്‍ യജ്ഞവ...തുട൪ന്ന് വായിക്കുക


പൗരന്മാര്‍ക്ക് എന്തുകൊണ്ട് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാരിനോട് കേരള ഹൈക്കോടതി

കൊച്ചി: പൗരന്മാര്‍ക്ക് എന്തുകൊണ്ട് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാരി നോട് കേരളഹൈക്കോടതി. ഫെഡറലിസം നോക്കേണ്ട സമയമിതല്ലെന്നും കോടതി പറഞ്ഞു.ആര്‍. ബി.ഐ.യുടെ ഡിവിഡന്റ് കൈയിലിരിക്കേ ഇത് വാക്‌സിനേഷനായി വിനിയോഗിച്ചുകൂടേയെന്നും ആരാഞ്...തുട൪ന്ന് വായിക്കുക


സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി

കൊച്ചി : പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി. ഇന്നു സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചപ്പോളായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. എന്നാല്‍ പ്രതിപക്ഷ എ...തുട൪ന്ന് വായിക്കുക


കേരളത്തിന് ആവശ്യമായ വാക്സിന്‍ എപ്പോള്‍ നല്‍കാനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി

എറണാകുളം : കേരളത്തിന് ആവശ്യമായ വാക്സിന്‍ എപ്പോള്‍ നല്‍കാനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി. വെള്ളിയാഴ്ചയ്ക്കകം കേന്ദ്രം ഇക്കര്യത്തില്‍ വ്യക്തമായ മറു പടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. വാക്സിന്‍ ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകള...തുട൪ന്ന് വായിക്കുക


പോലീസ് ഉദ്യോഗസ്ഥനെ ശകാരിച്ച ജുഡീഷ്യല്‍ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റിനെ മാറ്റി ഹൈക്കോടതി ഉത്തരവ്

കൊച്ചി: അത്യാവശ്യഘട്ടത്തില്‍ മജിസ്ട്രേറ്റിനെ ഫോണില്‍ നേരിട്ടു വിളിച്ച പാറശ്ശാല എ.എസ്.ഐ. യ്ക്ക് മജിസ്ട്രേറ്റ് വക ശകാരവര്‍ഷം. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ടിയാററോസ് മേരി പോലീസ് ഉദ്യോഗസ്ഥനെ ശകാരിക്കുന്നതിന്റെ ശബ്ദ ക്ലിപ്പാണ് സ...തുട൪ന്ന് വായിക്കുക


കേരള സര്‍വകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി : കേരള സര്‍വകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി. സംവരണ തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കിയായിരുന്നു സര്‍വ കലാ ശാല സംവരണ...തുട൪ന്ന് വായിക്കുക


ആര്‍.ടി.പി.സി.ആര്‍ പരിശോധന നിരക്ക് : സ്വകാര്യ ലാബുകള്‍ നല്‍കിയ ഹര്‍ജിഹൈക്കോടതി തള്ളി

കൊച്ചി : കോവിഡ് കണ്ടെത്താനുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധനയും നിരക്ക് 500 രൂപയാ ക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബുകള്‍ നല്‍കിയ ഹര്‍ജിഹൈക്കോടതി തള്ളി.പരി ശോധനയ്ക്ക് 135 രൂപ മുതല്‍ 245 രൂപവരെയെ ചെലവ് വരികയുള്ളുവെന്ന് കോടതി നിരീക്ഷിച്ചു. ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.