Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓണക്കിറ്റുകളിൽ വിളർച്ചയ്ക്കെതിരെ സന്ദേശം മുദ്രണം ചെയ്ത് വനിതാ ശിശു വികസന വകുപ്പ് തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒപി സമയം ദീര്‍ഘിപ്പിച്ചു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യു.ജി.സി കണ്ടെത്തി സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നു ഹൈക്കോടതി ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി: ഞായറാഴ്ച ലോക്ഡൗണ്‍

കായികം

കൂടുതല്‍ 

മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി മണപ്പുറം ഫൗണ്ടേഷൻ

17/4/2021

(സി.എം.എ ഫൈനലിൽ കേരള തലത്തിൽ ഒന്നാം റാങ്കും, അഖിലേന്ത്യാ തലത്തിൽ 29ആം റാങ്കും കരസ്ഥമാക്കിയ ശ്രീലിമ ടി എസിന് ക്യാഷ് അവാർഡും പ്രത്യേക പുരസ്കാരവും നൽകി മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാർ)

തൃശൂര്‍: സി.എം.എ ഫൈനലില്‍ അഖിലേന്ത്യാ തലത്തില്‍ മികച്ച വിജയം നേടിയ മണപ്പുറം മാ ക്യാമ്പസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ 35 വിദ്യാര്‍ത്ഥികളെ മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി വി.പി. നന്ദകുമാര്‍ ക്യാഷ് പ്രൈസും, പ്രശസ്തി പത്രവും നല്‍കി അനുമോദിച്ചു. കേരള തലത്തില്‍ ഒന്നാം റാങ്കും അഖിലേന്ത്യാതലത്തില്‍ 29ാം റാങ്കും കരസ്ഥമാക്കിയ ശ്രീലിമഎസിന് ക്യാഷ് അവാർഡും പ്രത്യേക പുരസ്കാരവും നൽകി അഭിനന്ദിച്ചു. മണപ്പുറം സരോജിനി പദ്മനാഭന്‍ ഹാളില്‍ നടന്ന ചട ങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ ജോര്‍ജ് ഡി ദാസ് അധ്യക്ഷത വഹിച്ചു.

ഭോപ്പാലില്‍ നടന്ന ജൂനിയര്‍ ഫെഡറേഷന്‍ നാഷണല്‍മീറ്റിലും,കാലിക്കറ്റ് യൂണിവേഴ്‌സിറ്റിസൗത്ത് സോണ്‍ മീറ്റിലും നാട്ടിക സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നിന്നും മികവ് തെളിയിച്ച അത്ലറ്റുകളെ ചടങ്ങില്‍ മണപ്പുറം ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ സുഷമാ നന്ദകുമാര്‍ ആദരിച്ചു. മാഫിറ്റ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ നിന്നും സംസ്ഥാനതല മത്സരങ്ങളില്‍ വിവിധ കാറ്റഗറികളിലായി മികവ് തെളിയിച്ച ബാഡ്മിന്റണ്‍ താരങ്ങളെയും ശനിയാഴ്ച നടന്ന ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ ആദരിച്ചു.

നാല് സ്വര്‍ണവും രണ്ട് വെള്ളിയും നേടി വേള്‍ഡ് യൂണിവേഴ്‌സിറ്റി മത്സരത്തിലേക്ക് തിരഞ്ഞെ ടുക്കപ്പെട്ട ആന്‍സി സോജന്‍, രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നേടി വേള്‍ഡ് യൂണിവേഴ്‌സിറ്റി മത്സരത്തിലേക് തിരഞ്ഞെടുക്കപ്പെട്ട അഞ്ജലി പി.ഡി, ഒരു സ്വര്‍ണവും, രണ്ട് വെങ്കലവുംനേടിയ ആന്‍ റോസ് ടോമി, ഒരു സ്വര്‍ണവും രണ്ടു വെള്ളിയും നേടിയ ശിവപ്രിയ, ഒരു വെള്ളിയുംരണ്ട് വെങ്കലവും നേടിയ അതുല്യ പി.എ, ഒരു വെള്ളി നേടിയ അഞ്ജലി ഇ.എസ് എന്നിവരെയുംകേര ളത്തിലെ വിവിധ ഭാഗങ്ങളിലായി വ്യത്യസ്ത കാറ്റഗറികളില്‍ മികവ് തെളിയിച്ച മാഫിറ്റ് ബാഡ്മി ന്റണ്‍ അക്കാദമിയിലെ താരങ്ങളായ മിന്‍ഹാജ്, റോഷന്‍, അരുണ്‍ദേവ്, വിജയ്പ്രസാദ്, സാക്കിര്‍, ഫൗഷാദ്, വിവേക്, സുധീഷ് എന്നിവരേയും അനുമോദിച്ചു.

മണപ്പുറം അക്കാദമി പ്രഫഷണൽ എഡ്യൂക്കേഷൻ ഡയറക്ടർ രാമസുബ്രമണ്യൻ ടി.എൻ, മണ പ്പുറം അക്കാദമിക്സ് ഡയറക്ടർ ഡോ ഷാജി മാത്യു, മാഫിറ്റ് ട്രെയിനർ മുഹമ്മദ്‌ സാജിർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംലോക വനിതാ ബാഡ്‌മിന്റൺ ചാമ്പ്യൻ പി വി സിന്ധു ഇന്ത്യയിൽ തിരിച്ചെത്തി

ന്യൂഡൽഹി: ലോക വനിതാ ബാഡ്‌മിന്റൺ ചാമ്പ്യൻ പി വി സിന്ധു ഇന്ത്യയിൽ തിരിച്ചെത്തി. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ ആവേശകരമായ വരവേൽപ്പാണ്‌ ലഭിച്ചത്‌. ആരാധ കരും ബാഡ്‌മിന്റൺ അസോസിയേഷൻ ഭാരവാഹികളും സ്വീകരിക്കാനെത്തി. ഇനിയും മെഡലുകൾ കൊണ്ടുവരുമെന്ന്‌ സിന്ധു ...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌സ് സെമി ഫൈനലില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് തോല്‍വി

ഒളിമ്പിക്‌സ് സെമി ഫൈനലില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് തോല്‍വി. ലോക ചാമ്പ്യന്മാരായ ബെല്‍ജിയമാണ് ഇന്ത്യയെ കീഴടക്കിയത്. രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് ബെല്‍ജിയത്തി ന്റെ വിജയം. ഇതോടെ ഇന്ത്യയുടെ ഫൈനല്‍ മോഹങ്ങള്‍ അവസാനിച്ചു. എന്നാല്‍ മെഡല്‍ പ്രതീ ക്ഷ അ...തുട൪ന്ന് വായിക്കുക


ടോക്യോ ഒളിമ്പിക്സിൽ ചരിത്രമെഴുതി ഇന്ത്യൻ വനിതാ ഹോക്കി ടീം

ടോക്യോ ഒളിമ്പിക്സിൽ ചരിത്രമെഴുതി ഇന്ത്യൻ വനിതാ ഹോക്കി ടീം. ഒളിമ്പിക്സിൽ ആദ്യമായി സെമി ഫൈനലിൽ ഇന്ത്യൻ വനിതാ ടീം പ്രവേശിച്ചു. കരുത്തരായ ഓസ്ട്രേലിയയെ 1-0 ന് തകർ ത്താണ് ഇന്ത്യൻ വനിതാ ടീമിന്റെ ചരിത്ര കുതിപ്പ്. മൂന്ന് തവണ ജേതാക്കളായ ഓസ്ട്രേലിയയെ അട്ടിമറ...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌സ് ഓണ്‍ലൈന്‍ ക്വിസ് മത്സരം: മത്സര വിജയികള്‍

കാസർഗോഡ് : ടോക്കിയോ ഒളിമ്പിക്‌സിനോടനുബന്ധിച്ച് ജില്ലാ സ്‌പോര്‍ട്‌സ് കണ്‍സിലിന്റെയും സ്റ്റുഡന്റ്‌സ് പോലീസ് യൂണിറ്റിന്റെയും സഹകരണത്തോടെ നടത്തിയ ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ചട്ടഞ്ചാല്‍ സി.എച്ച്. എസ്.എസിലെ എ.കെ. അഭിനന്ദ് ഒന്നാം സ്ഥാന ...തുട൪ന്ന് വായിക്കുക


ഒളിംപിക്‌സ് ബോക്‌സിംഗില്‍ പുരുഷ വിഭാഗത്തിലെ 91 കിലോയില്‍ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍ പുറത്തായി

ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യക്ക് തിരിച്ചടി. പുരുഷ വിഭാഗത്തിലെ 91 കിലോയില്‍ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍ പുറത്തായി. ലോക ചാമ്പ്യനായ ഉസ്ബക്ക് താരം ബാക്കോദിര്‍ ജലോലോവി നോടാണ് സതീഷ്‌കുമാര്‍ തോറ്റത്. പരിക്ക് അവഗണിച്ചാണ് സതീഷ് മത്സരിക്കാനിറങ്ങിയത്. ...തുട൪ന്ന് വായിക്കുക


ടോകിയോ ഒളിമ്പിക്‌സില്‍ സിന്ധുവിന് വെങ്കലം : രണ്ട് ഒളിമ്പിക്‌സു കളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത

ടോകിയോ: ടോകിയോ ഒളിമ്പിക്‌സില്‍ സിന്ധുവിന് വെങ്കലം. ചൈനീസ് താരമായ ഹീ ബിന്‍ജാ വോയും സിന്ധുവും തമ്മിലുള്ള വെങ്കല മെഡലിനുള്ള പോരാട്ടത്തില്‍ നേരിട്ടുള്ള ഗെയ്മുകള്‍ക്കാ യിരുന്നു സിന്ധുവിന്റെ വിജയം. സ്‌കോര്‍ 21-13, 21-15. തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലാ...തുട൪ന്ന് വായിക്കുക


വേഗ റാണിയായി ജമൈക്കയുടെ എലൈൻ തോംസൺ

ടോക്യോയിലെ വേഗ റാണിയായി ജമൈക്കയുടെ എലൈൻ തോംസൺ. 10.61 സെക്കൻഡിലാണ് എലൈൻ നൂറു മീറ്റർ പൂർത്തിയാക്കിയത്. 33 വർഷം മുമ്പുള്ള റെക്കോർഡ് പഴങ്കഥയാക്കിയാണ് താരം സ്വർണത്തിലേക്ക് ഓടിക്കയറിയത്. ഷെല്ലി ആൻ ഫ്രേസർക്കാണ് വെള്ളി. ഷരിക ജാക്‌സണ്‍ വെങ്കലം നേടി. മൂന്ന...തുട൪ന്ന് വായിക്കുക


വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ഫൈനലിന് യോഗ്യത നേടി ഇന്ത്യയുടെ കമല്‍പ്രീത് കൗര്‍

വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ഫൈനലിന് യോഗ്യത നേടി ഇന്ത്യയുടെ കമല്‍പ്രീത് കൗര്‍. യോഗ്യതാ മാര്‍ക്കായ 64 മീറ്റര്‍ എറിഞ്ഞ് രണ്ടാം സ്ഥാനക്കാരിയായണ് താരം ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. അതേസമയം ഇതേയിനത്തില്‍ മത്സരിച്ച ഇന്ത്യയുടെ സീമ പുനിയക്ക് ഫൈനലിന് യോഗ്യത ന...തുട൪ന്ന് വായിക്കുക


ഒളിംപിക്സില്‍ ഇന്ത്യ രണ്ടാമത്തെ മെഡല്‍ ഉറപ്പിച്ചു : ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ സെമിയില്‍

ഒളിംപിക്സില്‍ ഇന്ത്യ രണ്ടാമത്തെ മെഡല്‍ ഉറപ്പിച്ചു. ബോക്‌സിങ്ങില്‍ വനിതകളുടെ 69 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പെയ് താരം ചെന്‍ നിന്‍ ചിന്നിനെ തകര്‍ത്താണ് ലവ്‌ലിന സെമിയിലേക്ക് മുന്നേറിയ...തുട൪ന്ന് വായിക്കുക


ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ കാത്ത് ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ഒളിമ്പിക്‌സിന്റെ ക്വാര്‍ട്ടറില്‍

ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ കാത്ത് ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ഒളിമ്പിക്‌സിന്റെ ക്വാര്‍ട്ട റില്‍. ഇന്ന് നടന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്ക് താരം മിയ ബ്ലിക്ഫെല്‍ഡിനെ നേരിട്ടുള്ള ഗെയിമുകള്‍ ക്ക് തകര്‍ത്താണ് സിന്ധുവിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. പുരു...തുട൪ന്ന് വായിക്കുക


ഒളിമ്പിക്സ് ആവേശം അടിമാലിയില്‍ ഷൂട്ട് ദി ഗോള്‍ സംഘടിപ്പിച്ചു

അടിമാലി: ടോക്യോയില്‍ നടക്കുന്ന ഒളിംമ്പിക്സിന്റെ സന്ദേശം കൂടുതല്‍ ആളുകളിലേക്ക് എത്തി ക്കാന്‍ ലക്ഷ്യമിട്ട് അടിമാലിയില്‍ ഷൂട്ട് ദി ഗോള്‍ സംഘടിപ്പിച്ചു.ഒളിമ്പിക് അസോസിയേഷന്‍, ഇടു ക്കി ഫുട്ബോള്‍ അസോസിയേഷന്‍, അടിമാലി മര്‍ച്ചന്റ് അസോസിയേഷന്‍ എന്നിവയുടെസംയു...തുട൪ന്ന് വായിക്കുക


ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ പ്രതീക്ഷയായ ദീപിക കുമാരി വനിതകളുടെ വ്യക്തിഗത അമ്പെയ്ത്ത് മത്സരത്തിന്റെ പ്രീ ക്വാര്‍ട്ടറില്‍

ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ പ്രതീക്ഷയായ ദീപിക കുമാരി വനിതകളുടെ വ്യക്തിഗത അമ്പെ യ്ത്ത് മത്സരത്തിന്റെ പ്രീ ക്വാര്‍ട്ടറില്‍. ആവേശപ്പോരാട്ടം കണ്ട എലിമിനേഷന്‍ രണ്ടാം റൗണ്ടില്‍ അമേരിക്കയുടെ ജെന്നിഫര്‍ മൂസിനോ ഫെര്‍ണാണ്ടസിനെ തോല്‍പ്പിച്ചാണ് ദീപികയുടെ മുന്നേറ...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌സ് വാർത്തകൾ

ഒളിമ്പിക്സില്‍ നിര്‍ണായകമായ മത്സരത്തില്‍ സ്‌പെയിനിനെ തകര്‍ത്ത് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീ ക്ഷകള്‍ സജീവമാക്കി ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ സ്പാനിഷ് പടയെ കീഴടക്കിയത്. സ്‌പെയിന്‍ മികച്ച ആക്രമണങ്ങള്‍ നടത്തിയെങ്കില...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌സ് വാർത്തകൾ

ഒളിമ്പിക്‌സില്‍ വനിതാ ഫെന്‍സിങ്ങിലെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. രണ്ടാം റൗണ്ടില്‍ ഇന്ത്യന്‍ താരം സി.എ ഭവാനി ദേവി തോല്‍വി വഴങ്ങി പുറത്തായി. ലോക നാലാം നമ്പര്‍ താരം ഫ്രാന്‍സിന്റെ മേനണ്‍ ബ്രൂണറ്റാണ് ഇന്ത്യന്‍ താരത്തെ കീഴടക്കിയത്. ഒളിമ്പിക്‌സ് ട...തുട൪ന്ന് വായിക്കുക


ടോക്യോ ഒളിംപിക്സില്‍ മെഡല്‍ നേടി മീരാഭായ് ചാനു ഇന്ത്യയിലെത്തി

ന്യൂഡൽഹി : ടോക്യോ ഒളിംപിക്സില്‍ ഭാരദ്വേഹനത്തില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്‍റെ അഭിമാനമായ മീരാഭായ് ചാനു ഇന്ത്യയിലെത്തി. ഡൽഹി വിമാനത്താവളത്തിലിറങ്ങിയ ചാനുവിന് ആവേശേജ്വല സ്വീകരണo ലഭിച്ചു. വിമാനത്താവളത്തിലിറങ്ങിയ ചാനു കൊവിഡ് പരിശോധനക്ക് ശേഷo പുറത്തിറ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.