|
പോളിങ് 74.02 ശതമാനം: 77.35 ശതമാനത്തിലേക്ക് പോളിങ് എത്തുമെന്ന് പ്രതീക്ഷ |
6/4/2021 |
 തിരു : കേരളത്തിൽ രാത്രി ഏഴുവരെ നീണ്ട പോളിങ്ങിൽ 74.02 ശതമാനംപേർ സമ്മതിദാനാവ കാശം വിനിയോഗിച്ചതായി തെരഞ്ഞെടുപ്പ് കമീഷന്റെ പ്രാഥമിക കണക്ക്. അവസാനവട്ട കണക്കെ ടുപ്പിൽ 77.35 ശതമാനത്തിലേക്ക് പോളിങ് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.ചൊവ്വാഴ്ച രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചതു മുതൽ മികച്ച പോളിങ്ങാണ് എല്ലാ ജില്ലയിലും രേഖപ്പെടുത്തിയത്.
ആദ്യ രണ്ടുമണിക്കൂറിൽ പോളിങ് 10 ശതമാനം കടന്നു. ഉച്ചയോടെ ചിലയിടങ്ങളിൽ മന്ദഗതിയി ലായെങ്കിലും വൈകിട്ടോടെ പോളിങ് വീണ്ടുമുയർന്നു. പകൽ രണ്ടോടെ 50 ശതമാനം പിന്നിട്ടു. വൈകിട്ട് മൂന്നരയോടെ 60 ശതമാനത്തിലേക്കും അഞ്ചോടെ 70 ശതമാനത്തിലേക്കുമുയർന്നു. അവ സാന മണിക്കൂറുകളിൽ പല ബൂത്തുകളിലും നീണ്ടനിര ദൃശ്യമായി. രാത്രി ഏഴിനും ക്യൂവിലുണ്ടാ യിരുന്നവർക്ക് ടോക്കൺ നൽകി വോട്ടുചെയ്യിച്ചു. കോവിഡ് ബാധിതരും ക്വാറന്റൈനിലുള്ളവരും വൈകിട്ട് ആറിനുശേഷം പിപിഇ കിറ്റ് ധരിച്ചെത്തി വോട്ടുചെയ്തു. വോട്ടെടുപ്പ് പൊതുവേ സമാധാ നപരമായിരുന്നു.
ഏറ്റവും കൂടുതൽ പോളിങ് ശതമാനം കോഴിക്കോട് ജില്ലയിലാണ് 78.31- കുറവ് പത്തനംതിട്ടയിൽ- 68.09. തിരുവനന്തപുരം 70.01, കൊല്ലം 73.07, പത്തനംതിട്ട 68.09, ആലപ്പുഴ 74.75, കോട്ടയം72.13, ഇടുക്കി 70.38, എറണാകുളം 74.14, തൃശൂർ 73.42, പാലക്കാട് 76.19, മലപ്പുറം 74.04, വയനാട് 74.64, കണ്ണൂർ 77.42, കാസർകോട് 74.3 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പോളിങ് ശതമാനം. ധർമടം, തളിപ്പറമ്പ്, മട്ടന്നൂർ, കുന്ദമംഗലം, കുറ്റ്യാടി, കുന്നത്തുനാട്, ചേർത്തല, അരൂർ മണ്ഡല ങ്ങളിൽ പോളിങ് 80 ശതമാനം കടന്നു. 61.92 ശതമാനം പോളിങ് രേഖപ്പെടുത്തിയതിരുവനന്തപുരം മണ്ഡലമാണ് ഏറ്റവും പിന്നിൽ. വനപ്രദേശങ്ങളിലുള്ള വിദൂരപോളിങ് സ്റ്റേഷനുകളിൽ ഉൾപ്പെടുന്ന കോതമംഗലം നിയോജക മണ്ഡലത്തിലെ താലുംകണ്ടം ബൂത്തിൽ 90 ശതമാനംപേർ വോട്ടുചെയ്തു.
|
|
വില്ലേജ് എക്സ്റ്റെന്ഷന് ഓഫീസര്‍ ഗ്രേഡ് 2: ഒറ്റത്തവണ പ്രമാണ പരിശോധന ഈ മാസം 20 മുതല്‍ |
പത്തനംതിട്ട ജില്ലയില്‍ ഗ്രാമവികസന വകുപ്പില്‍ വില്ലേജ് എക്സ്റ്റെന്ഷന് ഓഫീസര്‍ ഗ്രേഡ് 2 (കാറ്റ ഗറി നമ്പര്‍ 276/18) തസ്തികയുടെ 04.03.2021 ല്‍ പ്രസിദ്ധീകരിച്ച 02/2021/ഡി.ഒ.എച്ച് നമ്പര്‍ സാധ്യ താ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഒറ്റത്തവണപ്രമാണ പരിശോധനപൂര്...തുട൪ന്ന് വായിക്കുക |
|
സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ്: എഴുത്തു പരീക്ഷ റദ്ദാക്കി |
പത്തനംതിട്ട : സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് ഗ്രേഡ് 2തസ്തികയില്‍ താത്കാലിക നിയമനത്തിന് ഏപ്രില്‍ 25 ന് നടത്താനിരുന്ന എഴുത്തുപരീക്ഷ റദ്ദാക്കി. കോവിഡ് 19 വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിത്....തുട൪ന്ന് വായിക്കുക |
|
അംഗീകാരമില്ലാത്ത സ്കൂളുകൾ അടയ്ക്കാൻ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ് |
തിരു : സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകളും അടച്ചുപൂട്ടണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. സംസ്ഥാന സർക്കാരിന്റെയോ, സി. ബി.എസ്.സി, ഐ.സി.എസ്.സി തുടങ്ങിയ കേന്ദ്ര പരീക്ഷാ ബോർഡുകളുടെയോ, അംഗീകാരമി ല്ലാതെ പ്രവർത്ത...തുട൪ന്ന് വായിക്കുക |
|
കളക്ടർ സ്ട്രോങ്ങ് റൂം സന്ദർശിച്ചു |
കാക്കനാട്: ആലുവ യു സി.കോളേജിലെ സ്ട്രോങ്ങ് റൂം ജില്ലാ ഇലക്ടറൽ ഓഫീസർ കൂടിയായ കള ക്ടർ എസ്.സുഹാസ് സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചു. ആലുവ, അങ്കമാലി മണ്ഡലങ്ങളുടെ സ്ട്രോങ്ങ് റൂമുകളാണ് യു.സി. കോളേജിലുള്ളത്....തുട൪ന്ന് വായിക്കുക |
|
കോവിഡ് പരിശോധനാ കാമ്പയിന്: പത്തനംതിട്ട രണ്ടാം ദിവസം 8179 പേരെ പരിശോധിച്ചു |
പത്തനംതിട്ട : കോവിഡ് തീവ്ര വ്യാപനം തടയുന്നതിനായി പത്തനംതിട്ട ജില്ലയില്‍ സംഘടിപ്പിച്ച പ്രത്യേക പരിശോധനാ കാമ്പയിന്റെ രണ്ടാം ദിവസം 8179 പേര് പരിശോധനയ്ക്ക് വിധേയരായി. ഇതില്‍ 5146 പേര് സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 3033 പേര് സ്വകാര്യ കേന്ദ്രങ്ങളിലുമാണ് ...തുട൪ന്ന് വായിക്കുക |
|
സൗജന്യ പരിശീലനം |
ആലപ്പുഴ: കലവൂരിലുള്ള ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന എസ്.ബി. ഐ. യുടെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 10 ദിവസത്തെ സൗജന്യ പാചക പരിശീലനം നൽകുന്നു. ഏപ്രിൽ 26 മുതൽ ആരംഭിക്കുന്ന പരിശീലനത്തിൽ 18 നും 45 നും മദ്ധ്യേ പ്രായമുള്ള യുവജ...തുട൪ന്ന് വായിക്കുക |
|
വിജ്ഞാപനം റദ്ദ് ചെയ്തു |
വയനാട് : ജില്ലയില്‍ കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ലൈബ്രേറിയന്‍ ഗ്രേഡ് 4 തസ്തിക യുടെ തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് 2020 ഡിസംബര്‍ 31 തീയതിയില്‍ (കാറ്റഗറി നം. 495/ 2020 മുതല്‍ 497/2020 വരെ) പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം അപേക്ഷകള്‍ ലഭിക്കാത്...തുട൪ന്ന് വായിക്കുക |
|
നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍: മുന്നൊരുക്കങ്ങള്‍ 28 ന് പൂര്‍ത്തിയാക്കുമെന്ന് പത്തനംതിട്ട കളക്ടര്‍ |
പത്തനംതിട്ട : ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മുന്നൊരുക്കങ്ങള്‍ ഈ മാസം 28 ന് പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ജില്ലയിലെ വോട്ടെണ്ണല്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായുള്ളഅ...തുട൪ന്ന് വായിക്കുക |
|
ഏറ്റെടുത്ത നായയെ പോലീസ് തിരികെ നല്കി ; കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം |
മൂന്നാർ: പെട്ടിമുടി ഉരുള്‍പെട്ടല്‍ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനിടയി ല്‍ പോലീസ് സേന കൂടെ കൂട്ടിയ കുവി എന്ന നായ എട്ടുമാസത്തിന് ശേഷം സ്വന്തം കുടുംബത്തില്‍ തിരികെയെത്തി.
ദുരന്തം നടന്ന് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഒന്നരവയസ്സുളള കളിക്കൂട്ടുകാരി ധ...തുട൪ന്ന് വായിക്കുക |
|
കോവിഡ് : പാലക്കാട് നഗരത്തിലെ സ്വകാര്യവസ്ത്ര സ്ഥാപനം അടച്ചിടാന്‍ ജില്ലാകലക്ടറുടെ ഉത്തരവ് |
പാലക്കാട് : ഭൂരിഭാഗം ജീവനക്കാര്‍ക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിക്ടോറിയ കോളേജിന് സമീപമുള്ള സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനം അടച്ചിടാന്‍ ജില്ലാകലക്ടര്‍ മൃണ്മയി ജോഷി ഉത്തവിട്ടു. ദുരന്തനിവാരണ നിയമം 2005 വകുപ്പ് 33, 34 (എം) പ്രകാരം ഇന്ന്...തുട൪ന്ന് വായിക്കുക |
|
കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത |
കൊച്ചി : അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട,കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്,കാസർ ഗോഡ് എന്നീ ജില്ലകളിൽ 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമി ന്...തുട൪ന്ന് വായിക്കുക |
|
ക്ഷേമനിധി ക്ഷേത്ര വിഹിതം, കുടിശ്ശിക പിരിവ് 22ന് |
കാസർഗോഡ് : മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മലബാർ ക്ഷേത്ര ജീവനക്കാരുടേയും എക്സിക്യുട്ടീവ് ഓഫീസർമാരുടേയും ക്ഷേമനിധി ക്ഷേത്ര വിഹിതം, കുടിശ്ശിക പിരിവ് നടത്താൻ ഏപ്രിൽ 22ന് രാവിലെ 11ന് മല്ലികാർജ്ജുന ക്ഷേത്രത്തിൽ ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യും. മലബാർ...തുട൪ന്ന് വായിക്കുക |
|
ഗ്രാമീണ മേഖലയിലെ സാന്നിദ്ധ്യത്തില്‍ നാഴികക്കല്ലു കുറിച്ച് റെനോ ഇന്ത്യ |
ന്യൂഡല്‍ഹി: ഗ്രാമീണ സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നതിനും ഉള്‍ഭാഗങ്ങളിലെ ഉപഭോക്താക്കളി ലേക്ക് കൂടുതല്‍ അടുക്കുന്നതിനുമായി റെനോ ഇന്ത്യ സിഎസ്സി ഇ ഗവേണന്‍സ് സര്‍വീസസ് ഇന്ത്യ ലിമിറ്റഡിന്റെ ഉപസ്ഥാപനമായ സിഎസ്സി ഗ്രാമീണ്‍ ഇ സ്റ്റോറുമായി സഹകരിക്കുന്നു.സഹ കര...തുട൪ന്ന് വായിക്കുക |
|
യുഎസ് ടി യുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് സിംകോൺ ലൈറ്റിങ്ങ് |
തിരു : സ്മാർട് സിറ്റി ടെക്നോളജി രംഗത്തെ അതികായരായ സിംകോൺ ലൈറ്റിങ്ങ്, പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി യുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ചു. സിംകോണിൻ്റെ സ്മാർട് ലൈറ്റിങ്ങ് കൺട്രോൾസ്, സ്മാർട് സിറ്റി പ്ലാറ്റ് ഫോംസ്...തുട൪ന്ന് വായിക്കുക |
|
ഇന്ത്യയിലെ ആദ്യ ഫ്ളോട്ടിങ് എല്‍.എന്‍.ജി ടെര്‍മിനല്‍ മഹാരാഷ്ട്രയില്‍ |
മുംബൈ: ഇന്ത്യയിലെ ആദ്യ ഫ്ളോട്ടിങ് എല്‍.എന്‍.ജി ടെര്‍മിനല്‍ മഹാരാഷ്ട്രയിലെത്തി.ഊര്‍ജ്ജ രംഗത്തെ മുന്‍നിര കമ്പനിയായ എച്-എനര്‍ജിയാണ് ഈ ടെര്‍മിനല്‍ ഇന്ത്യയിലെത്തിച്ചത്.സ്വകാ ര്യ തുറമുഖമായ മഹാരാഷ്ട്രയിലെ ജയ്ഗഢ് പോര്‍ട്ടിലാണ് ഈ ടെര്‍മിനല്‍. പ്രകൃതി വാതക സ്...തുട൪ന്ന് വായിക്കുക |
|