Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് 84 ദിവസങ്ങള്‍ക്ക് ശേഷം പതിനെട്ടിനും 44നുമിടയിൽ പ്രായമുള്ളവർക്ക് വാക്‌സിൻ: രജിസ്‌ട്രേഷൻ ആരംഭിച്ചു 24 മണിക്കൂറിനുള്ളിൽ 157.2 മില്ലീമീറ്റർ; എറ്റവുമധികം മഴ ലഭിച്ചത് ആലപ്പുഴ മേഖലയിൽ എയര്‍ടെല്‍ കോവിഡ് സേവനങ്ങള്‍ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ തിരു.പ്രസ് ക്ലബിലെ കമ്യൂണിറ്റി കിച്ചണിൽ നിന്ന് 3500 പേർക്ക് ഭക്ഷണം നൽകി

വിദേശം

കൂടുതല്‍ 

നവജാതശിശുവിന്റെ ഹൃദയമുള്‍പ്പെടെ ആന്തരിക അവയവങ്ങള്‍ സ്ഥാനം തെറ്റിയ നിലയില്‍, ഹൃദയത്തില്‍ ബ്ലോക്കും, ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പേസ്‌മേക്കര്‍ ശസ്ത്രക്രിയ വിജയകരം

13/3/2021

(പേസ്‌മേക്കര്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായ കുഞ്ഞിന് സമീപം ഡോ.ജോസ് പോള്‍,ഡോ.സാജന്‍ കോശി, ഡോ.അമിതോസ് സിംഗ് ബെയ്ദ്വാന്‍ എന്നിവര്‍)

കൊച്ചി: കരള്‍ ഇടതുഭാഗത്ത്, കുടല്‍ വലത് ഭാഗത്ത്, ഹൃദയവും വലത് ഭാഗത്ത്. എല്ലാം സാധാ രണ മനുഷ്യരില്‍ നിന്ന് വ്യത്യസ്തമായി. വളരെ അസാധാരണവും അപൂര്‍വവുമായ ഈ അവസ്ഥ യ്ക്ക് മെഡിക്കല്‍ രംഗത്ത് സൈറ്റസ് ഇന്‍വേഴ്സസ് വിത്ത് ഡെക്സ്ട്രോകാര്‍ഡിയ എന്നാണ് പറയു ന്നത്. ഇതിന് പുറമേ ഹൃദയത്തിന്റെ ആന്തരികഭിത്തിയില്‍ നിരവധി ദ്വാരങ്ങളും.പ്രസവിച്ച് വെറും ഒരു ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഒരു കുഞ്ഞിനാണ് ഈ സങ്കീര്‍ണതകളെന്ന് പറ യുമ്പോള്‍ ആരുമൊന്ന് ഞെട്ടും. ആസ്റ്റര്‍ മെഡ്സിറ്റിയില്‍ എത്തിച്ച പാലക്കാട് സ്വദേശികളുടെ കുഞ്ഞിലാണ് അതിസങ്കീര്‍ണമായ പ്രശ്ന ങ്ങള്‍ കണ്ടെത്തിയത്. ചുണ്ടില്‍ നീല നിറം കണ്ടതിനെ തുടര്‍ന്ന് നടത്തിയ ഇക്കോ ടെസ്റ്റിലാണ് കുഞ്ഞിന് അതിസങ്കീര്‍ണ ഹൃദ്രോഗമുണ്ടെന്ന് കണ്ടെത്തി യത്. ഇതേതുടര്‍ന്നാണ് കുഞ്ഞിനെ പാലക്കാട്ടെ ആശുപത്രിയില്‍ നിന്നും ആസ്റ്റര്‍ മെഡ്‌സിറ്റിയി ലേക്ക് റഫര്‍ ചെയ്തത്.

ഇസിജി പരിശോധനയില്‍ കുഞ്ഞിന്റെ ഹൃദയത്തില്‍ പൂര്‍ണതോതില്‍ ബ്ലോക്കുണ്ടായിരുന്നു.കൂടാ തെ ഹൃദയമിടിപ്പ് മിനിറ്റില്‍ 40 എന്ന നിരക്കിലായിരുന്നു. മിനിറ്റില്‍ 110 മുതല്‍ 140 എന്നതാണ് സാധാരണനിലയില്‍ നവജാതശിശുക്കളുടെ ഹൃദയമിടിപ്പ് നിരക്ക്. ഹൃദയമിടിപ്പ് കുറയുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും സുപ്രധാന അവയവങ്ങള്‍ക്കുള്ള രക്തവിതരണം തടസ്സപ്പെടുകയും ചെയ്യുന്നു. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ഹൃദയത്തില്‍ അടിയന്തരമായി പേസ്മേക്കര്‍ ഘടിപ്പിക്കുകയെന്നതായിരുന്നു ഏക പോംവഴിയെന്ന് ആസ്റ്റര്‍ മെഡ്സിറ്റിയിലെ പീഡി യാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ. അമിതോസ് സിംഗ് ബെയ്ദ്വാന്‍ പറഞ്ഞു. പീഡിയാട്രിക് കാര്‍ ഡിയോവാസ്‌കുലര്‍ ആന്‍ഡ് തൊറാസിക് സര്‍ജന്‍ ഡോ. സാജന്‍ കോശിയുടെ നേതൃത്വത്തില്‍ പീഡിയാട്രിക് കാര്‍ഡിയോജിസ്റ്റ്, നിയോനാറ്റോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍, അനസ്‌തേഷ്യ ടീം എന്നിവര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘമാണ് ഒരു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയില്‍ പേസ്മേക്കര്‍ ഘടിപ്പിച്ചത്.

പേസ്മേക്കര്‍ ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന്റെ ഹൃദയതാളം സാധാരണ നിലയിലായി. മിനി റ്റില്‍ 120 എന്ന നിരക്കില്‍ ഹൃദയമിടിപ്പ് മെച്ചപ്പെട്ടു. അടുത്ത ദിവസം മുതല്‍ മുലപ്പാല്‍ കുടിച്ച് തുടങ്ങി. ഏതാനും ദിവസത്തെആശുപത്രി വാസത്തിന് ശേഷം കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തു.

കുഞ്ഞിന്റെ മറ്റ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തുടര്‍ ചികിത്സകള്‍ ആവശ്യമാ ണെന്നും മൂന്ന് മാസം പ്രായമാകുമ്പോള്‍ മറ്റൊരു ശസ്ത്രക്രിയ നടത്തണമെന്നും ഡോ. അമിതോസ് സിംഗ് പറഞ്ഞു. ജന്മ നാലുള്ള ഹൃദയത്തിലെ ബ്ലോക്കു കള്‍ വളരെ അപൂര്‍വമായ അവസ്ഥയാണെന്നും മിനിറ്റില്‍ 70-ല്‍ കുറഞ്ഞ ഹൃദയമിടിപ്പിന് പേസ്മേക്കര്‍ ഘടിപ്പിക്കുകയെന്നതാണ് അന്താരാഷ്ട്രതലത്തിലു ള്ള മാര്‍ഗ രേഖയെന്നും അദ്ദേഹം വ്യക്തമാക്കി. ഇതാദ്യമായാണ് ഇത്തര മൊരു കേസ് ആസ്റ്റര്‍ മെഡ്സി റ്റിയില്‍ എത്തുന്നതെന്നും കുഞ്ഞിന്റെ ഹൃദയം വലതുവശത്തായത് സാങ്കേതികമായി വെല്ലുവിളി വര്‍ധി പ്പിച്ചുവെന്നും പേസ്‌മേക്കര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. സാജന്‍ കോശി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



എവര്‍ഗിവണ്‍ കപ്പലിലെ ജീവനക്കാര്‍ക്കെതിരേ അധികൃതര്‍ എന്ത് നടപടി സ്വീകരിക്കുമെന്ന ആശങ്ക തുടരുന്നു

സൂയസ് കനാലിലെ തടസ്സം നീക്കി കൂറ്റന്‍ ചരക്ക് കപ്പലായ എവര്‍ഗിവണ്‍ ചലിച്ചുതുടങ്ങിയെങ്കിലും കപ്പലിലെ ജീവനക്കാര്‍ക്കെതിരേ അധികൃതര്‍ എന്ത് നടപടി സ്വീകരിക്കുമെന്നത് സംബന്ധിച്ച് ആശങ്ക തുടരുന്നു. ദിവസങ്ങളോളം സൂയസ് കനാല്‍ വഴിയുള്ള ജലഗതാഗതം തടസപ്പെടുത്തിയ സംഭവത...തുട൪ന്ന് വായിക്കുക


സൂയസ് കനാലിലൂടെയുള്ള ജലഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതര്‍

സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുക്കപ്പല്‍ നീക്കാന്‍ സാധിച്ചതിനെ തുടര്‍ന്ന് കനാലിലൂടെ യുള്ള ജലഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതര്‍. ഒരാഴ്ചയോളം നീണ്ടുനിന്ന ഗതാഗത പ്രതി സന്ധിയാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്. ആറ് ദിവസം നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കൊടു...തുട൪ന്ന് വായിക്കുക


നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനായുളള അഞ്ച് ധാരണാപത്രങ്ങളില്‍ ഇന്ത്യയും ബംഗ്ലാദേശും ഒപ്പിട്ടു

ഡാക്ക : നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനായുളള അഞ്ച് ധാരണാ പത്ര ങ്ങളില്‍ ഇന്ത്യയും ബംഗ്ലാദേശും ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാ ദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും നേതൃത്വം നല്‍കിയ പ്രതിനിധിതല ചര്‍ച്ചയിലാണ് ധാരണാപത്രങ്ങള്‍ ഒപ്പിട്ടത്. ...തുട൪ന്ന് വായിക്കുക


ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ തെളിഞ്ഞത് ബഹുവര്‍ണ കളറുകളില്‍ ലുലു ലോഗോ

(ലുലു ഗ്രൂപ്പ് 200-ആം ഹൈപ്പർമാർക്കറ്റ് തുറന്നതിൻ്റെ ആഘോഷങ്ങളുടെ ഭാഗമായി ലോകത്തെ ഏറ്റവും ഉയരമുള്ള മനുഷ്യനിർമിത കെട്ടിടമായ ബുർജ് ഖലീഫയിൽ ലുലു നന്ദി എന്ന സന്ദേശം തെളിഞ്ഞപ്പോൾ) ദുബായ്: ലുലു ഗ്രൂപ്പിൻ്റെ 200ആമത് ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നതിൻ്റെ ആഘ...തുട൪ന്ന് വായിക്കുക


അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

വാഷിംഗ്‌ടൺ : അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമേരിക്കയുടെ പ്രസി ഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്‍. 78 വയസ്സാണ് ബൈ ഡന്റെ പ്രായം....തുട൪ന്ന് വായിക്കുക


മാസ്‌ക് ധരിക്കാതെ നടന്ന വിദേശികള്‍ക്ക് അസാധാരണ ശിക്ഷ നല്‍കി ഇന്‍ഡൊനീഷ്യന്‍ അധികൃതര്‍

ബാലി : മാസ്‌ക് ധരിക്കാതെ നടന്ന വിദേശികള്‍ക്ക് അസാധാരണ ശിക്ഷ നല്‍കി ഇന്‍ഡൊനീഷ്യന്‍ അധികൃതര്‍. മാസ്‌ക് ധരിക്കാതെ ബാലിയിലെത്തിയ വിദേശികളെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പുഷ് അപ് എടുപ്പിച്ച് ശിക്ഷിച്ചത്. മാസ്‌ക് ധരിക്കാത്തവര്‍ 50 എണ്ണവും മാസ്‌ക് ശരിയായി ധരിക്...തുട൪ന്ന് വായിക്കുക


ഇന്‍ഡൊനീഷ്യയിലെ സുലവേസി ദ്വീപില്‍ വന്‍ഭൂചലനം

ഇന്‍ഡൊനീഷ്യയിലെ സുലവേസി ദ്വീപില്‍ വന്‍ഭൂചലനം. ചുരുങ്ങിയത് ഏഴുപേര്‍ക്ക് ജീവന്‍ നഷ്ട പ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇന്‍ഡൊനീഷ്യന്‍ ദുരന്ത ലഘൂകരണ ഏജന്‍സി അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയി...തുട൪ന്ന് വായിക്കുക


സോഷ്യല്‍ മീഡിയ ഭീമന്‍മാരായ ട്വിറ്ററിന് ഓഹരി വിപണിയില്‍ തിരിച്ചടി

വാഷിംഗ്‌ടൺ : സോഷ്യല്‍ മീഡിയ ഭീമന്‍മാരായ ട്വിറ്ററിന് ഓഹരി വിപണിയില്‍ തിരിച്ചടി. എട്ട് ശതമാനത്തോളo ട്വിറ്ററിന്റെ ഓഹരികള്‍ ഇടിഞ്ഞു. ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് പൂട്ടിയതിന് ശേഷമുള്ള ആദ്യ വ്യാപാര ദിനത്തിലാണ് ട്വിറ്ററിന് വന്‍ തിരിച്ചടി നേരിട്ടത്. ട്രംപ...തുട൪ന്ന് വായിക്കുക


വനിതാ വൈമാനികരേയും കൊണ്ട് മാത്രം ഉത്തരധ്രുവം കടക്കുന്ന ആദ്യ കോക്പിറ്റ് ക്രൂ

സാന്‍ഫ്രാന്‍സിസ്‌കോ : കേരള എന്നു പേരിട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിമാനംബെംഗളൂരു നഗരം ലക്ഷ്യമിട്ട് സാന്‍ഫ്രാന്‍സിസ്‌കോ വിമാത്താവളത്തില്‍ നിന്ന് മുപ്പതിനായിരം അടി ഉയരത്തി ലേയ്ക്ക് പറന്നുയര്‍ന്നപ്പോള്‍ ചരിത്രത്തില്‍ കുറിക്കപ്പെട്ടത് രണ്ട് സുവര്‍ണ അധ...തുട൪ന്ന് വായിക്കുക


യു.എസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ അഴിച്ചുവിട്ട കലാപത്തില്‍ മരിച്ചവരുടെ എണ്ണം നാലായി

വാഷിംഗ്‌ടൺ : അമേരിക്കയുടെ ജനാധിപത്യചരിത്രത്തില്‍ കറുത്ത ഏടായി രേഖപ്പെടുത്താവുന്ന, ഒരു പകല്‍ നീണ്ട സംഘര്‍ഷത്തിനും കലാപത്തിനുമൊടുവില്‍ ജോ ബൈഡന്റെ വിജയം അംഗീക രിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ്. ജനുവരി20-ന് സമാധാനപരമായി അധികാരം കൈമാറുമെന്ന് നില വിലെ പ്രസിഡന്...തുട൪ന്ന് വായിക്കുക


ആലിബാബ ഗ്രൂപ്പിന്റെ അധിപനുമായ ജാക് മാക്കെതിരെ അന്വേഷണം

ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ചൈനയിലെ ശതകോടീശ്വരനും ആലിബാബ ഗ്രൂപ്പിന്റെ അധിപനുമായ ജാക് മാക്കെതിരെ അന്വേഷണം. വിപണിയിലെ ഏകാധിപത്യ പ്രവണതകള്‍ക്ക് എതിരെയാണ് അന്വേഷണമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ചൈനയിലെ സാമ്പ ത്തിക നിയന്ത്രണങ്ങള്‍ ...തുട൪ന്ന് വായിക്കുക


നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി

നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ. പി. ശര്‍മ ഒലി ശുപാര്‍ശ ചെയ്തു. മുന്‍ പ്രീമിയര്‍ പ്രചണ്ഡയുമായി പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന അധി കാര തര്‍ക്കം രൂക്ഷമായതോടെയാണ് പാര്‍ലമെന്റ് പിരിച്ചുവിടാ...തുട൪ന്ന് വായിക്കുക


നീരവ് മോദിയുടെ സഹോദരന്‍ നേഹല്‍ മോദിക്കെതിരേ ന്യൂയോര്‍ക്കില്‍ വജ്രമോഷണക്കേസ്

ന്യൂയോർക് : പിഎന്‍ബി തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ സഹോദരനും അതേ കേസില്‍ സിബിഐ അന്വേഷിക്കുന്നയാളുമായ നേഹല്‍ മോദിക്കെതിരേ ന്യൂയോര്‍ക്കില്‍ വജ്രമോഷണക്കേ സ്. 7.36 കോടി രൂപ വിലമതിക്കുന്ന വജ്രം തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ...തുട൪ന്ന് വായിക്കുക


കോവിഡ് വാക്‌സിന്‍ കമ്പനിയുടെ പ്രസ്താവനയ്ക്കെതിരെ ബ്രസീല്‍ പ്രസിഡന്റ്

കോവിഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന വാക്‌സിന്‍ കമ്പനിയുടെ പ്രസ്താവനയ്ക്കെതിരെ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സോനാരോ. വാക്‌സിന്‍ കുത്തിവച്ച് ആളുകള്‍ മുതലയായി മാറിയാലും സ്ത്രീകള്‍ക്ക് താടി വളര്‍ന്നാലും കമ്പനി...തുട൪ന്ന് വായിക്കുക


ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാം

ഒമാന്‍ : ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാം. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും ഒമാന്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് നടപടിക്രമ ങ്ങള്‍ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് തീരുമാനം. വിസയില്ലാതെ 10 ദിവസം വരെ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.