Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഡ് രണ്ടാം തരംഗം സ്വയം നിയന്ത്രണവും ജാഗ്രതയും അനിവാര്യം സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ്: എഴുത്തു പരീക്ഷ റദ്ദാക്കി കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം ഏറ്റെടുത്ത നായയെ പോലീസ് തിരികെ നല്‍കി മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി മണപ്പുറം ഫൗണ്ടേഷൻ

അറിയിപ്പുകള്‍

കൂടുതല്‍ 

വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ

27/2/2021

തിരു : കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താ സമ്മേളന ത്തിൽ പറഞ്ഞു. നക്‌സൽ ബാധിത പ്രദേശങ്ങളിലെ ബൂത്തുകളിൽ വൈകിട്ട് ആറിന് വോട്ടെ ടുപ്പ് അവസാനിക്കും. കേരളത്തിൽ 298 നക്‌സൽ ബാധിത ബൂത്തുകളാണ് തിരഞ്ഞെടുപ്പ് കമ്മീ ഷൻ കണ്ടെത്തിയിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളി ലാണ് നക്‌സൽ ബാധിത ബൂത്തുകളുള്ളത്. നക്‌സൽ ബാധിത ബൂത്തുകളിലും ക്രിട്ടിക്കൽ, വൾ നറബിൾ ബൂത്തുകളിലും പോളിംഗ് സ്‌റ്റേഷൻ വളപ്പിനുള്ളിൽ കേന്ദ്ര സേനയെയാണ് നിയോഗി ക്കുകയെന്ന് അദ്ദേഹം പറഞ്ഞു. 549 ക്രിട്ടിക്കൽ ലൊക്കേഷൻ ബൂത്തുകളും 433 വൾനറബിൾ ബൂത്തുകളുമുണ്ട്.

ഇത്തവണ 50 ശതമാനം പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തും. പോളിംഗ് ഉദ്യോഗസ്ഥർ നിഷ്പക്ഷത പാലിക്കണം. നല്ല രീതിയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ തിര ഞ്ഞെടുപ്പ് സമയത്തും അതിനു ശേഷവും തിരഞ്ഞെടുപ്പ് കമ്മിഷൻ സംരക്ഷിക്കും. കാഴ്ചപരിമി തരായ വോട്ടർമാർക്കായി ബ്രെയിൽ സ്‌ളിപ്പുകൾ വിതരണം ചെയ്യും. എല്ലാ പോളിംഗ് ബൂത്തു കളിലും ഇത്തരത്തിലെ ഒരു ഡമ്മി ബാലറ്റ് പ്രിസൈഡിംഗ് ഓഫീസറുടെ മേശപ്പുറത്ത് ഉണ്ടാകും. കാഴ്ചപരിമിതിയുള്ള വോട്ടർമാർക്ക് ഇതിൽ ട്രയൽ ചെയ്യാൻ അവസരം നൽകും. ഇത്തരത്തിൽ 45000 ഡമ്മി ബ്രെയിൽ സ്‌ളിപ്പുകൾ പ്രിന്റ് ചെയ്യും. ഫോട്ടോ ഒഴിവാക്കിയുള്ള വോട്ടർ സ്‌ളിപ്പു കളാവും ഇത്തവണ വിതരണം ചെയ്യുക. ഇംഗ്‌ളിഷിലും മലയാളത്തിലുമുള്ള വോട്ടർ ഗൈഡും വിതരണം ചെയ്യുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

കോവിഡ് ബാധിതർക്ക് അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം. ഇവരുടെ കണക്ക് പ്രിസൈ ഡിംഗ് ഓഫീസർമാർ പ്രത്യേകം സൂക്ഷിക്കണം. എല്ലാ പോളിംഗ് ബൂത്തുകളിലും വോട്ടർമാരുടെ താപനില പരിശോധിക്കും. ചൂട് കൂടുതൽ കണ്ടെത്തുന്ന വോട്ടർമാരെ മാറ്റി നിർത്തും. ഒരു മണി ക്കൂറിന് ശേഷം വീണ്ടും പരിശോധിക്കും. അപ്പോഴും താപനില കൂടുതൽ കണ്ടെത്തിയാൽഅവർ ക്ക് അവസാന മണിക്കൂറിൽ വോട്ട് ചെയ്യാൻ അവസരം നൽകും. പോളിംഗ് ബൂത്തിൽ എത്തുന്ന വോട്ടർമാർ ഉദ്യോഗസ്ഥർക്ക് തിരിച്ചറിയുന്നതിനായി മാസ്‌ക്ക് താഴ്ത്തിക്കാണിക്കണം. സ്ത്രീകൾ, പുരുഷൻമാർ, മുതിർന്നപൗരൻമാർ/ ഭിന്നശേഷിക്കാർ എന്നിവർക്കായി ബൂത്തുകളിൽ മൂന്ന് പ്രത്യേക ക്യൂ ഉണ്ടാവും. ഭിന്നശേഷി വോട്ടർമാർക്കായി പ്രത്യേക യാത്രാ സൗകര്യം ഒരുക്കും. വോട്ടുചെയ്യാൻ എത്തുന്ന ഭിന്നശേഷിക്കാർക്ക് പൊതുഗതാഗത സംവിധാനത്തിൽ സൗജന്യ പാസ് നൽകും.

150 കമ്പനി കേന്ദ്ര സേനയെ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ 30 കമ്പനി സേന കേരള ത്തിലെത്തി. ബി. എസ്. എഫിന്റെ 15, ഐ. ടി. ബി. പി, എസ്. എസ്. ബി, സി. ഐ. എസ്. എഫ് എന്നിവയുടെ അഞ്ച് വീതം കമ്പനികളാണ് എത്തിയത്.

നിലവിലെ കണക്കു പ്രകാരം കേരളത്തിൽ 2,67,31,509 വോട്ടർമാരാണുള്ളത്. ഇതിൽ 1,29,52,025 പുരുഷൻമാരും 1,37,79,263 സ്ത്രീകളും 221 ട്രാൻജെൻഡർ വോട്ടർമാരുമുണ്ട്. 6,21,401 പേർ 80 വയസ് കഴിഞ്ഞവരാണ്. 90709 പ്രവാസി വോട്ടർമാരും 1,33,000 ഭിന്നശേഷി വോട്ടർമാരുമുണ്ട്. 52782 ബാലറ്റ് യൂണിറ്റുകളും 49475 കൺട്രോൾ യൂണിറ്റുകളും 53189 വിവിപാറ്റും കേരളത്തിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഓക്സിജൻ ലഭ്യത: കോഴിക്കോട് ജില്ലാ കലക്ടർ അവലോകനം ചെയ്തു

കോഴിക്കോട് : കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ഓക്സിജൻ ഉത്പാദകരു ടേയും വിതരണക്കാരുടെയും യോഗം ഓൺലൈനായി വിളിച്ചു ചേർത്ത് ജില്ലാ കലക്ടർ സാംബശിവ റാവു സ്ഥിതി വിലയിരുത്തി. നിലവിലെ സാഹചര്യത്തിൽ ആവശ്യത്തിന് ഓക്സിജൻ സിലിണ്ടറു കൾ എത്തിക്കാനുളള...തുട൪ന്ന് വായിക്കുക


വളര്‍ത്തുനായയെ സ്‌കൂട്ടറില്‍ കെട്ടിവലിച്ച ഉടമ അറസ്റ്റില്‍

മലപ്പുറം: എടക്കരയില്‍ വളര്‍ത്തുനായയെ സ്‌കൂട്ടറില്‍ കെട്ടിവലിച്ച ഉടമ അറസ്റ്റില്‍. കരുനെച്ചി സ്വദേശി സേവ്യറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൃഗസ്‌നേഹികളുടെ സംഘടന സാലി കണ്ണ ന്റെ നേതൃത്വത്തില്‍ എടക്കര പോലീസില്‍ പരാതി നല്‍കിയിരുന്നു.ഇആര്‍എഫ് പ്രവര്‍ത്തകര്...തുട൪ന്ന് വായിക്കുക


ഓക്‌സിജനുമായി പ്രത്യേക ട്രെയിനുകൾ ഓടി ക്കാൻ റെയിൽവേ

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ആശു പത്രികളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായതോടെ ഓക്‌സിജനുമായി പ്രത്യേക ട്രെയിനുകൾ ഓടി ക്കാൻ റെയിൽവേ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച മഹാരാഷ്ട്ര സർക്കാറിന്റെ ആവശ്യം റെയിൽവേ കഴിഞ്ഞദിവസം റെയിൽവേ...തുട൪ന്ന് വായിക്കുക


സനു മോഹനെ കർണാടക പൊലീസ് പിടികൂടി

കാർവാർ : കൊച്ചിയിൽ വൈഗ എന്ന് പെൺക്കുട്ടിയുടെ മരണത്തിന് ശേഷം കാണാതായ പിതാവ് സനുമോഹനെ കർണാടക പൊലീസ് പിടികൂടി.കർണാ ടകയിലെ കൊല്ലൂർ മൂകാംബികയിൽ നിന്ന് ഉഡുപ്പിയിലേക്ക് കടക്കുന്നതിനി ടെയാണ് സനു മോഹൻ പൊലീസിന്റെ പിടിയിലാകുന്നത്. സനു മോഹനെ പിടികൂടിയെന്ന് ആദ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നതിന് തെളിവുണ്ടെന്ന് ശാസ്ത്രജ്ഞർ

ന്യൂഡൽഹി:കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നതിന് തെളിവുണ്ടെന്ന വാദവുമായി ശാസ്ത്രജ്ഞർ. ഇക്കാരണത്താൽ കോവിഡ് 19 നുമായി ബന്ധപ്പെട്ട് നൽകിയ നിർദേശങ്ങൾ പരിഷ്കരി ക്കണമെന്ന് ലോകാരോക്യ സംഘടനയോട് ശാസ്ത്രജ്ഞർ ആവശ്യപ്പെടുന്നു. വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്...തുട൪ന്ന് വായിക്കുക


ഇടിമിന്നല്‍ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരു: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 30 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വരെ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. ഉച്ച കഴിഞ്ഞ് രണ്ട് മുതല്‍ രാത്രി പത്ത് വരെയു...തുട൪ന്ന് വായിക്കുക


വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 2: ഒറ്റത്തവണ പ്രമാണ പരിശോധന ഈ മാസം 20 മുതല്‍

പത്തനംതിട്ട ജില്ലയില്‍ ഗ്രാമവികസന വകുപ്പില്‍ വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 2 (കാറ്റ ഗറി നമ്പര്‍ 276/18) തസ്തികയുടെ 04.03.2021 ല്‍ പ്രസിദ്ധീകരിച്ച 02/2021/ഡി.ഒ.എച്ച് നമ്പര്‍ സാധ്യ താ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഒറ്റത്തവണപ്രമാണ പരിശോധനപൂര്...തുട൪ന്ന് വായിക്കുക


സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ്: എഴുത്തു പരീക്ഷ റദ്ദാക്കി

പത്തനംതിട്ട : സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് ഗ്രേഡ് 2തസ്തികയില്‍ താത്കാലിക നിയമനത്തിന് ഏപ്രില്‍ 25 ന് നടത്താനിരുന്ന എഴുത്തുപരീക്ഷ റദ്ദാക്കി. കോവിഡ് 19 വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിത്....തുട൪ന്ന് വായിക്കുക


അംഗീകാരമില്ലാത്ത സ്‌കൂളുകൾ അടയ്ക്കാൻ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ്

തിരു : സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. സംസ്ഥാന സർക്കാരിന്റെയോ, സി. ബി.എസ്.സി, ഐ.സി.എസ്.സി തുടങ്ങിയ കേന്ദ്ര പരീക്ഷാ ബോർഡുകളുടെയോ, അംഗീകാരമി ല്ലാതെ പ്രവർത്ത...തുട൪ന്ന് വായിക്കുക


കളക്ടർ സ്ട്രോങ്ങ് റൂം സന്ദർശിച്ചു

കാക്കനാട്: ആലുവ യു സി.കോളേജിലെ സ്ട്രോങ്ങ് റൂം ജില്ലാ ഇലക്ടറൽ ഓഫീസർ കൂടിയായ കള ക്ടർ എസ്.സുഹാസ് സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചു. ആലുവ, അങ്കമാലി മണ്ഡലങ്ങളുടെ സ്ട്രോങ്ങ് റൂമുകളാണ് യു.സി. കോളേജിലുള്ളത്....തുട൪ന്ന് വായിക്കുക


കോവിഡ് പരിശോധനാ കാമ്പയിന്‍: പത്തനംതിട്ട രണ്ടാം ദിവസം 8179 പേരെ പരിശോധിച്ചു

പത്തനംതിട്ട : കോവിഡ് തീവ്ര വ്യാപനം തടയുന്നതിനായി പത്തനംതിട്ട ജില്ലയില്‍ സംഘടിപ്പിച്ച പ്രത്യേക പരിശോധനാ കാമ്പയിന്റെ രണ്ടാം ദിവസം 8179 പേര്‍ പരിശോധനയ്ക്ക് വിധേയരായി. ഇതില്‍ 5146 പേര്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 3033 പേര്‍ സ്വകാര്യ കേന്ദ്രങ്ങളിലുമാണ് ...തുട൪ന്ന് വായിക്കുക


സൗജന്യ പരിശീലനം

ആലപ്പുഴ: കലവൂരിലുള്ള ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന എസ്.ബി. ഐ. യുടെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 10 ദിവസത്തെ സൗജന്യ പാചക പരിശീലനം നൽകുന്നു. ഏപ്രിൽ 26 മുതൽ ആരംഭിക്കുന്ന പരിശീലനത്തിൽ 18 നും 45 നും മദ്ധ്യേ പ്രായമുള്ള യുവജ...തുട൪ന്ന് വായിക്കുക


വിജ്ഞാപനം റദ്ദ് ചെയ്തു

വയനാട് : ജില്ലയില്‍ കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ലൈബ്രേറിയന്‍ ഗ്രേഡ് 4 തസ്തിക യുടെ തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് 2020 ഡിസംബര്‍ 31 തീയതിയില്‍ (കാറ്റഗറി നം. 495/ 2020 മുതല്‍ 497/2020 വരെ) പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം അപേക്ഷകള്‍ ലഭിക്കാത്...തുട൪ന്ന് വായിക്കുക


നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍: മുന്നൊരുക്കങ്ങള്‍ 28 ന് പൂര്‍ത്തിയാക്കുമെന്ന് പത്തനംതിട്ട കളക്ടര്‍

പത്തനംതിട്ട : ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മുന്നൊരുക്കങ്ങള്‍ ഈ മാസം 28 ന് പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ജില്ലയിലെ വോട്ടെണ്ണല്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായുള്ളഅ...തുട൪ന്ന് വായിക്കുക


ഏറ്റെടുത്ത നായയെ പോലീസ് തിരികെ നല്‍കി ; കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം

മൂന്നാർ: പെട്ടിമുടി ഉരുള്‍പെട്ടല്‍ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനിടയി ല്‍ പോലീസ് സേന കൂടെ കൂട്ടിയ കുവി എന്ന നായ എട്ടുമാസത്തിന് ശേഷം സ്വന്തം കുടുംബത്തില്‍ തിരികെയെത്തി. ദുരന്തം നടന്ന് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഒന്നരവയസ്സുളള കളിക്കൂട്ടുകാരി ധ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.